കൊട്ടിയം: കൂട്ടുകാരിക്കൊപ്പം റെയിൽവെ ലൈൻ മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാത്ഥിനി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാത്ഥിനിയെ റെയിൽ പ്ലാറ്റ് ഫോമിൽ നിൽക്കുകയായിരുന്ന പ്ലസ്ടു വിദ്യാർത്ഥി സാഹസികമായി രക്ഷപെടുത്തി. ട്രെയിൻ തട്ടിയ വിദ്യാത്ഥിയെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. മയ്യനാട് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ചാത്തന്നൂർ കോയിപ്പാട് സ്കൂളിന് സമീപം പാലവിള വിളയിൽ വീട്ടിൽ അജിയുടെയും ലീജയുടെയും മകൾ ദേവനന്ദ (16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി കൊട്ടിയം സ്വദേശി ശ്രേയയാണ് രക്ഷപെട്ടത്. ബുധനാഴ്ച വൈകിട്ട് നാല് ഇരുപത്തിയഞ്ചോടെ മയ്യനാട് റെയിൽവേ സ്റ്റേഷനിൽ കൊല്ലം ഭാഗത്ത് രണ്ടാം നമ്പർ പ്ലാറ്റ്ഫോം ആരംഭിക്കുന്ന സ്ഥലത്തായിരുന്നു സംഭവം. ദേവനന്ദയും ശ്രേയയും സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനായി ബസ്സിൽ കയറുന്നതിനായി മയ്യനാട് പണയിൽ മുക്കിൽ നിന്നും ഒന്നാം നമ്പർ റെയിൽവെ പ്ലാറ്റ്ഫോമിൽ കൂടി നടന്ന് വന്നു റെയിൽവെ ട്രാക്ക് മുറിച്ചു കടന്ന് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന് അടുത്തേക്ക് പോകുകയായിരുന്നു. ഈ സമയം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കോട്ടയത്തേക്കുള്ള പാസ്സഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ ട്രെയിനിന് മുന്നിലൂടെ പാളം മുറിച്ചു കടക്കുമ്പോഴാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന് സമീപത്തുള്ള പാളത്തിലൂടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് വരുന്നത്. പാസഞ്ചർ ട്രെയിനിൻ്റെ ശബ്ദം മൂലം നേത്രാവതിയുടെ സൈറൺഇവർ ശ്രദ്ധിച്ചില്ല. ഈ സമയം ഇവർക്കു മുമ്പേ ട്രാക്മു മുറിച്ച് പ്ലാറ്റ്ഫോമിൽ കയറിയ അഞ്ചു പ്ലസ് ടു വിദ്യാർത്തികൾ പോകുന്നുണ്ടായിരുന്നു ട്രെയിൻ വരുന്നു മാറിക്കോ എന്ന് ആരോ ഉച്ചത്തിൽ വിളിച്ചു പറയുന്നതുകേട്ട് സംഘത്തിലുണ്ടായിരുന്ന പ്ലസ് ടു വിദ്യാത്ഥി അതിസാഹസികമായി ശ്രേയ എന്ന കുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി രക്ഷപ്പെടുത്തി. ശേഷം രണ്ടാമതായി ദേവനന്ദയെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ദേവനന്ദയുടെ കൈയ്യിലുണ്ടായിരുന്ന ബാഗിൻ്റെ ഭാരം മൂലം കയറ്റാൻ കഴിയാതെ വന്നതോടെ ദേവനന്ദയെ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഇരവിപുരം പൊലീസും ആർപിഎഫും സ്ഥലത്തെത്തി ദേവനന്ദയുടെ മൃതദേഹം പാരിപ്പള്ളി സർക്കാർമെഡിക്കൽ കോളേജിലേക്ക് മാറ്റി. മാതാവ് വിദേശത്തായതിനാൽ ദേവനന്ദയും സഹോദരി ദേവപ്രിയയും അമ്മുമ്മയോടൊപ്പമായിരുന്നു താമസം. സംഭവമറിഞ്ഞ് അധ്യാപകരും വിദ്യാത്ഥികളും നാട്ടുകാരുമടക്കം വൻ ജനാവലി റെയിൽവെ പ്ലാറ്റ്ഫോമിൽ എത്തിയിരുന്നു.
