ശാസ്താംകോട്ട. റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജീവ്. എസ്സ് – ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് മൈനാഗപ്പള്ളി വില്ലേജിൽ വേങ്ങ മുറിയിൽ നൗഷാദ് മക്കളായ മുഹമ്മദ് അന്‍സിസിലിനെ(21) 15 ഗ്രാം കഞ്ചാവുമായും, മുഹമ്മദ് അദിലിനെ (20) 12 ഗ്രാം കഞ്ചാവുമായാണ് അറസ്റ്റ് ചെയ്തു കേസെടുത്തത്.
ട്രെയ് ലര്‍ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികരായ യുവാവും യുവതിയുംമരിച്ചു
ചേർത്തല. വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ട്രെയലർ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികരായ
യുവാവും,യുവതിയും മരിച്ചു.പട്ടണക്കാട് അഞ്ചാം വാർഡിൽ പൊന്നാംവെളി
ഭാർഗ്ഗവി മന്ദിരത്തിൽ ജയരാജും(34) ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയും സുഹൃത്തുമായ ചിഞ്ചുവുമാണ് മരിച്ചത്.
ദേശീയ പാതയിൽ സെന്റ് മൈക്കിൾസ് കോളേജിന് മുന്നിൽ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ്
അപകടം..ദേശീയ പാത നിർമ്മാണ കമ്പനിയുടെ ലോറിയാണ്
ഇടിച്ചതെന്ന് സൂചന.. അരൂർ സീഫുഡ് കമ്പനി മംഗളയുടെ ഡ്രൈവറാണ് മരിച്ച ജയരാജ്.
കരുനാഗപ്പള്ളി ടൗണിൽ പെൺവാണിഭം, യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കരുനാഗപ്പള്ളി. ടൗണിൽ പെൺ വാണിഭം നടത്തിയെന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപള്ളി കുലശേഖരപുരം മുപ്പെട്ടി തറയിൽ രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താലൂക്കാശുപത്രിക്ക് വീട് വാടകക്കെടുത്തു മൂന്നു വർഷമായി അനാശാസ്യ പ്രവർത്തനം നടന്നു വരുന്നതായി പോലീസ് പറഞ്ഞു.കുടുംബ സമേതം താമസിക്കുകയാണെന്ന് വരുത്തി തീർക്കാൻ ബന്ധുമിത്രാദികളായ കുട്ടികളെ ഇവിടെ ഇടക്കിടക്ക് കൊണ്ടുവരുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതൽ നിരവധി പേർ അനാശാസ്യ പ്രവർത്തനത്തിനായി വന്ന് പോയിരുന്നു. അവശ നിലയിലായ ഒരു സ്ത്രീക്ക് ഉച്ചക്ക് മൂന്ന് മണി വരെയും ഭക്ഷണം നൽകിയിരുന്നില്ല. ഇതിനെ തുടർന്ന് രാജേഷുമായി വാക്ക് തർക്കം ഉണ്ടായി. മദ്യ ലഹരിയിലായിരുന്ന പ്രതി വെട്ടുകത്തിയെടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇവര്‍ പോലീസിന്റെ 112 – ൽ വിവരമറിയിക്കുകയായിരുന്നു. ഈ സന്ദേശം കരുനാഗപള്ളി ACP അഞ്ജന ഭാവനക്ക് കൈ മാറുകയും ACP യുടെ നിർദേശാനുസരണം SHO ബിജുവിന്റെ നേത്യത്വത്തിൽ പോലീസ് വീട് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസെത്തുമ്പോൾ രണ്ട് സ്ത്രീകൾ വീട്ടിൽ ഉണ്ടായിരുന്നു.
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
കരുനാഗപ്പള്ളി. യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി. തഴവ മണപ്പള്ളി തിരുവോണത്തില്‍ അഖില്‍ദേവ് (29) ആണ് പിടിയിലായത്. 4-ാം തീയതി രാത്രി 10 മണിയോടെ അഴകിയകാവിന് സമീപം നില്‍ക്കുകയായിരുന്ന യുവാവിനെ അഖില്‍ അടക്കമുള്ള പ്രതികള്‍ വാഹനത്തിലെത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ആയിരുന്നു. വടികൊണ്ടുള്ള ആക്രമണത്തില്‍ യുവാവിന്റെ മുഖത്ത് പരിക്കേല്‍ക്കുകയും പല്ല് ഇളകിപ്പോവുകയും ചെയ്തു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തല്‍ പ്രതികള്‍ക്കെതിരെ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവിലായിരുന്ന അഖിലിനെ പിടികൂടുകയുമായിരുന്നു. മറ്റുപ്രതികളും ഉടന്‍ പിടിയിലാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷമീര്‍, കണ്ണന്‍, ഷാജിമോന്‍ എസ്.സിപിഒ മാരായ ഹാഷിം, രാജീവ്കുമാര്‍, ബീന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണ് എഞ്ചിനീയറിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിലേക്ക് കാട്ടാന മറിച്ചിട്ട പന വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി ആൻമേരി (21) മരിച്ചു. കോതമംഗലത്ത് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയാണ്. കോതമംഗലം – നീണ്ടൻ പാറ ചെമ്പൻകുഴിയിൽ വച്ചാണ് അപകടം ഉണ്ടായത്.
ആൻമേരിയും സഹപാഠി അൽത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ അപകടത്തിൽ പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആൻമേരി മരണത്തിന് കീഴടങ്ങി. അൽത്താഫ് ചികിത്സയിലാണ്. ആൻമേരിയുടെ മൃതദേഹം കളമേശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും,
ഗുരുവായൂരപ്പന് വഴിപാടായി മുന്നൂറ്റിപതിനൊന്നര ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നിവേദ്യക്കിണ്ണം
തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി മുന്നൂറ്റിപതിനൊന്നര ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നിവേദ്യക്കിണ്ണം. ചെന്നൈ അമ്പത്തൂര്‍ സ്വദേശി എം എസ് പ്രസാദ് എന്ന ഭക്തനാണ് വഴിപാട് സമര്‍പ്പണം നടത്തിയത്.
