Home Blog Page 1880

കരുനാഗപ്പള്ളിയില്‍ യുവതിയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗം ,മുഖ്യപ്രതി പിടിയിൽ

കരുനാഗപ്പള്ളി. ദളിത് യുവതിയുടെ നഗ്നചിത്രം പകർത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമെത്ത് കൂട്ടബലാൽസംഗം നടത്തുകയും ചെയ്ത പ്രതി പിടിയിൽ ആദിനാട് പുത്തൻവീട്ടിൽ ഷാൻകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

നിർധനയായ യുവതി അടച്ചുറപ്പില്ലാത്ത കുളിമുറി യാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കിയ പ്രതി യുവതിയുടെ നഗ്നദൃശ്യ ങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തുകയായിരുന്നു. തുടർന്ന് പ്രതിയുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികളുമായി രാത്രിയിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് ഇവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ പ്രതി ആവശ്യപ്പെട്ടു ഇത് യുവതി നിരസിച്ചതോടെ പ്രതികൾ മൂവരും ചേർന്ന് മർദ്ദിക്കുകയും കൂട്ടബ ലാൽസംഗം നടത്തുകയുമായുരുന്നു. ഒന്നാം പ്രതി ഷാൻകൃഷ്‌ണന്‍ തുടർന്നും യുവതിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി. പോലീസ് പിടിയിലായ ഷാൻകൃഷ്ണ വധശ്രമ കേസിൽ പ്രതിയാണ്.

ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികൾ വധശ്രമം, വഞ്ചന, കവർച്ച, നർക്കോട്ടിക്ക്, അബ്കാരി കേസുകളിൽ പ്രതിയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാ ഗപ്പള്ളി പോലീസ് കേസ് രജിസ്റ്റ്ർ ചെയ്യ്ത്‌ കരുനാഗപ്പള്ളി എ.സി.പി പ്രതിദീ പ്കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു ഒളിവിൽ പോയ രണ്ടും മൂന്നും പ്രതികളെ ഉടൻ പിടികൂടുമെന്ന് കരുനാഗപ്പള്ളി പോലീസ് അറി യുച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മഴക്കാലമായി, പകർച്ചവ്യാധികളെ കരുതുക

മഴക്കാലം എത്തുന്നതോടെ നിരവധി പകർച്ചാവ്യാധികളും വ്യാപകമാകാറുണ്ട്. പനി മാത്രമല്ല ചുമ, കഫക്കെട്ട്, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ മഴക്കാലത്ത് പിടിപെടാം. ശുചിത്വം പാലിക്കുന്നതിലൂടെയും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെയും മാത്രമേ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കുകയുള്ളൂ.

മഴക്കാലമായാൽ വെള്ളക്കെട്ടുകൾ സാധാരണയാണ്. ഇത്തരം വെള്ളക്കെട്ടുകളിൽ നിന്നാണ് എലിപ്പനി പടരുന്നത്. എലിമൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി. ലെപ്‌ടോസ്‌പൈറ ജനുസിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകർച്ച വ്യാധികളിൽ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്.

വെള്ളത്തിലൂടെ പകരുന്ന ഒരു അസുഖമാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. വെള്ളത്തിലൂടെ പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം. രോഗിയുമായി നേരിട്ടുള്ള ബന്ധത്തിലൂടെയും മഞ്ഞപ്പിത്തം പകരും. പനി, ശരീരവേദന, ഛർദ്ദി, ശരീരത്തിൽ മഞ്ഞപ്പ് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രമിക്കുക. വെള്ളക്കെട്ടിലൂടെ നടക്കുന്നത് ഒഴിവാക്കുക. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക. വീടിന് ചുറ്റും വെള്ളം കെട്ടിനിൽക്കാതെ നോക്കുക. ഭക്ഷണം ചൂടോടെ തന്നെ കഴിക്കുക. ഭക്ഷണങ്ങൾ തുറന്ന് വയ്ക്കരുത്.

