27.5 C
Kollam
Wednesday 31st December, 2025 | 04:43:55 PM
Home Blog Page 1919

വിവാഹാഭ്യർഥന നിരസിച്ചതിൽ പ്രതികാരം; തഞ്ചാവൂരിൽ അധ്യാപികയെ സ്‌കൂളിൽ കഴുത്തറുത്ത് കൊന്നു

ചെന്നൈ: തഞ്ചാവൂരിൽ സർക്കാർ സ്കൂൾ അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂൾ അധ്യാപികയായ രമണി (26) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് രമണി ജോലി ചെയ്തിരുന്ന മല്ലിപട്ടണം ഹൈസ്‌കൂളിൽ വച്ച് അക്രമി അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ ചിന്നമന സ്വദേശി മദന്‍ (30) അറസ്റ്റിലായിട്ടുണ്ട്.

മദൻ നേരത്തെ രമണിയെ വിവാഹം കഴിക്കാനായി ആഗ്രഹിച്ചിരുന്നു. മദനും കുടുംബവും രമണിയുടെ വീട്ടുകാരെ കണ്ടാണ് വിവാഹാഭ്യർഥന നടത്തിയത്. എന്നാൽ രമണി വിവാഹാഭ്യർഥന നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് മദൻ രമണിയെ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ സ്കൂളിൽ എത്തിയ മദൻ വെട്ടുകത്തി ഉപയോഗിച്ച് രമണിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രമണിയെ പട്ടുകോട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

സംഭവത്തിൽ സേതുഭവഛത്രം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദനെ സംഭവസ്ഥലത്തുനിന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തെ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് ശക്തമായി അപലപിച്ചു. ഇത്തരം അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അക്രമിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആന്റണിയെ പ്ലസ്ടു മുതൽ പരിചയം, ഡേറ്റ് തീരുമാനിച്ചിട്ടില്ല: കീർത്തിയുടെ വിവാഹവാർത്ത സ്ഥിരീകരിച്ച് സുരേഷ് കുമാർ

മകൾ കീർത്തിയുടെ വിവാഹവാർത്ത സ്ഥിരീകരിച്ച് നിർമാതാവ് സുരേഷ് കുമാർ. അടുത്ത മാസം ഗോവയിൽ വച്ചാകും വിവാഹം. ബിസിനസുകാരനായ ആന്റണി തട്ടിലാണ് വരൻ. കൊച്ചി സ്വദേശിയാണ്. ഇരുവരും തമ്മിൽ പ്ലസ്ടു മുതലുള്ള പരിചയമാണെന്ന് സുരേഷ് കുമാർ പറഞ്ഞു.

‘‘കീർത്തി പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയമാണ്. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. വിവാഹത്തിന്റെ ഡേറ്റ് തീരുമാനിക്കുന്നേയുള്ളൂ. അടുത്ത മാസമാകും ചടങ്ങ്. ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക.’’– സുരേഷ് കുമാർ പറഞ്ഞു.

ഇന്നലെ മുതൽ കീർത്തിയുടെ പ്രണയവും വിവാഹവും സംബന്ധിച്ചുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഔദ്യോഗികമായി ഇക്കാര്യം കീർത്തിയോ കുടുംബമോ വെളിപ്പെടുത്തിയിരുന്നില്ല. 15 വർഷത്തോളമായി കീർത്തിയും ആന്റണിയും പ്രണയത്തിലാണെന്നാണ് വിവരം.

നിർമാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്രതാരം മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മോഹൻലാലിന് ഒപ്പമായിരുന്നു കീർത്തിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് ചുവടു മാറ്റിയ താരം അവിടെ തിരക്കേറിയ താരമായി.

തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം. അതിനിടയിലാണ് വിവാഹ വാർത്ത വരുന്നത്.