108 ആംബുലന്‍സ് പദ്ധതിയിലേക്ക് നേഴ്സുമാരെ നിയമിക്കും
കൊല്ലം: കനിവ് 108 ആംബുലന്‍സ് പദ്ധതിയിലേക്ക് കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കടവൂര്‍, ആര്യങ്കാവ്, കുണ്ടറ, വെളിയനല്ലൂര്‍ എന്നിവിടങ്ങളില്‍ നേഴ്സുമാരെ നിയമിക്കും. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികയിലേക്ക് ആണ് നിയമനം. യോഗ്യത: ജിഎന്‍എം/ബിഎസ്‌സി നേഴ്സിങ്. കേരളം നേഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 40. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 7594050320.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ70.51 % പോളിങ്ങ്
പാലക്കാട്. ഉപതിരഞ്ഞെടുപ്പിൽ 70.51 % പോളിങ്ങ്. സർവീസ്, ഹോം വോട്ടുകളുടെ കൂടി ചേർത്ത് അന്തിമ കണക്ക് വരുന്നതോടെ പോളിങ്ങ് ശതമാനത്തിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്. പോളിങ്ങ് ശതമാനത്തിൽ ഇടിവ് ഉണ്ടെങ്കിലും UDF , NDA , LDF മുന്നണികൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ബിജെപി ജയിക്കുമെന്ന് അവകാശപ്പെട്ട BJP സംസ്ഥാന അധ്യക്ഷൻ കെ
. സുരേന്ദ്രൻ LDF രണ്ടാം സ്ഥാനത്ത് എത്തുമെന്നും പ്രവചിച്ചിട്ടുണ്ട്.
ശക്തമായ ത്രികോണ മത്സര ചൂടിൻ്റെ പ്രതിഫലനമെന്നോണം
ആദ്യ മണിക്കൂറുകളിൽ പാലക്കാട്ടെ വോട്ടർമാർ വോട്ടെടുപ്പിനോട് ആവേശകരമായാണ് പ്രതികരിച്ചത്. എന്നാൽ പത്ത് മണിയോടെ പോളിങ്ങ് മന്ദഗതിയിലായി. ഉച്ചക്ക് ശേഷം വീണ്ടും ശക്തിപ്പെട്ടതോടെയാണ് 70.51% എന്ന നിലയിലേക്ക് ഉയർന്നത്. എങ്കിലും 2021 ലെ 75.27% – ക്കാൾ 5% ഓളം കുറവുണ്ട്. 194706 വോട്ടർമാരിൽ
137302 പേരാണ് വോട്ട് ചെയ്യാൻ എത്തിയത്. UDF ശക്തി കേന്ദ്രമായ പിരായിരി പഞ്ചായത്തിലെ പോളിങ്ങിൽ 2021- നെ അപേക്ഷിച്ച് ഏതാണ്ട്
7 ശതമാനത്തോളം കുറവുണ്ട്
എന്നാണ് പ്രാഥമിക വിവരം. പോളിങ്ങ് കുറഞ്ഞെങ്കിലും മുന്നണികളുടെ ആത്മവിശ്വാസത്തിൽ കുറവ് ഒന്നുമില്ല
.
പോളിങ്ങ് പൂർത്തിയായതിന് പിന്നാലെ വിജയം അവകാശപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നു. വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ എന്നാണ് കെ സുരേന്ദ്രന്റെ എഫ് ബി പോസ്റ്റ്. ബിജെപി ജയം അവകാശപ്പെടുമ്പോൾ തന്നെ എൽഡിഎഫിനാണ് സുരേന്ദ്രൻ രണ്ടാം സ്ഥാനം പ്രവചിക്കുന്നത്.
എന്നാൽ എൽഡിഎഫ് ഒന്നാം സ്ഥാനത്തുതന്നെ എന്ന് പറയാതെ പറയുകയാണ് സുരേന്ദ്രൻ ചെയ്യുന്നതെന്നാണ്
സിപിഐഎമ്മിന്റെ പ്രതികരണം.
