26.7 C
Kollam
Wednesday 31st December, 2025 | 01:21:41 PM
Home Blog Page 1921

അയിത്തത്തിനും അമിതാധികാര പ്രവണതകള്‍ക്കുമെതിരെ പോരാടിയ മഹത് വ്യക്തിത്വമാണ് കുമ്പളത്ത് ശങ്കുപ്പിള്ളയെന്ന് മുഖ്യമന്ത്രി

ശാസ്താംകോട്ട. അയിത്തത്തിനും അമിതാധികാര പ്രവണതകള്‍ക്കുമെതിരെ പോരാടിയ മഹത് വ്യക്തിത്വമാണ് കുമ്പളത്ത് ശങ്കുപ്പിള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു.കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോര്‍ഡ് കോളജിന്‍റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്‍റെ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ ഈടുറ്റ നിരവധി വ്യക്തികളെ വളര്‍ത്തിഎടുത്ത കലാലയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

മെച്ചപ്പെട്ടകോഴ്സുകള്‍ തേടി കുട്ടികള്‍ വിദേശത്തേക്ക് പോകുന്നുഎന്ന് കരുതേണ്ടതില്ലെന്നുംപണ്ട് മികവിനുവേണ്ടിയാണ് വിദേശ പഠനത്തിനു പോകുന്നതെങ്കില്‍ ഇന്ന് ഇവിടെപഠിക്കാന്‍ മാര്‍ക്കുലഭിക്കാത്തവര്‍ വിദേശത്ത് പോകുന്ന പ്രവണതയാണ് ഏറെയുള്ളത് .ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ പ്രവേശനം ലഭിക്കാനിടയില്ലാത്തവര്‍ എന്‍ജിനീയറിംങിന്പ്രവേശനം നേടിയപോലെയാണ് ഇപ്പോള്‍ പലയിടത്തും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്‌റ് പിഎസ് പ്രശാന്ത് സ്വാഗതഗാനപ്രകാശനവും ഉപഹാര സമര്‍പ്പണവും നടത്തി. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി പിഎസ് സുപാല്‍എംഎല്‍എ,പിസി വിഷ്ണുനാഥ് എംഎല്‍എ, സിആര്‍ മഹേഷ് എംഎല്‍എ,ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ,ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.എ.അജികുമാര്‍,ബോര്‍ഡ് അംഗം ജി സുന്ദരേശന്‍,,ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് ഡോ.പി.കെ ഗോപന്‍,സംഘാടകസമിതി രക്ഷാധികാരി കെ സോമപ്രസാദ്, ബ്‌ളോക്ക് പ്രസിഡന്‍റ് ആര്‍ സുന്ദരേശന്‍,പഞ്ചായത്തപ്രസിഡന്‌റ് ആര്‍ ഗീത,സിന്‍ഡിക്കേറ്റ് അംഗം ജി മുരളീധരന്‍, സിന്‍ഡിക്കേറ്റ് അംഗം പിഎസ് ഗോപകുമാര്‍,

സര്‍വകലാശാല രജിസ്ട്രാര്‍ പ്രഫ.ഡോ.കെ.എസ് അനില്‍കുമാര്‍,ബ്‌ളോക്ക് അംഗം തുണ്ടില്‍ നൗഷാദ്,പഞ്ചായത്ത്അംഗം എം രജനി, വിവിധ കമ്മിറ്റി ചെയര്‍മാന്മാരായ കെ കെ രവികുമാര്‍, എം വി ശശികുമാരന്‍നായര്‍, വഴുതാനത്ത് ബാലചന്ദ്രന്‍, അഡ്വ.സി ജി ഗോപുകൃഷ്ണന്‍, പ്രഫഎ ജി അമൃതകുമാരി,ഡോ.അജേഷ് എസ്ആര്‍, വൈ.ഷാജഹാന്‍,കെ വി രാമാനുജന്‍തമ്പി,ആര്‍ ശ്രീജ, സഞ്ജു ജെ തരകന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ( ഡോ. )കെ സി പ്രകാശ് സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആര്‍ അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഘോഷയാത്ര നടന്നു. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് സദ്യയും രാത്രി കുട്ടികളുടെ കലാപരിപാടികളും നടന്നു.

