Home Blog Page 1916

അധ്യാപക നിയമനം; പേര് രജിസ്റ്റര്‍ ചെയ്യണം

ജ്യോഗ്രഫി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ബോട്ടണി, ഹിന്ദി, കെമിസ്ട്രി, സുവോളജി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്‌കൃതം, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതര്‍, കേള്‍വിപരിമിതര്‍ എന്നീ ഭിന്ന ശേഷി വിഭാഗങ്ങളില്‍ പെടുന്നവര്‍ ബന്ധപ്പെട്ട റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നവംബര്‍ 16നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.

പ്രതിമുഖത്തിൻ്റെ ഓഡിയോ, ട്രെയിലർ, ടീസർ പ്രകാശിതമായി

തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ എം വർഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ കെ ഉസ്മാൻ തൃശൂർ, മോഹൻ അയിരൂർ എന്നിവർ അടങ്ങുന്ന മൈത്രി വിഷ്വൽസിൻ്റെ ഏറ്റവും പുതിയ സിനിമ “പ്രതിമുഖ”ത്തിൻ്റെ ഓഡിയോ, ട്രയിലർ, ടീസർ തിരുവല്ലയിൽ പ്രകാശിതമായി. പത്തനംതിട്ട ജില്ല കളക്ടർ പ്രേംകൃഷ്ണനും ചലച്ചിത്ര സംവിധായകൻ ബ്ലസ്സിയും ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

ഒരു മനുഷ്യൻ ശുദ്ധമായ ഏകലിംഗ ജീവിയല്ല. ഓരോ മനുഷ്യ ജീവിയും സ്ത്രീ- പുരുഷ ലിംഗത്തിൻ്റെ സാദ്ധ്യതകൾ വഹിക്കുന്നു. വിപരീതങ്ങളുടെ പൊരുത്തവും പൊരുത്തക്കേടുകളും ജീവിതത്തിൻ്റെ യഥാർത്ഥ താളവും താളഭംഗവും ഉണ്ടാക്കുന്നു.

നവാഗതനായ വിഷ്ണു പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ശിവ, രാജീവ് പിള്ള, മുന്ന, തൻവി കിഷോർ, സുധീഷ്, മോഹൻ അയിരൂർ, ബഷീർ ബഷി, സന്ദീപ് മിലാനി, ഹരിലാൽ കോട്ടയം, പുത്തില്ലം ഭാസി, കവിരാജ് തിരുവല്ല, കെപിഎസി മനോജ്, ലാലി മട്ടയ്ക്കൽ, ഡോ. ഷിബു, അനിൽ കെ എം, ജോണി അയിരൂർ, ചന്ദ്രൻ സാരഥി, ബിജു തിരുവല്ല, കാർത്തിക വിജയകുമാർ, നസ്രിൻ, ഷബ്ന ദാസ്, ആയില്യ, മായ സുരേഷ്, മായ സുകു, രമ്യ കൃഷ്ണൻ, അനിത ആനന്ദ് എന്നിവർ അഭിനയിക്കുന്നു.

പ്രോജക്ട് ഡിസൈനർ- മോഹൻ അയിരൂർ, ഛായാഗ്രഹണം – സിദ്ധാർത്ഥ് ശിവ, വിഷ്ണു പ്രസാദ്, രാരിഷ് കുറുപ്പ്, എഡിറ്റിംഗ് ബിനോയ് ടി വർഗീസ്, അസ്സോസിയേറ്റ് ഡയറക്ടർ – രതീഷ് തിരുവല്ല, സംഗീതം -ടോണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ – ദാസ് വടക്കാഞ്ചേരി, പിആർഓ – അജയ് തുണ്ടത്തിൽ

കാരാളിമുക്കില്‍നിന്നും കാണാതായ പ്ളസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി

ശാസ്താംകോട്ട:കാരാളിമുക്കിൽ നിന്നും സ്കൂൾ യൂണിഫോമിൽ കാണാതായ വിദ്യാർത്ഥിയെ കർണാടകയിലെ ബാംഗളരുവിൽ നിന്നും കണ്ടെത്തി. പടിഞ്ഞാറേ കല്ലട സ്വദേശിയായ 17കാരനെയാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.ചവറ മേഖലയിലെ സ്കൂളില്‍ പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടിയെ കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് കാണാതായത്. സ്കൂള്‍ യൂണിഫോമിലായിരുന്നതിനാല്‍ പെട്ടെന്ന് തിരിച്ചറിയാനായെന്നാണ് വിവരം. വിവരമറിഞ്ഞ് ബന്ധുക്കൾ ബാംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്.

നാളെ  നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി

കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വെച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ആണ് പരീക്ഷകൾ മാറ്റിയത്. തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റി വെച്ചിരിക്കുന്നത്. പുതുക്കിയ തീയതികള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവംബര്‍ 20 ന് പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമാണ്.