സർവീസ് ഹോം വോട്ടുകളുടെ വിവരം കൂടി ചേരുമ്പോൾ അന്തിമ പോളിംഗ് കണക്കിൽ ഇനിയും മാറ്റത്തിന് സാധ്യതയുണ്ട്
കരുനാഗപ്പള്ളിയില്‍നിന്നും കാണാതായ യുവതിയുമായി പൊലീസ് സംഘം കൊല്ലത്തിന് തിരിച്ചു
കരുനാഗപ്പള്ളി. 20 കാരിയെ കാണാതായ സംഭവം. കൊല്ലത്ത് നിന്ന് കുട്ടിയുടെ രക്ഷിതാക്കൾ കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തി.കരുനാഗപള്ളിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തിനൊപ്പമാണ് കൊരട്ടിയിലെത്തിയത്.തിങ്കളാഴ്ച കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ യുവതിയെ ചാലക്കുടി മുരിങ്ങപ്പുഴ ഡിവൈൻ റിട്രീറ്റ് സെന്ററിൽ നിന്ന് കണ്ടെത്തുകയായിരുന്നു
കുട്ടിയുമായി കരുനാഗപ്പള്ളിയിൽ നിന്നെത്തിയ പൊലീസ് സംഘം കൊല്ലത്തേക്ക് തിരിച്ചു.കുടുംബവും കരുനാഗപ്പള്ളിയിലേക്ക് തിരിച്ചു. കുടുംബവുമായി സംസാരിക്കാൻ വിസമ്മതിച്ച് കുട്ടി .നാളെ കോടതിയിൽ ഹാജരാക്കും
24×7 ഓൺ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു
കൊല്ലത്ത് ഇന്ന് 27×7 ഓൺ കോടതി പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക രീതിയിൽ സജ്ജീകരിച്ച കോടതിയിൽ അഡീഷണൽ ജില്ലാ ജഡ്ജ് ശ്രീ പി.എൻ.വിനോദ് നാട മുറിച്ച് പ്രവേശിച്ചു. കോടതിയുടെ ചുമതലയുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ശ്രീമതി സൂര്യ സുകുമാരൻ ചാർജെടുത്ത് സിറ്റിംഗ് ആരംഭിച്ചു. കൊല്ലത്തെ എല്ലാ ജുഡീഷ്യൽ ഓഫീസർമാരും, കൊല്ലം ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ ഓച്ചിറ.എൻ. അനിൽകുമാർ, സെക്രട്ടറി അഡ്വ എ.കെ. മനോജ്, അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്റ്റ് 138-ാം വകുപ്പ് പ്രകാരം ചെക്ക് പാസ്സാകാതെ മടങ്ങുന്ന കുറ്റം സംബന്ധിച്ച കേസുകളാണ് ഈ കോടതിയിൽ ഫയൽ ചെയ്യുന്നത്. തികച്ചും പേപ്പർ രഹിതമായ ഫയലിംഗാണ്. വെബ് സൈറ്റിൽ കയറി നിശ്ചിത ഫോം പുരിപ്പിച്ച് രേഖകൾ അപ്പ്ലോഡ് ചെയ്താണ് കേസ് ഫയൽ ചെയ്യുന്നത്. ഇന്ന് കോടതിയിലെ ആദ്യത്തെ കേസ് അഡ്വ ആശ ജി.വി ഫയൽ ചെയ്തു. പൂർണ്ണമായും ഇൻ്റർനെറ്റ് നെറ്റ്‌വർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിച്ചാണ് കോടതി പ്രവർത്തിക്കുന്നത്. 24 മണിക്കൂറും കേസുകൾ ഫയലാക്കാവുന്ന കോടതിയുടെ നടപടി വിവരങ്ങൾ ഏതു സമയത്തും പരിശോധിക്കാവുന്ന സംവിധാനമാണുള്ളത്. കക്ഷികൾക്കും അഭിഭാഷകർക്കും നേരിട്ട് ഹാജരാകാതെ ഓൺലൈനായി കേസ് നടത്താം. വേണമെങ്കിൽ നേരിട്ടും ഹാജരാകാവുന്ന ഹൈബ്രിഡ് മോഡിലാണ് കോടതി പ്രവർത്തിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച കോടതി കൊല്ലത്ത് സ്ഥാപിച്ച സുപ്രീം കോടതിക്കും കേരള ഹൈക്കോടതിക്കും, സർക്കാരിനും കൊല്ലം ബാർ അസോസിയേഷൻ ഭാരവാഹികൾ നന്ദി പ്രകാശിപ്പിച്ചു.