ഇരുമ്പിൻ്റെ കുറവ് പരിഹരിക്കാൻ കുടിക്കാം ഈ ‘മിറാക്കിൾ ജ്യൂസ്’

ഇരുമ്പിൻ്റെ കുറവ് ഇന്ന് അധികം ആളുകളിലും കാണുന്ന പ്രശ്നമാണ്. ശരീരത്തിൽ ഇരുമ്പിൻ്റെ അഭാവം വിളർച്ചയ്ക്ക് കാരണമാകുന്നു. ഇരുമ്പിൻ്റെ അളവിൽ കുറവ് ഉണ്ടെങ്കിൽ ഡോക്ടർമാർ സപ്ലിമെന്റ് കഴിക്കാൻ നിർദേശിക്കാറുണ്ട്. അതും അല്ലെങ്കിൽ ഭക്ഷണത്തിൽ ഇരുമ്പിൻ്റെ അളവ് വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചേക്കാം.

ഇരുമ്പിന്റെ കുറവ് പരി​ഹരിക്കാൻ സഹായിക്കുന്ന ഒരു ജ്യൂസിനെ പറ്റിയാണ് ഇനി പറയുന്നത്. തക്കാളി, മാതളനാരങ്ങ, നെല്ലിക്ക, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ഉപയോ​ഗിച്ച് തയ്യാറാക്കുന്ന ജ്യൂസാണിത്. ഏറെ പോഷക​ഗുണമുള്ളതും രുചികരവുമായ ജ്യൂസാണിത്. ഇതിനെ മിറാക്കിൾ ജ്യൂസ് എന്ന് പറയാമെന്ന് പോഷകാഹാര കൺസൾട്ടൻ്റ് ഡോ. സുമൻ അഗർവാൾ പറയുന്നു.

ഇരുമ്പ്, നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയാൽ സമ്പന്നാണ് ഈ ജ്യൂസ്. ഉയർന്ന പോഷകഗുണമുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഈ മിശ്രിതം ശരീരത്തിലെ രക്തചംക്രമണം നിയന്ത്രിക്കാനും ചുവന്ന രക്താണുക്കളുടെ ആരോഗ്യകരമായ വളർച്ചയയ്ക്കും അനീമിയയുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

നെല്ലിക്ക ചേർക്കുന്നത് വിറ്റാമിൻ സി വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിലെ ഇരുമ്പ് ആഗിരണം ചെയ്യാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കുന്നതായി ഡോ. അഗർവാൾ പറയുന്നു. കാരറ്റ് ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എയും സിയും ആൻ്റിഓക്‌സിഡൻ്റുകളായി പ്രവർത്തിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, വിറ്റാമിൻ ബി 6 അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. എങ്ങനെയാണ് ഈ ജ്യൂസ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?..

വേണ്ട ചേരുവകൾ

‌കാരറ്റ് 1 എണ്ണം ( ചെറുതായി അരി‍ഞ്ഞത്)
തക്കാളി 1 എണ്ണം ( ചെറുതായി അരി‍ഞ്ഞത്)
മാതള നരങ്ങ 1 എണ്ണം
ബീറ്റ്റൂട്ട് പകുതി എണ്ണം ( വേവിച്ചത്)
നെല്ലിക്ക 1 എണ്ണം
മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും തൊലി കളഞ്ഞ് കഴുകി എടുക്കുക.ശേഷം ചെറുതായി അരിഞ്ഞെടുത്ത് അൽപം വെള്ളം ചേർത്ത് അടിച്ചെടുക്കുക. ശേഷം തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.

വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യാവസായിക സാമ്പത്തികവളർച്ചാ മുനമ്പ്; കിഫ്ബി പദ്ധതിക്ക് അനുമതി, പ്രഖ്യാപിച്ച് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കൻ മേഖലയെ ഊർജ്ജസ്വലമായ ഒരു വ്യവസായിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് (Vizhinjam Kollam Punalur Industrial and Economic Growth Triangle) എന്നൊരു ബൃഹത് പദ്ധതി കിഫ്‌ബി വഴി നടപ്പാക്കുന്നതിന് സംസ്ഥാനസർക്കാർ അംഗീകാരം നൽകിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കമ്മീഷനിങ്ങിനു സജ്ജമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മദർഷിപ്പ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്‌ട്ര ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖത്തിന്റ് സാധ്യതകൾ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു.