താൻ പ്രണയത്തിലാണെന്ന വിവരം മുൻപ് ചില അഭിമുഖങ്ങളിൽ കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കീർത്തി പുറത്തു വിട്ടിരുന്നില്ല. ആന്റണി തട്ടിലുമായുള്ള വിവാഹവാർത്തയ്ക്കൊപ്പം കീർത്തി ദീർഘകാലമായി പ്രണയത്തിലാണെന്ന വിവരം അദ്ഭുതത്തോടെയാണ് ആരാധകർ കേട്ടത്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പല ചോദ്യങ്ങൾ നേരിടേണ്ടി വന്നപ്പോഴെല്ലാം ‘താൻ സിംഗളല്ല’ എന്ന ഒറ്റവരിയിൽ താരം മറുപടി ഒതുക്കി. പഠനത്തിനു ശേഷം ഒട്ടേറെ മാധ്യമശ്രദ്ധ നേടുന്ന ചലച്ചിത്രലോകത്ത് എത്തിയിട്ടും പ്രണയം രഹസ്യമാക്കി സൂക്ഷിക്കാനായിരുന്നു താരത്തിന്റെ തീരുമാനം. എന്തായാലും, കീർത്തിയുടെ ദീർഘകാലത്തെ പ്രണയമാണ് വിവാഹത്തിലൂടെ സഫലമാകുന്നത്.

മുൻ എം എൽ എ പി അയിഷ പോറ്റി സജീവ രാഷ്ട്രീയം വിടുന്നു

കൊട്ടാരക്കര. മുൻ എം എൽ എ പി.അയിഷ പോറ്റി സജീവ രാഷ്ട്രീയം വിടുന്നു . ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നെന്ന് പി.അയിഷ പോറ്റി മാധ്യമത്തോട് വെളിവാക്കി. കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്ന് നേരത്തെ പി അയിഷ പോറ്റിയെ സി പി ഐ എം ഒഴിവാക്കിയിരുന്നു . മൂന്ന് തവണ എംഎൽഎ ആയിരുന്നു. എന്നാല്‍ അയിഷാ പോറ്റിയെ ഒഴിവാക്കുന്ന നിലപാടിലായിരുന്നു സിപിഎം എന്ന് നേതാക്കളുടെ നിലപാടുകളില്‍ വ്യക്തമാണ്. അയിഷാപോറ്റിയുമായി ബന്ധപ്പെടാതെയും അവരോട് ചര്‍ച്ച ചെയ്യാതെയുമായിരുന്നുവത്രേ പാര്‍ട്ടി നീക്കങ്ങള്‍

ഒരു മൃതദേഹം തേടിയവര്‍ക്ക് മറ്റൊന്നുകൂടി ലഭിച്ചു,അന്തം വിട്ട് അധികൃതര്‍

തൃശൂർ. ഏനാമാവ് പുഴയിൽ കാണാതായയാൾക്ക് വേണ്ടി നടത്തിയ തിരച്ചിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. ഇന്നലെ സ്റ്റീൽ പാലത്തിന് താഴെ പുഴയിൽ കാണാതായ വടൂക്കര സ്വദേശി ജെറിൻ നായി തിരച്ചിൽ നടത്തുമ്പോഴാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനായിട്ടില്ല. പിന്നീട് ജെറിൻ്റെ മൃതദേഹവും കണ്ടെത്തി. ഇരു മൃതദേഹവും പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

നേത്രചികിൽസാ ക്യാമ്പ് നടത്തി

മൈനാഗപ്പള്ളി മിലാദെ ഷെറീഫ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ NSS യൂണിറ്റിൻ്റെയും ഭരണിക്കാവ് MTMM മിഷൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രചികിൽസാ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ഷിജിനാ നൗഫൽ,
പ്രിന്‍സിപ്പല്‍ ആനിസ് സെയ്ഫ്, നിസ, ഷാഹിറ,സുബി എന്നിവർ സംസാരിച്ചു. ഡോ മോണിക്കയുടെ നേതൃത്വത്തിലുളള വിദഗ്ധ സംഘം ക്യാമ്പിന് നേതൃത്വം നൽകി. കുട്ടികളും രക്ഷകർത്താക്കളുമടക്കം നൂറ്റി അമ്പതോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

തൃശ്ശൂരില്‍ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃശ്ശൂര്‍. ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 5 ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. 21 ഹോട്ടലുകൾക്ക് നോട്ടീസും നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മേയർ എം കെ വർഗീസ് അറിയിച്ചു
തൃശൂർ രാമവർമ്മപുരത്തെ ബേ ലീഫ്, നവ്യ റസ്റ്റോറന്റ്, കൊക്കാലയിലെ നാഷണൽ സ്റ്റോർ , പൂങ്കുന്നത്തെ അറേബ്യൻ ട്രീറ്റ്, പടിഞ്ഞാറേ കോട്ടയിലെ കിങ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണം പിടികൂടിയത്. മാംസ വിഭവങ്ങളും സസ്യാഹാരവും പിടികൂടി ഉൾപ്പെടുന്നുണ്ട്. തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നാല് സ്‌ക്വാഡുകൾ ആയി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 21 ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും അഞ്ചു ഹോട്ടലുകൾക്ക് പിഴ അടപ്പിക്കുകയും ചെയ്തു. ആഴ്ചയിൽ രണ്ടുദിവസം ഹോട്ടലുകളിൽ പരിശോധന നടത്തുമെന്ന് മേയർ എം കെ വർഗീസ് .