വിവാദ പരസ്യം, വീഴ്ച സമ്മതിച്ച് സുപ്രഭാതം മാനേജ്മെൻറ്
കോഴിക്കോട്. സുപ്രഭാതം പത്രത്തിലെ വിവാദ പരസ്യം. വീഴ്ച സമ്മതിച്ച് സുപ്രഭാതം മാനേജ്മെൻറ്. കുറ്റക്കാർക്കതിരെ ഉചിതമായ തീരുമാനം ഉണ്ടാകും. പരസ്യം നൽകിയതിൽ ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ട്.അന്വേഷണം നടന്ന് വരികയാണ്. പരസ്യത്തിലെ വിഷയങ്ങളോട് യാതൊരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും മാനേജിംഗ് ഡയറക്റ്റർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
ബൈക്കുകാരുടെ മരണപാച്ചില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കില്‍ നാലുപേര്‍ക്ക് പരുക്കേറ്റു
ശാസ്താംകോട്ട. ബൈക്കുകാരുടെ മരണപാച്ചില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് വലിയ അപകടം നടന്നത്. ശാസ്താംകോട്ടഭാഗത്തുനിന്നും ഒരു ബൈക്കില്‍വന്ന മൂന്നുപേര്‍ അമിത വേഗതയില്‍ വലതുവശത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാരാളിമുക്ക്ഭാഗത്തുനിന്നും വന്ന ബൈക്കുകാരനെ ഇടിച്ചു തെറിപ്പിച്ച് നിയന്ത്രണം വിട്ടാണ് മൂന്നുപേരുമായി ബൈക്ക് കടത്തിണ്ണയിലേക്ക് പാഞ്ഞുകയറിയത്തെറിച്ചുവീണ യുവാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.. കടഇറക്കിനായി സ്ഥാപിച്ച ഇരുമ്പുതൂണും കടയുടെ കൂരയും ഇടിയേറ്റ് വളഞ്ഞു. ഇടിയേറ്റ എതിര്‍ദിശയില്‍നിന്നും വന്ന ബൈക്കുകാരനും കാര്യമായ പരുക്കുണ്ട്. എല്ലാവരും വിവിധ ആശുപത്രികളിലാണ്.

മേഖലയില്‍ പവര്‍ബൈക്കുകാരുടെ മരണപ്പാച്ചില്‍ സംഭീതാവസ്ഥയാണുണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് മുറിച്ചു കടക്കാന്‍ പ്രായമായവരും കുട്ടികളും വിഷമിക്കുകയാണ്. പൊട്ടക്കണ്ണന്‍മുക്കിലെ വളവില്‍ അപകടം കുറയ്ക്കാന്‍ വീതി വര്‍ദ്ധിപ്പിച്ച് വര്‍ഷങ്ങളായിട്ടും നടുക്കു നില്‍ക്കുന്ന കെഎസ്ഇബി 11കെവി പോസ്റ്റ് ഒതുക്കി സ്ഥാപിച്ചിട്ടില്ല. വലിയ വാഹനങ്ങള്‍ ഇതില്‍തട്ടാനുള്ള സാധ്യത ഏറെയാണ്.തട്ടിയാല്‍ വന്‍ദുരന്തമാകും ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എസ് വളവില്‍ വെള്ളം കെട്ടിക്കിടക്കുന്നതും അപകടമാണ്. ഇവിടെ ഓട നിര്‍മ്മാണം നടത്തിയെങ്കിലും ഫലപ്രദമായില്ല.
ഞാങ്കടവ് ശുദ്ധ ജല പദ്ധതി ഉടന്‍ ആരംഭിക്കാന്‍ ഇടപെടണം,തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി
ശാസ്താംകോട്ട. തടാകത്തിലെ ജല ചൂഷണം തടയാന്‍ വിഭാവന ചെയ്ത് പണി പൂര്‍ത്തീകരിച്ച ഞാങ്കടവ് ശുദ്ധ ജല പദ്ധതി ഉടന്‍ ആരംഭിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. തടാകത്തിന്‍റെ നാശത്തിന് കാരണമാകുമെന്ന് കണ്ടെത്തിയ അമിത ജല ചൂഷണത്തിന് പരിഹാരമായാണ് കോടികള്‍ ചിലവിട്ട് കല്ലട ആറ്റിലെ ഞാങ്കടവില്‍നിന്നും ജല പദ്ധതി ആരംഭിച്ചത്. 99 ശതമാനം പണി പൂര്‍ത്തീകരിച്ച ഇത് കൊല്ലം തേനി ദേശീയ പാത മുറിച്ചു കടക്കുന്നതിന് കുണ്ടറ നാന്തിരിക്കല്‍ ഭാഗത്ത് അനുമതി ലഭിക്കുന്നില്ലെന്ന കാരണത്താല്‍ ഒന്നര വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്. ഇത് പരിഹരിച്ചെങ്കിലേ വരുന്ന വേനലിലെങ്കിലും തടാകത്തിന് രക്ഷകിട്ടൂവെന്ന് സമിതി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. അടിയന്തര ഇടപെടലുണ്ടാകണം എന്ന് സമിതി ആവശ്യപ്പെട്ടു.