കിഫ്ബി പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് കൊല്ലം, തിരുവനന്തപുരം എന്നീ തെക്കൻ ജില്ലകളിലായി 1,456 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ഈ പദ്ധതിയുടെ സാധ്യതകൾ തെക്കന്‍ കേരളത്തിലെ സാമ്പത്തിക വളർച്ചയിൽ ഒതുങ്ങുന്നതല്ല. തീരപ്രദേശങ്ങൾ, മധ്യ മേഖല, മലയോര മേഖല എന്നിവയെ പ്രധാന റോഡ്-റെയിൽ ഇടനാഴികൾ വഴി വ്യവസായ ഇടനാഴിയുടെ ഭാഗമാക്കിക്കൊണ്ട് കേരളത്തിന്റെ സമ്പൂർണ്ണ വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ഉൾപ്പെടെ വൈവിധ്യമാർന്ന കയറ്റുമതി ഇറക്കുമതി ചരക്കുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടുകൂടി നിരവധി അനുബന്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതിലൂടെ മെച്ചപ്പെടുന്ന വ്യാപാര പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ജിഡിപി ഗണ്യമായി വർദ്ധിപ്പിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മേഖലയിലുടനീളമുള്ള കാര്യക്ഷമമായ ലോജിസ്റ്റിക്‌സ് സുഗമമാക്കിക്കൊണ്ട്, തുറമുഖത്തിന്റെ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു വ്യാവസായിക ഇടനാഴി സ്ഥാപിച്ച് തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഗ്രോത്ത് ട്രയാംഗിൾ, വളര്‍ച്ചാനോഡുകൾ, സബ് നോഡുകൾ, ഇടനാഴികൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു വ്യാവസായികമേഖല സൃഷ്ടിക്കുക വഴി ഗതാഗത, ലോജിസ്റ്റിക്, വ്യവസായ പാർക്കുകളുടെ ഒരു സംയോജനമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. പ്രധാന ഹൈവേകൾക്കും റെയിൽ ശൃംഖലകൾക്കും സമീപം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആ പ്രദേശത്തിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ഒരു സ്മാർട്ട് ഇൻഡസ്ട്രിയൽ ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ചാ ഇടനാഴിക്കുള്ളിലെ വിവിധ വികസന നോഡുകൾ ബന്ധിപ്പിക്കുന്നതിന് ഗതാഗത ഇടനാഴികൾ പ്രധാനമാണ്.

