കവുങ്ങ് മുറിക്കാന്‍ നില്‍ക്കുന്ന ചെറുപ്പക്കാരും അവര്‍ക്ക് പറ്റിയ അബദ്ധവുമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. റോഡുവക്കില്‍ നിന്ന കവുങ്ങ് മുറിക്കുവാനായി രണ്ട് ചെറുപ്പക്കാര്‍ കാവല്‍ നില്‍ക്കുന്നു. റോഡിലൂടെ വാഹനങ്ങള്‍ വരുമ്പോള്‍ അപകട സൂചന നല്‍കുകയായിരുന്നു ലക്ഷ്യം .
അവരിരുവരുടെയും ബലത്തില്‍ കവുങ്ങ് വെട്ടിത്തുടങ്ങി.വെട്ടിയ തടി താഴെയ്ക്ക് പോരട്ടെ എന്ന ഭാവത്തോടെയായിരുന്നു ചെറുപ്പക്കാരുടെ നില്‍പ്.വെട്ടിയ കവുങ്ങിന്റെ പാതി മുറിഞ്ഞ ഭാഗം നിലയ്‌ത്തേക്ക്. അയ്യോ എന്ന് പറഞ്ഞ് അലറിതാഴേക്ക് വീഴുന്ന കവുങ്ങിന്‍ കഷ്ണം പിടിക്കാനായി ചെറുപ്പക്കാരുടെ പിന്നീടുള്ള ശ്രമം. കണ്ടും കേട്ടും നിന്നവര്‍ കവുങ്ങ് വീഴാറായപ്പോഴാണ് റോഡിലൂടെ ബൈക്കില്‍ പായുന്ന പോലീസുകാരെ കണ്ടത്. പിന്നെ എല്ലാ നിമിഷം കൊണ്ട് കഴഞ്ഞു.
സ്പീഡ് കുറച്ച് ആ റോഡിലൂടെ പോവുകയായിരുന്ന പൊലീസ് ഒട്ടും പ്രതീക്ഷിച്ചില്ല ഇതുപോലെ ഒരു പണി കിട്ടുമെന്ന്, കവുങ്ങ് വന്ന് വീണതാകട്ടെ പൊലീസിന്റെ തലയിലും. ബൈക്ക് തവിട് പൊടി. റോഡില്‍ തെറിച്ച് വീണ പൊലീസുകാര്‍ക്ക് പരിക്കുമേറ്റു. സിസിടിവി ദൃശ്യങ്ങളായി പ്രചരിക്കുന്ന വിഡിയോയില്‍ കവുങ്ങ് വീണ് കഴിഞ്ഞ് ആകെ പേടിച്ച് നില്‍ക്കുന്ന ചെറുപ്പക്കാരെയും കാണാം.
പണി പാളി…..കവുങ്ങ് ചതിച്ചാശാനേ….?
വന്ദേ ഭാരത് ട്രെയിനുനേരെ കല്ലേറ്, റെയിൽ പാളത്തിൽ കല്ല്; രണ്ടു സംഭവങ്ങളിലുമായി 17കാരനടക്കം രണ്ടു പേർ അറസ്റ്റിൽ
കാസര്‍കോട്: കാസര്‍കോട് കളനാട് റെയില്‍ പാളത്തില്‍ കല്ലുവച്ച സംഭവത്തിലും വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവത്തിലും പ്രതികള്‍ അറസ്റ്റില്‍. ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 17 വയസുകാരനടക്കം രണ്ട് പേര്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് കളനാട് റെയില്‍വേ പാളത്തില്‍ ചെറിയ കല്ലുകള്‍ വച്ചത്. അമൃതസര്‍- കൊച്ചുവേളി എക്സ്പ്രസ് കടന്ന് പോയതോടെ ഈ കല്ലുകള്‍ പൊടിഞ്ഞ നിലയിലായിരുന്നു. രണ്ട് ട്രാക്കിലും കല്ലുകള്‍ വച്ചിരുന്നു.
