Home Blog Page 1900

സംഭൽ സംഘർഷം,പുറമേ നിന്നുള്ളവർക്ക് വിലക്ക്

ലഖ്നൗ.ഉത്തർ പ്രദേശിലെ സംഭൽ സംഘർഷം :പുറമേ നിന്നുള്ളവർക്ക് സംഭാലിൽ വിലക്ക്.സാമൂഹിക സംഘടനകൾ,ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് പ്രവേശനം ഇല്ല.ജില്ലാ മജിസ്‌ട്രേറ്റ് ആണ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചു.

സ്കൂളുകൾ അടച്ചു.നാട്ടുകാരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ കഴിഞ്ഞദിവസം മൂന്നുപേർ മരിച്ചിരുന്നു
ആരാധനാലയത്തിലെ സർവ്വേയുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്.

മണിപ്പൂർ സംഘർഷം ജിരിബാമിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്

ഇംഫാല്‍. ജിരിബാമിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കൊല്ലപ്പെട്ട മൂന്നു വയസ്സുള്ള ആൺകുട്ടിയുടെ തലയോട്ടിയിൽ
വെടിയേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.നെഞ്ചിൽ മുറിവുകൾ ഉണ്ട്.ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലും നിരവധി മുറിവുകൾ

മൃതദേഹത്തിൽ വലതു കണ്ണ് ഇല്ല. കൊല്ലപ്പെട്ട സ്ത്രീകളുടെ ശരീരത്തിലും വെടിയേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.രണ്ട് സ്ത്രീകളുടെയും ശരീരത്തിൻറെ പല ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ട്.കുക്കികൾ കൊലപ്പെടുത്തിയ
മെയ്തയ് വിഭാഗത്തിലെ ആറുപേരിൽ മൂന്നുപേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് പുറത്തുവന്നത്

ജയിൽ ചപ്പാത്തിയുടെ വില കൂട്ടി

സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി. പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാകും വില. നവംബർ 21 മുതൽ പുതിയ വില നിലവിൽ വന്നു. തിരുവനന്തപുരം, ക​ണ്ണൂ​ർ, വി​യ്യൂ​ർ സെൻട്ര​ൽ പ്രി​സ​ൺ ആ​ൻ​ഡ് കറക്ഷ​ൻ ഹോ​മു​ക​ൾ, ചീ​മേ​നി തു​റ​ന്ന ജ​യി​ൽ, കൊ​ല്ലം, എറണാകുളം, കോ​ഴി​ക്കോ​ട് ജി​ല്ല ജ​യി​ലു​ക​ൾ എന്നിവി​ട​ങ്ങ​ളി​ലാ​ണ് ജ​യി​ൽ ച​പ്പാ​ത്തി നി​ർ​മി​ക്കു​ന്ന​ത്.
13 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ജയിൽ ചപ്പാത്തിയുടെ വില കൂട്ടുന്നത്. ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്‌ക്കിം​ഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
2011ലാ​ണ് ചപ്പാ​ത്തി നി​ർ​മാ​ണ യൂണി​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. ജയിലുകളിൽ തയ്യാറാക്കി പുറത്തുവിൽക്കുന്ന 21 ഇനം ഭക്ഷണങ്ങൾക്ക് ഫെബ്രുവരിയിൽ വിലകൂടിയിരുന്നു. ചിക്കൻ കറി- 30, ചിക്കൻ ഫ്രൈ- 45, ചില്ലി ചിക്കൻ- 65, മുട്ടക്കറി- 20, വെജിറ്റബിൾ കറി- 20, ചിക്കൻ ബിരിയാണി- 70, വെജിറ്റബിൾ ഫ്രൈഡ്‌റൈസ്- 40, മുട്ട ബിരിയാണി- 55, അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബൺ- 25, കോക്കനട്ട് ബൺ- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 750 ഗ്രാം- 200, ചില്ലി ഗോപി-25, ഊൺ- 50, ബിരിയാണി റൈസ്- 40.