വിഴിഞ്ഞം – കൊല്ലം ദേശീയ പാത 66 (NH 66), കൊല്ലം-ചെങ്കോട്ട ദേശീയ പാത 744 , പുതിയ ഗ്രീൻഫീൽഡ് NH 744, കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ, പുനലൂര്‍- നെടുമങ്ങാട് വിഴിഞ്ഞം റോഡ്‌ എന്നിവയാണ് ഈ വളര്‍ച്ചാ മുനമ്പിന്റെ മൂന്ന് വശങ്ങള്‍. ഇവ ഈ പ്രദേശത്തുടനീളമുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്ന ശ്രദ്ധേയമായ ഇടനാഴികൾ ആണ്. കൂടാതെ, പദ്ധതി പ്രദേശത്തിന് ഉള്ളില്‍ വരുന്ന തിരുവനന്തപുരം ഔട്ടർ റിംഗ് റോഡും, വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും തലസ്ഥാന മേഖലയുടെ വികസനത്തിനു കൂടുതൽ കരുത്തേകും. ഗതാഗത ഇടനാഴികളുടെ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും, ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മെച്ചപ്പെട്ട ജീവിതനിലവാരം ഉയർത്തുന്നതിനും ഇടയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതുകൂടാതെ മേഖലാ വളർച്ച സുഗമമാക്കുന്നതിന്, നിരവധി പ്രധാന നോഡുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തുറമുഖത്തേക്ക് നേരിട്ട് പ്രവേശനമുള്ള അന്താരാഷ്ട്ര വ്യാപാരത്തിനുള്ള കവാടമായി പ്രവർത്തിക്കുന്ന വിഴിഞ്ഞം നോഡ്, നിലവിലുള്ള വ്യവസായങ്ങളെ ഗതാഗത ശൃംഖലകളുമായി ബന്ധിപ്പിക്കുന്ന കൊല്ലം അർബൻ സെൻ്റർ നോഡ്, പുനരുപയോഗ ഊർജ വ്യവസായങ്ങളുടെ കേന്ദ്രമായി മാറുവാൻ സാധ്യതയുള്ള പുനലൂർ നോഡ് എന്നിവയാണവ. ഇത് കൂടാതെ, പള്ളിപ്പുറം – ആറ്റിങ്ങൽ- വർക്കല , പാരിപ്പള്ളി-കല്ലമ്പലം, നീണ്ടകര-കൊല്ലം, കൊല്ലം-കുണ്ടറ , കുണ്ടറ-കൊട്ടാരക്കര, അഞ്ചൽ-ആയൂർ, നെടുമങ്ങാട്-പാലോട് തുടങ്ങിയ ഉപ-നോഡുകൾ പ്രാദേശിക വികസനത്തിന് പിന്തുണ നൽകുകയും, ആനുകൂല്യങ്ങൾ ഗ്രാമീണ മേഖലകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. തിരുവനന്തപുരത്തു വിഭാവന ചെയ്തിട്ടുള്ള ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ കൂടെ ഈ പദ്ധതിയുടെ ഭാഗം ആകുന്നതിലൂടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും , വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ തനതു വ്യവസായ മേഖലകൾ ഉൾപ്പെടെ ഏഴ് പ്രധാന മേഖലകൾ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമുദ്രോത്പന്ന ഭക്ഷ്യ സംസ്കരണവും കയറ്റുമതിയും, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, ഐടി/ഐടിഇഎസ്/ബഹിരാകാശ മേഖല, ഗതാഗതവും ലോജിസ്റ്റിക്സും, പുനരുപയോഗ ഊർജം, അസംബ്ലിംഗ് യൂണിറ്റുകൾ, മെഡിക്കൽ ടൂറിസം/ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു.

സാധ്യതാ പഠനങ്ങൾ, ഫണ്ടിംഗ് ലഭ്യമാക്കല്‍, വ്യവസായ സ്ഥാപനങ്ങളും ഉടമസ്ഥരുമായിട്ടുള്ള കരാറുകൾ , റോഡുകളുടെ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ ഘട്ടം ഘട്ടമായുള്ള സമീപനമാണ് ഈ പദ്ധതിക്കായി സ്വീകരിക്കുക. ഇൻഫ്രാസ്ട്രക്ചർ, വ്യാവസായിക ഇടനാഴികൾ, ടൂറിസം, എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മൂന്ന് വർഷത്തിനുള്ളിൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരമ്പരാഗത ഭൂമി എടുക്കൽ രീതികൾക്കപ്പുറമുള്ള ലാൻഡ് പൂളിംഗ്, പൊതു-സ്വകാര്യ പങ്കാളിത്തം (PPP), നേരിട്ട് വാങ്ങൽ (Direct Negotiated Purchase), ഭൂമി കൈമാറ്റം (Land exchange) തുടങ്ങിയ നൂതന രീതികൾ എന്നിവയിലൂടെ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുവാൻ കഴിയും, കൂടാതെ ഇടനാഴികളില്‍ പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ) പ്രഖ്യാപിക്കുക വഴി പദ്ധതിക്ക് വേണ്ടി നിക്ഷേപം ആകര്‍ഷിക്കുവാനും വേഗം കൈവരിക്കുവാനും ആകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന മുനമ്പ് തെക്കൻ കേരളത്തെ ഒരു വ്യവസായ , സാമ്പത്തിക കേന്ദ്രമായി മാറ്റുന്നതിനും അതിലൂടെ സംസ്ഥാനത്തെ ഒരു തുറമുഖാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് ഉയര്‍ന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് . അടിസ്ഥാന സൗകര്യ വികസനത്തിനും സുസ്ഥിര സമ്പ്രദായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട്, ഇന്ത്യയുടെ സാമ്പത്തിക വ്യാവസായിക ഭൂപടത്തില്‍ ഈ മേഖലയെ ഒരു പ്രധാന കേന്ദ്രമായി വളര്‍ത്താന്‍ ലക്ഷ്യമിടുന്നു. പദ്ധതിയുടെ വിജയകരമായ പ്രവർത്തനങ്ങൾ വഴി കേരളത്തിലേക്ക് വലിയ നിക്ഷേപങ്ങൾ ആകർഷിക്കുവാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അത് വഴി സംസ്ഥാനത്തിന്റെ ജി ഡി പി ഗണ്യമായി വർദ്ധിപ്പിക്കുവാനും, വരും വർഷങ്ങളിൽ ആഭ്യന്തര, അന്തർദേശീയ വ്യവസായ സംരംഭങ്ങളുടെ കേന്ദ്രബിന്ദുവായി മാറുവാനും ഇ പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നു. ഭാവിയിൽ, ഈ ഇടനാഴി കൊല്ലത്തു നിന്നും ആലപ്പുഴ NH 66 വഴി കൊച്ചിയിലേക്കും , പുനലൂർ നിന്നും പത്തനംതിട്ടയിലേക്കും എംസി റോഡ് വഴി കോട്ടയത്തേക്കും ബന്ധിപ്പിച്ച് മധ്യകേരളത്തിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഈ വിപുലീകരണം സംസ്ഥാനത്തുടനീളമുള്ള കണക്റ്റിവിറ്റിയും സാമ്പത്തിക സംയോജനവും കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

