27.5 C
Kollam
Wednesday 31st December, 2025 | 02:59:57 PM
Home Blog Page 1920

ശബരിമല ,കഴിഞ്ഞവർഷത്തേക്കാൾ ഒരുലക്ഷം തീർത്ഥാടകർ അധികമായെത്തി

ശബരിമല തീർത്ഥാടക തിരക്ക് ലക്ഷം പിന്നിട്ടു.കഴിഞ്ഞവർഷത്തേക്കാൾ ഒരുലക്ഷം തീർത്ഥാടകർ അധികമായെത്തി.കഴിഞ്ഞ വർഷം ആദ്യ നാലു ദിവസമെത്തിയത് 148,073 തീർത്ഥാടകർ.ഈ വർഷം ആദ്യ നാലു ദിവസമെത്തിയത്
2,46,544 തീർത്ഥാടകർ.കഴിഞ്ഞ വർഷം ആദ്യ ദിനം എത്തിയത് 14327 തീർത്ഥാടകർ. ഈ വർഷം ആദ്യദിനം എത്തിയത് 30,657

കഴിഞ്ഞ വർഷം വ്യശ്ചികം ഒന്നിനെത്തിയത് 48796 തീർത്ഥാടകർ.ഈ വർഷം ഒന്നാം തീയതി ദർശനം നടത്തിയത് 72,656.കഴിഞ്ഞ വർഷത്തേക്കാൾ 4 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു

മണിപ്പൂർ , മന്ത്രിസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗോത്ര വർഗഐക്യസമിതി

ഇംഫാല്‍.മണിപ്പൂർ സംഘർഷം. മന്ത്രിസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗോത്ര വർഗ
ഐക്യസമിതിയായ സി ഒ ടി യു.മുഖ്യമന്ത്രി അംഗീകരിച്ച പ്രമേയം പക്ഷപാതപരമെന്ന് സി ഒ ടി യു.10 കുക്കി-സോ എംഎൽഎമാരുടെ അഭാവത്തിൽ ആണ് പ്രമേയം പാസാക്കിയത്.അറമ്പായി, ബിജിഎസ്എസ് എന്നിവയെ ആദ്യം നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിക്കണം എന്നും സി ഒ ടി യു.അഫ്സ്പ പിൻവലിക്കണം എന്നുള്ള മന്ത്രിസഭയുടെ ആവശ്യത്തെയും സി ഒ ടി യു വിമർശിച്ചു.

സന്ദീപ് വാര്യരുടെ സ്ഥലം ആർ എസ് എസിനുവേണ്ട

പാലക്കാട്. സന്ദീപ് വാര്യരുടെ സ്ഥലം സ്വീകരിക്കേണ്ടെന്ന് ആർ എസ് എസ്. ആർ എസ് എസ് കാര്യാലയം നിർമ്മിക്കാൻ സന്ദീപ് വാര്യർ വിട്ട് നൽകിയ സ്ഥലം സ്വീകരിക്കേണ്ടെന്ന് ആർ എസ് എസ് തീരുമാനം.സ്ഥലം വേണ്ടെന്ന നിലപാടിൽ പ്രദേശികമായി രൂപീകരിച്ച ട്രസ്‌റ്റ് ഭാരവാഹികളും.ചെത്തല്ലൂരിൽ ആർ എസ് എസ് ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബിജെപി, ബിഎംഎസ് നേതാക്കളും യോഗത്തിൽ പങ്കെടുത്തു. പ്രവർത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് ആർ എസ് എസ് നേതൃത്വം

യുവതിയെ കൊലപ്പെടുത്തിയ കേസ് ഇന്ന് കരുനാഗപ്പള്ളി പോലീസ് അമ്പലപ്പുഴ പോലീസിന് കൈമാറും

കരുനാഗപ്പള്ളി. അമ്പലപ്പുഴ കരൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസ് ഇന്ന് കരുനാഗപ്പള്ളി പോലീസ് അമ്പലപ്പുഴ പോലീസിന് കൈമാറും.കൊലപാതകം നടന്നത് അമ്പലപ്പുഴയിലായതിനാലാണ് തുടർന്നുള അന്വേഷണം അമ്പലപ്പുഴ പോലീസിന് കൈമാറുന്നത്.അതേസമയം കൊല്ലപ്പെട്ട വിജയലക്ഷമിയുടെ മൃതദേഹം നാളെ സംസ്ക്കരിക്കും. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിയായ ജയചന്ദ്രന് എതിരെ പരമാവധി തെളിവുകൾ ശേഖരിക്കുകയെന്നതാണ് പോലീസിൻ്റെ അടുത്ത നീക്കം.