വേങ്ങ അയണിവിള പടിഞ്ഞാറ്റതിൽ ഗോപാലകൃഷ്ണപിള്ള  നിര്യാതനായി

വേങ്ങ: അയണിവിള പടിഞ്ഞാറ്റതിൽ ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. മരണാനന്തരചടങ്ങുകൾ നാളെ (വെള്ളി) രാവിലെ 11.30 ന്

ഭാര്യ പരേതയായ മാധവിയമ്മ
മക്കൾ: അമ്മിണി,മുരളീധരൻ പിള്ള, മായ , വിജയൻകുട്ടി, പൊടിയൻപിള്ള, മണിക്കുട്ടൻ, മോഹനൻ പിള്ള
മരുമക്കൾ: രാധാകൃഷ്ണപിള്ള, ബിന്ദു,ഓമനക്കുട്ടൻ ,പ്രീത ദീപ, അമ്പിളി രാധിക
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7 മണിക്ക്

വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിലും ജാ​ഗ്രത വേണം

പുറത്തുനിന്നുള്ള ഭക്ഷണത്തെക്കാൾ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലതെന്നാണ് എല്ലാവരുടെയും പൊതുധാരണ. എന്നാൽ അവിടെയും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ).

ഉയർന്ന തോതിൽ കൊഴുപ്പും ഉപ്പും പഞ്ചസാരയും ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അത് അനാരോഗ്യകരമാണെന്ന് ഐസിഎംആർ അടുത്തിടെ പുറത്തിറക്കിയ 17 ഡയറ്ററി മാർഗനിർദേശങ്ങളിൽ പറയുന്നു. ഭക്ഷണത്തിൽ കൊഴുപ്പും പഞ്ചസാരയും കൂടുമ്പോൾ അധികമാകുന്ന കലോറി അമിതവണ്ണം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് ശരീരത്തിന് അവശ്യമായ അമിനോ ആസിഡുകളും ഫാറ്റി ആസിഡും മൈക്രോന്യൂട്രിയന്റുകളും ലഭിക്കാത്ത അവസ്ഥയുണ്ടാക്കാമെന്നും ഐസിഎംആർ വിദഗ്ധർ പറയുന്നു. ഇത് വിളർച്ച, ധാരണാശേഷിക്കുറവ്, ഓർമ്മശക്തിക്കുറവ്, പ്രമേഹം പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കാമെന്നും മാർഗ്ഗരേഖ പറയുന്നു.

ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ പരമാവധി അളവ് അഞ്ച് ഗ്രാമും പഞ്ചസാരയുടേത് 25 ഗ്രാമുമാണ്. ഒരു ദിവസം 2000 കിലോ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതിൽ 10 ഗ്രാമിലധികം സാച്ചുറേറ്റഡ് കൊഴുപ്പ് ഉണ്ടാകാൻ പാടില്ലെന്നും ഐസിഎംആർ നിർദ്ദേശിക്കുന്നു. ചിപ്‌സ്, സോസുകൾ, ബിസ്‌കറ്റ്, ബേക്കറി ഉത്പന്നങ്ങൾ, അച്ചാർ, പപ്പടം എന്നിവയിലെല്ലാം ഉപ്പും പഞ്ചസാരയും അധികം ചേർക്കുമെന്നും ഐസിഎംആർ മുന്നിറിയിപ്പ് നൽകുന്നു.

വര്‍ക്കല കടലിലേക്ക് നടന്നിറങ്ങി പെണ്‍കുട്ടി മരിച്ചു, ഒപ്പമുണ്ടായിരുന്നത് ആര്

വർക്കല. കടലിൽ ചാടിയ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. ഇടവ വെറ്റക്കട ബീചിലാണ് സംഭവം. ചെമ്പകത്തിൻമൂട് സ്വദേശി ശ്രേയ (14) ആണ് മരിച്ചത്. കാപ്പിൽ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അയിരൂർ MGM മോഡൽ സ്കൂൾ വിദ്യാർത്ഥിനി ആണ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ. ഒരു വിദ്യാർത്ഥിയും ഒപ്പം ചാടിയെന്ന് നാട്ടുകാർ. ആൺകുട്ടിക്കായുള്ള തെരച്ചിൽ തുടരുന്നു. പെണ്‍കുട്ടി നടന്ന് കടലിലേക്കു പോവുകയായിരുന്നുവെന്നാണ് കണ്ടവര്‍ പറയുന്നത്. ആത്മഹത്യ ആണെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊമ്പന്മാര്‍ക്ക് പുതിയ ആശാന്‍….