അനുമതിയില്ലാതെ ചട്ടം ലംഘിച്ച് പത്രങ്ങളില്‍ പരസ്യം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ്

പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കൂടാതെ ചട്ടം ലംഘിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കിയ പാലക്കാട്ടെ സി.പി.എമ്മിന്റെയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെയും നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് പരാതി നല്‍കി. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മരക്കാര്‍ മാരായമംഗലമാണ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും നാട്ടില്‍ മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുന്ന നടപടിയാണിതെന്നും സംഭവത്തില്‍ ശക്തമായ നിയമ നടപടികളുണ്ടാകണമെന്നും പരാതിയില്‍ പറയുന്നു.

പാലക്കാട് മണ്ഡലത്തിൽ നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ നാളെ (നവംബര്‍ 20) പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു ഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചെന്നാണ് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നാളെ വേതനത്തോടുകൂടിയുള്ള അവധിയായിരിക്കും.

നാളെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാല് പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 2445 കന്നിവോട്ടര്‍മാരും 229 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ 5.30 ന് മോക് പോള്‍ ആരംഭിക്കും.

വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂര്‍ത്തിയായി. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ കേന്ദ്രത്തില്‍ വെച്ചാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തത്. വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന് രാത്രിയോടെ തന്നെ കോളേജിലെ ന്യൂ തമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.

നാല് ഓക്സിലറി ബുത്തുകള്‍ ഉള്‍പ്പെടെ ആകെ 184 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. ആകെ 736 പോളിങ് ഓഫീസര്‍മാരെയാണ് ഇവിടേക്ക് നിയമിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഒരു പോളിങ് സ്റ്റേഷനും ഒമ്പത് മാതൃകാ പോളിങ് ബൂത്തുകളും മണ്ഡലത്തില്‍ ഉണ്ടാവും. എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് നടപടികള്‍ വെബ്കാസ്റ്റിങ് നടത്തുന്നുണ്ട്.

മണ്ഡലത്തില്‍ മൂന്ന് ഇടങ്ങളിലായി ആകെ ഏഴ് വോട്ടെടുപ്പ് കേന്ദ്രങ്ങളെയാണ് പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. 58 എണ്ണം പ്രശ്‌ന സാധ്യതാ പട്ടികയിലുണ്ട്. ഇത്തരം ബൂത്തുകളില്‍ കേന്ദ്ര സുരക്ഷാ സേന (സി.എ.പി.എഫ്) യുടെയും പൊലീസിന്റെ നേതൃത്വത്തില്‍ അധിക സുരക്ഷയൊരുക്കും.