വളപട്ടണത്ത് വീട് കുത്തി തുറന്ന് 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്നു

കണ്ണൂർ. വളപട്ടണത്ത് വീട് കുത്തി തുറന്ന് വൻ കവർച്ച.300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്നതായി പരാതി.വളപട്ടണം മന്നയിലെ കെ പി അഷ്റഫിന്റെ വീട്ടിലാണ് കവർച്ച. ഇന്നലെ രാത്രിയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്

പോലീസുകാരെ ഗുണ്ടാ സംഘം ആക്രമിച്ച സംഭവം,നാല് പേരെ കൂടി പിടികൂടി

നെടുമങ്ങാട്. പോലീസുകാരെ ഗുണ്ടാ സംഘം ആക്രമിച്ച സംഭവം.നാല് പേരെ കൂടി പിടികൂടി.ഇതോടെ കസ്റ്റഡിയിൽ എടുത്തവരുടെ എണ്ണം 12 ആയി.ഗുണ്ടാ നേതാവ് സ്റ്റംബർ അനീഷും സംഘവും ആയിരുന്നു പോലീസിനെ ആക്രമിച്ചത്.വധശ്രമം,പൊതുമുതൽ നശിപ്പിക്കൽ,ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ,കുറ്റകരമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തും.ബർത്ത്ഡേ പാർട്ടിക്ക് ഒത്തു ചേർന്ന ഗുണ്ടകളെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയപ്പോഴായിരുന്നു പോലീസിനെ ആക്രമിച്ചത്

ശബരിമല റോഡിലെ വഴിമുടക്കി ജെസിബിക്ക് ശാപമോഷം

ശബരിമല. പമ്പയിൽ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള സ്വാമി അയ്യപ്പൻ റോഡിൽ വർഷങ്ങളായി വഴിമുടക്കിതുരുമ്പെടുത്ത് നശിച്ച് കിടക്കുന്ന ജെസിബി നീക്കാന്‍ നടപടി. പരമ്പരാഗത പാതയും സ്വാമി അയ്യപ്പൻ റോഡും സംഗമിക്കുന്ന മരക്കൂട്ടത്തിന് സമീപമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ജെസിബി കാലങ്ങളായി മലകയറുന്നവർക്ക് തടസ്സമായി കിടന്നിരുന്നത്. ഈ വഴിയിൽ കൂടിയാണ് സന്നിധാനത്തേക്ക് സാധനങ്ങളുമായി ട്രാക്ടറുകളും, നടന്ന് മലകയറു വാൻ കഴിയാത്ത സ്വാമിമാരെയും ചുമന്നു കൊണ്ടുള്ള ഡോളികളും കൂടാതെ, മല കയറുന്ന അയ്യപ്പന്മാരും സന്നിധാനത്തേക്ക് പോകുന്നത്. മണ്ഡലകാലത്ത് ഈ ജെസിബി അവിടെ നിലയുറപ്പിച്ചിട്ടുള്ളത് കാരണം വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ദേവസ്വം അധികൃതരോടും, മറ്റും പരാതികളും, നവമാധ്യമങ്ങളിൽ വാർത്തകൾ ആകുകയും ചെയ്തിട്ടും ജെ സി ബി നീക്കം ചെയ്യുന്നതിന് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കൊല്ലം ശാസ്താംകോട്ട സ്വദേശി പൊതുപ്രവര്‍ത്തകനായ എസ് ദിലീപ് കുമാർ ഈ വിഷയം മുഖ്യമന്ത്രിക്ക് പരാതിയായി 1-4-2024 നൽകുകയും, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറോഡ് ജെസിബി എത്രയും പെട്ടെന്ന് അവിടെ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു. എന്നാൽ ദേവസ്വം ബോർഡ് തുടർനടപടികൾ കൈക്കൊള്ളാത്തതിനാൽ എസ് ദിലീപ് കുമാർ വീണ്ടും ഈ വിഷയം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഈ പരാതി അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയും, റാന്നി ഡിവൈഎസ്പി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
ഈ ജെസിബി തകരാറിലായി കിടക്കുകയാണെന്നും പിഡബ്ല്യുഡി യെ കൊണ്ട് ഇതിന്റെ വില നിശ്ചയിച്ചിട്ടുണ്ടെന്നും 15-10-2024 ന് മുൻപായി ലേലം നടത്തി അവിടെ നിന്നും നീക്കം ചെയ്യുന്നതാണെന്നും ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്.