ശബരിമല തിരക്ക് ,വെർച്ച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് കൂട്ടാൻ ആലോചന

ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നതിനിടെ വെർച്ച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് കൂട്ടാൻ ആലോചന. 70 ൽ നിന്ന് 80,000 ത്തിലേക്ക് നീട്ടാനാണ് പോലീസും ബോർഡും ആലോചിക്കുന്നത്. സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടെങ്കിലും കൂടുതൽ തീർത്ഥാടകരും നിലവിൽ ആശ്രയിക്കുന്നത് വെർച്വൽ ക്യൂ ബുക്കിംഗ് ആണ്. പ്രതിദിനം 75000 തീർത്ഥാടകരാണ് നിലവിൽ ശബരിമലയിൽ ദർശനത്തിന് എത്തുന്നത്. മകരവിളക്ക് തീർത്ഥാടനത്തിന്റെ അഞ്ചാം ദിവസമായ ഇന്നും രാവിലെ മുതൽ തീർത്ഥാടന തിരക്ക് അനുഭവപ്പെടുന്നുണ്ട്

പാലക്കാട് ഉപ തെരഞ്ഞെടുപ്പ്…. വോട്ടെടുപ്പ് തുടങ്ങി

പാലക്കാട് മണ്ഡലത്തില്‍ വോട്ടെടുപ്പ് തുടങ്ങി. ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്.
229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​ന്നെ വോ​ട്ടിങ് യ​ന്ത്ര​ങ്ങ​ള്‍ തി​രി​കെ​യെ​ത്തി​ക്കും. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ യുഡിഎഫിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫിനായി കോൺഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ ഡോ. പി സരിനും എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറുമാണ് മത്സരരംഗത്തുള്ളത്.

നാ​ല് ഓ​ക്സി​ല​റി ബൂ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 184 പോ​ളിങ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്. 736 പോ​ളിങ് ഓ​ഫീ​സ​ര്‍​മാ​രെ​യാ​ണ് ഇ​വി​ടേ​ക്ക് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.
ഏ​ഴു പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. 58 എ​ണ്ണം പ്ര​ശ്‌​ന സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ട്.

ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി വിധി ഇന്ന്

മുൻമന്ത്രിയും എൽഡിഎഫ് നേതാവുമായ ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ സി ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.തൊണ്ടിമുതൽ കേസിലെ പുനരന്വേഷണത്തിനെതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും ആവശ്യമെങ്കിൽ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നത് അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി വിലയിരുത്തിയത്. തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദി പോലീസ് ആകാം എന്നായിരുന്നു ആന്റണി രാജുവിന്റെ വാദം.

29 വര്‍ഷം നീണ്ടുനിന്ന വിവാഹ ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങി എ. ആർ റഹ്മാനും ഭാര്യ സൈറ ബാനുവും

സം​ഗീത സംവിധായകൻ എ. ആർ റഹ്മാനും ഭാര്യ സൈറ ബാനുവും 29 വര്‍ഷം നീണ്ടുനിന്ന വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് എ ആർ റഹ്മാന്‍റെ ഭാര്യ സൈറയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെയാണ് തീരുമാനമെടുക്കുന്നതെന്നും സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അഭിഭാഷക വന്ദന ഷാ മുഖേന പുറത്ത് വിട്ട പ്രസ്താവനയിലൂടെ സൈറ പറയുന്നു. രണ്ട് പേരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്നും റഹ്മാന്‍റെ ഭാര്യ സൈറ വ്യക്തമാക്കി. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് ഭാര്യ സൈറ ബാനുവിന്റെ പ്രസ്താവനയില്‍ പറയുന്നത്.

നിധി കാക്കുന്ന ഭൂതത്തെ തുറന്നുവിട്ട് മോഹന്‍ലാല്‍…ബറോസിന്റെ 3 ഡി ഓണ്‍ലൈന്‍ ട്രെയിലര്‍ പുറത്ത്

മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായമണിയുന്ന ഫാന്റസി ചിത്രം ബറോസിന്റെ ട്രെയിലര്‍ എത്തി. ബറോസിന്റെ 3 ഡി ഓണ്‍ലൈന്‍ ട്രെയിലറാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. നേരത്തെ കങ്കുവയുടെ റിലീസ് സമയത്ത് തീയേറ്ററുകളില്‍ ബറോസ് ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു.
ബറോസ് ക്രിസ്മസ് റിലീസായിട്ടാകും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ആദ്യം ഒക്ടോബര്‍ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ വിഎഫ്എക്‌സ് വര്‍ക്കുകളും ഐ മാക്‌സ് പതിപ്പും പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു.
മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധനേടിയ ചിത്രമാണ് ബറോസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.

മെസി കേരളത്തിലേക്ക് ?

അർജൻറീന ഫുട്ബോൾ ടീം അടുത്തവർഷം കേരളത്തിൽ എത്തും.കേരളത്തിൽ രണ്ട് മത്സരങ്ങൾ കളിക്കും.മെസി കേരളത്തിലേക്ക് വരുന്നത് സംബന്ധിച്ച് നാളെ നിർണായക പ്രഖ്യാപനം. ഏഷ്യയിലെ പ്രമുഖ ടീമുമായും ദേശീയ ടീമുമായും ഓരോ മത്സരങ്ങൾ കളിച്ചേക്കും. സ്പോൺസർഷിപ്പ് വഴി പണം കണ്ടെത്തും
കേരളത്തിൽ കളിക്കാനുള്ള ക്ഷണം അർജൻറീന ഫുട്ബോൾ അസോസിയേഷൻ അംഗീകരിച്ചു
വേദി സംബന്ധിച്ചും അന്തിമ പ്രഖ്യാപനം നാളെയുണ്ടാകും