തടാക സംരക്ഷണത്തിന് സ്വതന്ത്രഅധികാരമുള്ള സ്റ്റാറ്റ്യൂട്ടറി അതോറിറ്റി നിലവില്‍ വരുന്നതിന് നടപടി ത്വരിതപ്പെടുത്തുക നാട്ടുകാര്‍ക്ക് തടാകം കൊണ്ട് ഉപയോഗമുണ്ടാകുംവിധം ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും സമിതി ചെയര്‍മാന്‍ എസ് ബാബുജി, ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
ദേശീയ ജൂനിയർ ഗേൾസ് സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണം, നേട്ടത്തില്‍ കൊല്ലത്തെകുട്ടികളും
കൊല്ലം.മധ്യപ്രദേശില്‍ നടന്ന ദേശീയ ജൂനിയർ ഗേൾസ് സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ നേട്ടവുമായി കൊല്ലം സ്വദേശിനികളും. കേരള സ്കൂൾ ജൂനിയർ ഗേൾസ് ടീം ആണ് കേരളത്തിന് സ്വർണം നേടിയത്. കേരള ടീമിലെ അഭിമാന താരങ്ങളായ പൗർണമി എസ് ഡി, നിരഞ്ജന എന്നിവരാണ് കൊല്ലം കാര്‍. നിരഞ്ജന കൊല്ലം പരവൂർ സ്വദേശിനിയാണ്
ശാസ്താംകോട്ട വേങ്ങ സ്വദേശി തഴവ ഗവ. കോളജ് അധ്യാപകൻ സന്ദീപിൻ്റെയും തേവലക്കര സ്കൂളിലെ അധ്യാപികയായ ദിവ്യയുടെയും മകളായ പൗർണ്ണമി തേവലക്കര ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. അനുപം ശ്രീകുമാർ, ആതിര, നജാ ഫാത്തിമ എന്നിവരും വിജയിച്ച ടീമിലുണ്ട്
ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൻ്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവന്ദനം നടത്തി
ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൻ്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടി നടത്തി. കെ വി രാമാനുജൻ തമ്പിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ .ചിഞ്ചു റാണി ഉദ്ഘാടനം നിർവ്വഹിച്ചു. 1964 മുതലുള്ള മുൻകാല അധ്യാപകരായ നൂറോളം പേർ ആദരിക്കൽ ചടങ്ങിൽപങ്കെടുത്തു. കേരള സർവകലാശാല രജിസ്റ്റർ കെ എസ് അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ സി പ്രകാശ് ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം നടത്തി. ഡോക്ടർ എൻ സുരേഷ് കുമാർ, ഡോ. സി.ഉണ്ണികൃഷ്ണൻ,അഡ്വക്കേറ്റ് എൻ എസ് ജ്യോതികുമാർ ,കെ എസ് പ്രദീപ് ,ഉല്ലാസ് കോവൂർ ,പ്രൊഫസർ വി മാധവൻ പിള്ള, വൈ ഷാജഹാൻ, അഡ്വക്കേറ്റ് എ നൗഷാദ്, ഡോ. പ്രീത’ ജി പ്രസാദ്, ,ആർ ഗിരികുമാർ , സ്റ്റാലിൻ രാജഗിരി, ജി.രാധാകൃഷ്ണൻ നായർ,ഗിരീഷ് ഗോപിനാഥ് ,സൈറസ് പോൾ,രശ്മിദേവി,ദീപ പി. ആർ, എന്നിവർ പ്രസംഗിച്ചു. സി ജയകുമാർ സ്വാഗതവും എൻ സോമൻപിള്ള നന്ദി യും പറഞ്ഞു







































