കോഴിക്കോട്. മേപ്പയൂരിൽ വാഹനാപകടത്തിൽ ഒരു മരണം. സ്കൂട്ടർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ
കൊയിലാണ്ടി സ്വദേശി അമീൻആണ് മരിച്ചത്. മേപ്പയൂരിൽ നിന്നും പേരാമ്പ്രയിലേക്ക് വരികയായിരുന്ന ലോറിയുടെ ഡീസൽ ടാങ്കിനരികിൽ സ്കൂട്ടർ വന്നിടിക്കുകയായിരുന്നു.
പരുക്കേറ്റ എഴുകുടിക്കൽ വലിയപുരയിൽ സജീവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ സന്ധ്യയോടെ ആയിരുന്നു അപകടം.
മേപ്പയൂരിൽ വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു
വീട്ടമ്മയൊന്നും ഇനി വേണ്ട |വാർത്തകളിലെ ലിംഗ വിവേചന സങ്കുചിത്വം മാറണമെന്ന് വനിതാ കമ്മീഷൻ
തിരുവനന്തപുരം. മാധ്യമ വാർത്തകളില്‍ ആവർത്തിച്ചു വരുന്ന സ്ത്രീവിരുദ്ധത ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ. ലൈംഗിക ചുവയുള്ള തലക്കെട്ടുകളും. സ്ത്രീകളെ മോശമായി ചിത്രീകരിക്കും വിധത്തിലുള്ള പ്രയോഗങ്ങളും തിരുത്തണമെന്ന് വനിതാ കമ്മീഷൻ ശുപാർശ.
വാർത്താവതരണത്തിന്റെ ലിംഗ വിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർഗരേഖയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മ എന്നു വിളിക്കുന്നത് തിരുത്തണമെന്നും ഏതു തൊഴില്‍ മേഖലയില്‍ ആയാലും സ്ത്രീകള്‍ രംഗത്തേക്ക് വരുമ്ബോള്‍ ‘വളയിട്ട കൈകളില്‍ വളയം ഭദ്രം’ എന്നിങ്ങനെ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകള്‍ ഒഴിവാക്കണം എന്നും നിർദ്ദേശം.
പ്രാസം, കാവ്യാത്മകത, വായനയുടെ സൗന്ദര്യം തുടങ്ങിയ എഴുത്തിൻ്റെ പരിഗണനകള്‍ സ്ത്രീപദവിയുടെയും അതിൻ്റെ മാന്യതയുടെയും മുൻപില്‍ അപ്രസക്തമാണ്. സ്ത്രീകള്‍ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ കുഴപ്പത്തിലാകുമ്ബോള്‍ ‘പെണ്‍ ബുദ്ധി പിൻബുദ്ധി’ തുടങ്ങിയ പ്രയോഗം, ‘അല്ലെങ്കിലും പെണ്ണ് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്ന് വായനക്കാരെ തോന്നിപ്പിക്കുന്ന വിധത്തിലുള്ള അവതരണങ്ങളും ഒഴിവാക്കണം.
‘ഒളിച്ചോട്ട’ വാർത്തകളില്‍ ‘രണ്ടു കുട്ടികളുടെ അമ്മ കാമുകൻ്റെകൂടെ ഒളിച്ചോടി’ എന്നരീതിയില്‍ സ്ത്രീയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ള വാർത്താ തലക്കെട്ടുകള്‍ പാടില്ല. പാചകം, വൃത്തിയാക്കല്‍, ശിശുസംരക്ഷ ണം തുടങ്ങിയവ സ്ത്രീകളുടെ കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷൻ്റെ കടമയാണെന്നും മട്ടിലുള്ള ചിത്രീ കരണവും ശരിയല്ല.
‘സെക്സി ഷറപ്പോവ’ പോലെ ലൈംഗികച്ചുവയുള്ള തലക്കെട്ടു കള്‍ ഒഴിവാക്കണം. ലിംഗസമത്വത്തിലധിഷ്ഠിതമായ മലയാള പദാവലികളുടെ ശൈലീപുസ്തകം അടിയന്തരമായി തയ്യാറാക്കണം. ഔദ്യോഗിക ഉപയോഗത്തിനും മാധ്യമങ്ങളുടെ ഉപയോഗത്തിനും ഇവ ലഭ്യമാക്കണമെന്നും കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ശുപാർശകള്‍ സഹിതം ഇക്കാര്യം സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.
