Home Blog Page 1915

ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി.

സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളത്. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ വേണ്ടുന്ന തെളിവുകൾ ശേഖരിക്കുകയോ ചെയ്‌തില്ല. വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴികൾ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടികാട്ടി.
മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ അവിടെ ഉണ്ടായിരുന്നവരുടേതല്ലാതെ മറ്റൊരാളുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പെൻഡ്രൈവ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. അതിൻ്റെയെല്ലാം ഫലം വരുന്നതിന് മുമ്പാണ് കേസിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഇവയെല്ലൊം ചൂണ്ടികാട്ടിയാണ് അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. മന്ത്രിയെ രക്ഷിച്ചെടുക്കാൻ വേണ്ടി മാത്രമാണ് അന്വേഷണം നടത്തിയതെന്നും കോടതി പറയുന്നു.
ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടീഷുകാർ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വർഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമർശനം മാത്രമാണ് സജി ചെറിയാൻ നടത്തിയത് എന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിച്ചേർന്നത്. അതനുസരിച്ചുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്.

മല്ലപ്പളിയിൽ നടന്ന ഒരു പൊതുചടങ്ങിനിടെ ഭരണഘടനയെ വിമർശിക്കുന്ന തരത്തിൽ സജി ചെറിയാൻ സംസാരിച്ചുവെന്ന പരാതിയാണ് വിമർശനങ്ങൾക്ക് വഴി തുറന്നത്. സംഭവം വലിയ വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്‌തിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

വ്യാപാരികൾ രാഷ്ട്രീയ ശക്തിയായി മാറണം – എസ് ദേവരാജൻ

ഭരണിക്കാവ്. വ്യാപാരികൾ നിലനില്പിനായി രാഷ്ട്രീയ ശക്തിയായി മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ ആവശ്യപ്പെട്ടു. ശാസ്താംകോട്ടയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നത്തൂർ നിയോജക മണ്ഡലം കമ്മറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിന്നു അദ്ദേഹം. കെട്ടിടവാടകക്ക് ഏർപ്പെട്ടത്തിയ 18% ജി.എസ്.ടി തീരുമാനം പിൻവലിക്കണമെന്നും അല്ലെങ്കിൽ പാർലമെൻ്റ് മാർച്ചടക്കമുള്ള സമരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ജോജോ കെ എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് എ.കെ. ഷാജഹാൻ, ജില്ലാ സെക്രട്ടറി ആൻ്റണി പാസ്റ്റർ, എ.നിസാം,ജി.കെ. രേണുകുമാർ, നിസാം മൂലത്തറ എന്നിവർ സംസാരിച്ചു


നിയോജക മണ്ഡലം ഭാരവാഹികളായി എ.കെ. ഷാജഹാൻ ( പ്രസിഡൻ്റ്), എ.നിസാം (ജനറൽ സെക്രട്ടറി), ജി.കെ. രേണുകുമാർ ( ട്രഷറർ),ആൻ്റണി പാസ്റ്റർ, നിസാം മൂലത്തറ, പി.എൻ. ഉണ്ണികൃഷ്ണൻ നായർ, കേരള മണിയൻപിള്ള (വൈസ് പ്രസിഡൻ്റുമാർ), എസ്. ഷിഹാബുദ്ദീൻ, കൈലാസ് രവീന്ദ്രൻ പിള്ള, ജലാലുദ്ദീൻ കളിക്കൽ, ബഷീർ ഒല്ലായിൽ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

സ്പീക്കർ സ്ഥാനം തരുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും പാർട്ടി തന്നോട് നടത്തിയിട്ടില്ലെന്ന് അയിഷാ പോറ്റി

കൊട്ടാരക്കര.മുഴുവൻ സമയ പ്രവർത്തനവുവായി നടക്കാൻ കഴിയാത്തതിനാൽ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്നതെന്ന് മുൻ എം എൽ എ അയിഷ പോറ്റി. മാറ്റം വേണമെന്നും ചെറുപ്പക്കാർ വരണം.സ്പീക്കർ സ്ഥാനം തരുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും പാർട്ടി തന്നോട് നടത്തിയിട്ടില്ലെന്നും അയിഷ പോറ്റിപറഞ്ഞു

1991 സി പി ഐ എം അംഗമായ ആയിഷ പോറ്റി മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവർത്തനങ്ങൾക്ക് ഒടുവിലാണ് രാഷ്ട്രീയക്കുപ്പായം ഊരിവെക്കുന്നത്. പുതിയ തലമുറ കടന്ന് വരട്ടെയെന്നും അയിഷ പോറ്റി.അർഹിച്ച പരിഗണന ലഭിച്ചോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ….

മാസങ്ങൾക്ക് മുൻപ് തന്നെ സി പി ഐ എം ജില്ലാ സെക്രട്ടറിയോട് താൻ അവധി ആവശ്യപ്പെട്ടു.പക്ഷേ മറുപടി തന്നില്ല.