മണ്ഡല–മകരവിളക്ക് കാലത്ത് പമ്പയില്‍ പാര്‍ക്കിങ് അനുവദിച്ച് കോടതി

മണ്ഡല–മകരവിളക്ക് കാലത്ത് പമ്പയില്‍ പാര്‍ക്കിങ് അനുവദിച്ച് ഹൈക്കോടതി. ചെക്കുപാലം 2, ഹില്‍ടോപ്പ് എന്നിവിടങ്ങളിലാണ് പാര്‍ക്കിങ് അനുവദിച്ചത്. രണ്ടായിരത്തോളം വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയും.
പാര്‍ക്കിങ് അനുവദിക്കണമെന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജിയിലാണ് തീരുമാനം.
മാസപൂജ സമയത്തേക്ക് മാത്രമാണ് പമ്പയില്‍ പാര്‍ക്കിങിന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നത്.
കഴിഞ്ഞ ശബരിമല സീസണില്‍ തിരക്കേറിയ ദിവസങ്ങളില്‍ നിലയ്ക്കലെ പാര്‍ക്കിങ് ഗ്രൗണ്ട് നിറഞ്ഞത് വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. വനത്തില്‍ പലയിടത്തും വാഹനങ്ങള്‍ പിടിച്ചിടേണ്ടിവന്നു. ഏറ്റുമാനൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിയന്ത്രണവുമേര്‍പ്പെടുത്തിയിരുന്നു.

സ്‌റ്റേഡിയത്തില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 35 പേര്‍ കൊല്ലപ്പെട്ടു…43 പേര്‍ക്ക് പരിക്ക്

സ്‌റ്റേഡിയത്തില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 35 പേര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്ക്. വാഹനം ഓടിച്ച 62 വയസുകാരനെ പൊലീസ് പിടികൂടി. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം.

കാറിനകത്തുണ്ടായിരുന്ന പ്രതിയെ സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്നും പൊലിസ് പറഞ്ഞു. ഇയാള്‍ കാര്‍ ഇടിച്ചുകയറ്റിയതിന്റെ കാരണം വ്യക്തമല്ല.

നെയ്യാറ്റിൻകരയിൽ കലോത്സവ വേദിയിൽ വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു

തിരുവനന്തപുരം: നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവ വേദിയായ മാരായമുട്ടം സ്കൂളിൽ വെച്ച് വിദ്യാർത്ഥിക്ക് വൈദ്യുതാഘാതമേറ്റു.
ശാസ്താംതല സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണേന്ദുവിനാണ് പരിക്കേറ്റത്.

പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ പത്താംതീയതിയാണ് പ്രയിങ്ക പള്ളിക്കുന്ന് ദേവാലയത്തില്‍ എത്തിയത്. അവിടെ നിന്ന വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് പ്രചാരണത്തിന് ഉപയോഗിച്ചെന്നും എല്‍ഡിഎഫിന്റെ പരാതിയില്‍ പറയുന്നു. വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, ടി സിദ്ദിഖ് എംഎല്‍എ എന്നിവരും യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

പമ്പയ്ക്ക് ബസ് സര്‍വീസ്

പുനലൂര്‍: മണ്ഡലകാലം പ്രമാണിച്ച് കെഎസ്ആര്‍ടിസിയുടെ പുനലൂര്‍ ഡിപ്പോയില്‍ നിന്നും 15 മുതല്‍ രണ്ട് സ്പെഷ്യല്‍ സര്‍വീസ് നടത്തും. പുലര്‍ച്ചെ ആറിനും രാത്രി എട്ടിനും ബസുകള്‍ പുറപ്പെടും. ഇതില്‍ സീറ്റുറപ്പിക്കുന്നതിന് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ സീറ്റുകള്‍ ബുക്ക് ചെയ്യാം. ആവശ്യമെന്ന് കണ്ടാല്‍ ഇനിയും സ്പെഷ്യല്‍ സര്‍വീസ് അനുവദിച്ചേക്കും.
റെഗുലര്‍ സര്‍വീസുകള്‍ക്ക് പുറമേ യാത്രക്കാര്‍ നിറയുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസയയ്ക്കും. സംഘമായി വരുന്ന ഭക്തര്‍ക്ക് മുന്‍കൂട്ടി ബസ് ബുക്ക്ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി 0475 2222626 എന്ന നമ്പരില്‍ ബന്ധപ്പെടാം.

കൊല്ലത്ത്‌ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു എസ്.എസ് ന്റെ  നേതൃത്വത്തിൽ കൊല്ലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ബൈക്കിൽ കൊണ്ടുവന്ന 5.466 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തഴുത്തല മൈലാപ്പൂർ കാഞ്ഞിരംവിള വീട്ടിൽ നിന്നും ഇപ്പോൾ തൃക്കോവിൽവട്ടം കുരീപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന മോഡേൺ ബംഗ്ലാവിൽ വീട്ടിൽ നൗഫൽ (31) ആണ് പിടിയിലായത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 7.031 ഗ്രാം എംഡിഎംഎയും 2.860 ഗ്രാം കഞ്ചാവും കണ്ടെടുത്തു.