സംഭവത്തില്‍ 21 വയസുകാരനായ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യുവാണ് അറസ്റ്റിലായത്. ഇയാള്‍ ജോലി അന്വേഷിച്ചാണ് കാസര്‍കോട് എത്തിയതെന്ന് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ എം അലി അക്ബര്‍ പറഞ്ഞു. വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തിലാണ് 17 വയസുകാരന്‍ പിടിയിലായത്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ബേക്കല്‍ പൂച്ചക്കാട് വച്ച് കല്ലേറുണ്ടായത്.
ഇതില്‍ വന്ദേഭാരത് ട്രെയിനിന്‍റെ ചില്ല് പൊട്ടിയിരുന്നു. ട്രെയിനില്‍ സ്ഥാപിച്ച സിസി ടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാളത്തില്‍ കല്ല് വച്ചതും ട്രെയിനിന് കല്ലെറിഞ്ഞതുമായ അഞ്ച് കേസുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ കാസര്‍കോട് മാത്രം രജിസ്റ്റര്‍ ചെയ്തത്. ആര്‍പിഎഫും പൊലീസും ട്രാക്ക് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
ഉദ്ഘാടന ദിവസത്തില്‍ ഗംഭീര ഓഫര്‍ വച്ചു….പിന്നാലെ കടയുടമയ്ക്ക് കിട്ടിയതോ എട്ടിന്റെ പണി
കടയുടെ ഉദ്ഘാടന ദിവസത്തില്‍ ഗംഭീര ഓഫര്‍ വച്ചു….പിന്നാലെ കടയുടമയ്ക്ക് കിട്ടിയതോ എട്ടിന്റെ പണി. എങ്ങനെയെന്നല്ലേ…. വമ്പന്‍ ഓഫര്‍ എന്ന് കേട്ടതോടെ ആളുകള്‍ തള്ളിക്കയറി പിന്നെ പറയേണ്ട കാര്യമുണ്ടോ ഉദ്ഘാടന ദിവസം തന്നെ കട തകര്‍ന്നു.
അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലാണ് സംഭവം. ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാനായി ഓഫറുകള്‍ പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം ഓഫറുകള്‍ സംബന്ധിച്ച് സ്ഥാപനം പരസ്യം ചെയ്തിരുന്നു. ഇതോടെ ഉദ്ഘാടന സമയത്ത് ആയിരക്കണക്കിനാളുകള്‍ സ്ഥാപനത്തിനു മുന്നില്‍ തടിച്ചുകൂടി.
സ്ഥാപനത്തിന്റെ പ്രധാന കവാടം തുറന്നതോടെ ജനം അകത്തേക്ക് ഇരമ്പിക്കയറുകയും ചെയ്തു. അടുക്കിവെച്ച സാധനങ്ങള്‍ ജനം കൈക്കലാക്കാനും ശ്രമിച്ചു. തിക്കിലും തിരക്കിലും സ്ഥാപനത്തിലെ റാക്കുകളിലുണ്ടായിരുന്ന പാത്രങ്ങളൊന്നാകെ നിലത്തേക്ക് വീണ് തകര്‍ന്നു.
വിവാദ പത്ര പരസ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ കളക്ടറുടെ നിര്‍ദേശം…
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട് എഡിഷനില്‍ വന്ന ഇടത് മുന്നണിയുടെ പത്ര പരസ്യം അന്വേഷിക്കാന്‍ പാലക്കാട് ജില്ലാ കലക്ടറുടെ നിര്‍ദേശം. സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ വന്ന പരസ്യമാണ് വിവാദത്തില്‍ ആയത്. ‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടില്‍ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചാണ് പരസ്യം.