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായ സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഇവാന്‍ വുകോമനോവിചിന്റെ പകരക്കാരനായാണ് സ്വീഡന്‍കാരന്‍ സ്ഥാനമേല്‍ക്കുന്നത്. 2026 വരെയാണ് കരാര്‍.
രണ്ട് പതിറ്റാണ്ടായി പരിശീലക രംഗത്തുള്ള പരിചയ സമ്പന്നനാണ് മികേല്‍. വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ പരിശീലിപ്പിച്ചതിന്റെ മികവും പരിശീലകനുണ്ട്. സ്വീഡനിലെ എഐകെ, ഐഎഫ്കെ ഗോട്ബര്‍ഗ്, ബികെ ഹകന്‍, ഗ്രീസിലെ പനിയോനിയോസ്, ചൈനീസ് ടീം ഡാലിയന്‍ യിഫാങ്, അമേരിക്കയിലെ സാന്‍ ജോസ് എര്‍ത്ക്വിക്സ്, നോര്‍വെ ടീം സാര്‍ബ്സ്ബര്‍ഗ്, തായ്ലന്‍ഡ് ടീം ഉത്തൈ താനി ടീമുകളെയാണ് മികേല്‍ നേരത്തെ പരിശീലിപ്പിച്ചത്.
ബ്ലാസ്റ്റേഴ്സ് കോച്ച് എന്നത് അതിശയപ്പിക്കുന്ന പദവിയാണെന്നു സ്ഥാനമേല്‍ക്കുന്നതിനെ സംബന്ധിച്ചു അദ്ദേഹം പ്രതികരിച്ചു. ഏഷ്യയില്‍ തന്നെ പരിശീകനായി തുടരുന്നതും അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഡോംബിവലിയിൽ ഫാക്ടറിയിൽ സ്ഫോടനം 7 പേർ മരിച്ചു; 48പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. 48 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.40നായിരുന്നു നാടിനെ നടുക്കിയ സ്ഥോടനമുണ്ടായത്. മൂന്ന് കിലോമീറ്ററോളം ഇതിൻ്റെ പ്രകമ്പനമുണ്ടായി. സമീപത്തെ വീടുകൾക്കും നാശനഷ്ടമുണ്ടായി. ആദ്യ സ്ഫോടനത്തിന് ശേഷം തുടർ സ്ഫോടനങ്ങളും ഉണ്ടായി. വ്യവസായ നഗരത്തിലുണ്ടായ സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല.

എംഐഡിസി സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് തവണ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്.
സമീപത്തെ വീടുകളുടെ ജനലുകൾ തകർന്നു. സ്ഫോടന ശബ്ദം കിലോമീറ്ററുകളോളം ദൂരം കേട്ടുവെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്കോടി.
48 പേരെ ഫാക്ടറിയിൽ നിന്ന് രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണ സമയത്താണ് ഫാക്ടറിയിൽ സ്ഫോടനം നടന്നത്. പോലീസും അ​ഗ്നിരക്ഷാസേനയും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തീയണയ്ക്കാൻ സാധിച്ചത്.

ശാസ്താംകോട്ട തടാകത്തിന് സാമൂഹിക വിരുദ്ധര്‍ ഭീഷണി, പരിഹാരത്തിനു കാവലും സിസിടിവിയും വേണം തടാക സംരക്ഷണ സമിതി

ശാസ്താംകോട്ട. തടാകത്തിന് സാമൂഹിക വിരുദ്ധര്‍ ഭീഷണിയാകുന്നതിന് പരിഹാരമായി പ്രധാനകേന്ദ്രങ്ങളിലും തടാകത്തിലേക്ക് തിരിയുന്ന റോഡുകളിലും സിസിടിവി സംവിധാനം ഏര്‍പ്പെടുത്തണമെന്ന് തടാകസംരക്ഷണ സമിതി ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ നഗരത്തിലും ഗ്രാമത്തിലുമായി ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിനീരാണ് ഏത് സാമൂഹികവിരുദ്ധ അക്രമത്തിനും വിധേയമാകാവുന്ന തരത്തില്‍ അനാഥമായി കിടക്കുന്നത്. കാലം മാറിയ നിലയ്ക്ക് ഏതു തരം മാരക ആക്രമണങ്ങളേയും ഭയക്കണം. തീരത്തോട് ചേര്‍ന്ന് പ്രധാന പാതയടക്കം കടന്നുപോകുന്നു.

തടാക ജല ചൂഷണത്തിന് അറുതിവരുത്താന്‍ വിഭാവനചെയ്ത ഞാങ്കടവ് പദ്ധതിയുടെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കുന്നതിന് സമ്മർദ്ദം ചെലുത്തണം , ജലചൂഷണം കർശനമായി നിയന്ത്രിക്കണം. മാലിന്യ നിക്ഷേപങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുക, അമ്പലക്കടവിൽ ഗാർഡിനെ വക്കണമെന്ന 2010 ലെ ആവശ്യം നടപ്പാക്കണം. ജൈവ വൈവിധ്യദിനത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ കെവി രാമാനുജന്‍ തമ്പി പ്രഭാഷണവും ശാസ്താംകോട്ട ഭാസ് കാവ്യാലാപനവും നടത്തി. ചെയര്‍മാന്‍ എസ് ബാബുജി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി, തുണ്ടില്‍ നൗഷാദ്, ആര്‍.മദനമോഹന്‍, റാംകുമാര്‍, വേങ്ങവഹാബ്, കെ.ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലും വൻനാശനഷ്ടം