ലിംഗനീതിപരമായ വിഷയങ്ങളിലെ വിദഗ്‌ധർ, ഭാഷാവിദഗ്‌ധർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ അംഗങ്ങളായ സമിതി രൂപവത്കരിച്ച് ആറുമാസത്തിനകം പുസ്തകം തയ്യാറാക്കണം. സമിതിയിലെ വിദഗ്‌ധർ കഴിയാവുന്നത്ര സ്ത്രീകള്‍ ആയിരിക്കണമെന്നും ശുപാർശയില്‍ പറയുന്നു.
കൊല്ലത്ത് റെയിൽവേ പവർ ലൈനിനു മുകളിലേക്ക് വീണ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു
കൊല്ലം: റെയിൽവേ പവർ ലൈനിനു മുകളിലേക്ക് വീണ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയായ അഗസ്റ്റിനാണ്(29) അപകടത്തിൽപ്പെട്ടത്. ഞായർ വൈകിട്ട് അഞ്ചോടെ ചിന്നക്കട മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് മേൽപ്പാലത്തിന്റെ കൈവരിയിയിലിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ആർപിഎഫും ഫയർഫോഴ്‌സും സ്ഥലത്തെത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
റബര്‍ പുകപ്പുരയ്ക്ക് തീപ്പിടിത്തംഅഞ്ച് ടണ്‍ റബര്‍ നശിച്ചു
കടയ്ക്കല്‍: ഇട്ടിവയില്‍ റബര്‍ പുകപ്പുരയ്ക്ക് തീപ്പിടിച്ചു. അഞ്ച് ടണ്‍ റബര്‍ കത്തിനശിച്ചു. വയ്യാനം വട്ടത്രാമ ജെഎസ് റബര്‍ ട്രേഡേഴ്സ് ഉടമ ജലാലുദ്ദീന്റെ ഉടമസ്ഥതയിലുള്ള പുകപ്പുരയ്ക്കാണ് തീപ്പിടിച്ചത്. 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ശനിയാഴ്ച പുലര്‍ച്ചെ 2.30ന് ആയിരുന്നു സംഭവം. 20 അടി ഉയരമുള്ള വലിയ പുകപ്പുരയായിരുന്നു.
സമീപത്ത് സമാനമായി രണ്ട് പുകപ്പുരയില്‍ റബര്‍ ഷീറ്റ് പുകയിടീല്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കടയ്ക്കല്‍ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. ഓഫീസര്‍ ജെ. നിഷാലിന്റെ നേതൃത്വത്തില്‍ അരുണ്‍ലാല്‍, ശരത്, ഷമിന്‍, ജമീര്‍, സനില്‍, മുഹമ്മദ് സുല്‍ഫി,ഷാജഹാന്‍, മുഹമ്മദ് സാജിദ് എന്നിവര്‍ പങ്കെടുത്തു.
കിണറ്റിൽ വീണ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി
കല്ലൂർക്കാട് – പൈങ്ങോട്ടൂർ, കുളപ്പുറം ഞാറൂംകണ്ടത്തിൽ വീട്ടിൽ അജയ് തോമസിനെയാണ്(27) കിണറ്റിൽ നിന്നും അഗ്നിശമനസേന രക്ഷപ്പെടുത്തിയത്.ഞായറാഴ്ച രാത്രി പന്ത്രണ്ടരക്കാണ് സംഭവം.ജോസ് വ രികത്തിന്റെ ഉടമസ്ഥതയിലുള്ള ആൾ മറയില്ലാത്ത 30 അടി താഴ്ചയുള്ള കിണറ്റിലാണ് വീണത്. നടന്നു പോകുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ കിണറ്റിൽ നിന്നും അജയ് തോമസിനെ കരക്ക് ക യറ്റാൻ ശ്രമം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. നാട്ടുകാർ കല്ലൂർക്കാട് ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നോബിളിന്റെ നേതൃത്വത്തിൽ സേന എത്തുകയും കയറിന്റെയും റെസ്ക്യൂ നെറ്റ് ന്റെയും സഹായത്താൽ അതി സാഹസീകമായി ആളിനെ കിണറ്റിൽ നിന്നും പുറത്ത് എത്തിക്കുകയുംചെയ്തു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നവീൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ്, പ്രമോദ്, മണികണ്ഠൻ, സഞ്ജു,, വിഷ്ണു, നിഷാദ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ ജിജോ ഫിലിപ്പ്, സിനോജ് ഹോം ഗാർഡ് സു രേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് വോട്ട് വിഹിതം വർധിച്ചു , മുഖ്യമന്ത്രി
കോഴിക്കോട്.പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് വോട്ട് വിഹിതം വർധിച്ചു എന്ന് മുഖ്യമന്ത്രി. വർഗീയ ശക്തികളുമായി കൂട്ടുകൂടുമ്പോൾ മുസ്ലിംലീഗിനെ വിമർശിക്കുമെന്നും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ അല്ല, ലീഗ് അധ്യക്ഷനെയാണ് വിമർശിക്കുന്നത് എന്നും മുഖ്യമന്ത്രി. പാലക്കാട് വിജയത്തെ ചൊല്ലി സിപിഐഎം കോൺഗ്രസ് വാക്ക്പോര് തുടരുകയാണ്.