പരസ്യം മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മറ്റ് പരസ്യങ്ങള്‍ക്ക് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി വാങ്ങിയിരുന്നു. വോട്ടെടുപ്പിന്റെ തലേന്ന് സന്ദീപ് വാരിയര്‍ വിഷയമുയര്‍ത്തി രണ്ട് മുസ്ലിം സംഘടനകളുടെ പത്രങ്ങളില്‍ മാത്രം എല്‍ഡിഎഫ് പരസ്യം നല്‍കിയത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. സ്വന്തം പത്രത്തില്‍ പരസ്യം ചെയ്യാന്‍ സിപിഎമ്മിന് ധൈര്യമില്ലെന്നും മുസ്‌ലിം സംഘടനകളുടേതില്‍ കൊടുക്കുന്നുവെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു. എന്തു പറഞ്ഞായാലും ബിജെപി ജയിച്ചാലും യുഡിഎഫ് തോല്‍ക്കണമെന്നതാണ് സിപിഎമ്മിന്റെ ആഗ്രഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി…. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തു
കരുനാഗപ്പള്ളി കുലശേഖരപുരത്തു നിന്നും കാണാതായ വിജയലക്ഷ്മി (40)യുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കരൂരില്‍ സുഹൃത്ത് ജയചന്ദ്രന്റെ വീടിന് സമീപത്തു നിന്നാണ് കുഴിച്ചു മൂടിയ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. അതിനാല്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അമ്പലപ്പുഴ കരൂര്‍ പുതുവല്‍ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയതായി വെളിപ്പെടുത്തിയത്. ജയചന്ദ്രനെയും കൊണ്ട് വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.
ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു വിജയലക്ഷ്മി. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി.
അതേസമയം ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നാട്ടുകാരുടെ മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ബസിലെ കണ്ടക്ടറാണ് മൊബൈല്‍ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചത്. തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് പ്രതി ജയചന്ദ്രനാണെന്ന് കണ്ടെത്താന്‍ സഹായകമായത്.
എറണാകുളം സെന്‍ട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വിജയലക്ഷ്മിയുടെ ഫോണാണെന്ന് കണ്ടെത്തി. വിവരം കരുനാഗപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് മിസ്സിംഗ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്ത് ബസ് സ്റ്റാന്റില്‍ വെച്ചാണ് സ്വിച്ചോഫായത്. ഇക്കാര്യം അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതിലേക്ക് വന്ന കോളുകളും പൊലീസ് പരിശോധിച്ചു. മാത്രമല്ല, ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും ഫോണ്‍ ലൊക്കേഷനുകള്‍ ഒരേയിടത്ത് വന്നിരുന്നു. കസ്റ്റഡിയിലെടുത്ത ജയചന്ദ്രനില്‍ നിന്ന് ലഭിച്ച പരസ്പര വിരുദ്ധ മറുപടികളും സംശയത്തിന് ബലമേകി. വിജയലക്ഷ്മിയുടെ ഫോണ്‍ നശിപ്പിക്കാനും ജയചന്ദ്രന്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കരുനാഗപ്പള്ളിയില്‍ മീന്‍പിടുത്തമായിരുന്നു ജയചന്ദ്രന് ജോലി. ഇതിനിടെയാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നത്. കരുനാഗപ്പള്ളിയില്‍ മത്സ്യവില്‍പ്പന നടത്തുന്ന ജോലിയായിരുന്നു വിജയലക്ഷ്മിക്ക്. ഈ മാസം ആറിന് വിജയലക്ഷ്മിയോട് അമ്പലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. ക്ഷേത്ര ദര്‍ശനം നടത്തിയശേഷം ഇവര്‍ ജയചന്ദ്രന്റെ വീട്ടിലെത്തി. ഇതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വിജയലക്ഷ്മിക്ക് വന്ന ഒരു ഫോണ്‍ കോളിന്റെ പേരിലാണ് ഇരുവരും വഴക്കിട്ടതെന്നാണ് സൂചന. തുടര്‍ന്ന് വിജയലക്ഷ്മിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി വീടിന് സമീപത്തു കുഴിച്ചിടുകയായിരുന്നു എന്നാണ് പൊലീസിനോട് പ്രതി പറഞ്ഞത്. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്.