രാഷ്ട്രീയത്തിലെ അതികായകനായ ആർ ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയായിരുന്നു ആയിഷാ പോറ്റിയുടെ നിയമസഭ പ്രവേശനം.

അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവ് മരിച്ച നിലയിൽ

കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പയ്യോളി സ്വദേശി ഹർഷാദ് (24) ആണ് മരിച്ചത്.വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുന്നു

കളമശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർ സംഭവത്തില്‍ ഒഴിവായത് വൻ ദുരന്തം

കൊച്ചി. കളമശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർ സംഭവത്തില്‍ ഒഴിവായത് വൻ ദുരന്തം. 20ടണ്‍ വാതകം കൊണ്ടുപോകുന്നതില്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ല, ടാങ്കർ ഡ്രൈവറുടെ അമിതവേഗതയാണ് അപകടത്തിന് കാരമെന്നാണ് ആക്ഷേപം .സംഭവത്തിൽ ബിപിസിഎൽ അന്വേഷണം പ്രഖ്യാപിച്ചു

ഇരുമ്പനം ബിപിസിഎൽ പ്ലാന്റിൽ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കർ ലോറിയാണ് കളമശ്ശേരി ടിവിഎസ് ജംഗ്ഷനിൽ ഇന്നലെ രാത്രി 11 മണിയോടെ മറിഞ്ഞത്.പ്രാഥമിക പരിശോധനയിൽ ചോർച്ചയില്ലെന്ന് എമർജൻസി റെസ്പോൺസ് ടീം ഉറപ്പുവരുത്തി എങ്കിലും
മണിക്കൂറുകൾ നീണ്ട ശ്രമത്തിൽ ടാങ്കർ ഉയർത്തുന്നതിനിടയിൽ പ്രോപ്പലീൻ ഗ്യാസ് ചോർന്നത് ആശങ്കയ്ക്ക് ഇടയാക്കി.അപകട സ്ഥലത്ത് എത്തിയ ബിപിസിഎൽ അധികൃതരാണ് വാതക ചോർച്ച പരിഹരിച്ചത്.

പുതുതായി ഗതാഗത പരിഷ്കരണം ഏർപ്പെടുത്തിയ എച്ച്എംടി ജംഗ്ഷനിൽ വെച്ചാണ് ടാങ്കർ നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തിൽ ഡ്രൈവറുടെ ക്യാബിൻ പൂർണമായും തകർന്നു.ഇരുമ്പനത്ത് നിന്ന് എത്തിച്ച മറ്റൊരു ക്യാബിൻ ടാങ്കറിൽ ഘടിപ്പിച്ചാണ് ഇരുമ്പനത്തെ ബിപിസിഎൽ റിഫൈനറിയിലേക്ക് എത്തിച്ചത്.20 ടൺ പ്രോപ്പലീൻ ഗ്യാസ് റോഡ് മാർഗ്ഗം കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചോ എന്ന് ബിപിസിഎലിന്റെ ഫാക്ടറി ആൻഡ് ബോയിലേഴസ് യൂണിറ്റ് അന്വേഷിക്കും.ദീർഘദൂര സർവീസ് നടത്തുന്ന ടാങ്കറിൽ ഡ്രൈവറെ കൂടാതെ മറ്റു ജീവനക്കാർ ഇല്ലാതിരുന്നതും ഗുരുതര വീഴ്ചയാണ്.ടാങ്കറിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് പോലീസ് വ്യക്തമാക്കി

യുജിസി നെറ്റ് അപേക്ഷ ക്ഷണിച്ചു

യുജിസി നെറ്റ് ഡിസംബര്‍ 2024 പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 10 വരെ യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ugcnet.nta.ac.in.വഴി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ക്രമീകരണമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒരുക്കിയിരിക്കുന്നത്.

ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 11 ആണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കും. ഡിസംബര്‍ 12നാണ് കറക്ഷന്‍ വിന്‍ഡോ ഓപ്പണ്‍ ആകുക. ഡിസംബര്‍ 13 രാത്രി 11.50 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കും. അഡ്മിറ്റ് കാര്‍ഡ്, സിറ്റി സ്ലിപ്പ് എന്നിവ പിന്നീട് പ്രസിദ്ധീകരിക്കും.

ജനുവരി ഒന്നുമുതല്‍ ജനുവരി 19 വരെയാണ് പരീക്ഷ. ജനറല്‍ വിഭാഗത്തിന് 1150 രൂപയാണ് ഫീസ്. ജനറല്‍ വിഭാഗത്തില്‍ സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും, ഒബിസി, എസ് സി, എസ്ടി വിഭാഗങ്ങള്‍ക്കും ഫീസ് ഇളവുണ്ട്. നോണ്‍ ക്രീമിലെയറില്‍ ഉള്‍പ്പെടുന്ന ഒബിസി വിഭാഗങ്ങള്‍ക്ക് 600 രൂപയാണ് ഫീസ്. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് ഫീസ് ഇനത്തില്‍ 325 രൂപ അടച്ചാല്‍ മതി.