കോഴിക്കോട്.കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലും വൻനാശനഷ്ടം. കോഴിക്കോട് വിവിധയിടങ്ങളിൽ വെള്ളം കയറി. പന്തീരാങ്കാവിൽ ദേശീയപാത സർവീസ് റോഡ് ഇടിഞ്ഞുതാഴ്ന്നു. കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ടിനു കാരണം ജലവിഭവ വകുപ്പിന്റെ വീഴ്ച എന്ന് മേയർ കുറ്റപ്പെടുത്തി.
മലപ്പുറത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ അതിതീവ്ര മഴയാണ് കോഴിക്കോട് ജില്ലയിൽ അനുഭവപ്പെട്ടത്. മഴ നിർത്താതെ പെയ്തതോടെ, പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. ബാലുശ്ശേരി, നന്മണ്ട, രാമനാട്ടുകര, പെരുമണ്ണ എന്നിടങ്ങളിൽ പല കുടുംബങ്ങളേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പന്തീരങ്കാവ് ദേശീയപാത 66 ലെ സർവീസ് റോഡും സംരക്ഷണ ഭിത്തിയും തകർന്ന് വീടുകൾക്ക് മുകളിലേക്ക് പതിച്ചു. വീട്ടിലുണ്ടായിരുന്ന മോഹനൻ എന്നയാൾക്ക് പരുക്കേറ്റു. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
മാവൂർ മേഖലയിൽ വാഴകർഷകർക്ക് കനത്ത നാശനഷ്ടമുണ്ടായി. കോഴിക്കോട് നഗരത്തിൽ പതിവ് പോലെ, മാവൂർ റോഡും സ്റ്റേഡിയം ജംഗ്ഷനും മാനാഞ്ചിറയ്ക്ക് സമീപവുമാണ് വെള്ളത്തിനടിയിലായത്. കല്ലായിപ്പുഴയുടെ ആഴം കൂട്ടാതെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് മേയർ ബീനാ ഫിലിപ്പ് പ്രതികരിച്ചു


നന്മണ്ട ചീക്കിലോട് മതിൽ തകർന്ന് വീടിന് മുകളിലേക്ക് പതിച്ചു. വീട്ടിലുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കുന്ദമംഗലത്ത് പൊതുകിണർ ഇടിഞ്ഞ് താഴ്ന്നു. പെരുവയലിൽ മരംകടപുഴകി വീണ് ചെറുകുന്നുമ്മൽ ശിവദാസൻ്റേ ഓട്ടോറിക്ഷ പൂർണമായും നശിച്ചു. മലപ്പുറത്ത് പലയിടങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.  കൊണ്ടോട്ടി ചെറുകാവ് നെച്ചിയിലും തേഞ്ഞിപ്പാലത്ത് സ്പിന്നിങ്ങ് മില്ലിന് സമീപവുമാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. .മൂന്നിയൂരില്‍ കല്ലടത്താഴത്ത് എസ് സി കോളനിയിലെ വീടുകള്‍ അപകടവസ്ഥയിലാണ്.തുടച്ചയായ മഴയില്‍ മണ്ണ് ഇടിഞ്ഞ് വീഴുന്നതാണ് പ്രതിസന്ധി.തേഞ്ഞിപ്പാലം പള്ളിക്കബസാറില്‍ വീടുകളിൽ വെള്ളം കയറി.

FILE PIC

അജ്ഞാത ജീവിയുടെ ആക്രമണം 5 മാസം പ്രായമുള്ള പശുക്കുട്ടി ചത്തു

മലപ്പുറം.വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം വെള്ളാറ്റഞ്ഞൂരിൽ 5 മാസം പ്രായമുള്ള പശുക്കുട്ടി ചത്തു.
ഒരാഴ്ച്ച മുൻപ് മെയ് 16 നാണ് വേലൂരിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ഒരു കർഷകൻ്റെ 5 ആടുകൾ ചത്തിരുന്നു.
പശുക്കിടാവിൻ്റെയും ചെവികൾ നഷ്ടപ്പെടുകയും, വാരി എല്ലിൻ്റെ ഭാഗത്ത് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്.
വേലൂരിൽ ആളുകളെ ആക്രമിച്ചത് എന്തു ജീവിയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.