അബ്ദുൽ നാസർ മഅദനിയുടെ വീട്ടിൽ മോഷണം
കൊച്ചി.അബ്ദുൽ നാസർ മഅദനിയുടെ വീട്ടിൽ മോഷണം
ഹോം നഴ്സ് പാറശാല സ്വദേശി റംഷാദ് ഷാജഹാൻ എളമക്കര പൊലീസിന്റെ പിടിയിൽ
നാല് പവനിലേറെ സ്വർണമാണ് മോഷ്ടിച്ചത്
മോഷ്ടിച്ച കൈച്ചെയിൻ ഒളിപ്പിച്ചത് മലദ്വാരത്തിനുള്ളിൽ, രണ്ട് മോതിരം ഇയാളുടെ മുറിയിൽ നിന്ന് കണ്ടെത്തി
എളമക്കര പൊലീസിന്റെ പിടിയിലായത് കൊടും ക്രിമിനലായ പ്രതി
ഷാജഹാനെതിരെ തിരുവനന്തപൂരം ജില്ലയിൽ മാത്രം മുപ്പത് കേസുകൾ
മഅദനിയെ പരിചരിക്കാൻ എത്തിയത് നാല് മാസം മുൻപ്
രാത്രി ഫോണില്‍ മറ്റൊരാള്‍ വിളിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു….. കൊലപാതക ശേഷം വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇട്ടു
കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രനെന്നാണ് വിവരം. രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം നടക്കുമ്പോള്‍ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹം കെട്ടിവലിച്ചാണ് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍.
ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു വിജയലക്ഷ്മി. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി.
അതേസമയം ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നാട്ടുകാരുടെ മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ബസിലെ കണ്ടക്ടറാണ് മൊബൈല്‍ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചത്. തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് പ്രതി ജയചന്ദ്രനാണെന്ന് കണ്ടെത്താന്‍ സഹായകമായത്.
എറണാകുളം സെന്‍ട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വിജയലക്ഷ്മിയുടെ ഫോണാണെന്ന് കണ്ടെത്തി. വിവരം കരുനാഗപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് മിസ്സിംഗ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്ത് ബസ് സ്റ്റാന്റില്‍ വെച്ചാണ് സ്വിച്ചോഫായത്. ഇക്കാര്യം അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതിലേക്ക് വന്ന കോളുകളും പൊലീസ് പരിശോധിച്ചു. മാത്രമല്ല, ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും ഫോണ്‍ ലൊക്കേഷനുകള്‍ ഒരേയിടത്ത് വന്നിരുന്നു. കസ്റ്റഡിയിലെടുത്ത ജയചന്ദ്രനില്‍ നിന്ന് ലഭിച്ച പരസ്പര വിരുദ്ധ മറുപടികളും സംശയത്തിന് ബലമേകി. വിജയലക്ഷ്മിയുടെ ഫോണ്‍ നശിപ്പിക്കാനും ജയചന്ദ്രന്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
നയന്‍താരയുടെ ആദ്യ പ്രണയം…ബിയോണ്ട് ദി ഫെയറി ടെയിലില്‍ നാഗാര്‍ജുന
നടി നയന്‍താരയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മിച്ചിട്ടുള്ള ബിയോണ്ട് ദി ഫെയറി ടെയിലില്‍ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. ഇതില്‍ നിരവധി സംവിധായകരും അഭിനേതാക്കളും നയന്‍താരയ്‌ക്കൊപ്പമുള്ള അനുഭവങ്ങളും പങ്കുവച്ചിരുന്നു. ഡോക്യുമെന്ററിയില്‍ നാഗാര്‍ജുന പങ്കുവച്ചിരിക്കുന്ന ഓര്‍മ്മകള്‍ 2006 ല്‍ പുറത്തിറങ്ങിയ ബോസ് എന്ന ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം ഒന്നിച്ച് പ്രവര്‍ത്തിച്ചതിനെ കുറിച്ചാണ്. നയന്‍താരയുടെ ആദ്യ പ്രണയങ്ങളിലൊന്നിനെക്കുറിച്ചായിരുന്നു നാഗാര്‍ജുന സംസാരിച്ചത്.