പിടിച്ചെടുത്ത പഴകിയ ഭക്ഷണം ഹോട്ടലുകളുടെ പേര് എഴുതി തൃശൂർ കോർപ്പറേഷൻ മുന്നിൽ പ്രദർശിപ്പിച്ചു.

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി.. വിചാരണ നേരിടണം

തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ പുനരന്വേഷണത്തന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ആന്‍റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. പുനരന്വേഷണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ നടത്തണമെന്ന് ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ലഹരി മരുന്ന് കേസിലെ പ്രതിയെ സഹായിക്കാന്‍ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയെന്നതാണ് കേസ്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. അടുത്തമാസം 20ന് ആന്റണി രാജു വിചാരണ കോടതിയില്‍ ഹാജരാകണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

1990ലാണ് കേസില്‍ തിരിമറി നടന്നത്. പിന്നീട് 2006ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ വാദം കേള്‍ക്കുന്നിതിനിടെ നേരത്തെ കോടതി സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകുമെന്ന് വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ ഈ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

കോടികളുടെ ബാധ്യത, സഹകരണ സംഘം പ്രസിഡൻറ് തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം.ദുരൂഹ സാഹചര്യത്തില്‍ സഹകരണ സംഘം പ്രസിഡൻറ് തൂങ്ങി മരിച്ച നിലയിൽ. മുണ്ടേല രാജീവ് ഗാന്ധി റെസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡൻറ് മോഹന കുമാരൻ നായർ (62) ആണ് മരിച്ചത്.കാട്ടാക്കട തേക്ക് പാറയിലെ റിസോർട്ടിന് പുറകിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിൽ 34 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി സഹകരണ രജിസ്ട്രാർ കണ്ടെത്തിയിരുന്നു. ബാങ്കിലെ നിക്ഷേപകര്‍ ഇതിനെതിരെ നിരവധി സമരങ്ങൾ നടത്തിവരികയായിരുന്നു.

ഇന്‍കം ടാക്‌സ് വകുപ്പില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇന്‍കം ടാക്‌സ് വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ ഇപ്പോള്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്‍കം ടാക്‌സ് വകുപ്പില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി തസ്തികയില്‍ മൊത്തം 35 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2024 നവംബര്‍ 2 മുതല്‍ 2024 ഡിസംബര്‍ 16 വരെ അപേക്ഷിക്കാം.

ITAT Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoDR/2024-25
തസ്തികയുടെ പേര്സീനിയർ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി
ഒഴിവുകളുടെ എണ്ണം35
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.44,000 -47,600/-
അപേക്ഷിക്കേണ്ട രീതിതപാല്‍ വഴി
അപേക്ഷ ആരംഭിക്കുന്ന തിയതി2024 നവംബര്‍ 2
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഡിസംബര്‍ 16
ഒഫീഷ്യല്‍ വെബ്സൈറ്റ്https://itat.gov.in/

SIDBI യില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. SIDBI – ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ Officers in Grade ‘A’ and Grade ‘B’– General and Specialist തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് SIDBI യില്‍ Officers in Grade ‘A’ and Grade ‘B’– General and Specialist തസ്തികയില്‍ മൊത്തം 72 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ആയി 2024 നവംബര്‍ 8 മുതല്‍ 2024 ഡിസംബര്‍ 2 വരെ അപേക്ഷിക്കാം

SIDBI Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്SIDBI – ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt No07/Grade ‘A’ and ‘B’ / 2024-25
തസ്തികയുടെ പേര്Officers in Grade ‘A’ and Grade ‘B’– General and Specialist
ഒഴിവുകളുടെ എണ്ണം72
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.44,500 -99,750/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍ ആയി
അപേക്ഷ ആരംഭിക്കുന്ന തിയതി2024 നവംബര്‍ 8
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഡിസംബര്‍ 2
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.sidbi.in/

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.sidbi.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക