26.1 C
Kollam
Wednesday 31st December, 2025 | 10:20:28 PM
Home Blog Page 1916

അടൂർ ഏനാത്ത് പ്രതി പോലീസ് കസ്റ്റഡിയിൽ വിഷം കഴിച്ചു

അടൂർ.പ്രതി പോലീസ് കസ്റ്റഡിയിൽ വിഷം കഴിച്ചു. സംഭവം ഏനാത്ത്. പുതുശ്ശേരി ഭാഗം സ്വദേശി ഹരീഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീയെ കടന്നു പിടിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ഹരീഷിനെ കസ്റ്റഡിയിലെടുത്തത് കഴിഞ്ഞ രാത്രി

സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട് . മാവൂർ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു.ഇന്നലെ രാത്രി മാവൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരെ നാട്ടുകാർ മർദ്ദിച്ചെന്നാരോപിച്ചാണ് പണിമുടക്ക്.നാട്ടുകാരുടേയും ജീവനക്കാരുടേയും പരാതിയിൽ മാവൂർ പൊലിസ് കേസെടുത്തു

മാവൂർ വഴി കോഴിക്കോട്, കുന്നമംഗലം, മുക്കം, കൊടുവള്ളി, മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളും പണിമുടക്കിൽ ഉണ്ട്.പണിമുടക്ക് അറിയാത്തതിനാൽ യാത്രക്കാർ വലഞ്ഞു

കളമശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു,ആശങ്കയുടെ രാത്രി

കൊച്ചി.കളമശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. ആശങ്കനിറഞ്ഞ മണിക്കൂറുകള്‍ക്ക് ഒടുവില്‍ പുലര്‍ച്ചെ വാതകം നീക്കി. അപകടമൊഴിവാക്കി.

ഇന്നലെ രാത്രി 11 മണിയ്ക്ക് ഇരുമ്പനം ബി.പി.സി. എൽ പ്ലാന്റിൽ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കർ ലോറി HMT ജംഗ്ഷനിൽ മറിയുകയായിരുന്നു. 18 Sൺ പ്രൊപിലീൻ ഗ്യാസായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്.

പൊലീസെത്തി സ്ഥിതി ഗതികൾ വിലയിരുത്തി ബി.പി.സി എല്ലുമായി ആശയവിനിമയം നടത്തി. വൈകാതെ ബി.പി.സി.എൽ എമർജെൻസി റെസ്പോൺസ് ടീം സ്ഥലത്ത് എത്തി പിന്നീട് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താൻ നീക്കം.

ക്രെയിൻ എത്തിച്ച് ടാങ്കർ ഉയർത്താനുള്ള ശ്രമം തുടങ്ങിയെങ്കിലും ഉയർത്തുന്നതിനിടയിൽ ടാങ്കറിൽ നിന്ന് വാതക ചോർച്ച കണ്ടത് ആശങ്കയയായി. ബി.പി.സി.എൽ ടെക്നിക്കൽ ടീമും ഫയർഫോഴ്സും എത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. ഗതാഗത നിയന്ത്രണത്തിന് പൊലീസിന് നിർദേശം നൽകി

അഞ്ചുമണിയോടെ വാതക ചോർച്ച പരിഹരിച്ചതായി ബി.പി.സി.എൽ അറിയിച്ചു. വൈകാതെ പൊലീസ് ഗതാഗതം പുനം സ്ഥാപിച്ചു. തൃശ്ശൂരിൽ നിന്നുള്ള ക്യാബിൻ എത്തിച്ച് കളമശ്ശേരിയിൽ നിന്ന് ടാങ്കർ ലോറി കൊണ്ടുപോകും.

നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിന്‍റെ മരണം,സംശയ നിഴലിൽ ഹോസ്റ്റലും ?

പത്തനംതിട്ട. നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണം. ഹോസ്റ്റൽ കേന്ദ്രീകരിച്ചും അന്വേഷണം നടത്താൻ പോലീസ് നീക്കം. അമ്മുവിന്റെ മരണത്തിന് തലേദിവസം പിങ്ക് പോലീസ് എത്തിയെങ്കിലും ഹോസ്റ്റലിലെ പ്രശ്നങ്ങളെ കുറിച്ച് അധികൃർ അറിയിച്ചില്ല.ഇത് മനപ്പൂർവമാണോ എന്ന് പോലീസ് പരിശോധിക്കും.ഹോസ്റ്റൽ അധികൃതർക്ക് വീഴ്ച സംഭവിച്ചോ എന്നും പരിശോധിക്കും. നഗരത്തിൽ സ്ത്രീകൾ താമസിക്കുന്ന ഹോസ്റ്റലുകളിൽ പെട്രോളിങ് വേണമെന്ന് എസ് പി നിർദേശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പിങ്ക് പോലീസ് സംഘം ഹോസ്റ്റലിൽ എത്തിയത്.

സാമ്പത്തികമേഖലയില്‍ ഇനിവരുന്നത് കോവിഡ് കാലം

തിരുവനന്തപുരം.സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക നിയന്ത്രണങ്ങൾ തുടരാൻ സർക്കാര്‍ .സർക്കാർ തലത്തിൽ കോവിഡ് കാലത്ത് പ്രഖ്യാപിച്ച ചെലവ് ചുരക്കൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ധനവകുപ്പ് ഉത്തരവ് ഇറക്കി . സർക്കാർ കെട്ടിടം മോടി പിടിപ്പിക്കൽ , സർക്കാർ ഓഫീസുകളിൽ പുതിയ ഫർണിച്ചർ വാങ്ങൽ എന്നിവയ്ക്ക് നിയന്ത്രണം ബാധകമാണ് . സർക്കാർ വകുപ്പിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും നിയന്ത്രണം തുടരും . നിലവിലെ സാമ്പത്തിക പ്രതിസന്ധിയാണ് നിയന്ത്രണം നീട്ടാൻ കാരണം . 2025 നവംബർ 8 വരെ നിയന്ത്രണം ബാധകമാണെന്നും ഉത്തരവിൽ പറയുന്നു .

പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം.പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി.ടെലികമ്മ്യൂണിക്കേഷൻ
വിഭാഗത്തിലെ ഗ്രേഡ് എസ്ഐ വില്‍ഫറിനെതിരെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്.കഴിഞ്ഞ 16-ാം തിയതി വനിത പോലീസ് ഉദ്യോഗസ്ഥക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടു.
ഈ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി. സംസ്ഥാന പോലീസ് മേധാവിക്കാണ്
പരാതി നൽകിയത്.പരാതി പൊലീസ് അന്വേഷിക്കേണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയതിനെ തുടർന്നു ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.

ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് നാലാം സ്ഥാനത്ത് തൃശൂർ

തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിതതീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ) പ്രകാരം സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് തൃശൂർ. ഇന്നലെ വൈകിട്ടത്തെ കണക്കുപ്രകാരം രാജ്യത്ത് നാലാം സ്ഥാനം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൂചികയിൽ 50 പോയിന്റോ അതിൽ കുറവോ വരുന്ന സ്ഥലങ്ങളാണ് ‘നല്ല വായു’ ഉള്ളവ. തൃശൂരിന്റെ പോയിന്റ് 44.

‘നല്ല വായു’പട്ടികയിൽ ഇന്നലത്തെ കണക്കുപ്രകാരം ആകെ 12 പട്ടണങ്ങളാണ് ഉള്ളത്. കേരളത്തിൽനിന്ന് മറ്റു പട്ടണങ്ങളൊന്നും ഈ പട്ടികയിൽ വന്നില്ല. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ വാഹനങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നും വമിക്കുന്ന പുകയിലെ പിഎം (പർട്ടിക്കുലേറ്റ് മാറ്റർ), നൈട്രജൻ ഡൈഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവയുടെ തോത് അപകടകരമല്ലാത്ത തരത്തിലാണ് തൃശൂരിൽ.

കോർപറേഷൻ ഗ്രൗണ്ടിൽ നിന്നാണ് തോതുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും തിരക്കേറിയ സമയത്തുപോലും വാഹനപ്പുകയിലെ സൂക്ഷ്മകണങ്ങളായ പിഎമ്മിന്റെ (പർട്ടിക്കുലേറ്റ് മാറ്റർ) തോത് തൃശൂർ നഗരത്തിൽ ‘മോഡറേറ്റ്’ നിലയിലാണ്. ഐസോൾ (മിസോറം) ആണ് മലിനീകരണം ഏറ്റവും കുറഞ്ഞ നഗരം (26 പോയിന്റ്). നഗാവ് (അസം), വിജയപുര (കർണാടക), ഷില്ലോങ് (മേഘാലയ) എന്നിവയും (എക്യുഐ 37) തൃശൂരിനു മുന്നിലാണ്.

ബാഗൽകോട്ട്, ചാമരാജ് നഗർ, കാഞ്ചീപുരം, കോലാർ, നൽബാരി, തഞ്ചാവൂർ, മംഗലാപുരം എന്നിവയും നല്ല വായു ഉള്ള 12 പട്ടണങ്ങളിൽപ്പെടുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൂചികയിൽ തിരുവനന്തപുരത്തിന് 66 പോയിന്റ് ആണ്. തൃപ്തികരം എന്ന വിഭാഗത്തിലാണു നഗരം. കേരളത്തിലെ മറ്റിടങ്ങളുടെ വിവരം ലഭ്യമല്ലെന്ന് ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് പട്ടികയിൽ പറഞ്ഞിട്ടുണ്ട്.

നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: സിനിമ, സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ മകനാണ്. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

1980ൽ പി.എൻ.മേനോൻ സംവിധാനം ചെയ്‌ത‘അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമാ രംഗത്തേയ്ക്കു പ്രവേശിക്കുന്നത്.

പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2022ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം.

സഹകരണ സംഘം പ്രസിഡൻ്റിൻ്റെ മരണം,ആത്മഹത്യ കുറിപ്പ് കണ്ടെത്തി

തിരുവനന്തപുരം. മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡൻ്റിൻ്റെ മരണം. ആത്മഹത്യ കുറിപ്പ് കണ്ടെത്തി.മോഹനകുമാരൻ നായരുടെ ആത്മഹത്യ കുറുപ്പിൽ സിപിഐഎം പ്രാദേശിക നേതാവ് വെള്ളനാട് ശശിയുടെ പേരും.’മരണത്തിനു കാരണം ആറുപേർ’.അസിസ്റ്റൻ്റ് രജിസ്ട്രാർ നിയമിച്ച എൻക്വയറി ഓഫീസർ കാട്ടാക്കട ബിനിൽ, അർച്ചന, ശ്രീജ, മായ, മഞ്ജു എന്നിവരുടെ പേരും കുറിപ്പിൽ.’ഈ ആറു പേർ ചേർന്ന് വ്യാജ പ്രചരണങ്ങൾ നടത്തി’.’ബാങ്കിലെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു’

നിരവധി നിക്ഷേപകരുടെ ജീവിതം വഴിമുട്ടിച്ചു എന്നും ആത്മഹത്യ കുറിപ്പിൽ.കോൺഗ്രസ് ഭരണസമിതി നേതൃത്വം നൽകുന്ന ബാങ്കിൽ 34 കോടി രൂപയുടെ സാമ്പത്തിക തടിപ്പാണ് പ്രാഥമിക അന്വേഷണത്തിൽ സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ കണ്ടെത്തിയത്

200 ഓളം നിക്ഷേപകരുടെ പരാതികളിൽ പോലീസ് ഇതുവരെ 31 കേസുകൾ എടുത്തു.നിക്ഷേപകർ പ്രതിഷേധം ശക്തമാക്കിയതോടെ ഒളിവിൽ പോയ മോഹനകുമാരൻ നായരെ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

സിബിഎസ്ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി. സിബിഎസ്ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു.10,12 ക്ലാസിലെ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും. 10 ക്ലാസ്സ്‌ പരീക്ഷ മാർച്ച്‌ 18ന് അവസാനിക്കും.12 ക്ലാസ്സ്‌ പരീക്ഷ ഏപ്രിൽ 4 ന് അവസാനിക്കും. പരീക്ഷയുടെ പൂർണ വിവരങ്ങൾ CBSE വെബ്സൈറ്റിൽ ലഭ്യമാണ്.