അന്നത്തെ നയന്‍താരയുടെ കാമുകന്റെ പേര് പറയാതെ ആ ബന്ധം പ്രക്ഷുബ്ധമായിരുന്നുവെന്നാണ് നാഗാര്‍ജുന പറഞ്ഞത്. ‘നയന്‍ സെറ്റിലേക്ക് വരുമ്പോള്‍, തീര്‍ച്ചയായും അവള്‍ സുന്ദരിയാണ്… പക്ഷേ അവളുടെ വരവ് തന്നെ രാജകീയമായിരുന്നു. അവരുടെ ചിരി വളരെ ആത്മാര്‍ഥത നിറഞ്ഞതായിരുന്നു. ഇത് ഞങ്ങള്‍ക്കിടയില്‍ പെട്ടെന്ന് തന്നെ അടുപ്പമുണ്ടാകാന്‍ കാരണമായി.
സുഹൃത്തായി ഞാന്‍ ആഗ്രഹിക്കുന്നതും ഇത്തരം ആളുകളെയാണ്. സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ചൊരു പാട്ടിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞങ്ങള്‍. റിലേഷന്‍ഷിപ്പില്‍ അവര്‍ വളരെ പ്രക്ഷുബ്ധമായ ഒരു സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് എനിക്കന്ന് മനസിലായി. അവരുടെ ഫോണ്‍ റിങ് ചെയ്യുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പേടിയാണ്.
കാരണം ആ ഫോണ്‍കോള്‍ വന്നാല്‍ ആ പെണ്‍കുട്ടിയുടെ മൂഡ് മുഴുവന്‍ പോകും. അവള്‍ അന്നേരം ഫോണ്‍ ഓഫ് ചെയ്യും.’- നാഗാര്‍ജുന പറഞ്ഞു. താന്‍ ഇതേക്കുറിച്ച് നയന്‍താരയോട് ചോദിച്ചിരുന്നുവെന്നും നാഗാര്‍ജുന പറഞ്ഞു. നിങ്ങളൊരു വിജയിച്ച സ്ത്രീയാണ്, എന്തിനാണ് സ്വയം ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചെന്നും നാഗാര്‍ജുന കൂട്ടിച്ചേര്‍ത്തു.
നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു…?
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളായ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് സൂചന. 15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. ബാല്യകാലസുഹൃത്ത് ആന്റണി തട്ടിലാണ് വരന്‍. ഡിസംബര്‍ മാസത്തില്‍ വിവാഹം നടക്കും. ഡിസംബര്‍ 11, 12 തിയതികളിലായി വിവാഹം നടക്കുമെന്നാണ് വിവരം.
താന്‍ പ്രണയത്തിലാണെന്ന് മുന്‍പ് ഒരു അഭിമുഖത്തിനിടെ കീര്‍ത്തി പറഞ്ഞിരുന്നു. താന്‍ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്. അതേസമയം ആരെയാണ് പ്രണയിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീര്‍ത്തി. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു കീര്‍ത്തിയുടെ സിനിമാ അരങ്ങേറ്റം.
മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം തുടക്കം കുറിച്ച കീര്‍ത്തി വളരെ പെട്ടെന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചുവടു മാറ്റി. തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രം കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം ആ കഥാപാത്രത്തിലൂടെ കീര്‍ത്തി നേടി.
നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. സിദ്ദിഖ് പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.








