പോളിങ് സ്റ്റേഷനുകളിലേക്കായി റിസര്‍വ് അടക്കം 220 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും 239 വി.വി.പാറ്റ് യൂണിറ്റുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകള്‍ 20 ശതമാനവും വിവിപാറ്റ് യൂണിറ്റുകള്‍ 30 ശതമാനവുമാണ് അധികമായി തയ്യാറാക്കി വച്ചിരിക്കുന്നത്.

ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണശബളമായ തുടക്കം

കുന്നത്തൂർ:വിദ്യാർത്ഥികളിൽ കായിക – ശാസ്ത്ര-കലാവാസനകൾ വളർത്തി കൊണ്ടുവരാൻ ഗവൺമെന്റ്  പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ചിഞ്ചു റാണി അഭിപ്രായപ്പെട്ടു.ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം കുന്നത്തൂർ നെടിയവിള അംബികോദയം ഹയർ സെക്കൻ്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.സംവിധായകൻ ആദർശ്.എൻ.കൃഷ്ണ കലാമേള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.വത്സലകുമാരി (കുന്നത്തൂർ),ഡോ.സി.ഉണ്ണികൃഷ്ണണൻ (പടിഞ്ഞാറെ കല്ലട),ബിനു മംഗലത്ത് (പോരുവഴി),ആർ.ഗീത (ശാസ്‌താംകോട്ട),കുന്നത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനേഷ് കടമ്പനാട് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ഗീതാകുമാരി.പി, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ ശ്രീലേഖ.റ്റി, ഷീജ രാധാകൃഷ്‌ണൻ,പഞ്ചായത്ത് അംഗങ്ങളായ റെജികുര്യൻ,രാജൻ നാട്ടിശ്ശേരി,പ്രഭാകുമാരി.എസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി.ആർ,സ്വാഗത സംഘം ചെയർപേഴ്സണും സ്കൂൾ പ്രിൻസിപ്പാളുമായ ലേഖ.എസ്,ശ്യാം.ആർ,ഹരികുമാർ.ബി,
പ്രസീദ.ജി,സുബുകുമാർ,ബിന്ദു വി.എ,അജിത്ത്കുമാർ.വി,രമ്യാകൃഷ്‌ണൻ
എന്നിവർ സംസാരിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി പി.എസ് സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ പി.ആർ ഗോപീകൃഷ്ണൻ നന്ദിയും പറഞ്ഞു.നെടിയവിള വിജിഎസ്എസ് അംബികോദയം ഹയർ സെക്കൻഡറി സ്കൂൾ,ഗവ.എൽ.പി സ്കൂൾ,ആറ്റുകടവ്,ഗവ.എൽ പി സ്കൂൾ നെടിയവിള എന്നിവിടങ്ങളിലായി
7 വേദികളിലാണ് മൽസരങ്ങൾ നടക്കുന്നത്.ഉപജില്ലയിലെ 63 വിദ്യാലയങ്ങളിൽ നിന്നുള്ള 3000 ത്തോളം കലാ പ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്.കലാമേള നാളെ സമാപിക്കും.



തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് ഇനി മുതൽ പണം ഈടാക്കും. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റിനാണ് നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാനാണ് തീരുമാനം.

ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബി പി എൽ വിഭാഗത്തെ നിരക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. തീരുമാനത്തോട് പ്രതിപക്ഷം വിയോജിച്ച് അറിയിച്ചു.

ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; നിർണായക കണ്ടെത്തൽ, കൊലപാതകമെന്ന് പൊലീസ്

കൊച്ചി: ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. പെരുമ്പാവൂർ സ്വദേശി ജെയ്സി ഏബ്രഹാമിനെ (55) ആണ് കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. കളമശ്ശേരിയിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജെയ്സിയുടെ മകൾ കാനഡയിലാണ്. അമ്മയെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കളേയും പൊലീസിനേയും വിളിച്ചറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് ജെയ്സിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തിയിരുന്ന ആളാണ് ജെയ്സി. അതുകൊണ്ടു തന്നെ അത്തരത്തിലൊരു തർക്കമോ മറ്റോ ഉണ്ടായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിന് കൊലപാതകമാണോ എന്ന് സംശയമുണ്ടായിരുന്നു. മുഖത്ത് വികൃതമായ രീതിയിലായിരുന്നു പരിക്കേറ്റിരുന്നത്. മർദനത്തിന് ശേഷമാണ് മരണമെന്ന് ഇന്നലെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് തലക്കേറ്റ ​ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

അതേസമയം, പ്രതിയെ ഇതുവരേയും പിടികൂടാനായിട്ടില്ല. ഫ്ലാറ്റിൽ സ്ഥിരമായി വന്നുപോവുന്നവരെയും സിസിടിവിയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

അഞ്ചലില്‍ ആസ്സാം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കൊട്ടാരക്കര: അഞ്ചല്‍ ചന്തമുക്കിന് സമീപമുള്ള അറഫാ ചിക്കന്‍ സ്റ്റോറില്‍ ജോലി ചെയ്തിരുന്ന ആസ്സാം സ്വദേശിയായ ജലാലുദ്ദീനെ (26) വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.
പ്രതിയായ ആസ്സാം സ്വദേശിയായ അബ്ദുള്‍ അലിയെ (24) ആണ് ജീവപര്യന്തം കഠിന തടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചുകൊണ്ട് കൊല്ല ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദ് ഉത്തരവായത്.
അഞ്ചല്‍ സ്വദേശിയായ അലിയാരുകുഞ്ഞ് നടത്തുന്ന ചിക്കന്‍ സ്റ്റോളിലെ ജോലിക്കാരായിരുന്നു പ്രതിയും കൊല്ലപ്പെട്ട ജലാലുദ്ദീനും. ഇവരും മറ്റ് ഇതരസംസ്ഥാന തൊഴിലാളികളും ചിക്കന്‍ സ്റ്റോളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലായിരുന്നു താമസം. പ്രതി കൂടുതല്‍ സമയം മൊബൈല്‍ നോക്കിയിരിക്കുന്നത് ജലാലുദ്ദീന്‍ ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തം 2020 ഫെബ്രുവരി 5ന് പുലര്‍ച്ചെ 5ന് വെട്ടുകത്തി കൊണ്ട് ജലാലുദ്ദീനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ദേഹമാസകലം 43-ഓളം വെട്ടുകളേറ്റാണ് ജലാലുദ്ദീന്‍ മരണപ്പെട്ടത്. നിലവിളി കേട്ടുണര്‍ന്ന മറ്റ് തൊഴിലാളികളെ ഇയാള്‍ വെട്ടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഓടി രക്ഷപെടുകയായിരുന്നു. വെട്ടികൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ലൈക്കിയില്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.
കൊലയ്ക്ക് ശേഷം കഴുത്ത് അറുത്ത് പ്രതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളായ ആസ്സാം സ്വദേശികളായ രണ്ട് സാക്ഷികള്‍ കോടതിയില്‍ സംഭവത്തെ കുറിച്ച് മൊഴി നല്‍കി. അഞ്ചല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സി.എല്‍. സുധീര്‍ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍.ജി.മുണ്ടയ്ക്കല്‍ ഹാജരായി. പ്രോസിക്യൂഷന്‍ സഹായിയായി ഡബ്ല്യൂസിപിഓ പി. എസ്. ദീപ്തിയും പരിഭാഷകനായി അഡ്വ.ഷൈന്‍ മണ്‍ട്രോതുരുത്തും ഉണ്ടായിരുന്നു.

കണ്‍പീലിയും പുരികവും നരയ്ക്കാന്‍ തുടങ്ങി: തനിക്കു ബാധിച്ച അപൂർവരോഗത്തെക്കുറിച്ച് ആൻഡ്രിയ

സിനിമയില്‍നിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആന്‍ഡ്രിയ ജെറെമിയ. ത്വക്കിനെ ബാധിക്കുന്ന അപൂർവരോഗത്തെ തുടര്‍ന്നാണ് കുറച്ച് കാലം കരിയറില്‍ നിന്ന് മാറി നിന്നതെന്ന് ആന്‍ഡ്രിയ പറയുന്നു. ദിവ്യദര്‍ശിനിയുമായുള്ള അഭിമുഖത്തിലാണ് ആൻഡ്രിയയുടെ തുറന്നു പറച്ചില്‍.

ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷനാണ് നേരിടേണ്ടി വന്നതെന്ന് ആൻഡ്രിയ പറയുന്നു. ‘‘വട ചെന്നൈ എന്ന സിനിമയ്ക്ക് ശേഷം ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ സ്കിൻ കണ്ടീഷന്‍ പിടിപെട്ടു. എന്റെ മുടിയിഴകള്‍ നരച്ചിട്ടില്ല. പക്ഷേ അന്ന് എന്റെ പുരികവും ക

ബ്ലഡ് ടെസ്റ്റുകള്‍ വന്നു. പക്ഷേ അവയെല്ലാം നോര്‍മലാണ്. എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് മനസിലാകുന്നില്ല. എനിക്കും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. എന്തെങ്കിലും ടോക്‌സിക് റിയാക്‌ഷന്‍ ആയിരിക്കാം അല്ലെങ്കില്‍ ഇമോഷനല്‍ സ്ട്രസ് കൊണ്ടായിരിക്കാം ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇങ്ങനെയൊരു ഇൻഡസ്ട്രിയിൽ നിൽക്കുന്ന ആളെന്ന നിലയിൽ സമ്മർദമില്ലാതെ ഈ അവസ്ഥയിലൂടെ കടന്നുപോകാനാകില്ല. ഒരു കഥാപാത്രം ചെയ്യുമ്പോഴെല്ലാം ആ സമ്മർദം നമുക്കുണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ പിന്മാറുക എന്നതു മാത്രമായിരുന്നു ഏക പോംവഴി.

എല്ലാത്തില്‍ നിന്നും കുറച്ച് കാലം താന്‍ മാറി നിന്നു. ആ അവസ്ഥയിൽ നിന്ന് പുറത്തു വന്നു. ഈ സമയത്ത് മാധ്യമങ്ങളും സിനിമയിലെ ചില ആളുകളും പറഞ്ഞത് പ്രണയം തകര്‍ന്നത് കാരണം ഞാന്‍ ഡിപ്രഷനിലായി എന്നാണ്. ഞാൻ ഇതേക്കുറിച്ച് സംസാരിക്കാതിരുന്നതാണ്. അതെന്റെ ചോയ്‌സ് ആണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വയം ഉള്‍ക്കൊള്ളാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും.

ആദ്യമായാണ് ഞാനിക്കാര്യം തുറന്ന് പറയുന്നത്. അതേസമയം ഈ കണ്ടീഷന്‍ എന്നെ വളരെ മോശമായി ബാധിച്ചിട്ടില്ല. ചെറിയ പാടുകള്‍ ഇപ്പോഴുമുണ്ട്. കണ്‍പീലികള്‍ക്ക് വെള്ള നിറമുണ്ട്. അത് എളുപ്പത്തില്‍ കവര്‍ ചെയ്യാം. ഏറെക്കുറെ ഭേദമായി. ജീവിതരീതിയിൽ പക്ഷേ വ്യത്യാസം വന്നു.

തുടരെ വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. കാരണം അത് മുഖത്ത് പ്രകടമാകും. വര്‍ക്കുകള്‍ കുറച്ചു. ഈ അവസ്ഥയിലെ സമ്മർദ്ദം മറി കടക്കുന്നതിന് വളര്‍ത്തു നായ എന്നെ സഹായിച്ചുവെന്നു പറയാം. വളര്‍ത്തു നായയ്ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചു. പുതിയ പാടുകൾ വരാതെയായി. മേക്കപ്പിലൂടെ നിലവിലെ പാടുകൾ മറച്ചു വയ്ക്കാൻ കഴിയും. മാസ്റ്റർ, പിസാസ് എന്നീ സിനിമകൾ ഈ കണ്ടീഷനുള്ളപ്പോൾ ചെയ്തതാണ്. പക്ഷേ ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല.’’ ആന്‍ഡ്രിയ വെളിപ്പെടുത്തി.