കുമ്പളത്തുശങ്കുപ്പിള്ള സ്മാരക ഡിബി കോളജില്‍ മാധ്യമ സെമിനാർ ഇന്ന്

ശാസ്വതാംകോട്ട. കുമ്പളത്തുശങ്കുപ്പിള്ള സ്മാരക ഡിബി കോളജില്‍ വജ്ര ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായുള്ള മാധ്യമ സെമി നാർ ഇന്ന് ഉച്ചയ്ക്ക് 2.30ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ കവിയരങ്ങ്. സെമിനാറില്‍

മാധ്യമ പ്രവർത്തകരായ ജേക്കബ് ജോർജ്, സി.പി.രാജശേഖരൻ, പി.എസ്. സുരേഷ്, ജി.കെ. സുരേ ഷ് ബാബു, ഡി.ജയകൃഷ്ണൻ, ജയൻ ഇടയ്ക്കാട് എന്നിവർ പങ്കെടുക്കും. രാവിലെ 10.30നു കവിയരങ്ങ്, വൈകിട്ട് 4.30നു തുടിതാളം എന്നിവ നടക്കും.

ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കൈക്കൂലി കുറ്റം… ഓഹരികളില്‍ കനത്ത ഇടിവ്

ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കൈക്കൂലി കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവ്. ഓഹരി വിപണി കനത്ത ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവ പത്തുമുതല്‍ 20 ശതമാനം വരെയാണ് ഇടിഞ്ഞത്.
ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. 220 പോയിന്റ് നഷ്ടത്തോടെ 23,300 പോയിന്റില്‍ താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. ഇന്ത്യയില്‍ സൗരോര്‍ജ്ജ കരാറുകള്‍ ഉറപ്പാക്കാന്‍ 2,100 കോടി രൂപയുടെ കൈക്കൂലി ഇടപാടില്‍ പങ്കാളിയായി എന്നാണ് ഗൗതം അദാനിക്കെതിരായ ആരോപണം. ഗൗതം അദാനിക്കെതിരെ കൈക്കൂലി കുറ്റം ചുമത്തിയതിനാല്‍ അദാനി ഗ്രൂപ്പ് വീണ്ടും അമേരിക്കയില്‍ അന്വേഷണം നേരിടുകയാണ്.

ന്യൂസ് അറ്റ് നെറ്റ്                  BlG BREAKING                 മന്ത്രി സജി ചെറിയാന് തിരിച്ചടി

2024 നവംബർ 21 വ്യാഴം 10.35 AM

?മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം നടത്താൻ ഡിജിപിക്ക് അധികാരം നൽകി ഹൈക്കോടതി.

?2022 ൽ മന്ത്രി മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബൈജു നോയൽ നൽകിയ പരാതിയിൽ കീഴ്ക്കോടതി വിധി തള്ളിക്കൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഇപ്പോൾ ഉത്തരവിട്ടത്.

?അന്തരിച്ച നടൻ മേഘനാഥൻ്റെ സംസ്കാരം ഉച്ചയ്ക്ക് 2 ന് ഷൊർണ്ണൂരിൽ.

?ത്സാർഖണ്ടിൽ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് പേർ മരിച്ചു.നിരവധി പേർക്ക് പരിക്ക്.

? താമരശ്ശേരിയിലെ ബേക്കറി ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. ദൃശ്യം ലൈവ് ആയി അയച്ചു.

?വടക്കൻ ഗസ്സയിൽ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം

?യു പിയിലെ ത്സാൻസിയിലെ ആശുപത്രിയിലെ തീപിടുത്തത്തിൽ 3 കുട്ടികൾ കൂടി മരിച്ചു.ഇതോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി.

?ഈ മാസം 15നാണ് കുട്ടികളുടെ ഐസിയുവിൽ തീപിടുത്തമുണ്ടായത്. കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു.

?അമരൻ സിനിമയിൽ തൻ്റെ ഫോൺ നമ്പർ ഉപയോഗിച്ചതുമൂലം മനസമാധാനം നഷ്ടപ്പെട്ടന്ന് വിദ്യാർത്ഥി, നഷ്ടപരിഹാരം തേടി നോട്ടീസയച്ചു.

സ്വര്‍ണവില വീണ്ടും 57,000 കടന്നു

സ്വര്‍ണവില വീണ്ടും 57,000 കടന്നു. 240 രൂപ കൂടി വര്‍ധിച്ചതോടെ സ്വര്‍ണവില 57,000ന് മുകളില്‍ എത്തി. 57,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒരാഴ്ചയ്ക്കിടെ പവന് 1700 രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.