പാലക്കാട്ടെ യുഡിഎഫ് വിജയം വർഗീയ വോട്ട് നേടിയെന്ന ആക്ഷേപം ശക്തമാക്കുകയാണ് സിപിഐഎം. എസ്ഡിപിഐ – ജമാഅത്തെ ഇസ്ലാമി തുടങ്ങിയ വർഗീയ ശക്തികളെ കൂട്ടുപിടിക്കുമ്പോൾ മുസ്ലിംലീഗിനെ വിമർശിക്കാതിരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വടകര ഡീലിന്റെ തുടർച്ചയാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് LDF കൺവീനർ TP രാമകൃഷ്ണനും CPIM കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലനും പ്രതികരിച്ചു.
സിപിഐഎം വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തി. ബിജെപി ക്കും സിപിഐഎമ്മിനും ഒരേ നാവെന്ന് വി ഡി സതീശൻ ആരോപിച്ചു.
കുഴിമതിക്കാട്ട് വീട്ടമ്മയുടെ താലിമാലപൊട്ടിച്ച് കടന്നുകളഞ്ഞപ്രതിയെ ഏറെ അന്വേഷണത്തിനൊടുവില്‍ പൊലീസ് പൊക്കി
എഴുകോണ്‍. വീട്ടമ്മയുടെ താലിമാലപൊട്ടിച്ച് കടന്നുകളഞ്ഞപ്രതിയെ ഏറെ അന്വേഷണത്തിനൊടുവില്‍ പൊലീസ് പൊക്കി.
നവംബര്‍ 19ന് കുഴിമതിക്കാട് വച്ച് കിളുന്നുമൂട്ടില്‍ ബിജുഭവനില്‍ ജിതാലക്ഷ്മിയുടെ 2 പവന്‍താലിമാലയാണ് പൊട്ടിച്ചത്. സുഹൃത്തുമൊത്ത് വന്ന തിരുവനന്തപുരം സ്വദേശി സുരേഷിനെയാണ് പിടികൂടിയത്. കൂട്ടാളിക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്. വഞ്ചിയൂര്‍ തുമ്പ സ്റ്റേഷനുകളില്‍ ആംസ് ആക്ട് നാലുകേസുകളിലെ പ്രതിയാണ് സുരേഷ്.
എഴുകോണ്‍ എസ്‌ഐ മാരായ അനിസ്,ജോസ്, സിപിഒ മാരായ കിരണ്‍ അജിത്ത്,രാഹുല്‍, വിനീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിടികൂടിയത്
മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സർഗ്ഗോത്സവം
ചക്കുവള്ളി. മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം ബാലകലോത്സവം സർഗ്ഗോത്സവം 2024 എന്ന പേരിൽ സംഘടിപ്പിച്ചു.കലാമത്സരം, രചന മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ ഉദ്ഘാടനം ചെയ്തു.അക്ഷര സേന കൺവീനർ ഇർഷാദ് കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. അക്കരയിൽ ഹുസൈൻ,
എം.സുധീർഖാൻ റാവുത്തർ, എച്ച്.അൻസൽന, ഹർഷ ഫാത്തിമ, എച്ച്.ഹസീന, സബീന ബൈജു എന്നിവർ പ്രസംഗിച്ചു
ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റുപോയ സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്
ബംഗളുരു.ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റുപോയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. ഹെയർ ഡ്രയറിൽ സ്ഫോടക വസ്തു ഘടിപ്പിച്ചുള്ള കൊലപാതക ശ്രമമാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.കർണാടകയിലെ ബാഗൽക്കോട്ടിലായിരുന്നു സംഭവം. പരുക്കേറ്റ സ്ത്രീയുടെ കാമുകനായ സിദ്ധപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാസമ്മ എന്ന സ്ത്രീക്കാണ് ഗുരുതരമായി പരുക്കേറ്റത്. അയൽവാസിയായ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. അയൽവാസി വീട്ടിലില്ലാത്തതിനെ തുടർന്ന് കൊറിയർ വന്ന ഹെയർ ഡ്രയർ ബാസമ്മ വാങ്ങിവയ്ക്കുകയായിരുന്നു.