കുഞ്ഞ് അങ്കണവാടിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവം, ജീവനക്കാര്‍ക്ക് എതിരെ നടപടി

തിരുവനന്തപുരം. കുഞ്ഞ് അങ്കണവാടിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവം. അധ്യാപികയ്ക്ക് ഹെൽപ്പർക്കും സസ്പെൻഷൻ. അധ്യാപിക ശുഭലക്ഷ്മി ഹെൽപ്പർ ലത എന്നിവർക്കാണ് സസ്പെൻഷൻ. കഴിഞ്ഞ വ്യാഴാഴ്ച ആണ് മാറനല്ലൂരിലെ അംഗൻവാടിയിലെ കസേരയിൽ നിന്ന് കുട്ടി വീണത്. കുട്ടി വീണ കാര്യം അധ്യാപിക മറച്ചുവെച്ചു എന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം. കുട്ടി ഗുരുതരാവസ്ഥയിൽ SAT ആശുപത്രിയിൽ ചികിത്സയിലാണ്

തഴവ കുതിരപ്പന്തി കണിച്ചു കുളത്ത് വീട്ടിൽ ശശിധരൻ നിര്യാതനായി

കരുനാഗപ്പള്ളി . തഴവ കുതിരപ്പന്തി കണിച്ചു കുളത്ത് വീട്ടിൽ ശശിധരൻ (68) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. സഞ്ചയനം ഡിസംബർ 1ന് രാവിലെ 8ന്
ഭാര്യ : കനകവല്ലി
മക്കൾ : അജിത്ത്കുമാർ (റിപ്പോർട്ടർ ദൃശ്യ ഓൺലൈൻ ന്യൂസ് & ബാവീസ് സ്റ്റുഡിയോ), അശ്വതി
മരുമക്കൾ: യാസ്മിൻ വിജയ്, ഷിനു

അശാസ്ത്രീയ വാര്‍ഡുവിഭജനത്തിനെതിരെ തഴവ പാവുമ്പ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് ധര്‍ണ

തഴവ. ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയ വാര്‍ഡുവിഭജനത്തിനെതിരെ തഴവ പാവുമ്പ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് ധര്‍ണ നടക്കും. രാവിലെ പത്തിന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി സുഹൈല്‍ അന്‍സാരി ഉദ്ഘാടനം ചെയ്യും

ഭരണിക്കാവിൽ ബസ് ബേ പുന:ക്രമീകരിച്ചതോടെ ക്ഷേത്രത്തിലേക്കും വീടുകളിലേക്കുമുള്ള വഴി തടസപ്പെടുന്നതായി പരാതി

ശാസ്താംകോട്ട.ഭരണിക്കാവ് ജംങ്ഷനിൽ ഗതാഗത പരിഷ്ക്കരണങ്ങളുടെ ഭാഗമായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതോടെയാണ് ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ബസ് ബേകൾ പുന:ക്രമീകരിച്ചത്. എന്നാൽ ശാസ്താംകോട്ട റോഡിലെ ബസ് ബേകൾ പുന: ക്രമീകരിച്ചത് കാരണം ഭരണിക്കാവ് ദേവീ ക്ഷേത്രത്തിലേക്കും സമീപത്തെ പത്തോളം വീടുകളിലേക്കുമുള്ള വഴി തടസപ്പെടുന്നതായാണ് പരാതി. ഇത് പലപ്പോഴും പ്രദേശ വാസികളും ബസ് ജീവനക്കാരുമായുള്ള തർക്കത്തിനും കാരണമാകുന്നുണ്ട്.

ഒരേ സമയം മൂന്ന് ബസുകൾ നിർത്തുന്നതിനായി അധികൃതർ
മൂന്ന് ബസ് ബേകൾ റോഡിൽ മാർക്ക് ചെയ്ത് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ ബസുകൾ മാർക്ക് ചെയ്ത ഭാഗങ്ങളിൽ അല്ലാതെ തോന്നും പോലെ നിർത്തിയിടുന്നതിനാലാണ് വഴി തടസപ്പെടുന്നത്. ക്ഷേത്ര മൈതാനത്തിലൂടെയുള്ള വഴിയിലൂടെയാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തരും സമീപത്തെ പത്തോളം കുടുംബങ്ങളിലുള്ളവരും യാത്ര ചെയ്യുന്നത്. വഴി മുടക്കി ബസുകൾ മിനിറ്റുകളോളം നിർത്തിയിടുന്നതിനാൽ അത്യാഹിതത്തിൽപ്പെട്ടാൽ പോലും റോഡിലേക്ക് ഇറങ്ങാൻ കഴിയില്ല. അടിയന്തരമായി അധികൃതർ നടപടിയെടുക്കണമെന്നും ക്ഷേത്രത്തിലേക്കുള്ള വഴിയിൽ താൽക്കാലിക ട്രാഫിക് ഡിവൈഡറുകൾ സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഭരണിക്കാവ് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.