ഗുരുവായൂരപ്പന്റെ സോപാനത്ത് സ്വര്‍ണക്കിണ്ണം സമര്‍പ്പിക്കുകയായിരുന്നു. ഏകദേശം 38.93 പവന്‍ തൂക്കം വരും. 25 ലക്ഷം രൂപയോളം വിലമതിക്കും. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ സ്വര്‍ണക്കിണ്ണം ഏറ്റുവാങ്ങി.
കോണ്‍ഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ വ്രണപ്പെടുത്താന്‍ എല്ലാം ചെയ്തു, നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ഭരണഘടനാ സംവാദത്തിലെ മറുപടിയില്‍ കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പറഞ്ഞ നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അടിയന്തരാവസ്ഥ അടക്കമുള്ള വിഷയങ്ങളും അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
ഭരണഘടനയെ മുറിപ്പെടുത്താന്‍ ഒരു കുടുംബം എല്ലാം ചെയ്തുവെന്നായിരുന്നു ഗാന്ധി കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന സംവാദത്തിലാണ് മോദി പ്രതിപക്ഷത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
ആരെയും വ്യക്തിപരമായി വിമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ കോണ്‍ഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ വ്രണപ്പെടുത്താന്‍ എല്ലാം ചെയ്തു. ഒരു കുടുംബം എന്ന് മാത്രം ഞാന്‍ പറയുന്നു, കാരണം ആ കുടുംബം 55 വര്‍ഷം രാജ്യം ഭരിച്ചു’ മോദി പറഞ്ഞു. ഈ കുടുംബം എല്ലാകാലത്തും ഭരണഘടനയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും പ്രധാനമന്ത്രി ഇതിനോട് കൂട്ടിച്ചേര്‍ത്തു.
ബി ജെ പിയുടെ നിയമസംഹിത മനുസ്മൃതി,രാഹുല്‍ ഗാന്ധി
ന്യൂ ഡല്‍ഹി: ബിജെപിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബി ജെ പി രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്ന് വിമര്‍ശിച്ച അദ്ദേഹം ഇന്നും ബി ജെ പിയുടെ നിയമസംഹിത മനുസ്മൃതിയാണെന്നും കുറ്റപ്പെടുത്തി. ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ള വൈരുദ്ധ്യവും തന്റെ പ്രസംഗത്തിലൂടെ രാഹുല്‍ ഗാന്ധി വരച്ചുകാട്ടി. ഭരണഘടനയുടെ ചെറുപതിപ്പ് കയ്യില്‍പിടിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ആര്‍ എസ് എസ് വിഡി സവര്‍ക്കര്‍ക്കെതിരേയും അദ്ദേഹം നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ ഇന്ത്യയില്‍ നിന്ന് ഒന്നുമില്ലെന്ന് സവര്‍ക്കര്‍ തന്റെ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.
‘നമ്മുടെ ഭരണഘടനയില്‍ ഇന്ത്യയില്‍ നിന്ന ഒന്നുമില്ലെന്ന് സവര്‍ക്കര്‍ തന്റെ രചനകളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ നേതാവിന്റെ വാക്കുകളില്‍ നിങ്ങള്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ? നിങ്ങള്‍ പാര്‍ലമെന്റില്‍ ഭരണഘടനയെ പുകഴ്ത്തുമ്പോള്‍ നിങ്ങള്‍ സവര്‍ക്കറെ പരിഹസിക്കുകയാണ്,’ ബി ജെ പിയെ ലക്ഷ്യമിട്ടുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഇന്ത്യന്‍ ഭരണഘടനയിലെ ഏറ്റവും മോശമായ കാര്യം അതില്‍ ഇന്ത്യയില്‍ നിന്നുള്ള ഒന്നുമില്ല എന്നതാണ്. നമ്മുടെ ഹിന്ദു രാഷ്ട്രത്തില്‍ വേദങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ആരാധിക്കപ്പെടുന്നതും പുരാതന കാലം നമ്മുടെ സംസ്‌കാരത്തിനും ആചാരങ്ങള്‍ക്കും ചിന്തകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അടിസ്ഥാനമായി മാറിയതുമായ ഗ്രന്ഥമാണ് മനുസ്മൃതി. ഈ പുസ്തകം, നൂറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തിന്റെ ആത്മീയവും ദൈവികവുമായ യാത്രയെ ക്രോഡീകരിച്ചു. ഇന്ന് മനുസ്മൃതി നിയമമാണ്.’ സവര്‍ക്കറുടെ വാക്കുകള്‍ പ്രതിപക്ഷ നേതാവ് സഭയില്‍ ഉദ്ധരിച്ചു. നമ്മുടെ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി നടപ്പിലാക്കണമെന്ന് സവര്‍ക്കര്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഭരണഘടന തുറക്കുമ്പോള്‍, അംബേദ്കര്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ ശബ്ദവും ആശയങ്ങളും നമുക്ക് കേള്‍ക്കാനാകും.ഭരണഘടന ആധുനിക ഇന്ത്യയുടെ രേഖയാണ്, എന്നാല്‍ പുരാതന ഇന്ത്യയുടെ ആശയങ്ങള്‍ ഇല്ലാതെ അത് ഒരിക്കലും എഴുതപ്പെടില്ല. സവര്‍ക്കറെ വിമര്‍ശിച്ചാല്‍ തന്നെ കുറ്റക്കാരനാക്കുമെന്നും അദ്ദേഹം പറഞ്ഞു.








