വഖഫ് നിയമ ഭേദഗതി അടക്കമുള്ള 16 ബില്ലുകൾ , പാർലമെന്റിന്റെ ശീതകാല സമ്മേളനം നാളെ മുതല്‍
ന്യൂഡെല്‍ഹി. വഖഫ് നിയമ ഭേദഗതി അടക്കമുള്ള 16 ബില്ലുകൾ അവതരിപ്പിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനം നാളെ ആരംഭിക്കും. വഖഫ് നിയമത്തിൽ കൂടുതൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സർവ്വ കക്ഷി യോഗത്തിൽ സർക്കാർ തള്ളി, വിഷയത്തിൽ സഭയുടെ അനുമതി തേടുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജി ജു. ഏതു വിഷയവും ചർച്ചചെയ്യാൻ സർക്കാർ തയ്യാറെന്നും റിജിജു.വയനാട് ദുരന്തത്തിൽ 4 മാസം പിന്നിട്ടിട്ടും കേന്ദ്രം നയാ പൈസ ധന സഹായം നൽകാത്തത്തിൽ സർവകക്ഷി യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയതായി എൻ കെ പ്രേമചന്ദ്രൻ എം പി.
വഖഫ് നിയമ ഭേദഗതി നിയമം, ദുരന്തനിവാരണ നിയമ ഭേദഗതി ബിൽ അടക്കം 16 ബില്ലുകൾ നാളെ തുടരുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാറിന്റെ നീക്കം.
അതേ സമയം അദാനിക്കെതിരായ യു എസ് കേസ്, മണിപ്പൂർ സംഘർഷം അടക്കമുള്ള മൂർച്ചയേറിയ ആയുധങ്ങളും ആയാണ് പ്രതിപക്ഷം സഭയിലേക്ക് എത്തുന്നത്.
വഖഫ് സ്വത്തുവകകളുടെ ക്രയവിക്രയം, വഖഫ് കൗണ്‍സിലിന്റെയും ബോര്‍ഡിന്റെയും അധികാരം, ചുമതല എന്നിവയെല്ലാം മാറ്റി എഴുതുന്ന ബില്ലാണ് കൊണ്ടുവരുന്നതെന്നതിനാൽ വഖഫ് ബില്‍ തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതല്ലെന്നു പ്രതിപക്ഷം സർക്കാർ വിളിച്ച സർവ്വ കക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു.
ഏത് വിഷയവും ചർച്ചചെയ്യാൻ സർക്കാർ തയ്യാറാണെന്നും, വഖഫ് ബിൽ പരിഗണിക്കുന്ന ജെ പി സിക്ക് കൂടുതൽ സമയം ആവശ്യമെങ്കിൽ സഭയുടെ അനുമതി തേടുമെന്നും യോഗത്തിന് ശേഷം പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജി ജു അറിയിച്ചു.
വയനാട് ദുരന്തബാധിതർക്ക് നയാ പൈസ നഷ്ട നൽകാത്തതിൽ സർവകക്ഷി യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും സർക്കർ മൗനം പാലിച്ചുവെന്നു എൻ കെ പ്രേമചന്ദ്രൻ എം പി.വയനാട് ദുരന്തത്തിൽ അടിയന്തര ധന സഹായം ലഭ്യമാക്കിയില്ലെങ്കിൽ ഒറ്റ കെട്ടായി സഭക്കകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കേരളത്തിൽ നിന്നുള്ള എം പി മാരുടെ തീരുമാനം.







































