Home Blog Page 1860

ആസ്റ്റർ പി എം എഫ് 500 -ാം ദിവസത്തിന്റെ നിറവിലേക്ക്

കൊല്ലം . ആസ്റ്റർ പി എം എഫ് ഹോസ്പിറ്റൽ ആരോഗ്യ സേവന രംഗത്ത് 500 ദിനങ്ങൾ പൂർത്തിയാക്കി. ഇതിനോടകം തന്നെ കൊല്ലം മേഖലയിലെ ഒരു പ്രധാന ആരോഗ്യ സംരക്ഷണ ദാതാവായി മാറിക്കഴിഞ്ഞിരിക്കുന്നു . സമൂഹത്തിന് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ എന്നും മുന്നിലാണ് ആസ്റ്റർ പി എം എഫ് ഹോസ്പിറ്റൽ . ആയിരകണക്കിന് രോഗികളുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതങ്ങളെ തൊട്ട് ആരോഗ്യസംരക്ഷണ മേഖലയിൽ ഒരു വലിയ മാറ്റം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ആസ്റ്റർ പി എം എഫ് .

ഈ അവസരത്തിൽ ഹോസ്പിറ്റൽ ഓപ്പറേഷൻ ഹെഡ് വിജീഷ് ആശുപത്രിയുടെ നേട്ടങ്ങളെകുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും സംസാരിച്ചു. ആസ്റ്റർ പി എം എഫ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഡോ. ശശികുമാർ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു . ആസ്റ്റർ പി എം എഫ് ഹോസ്പിറ്റലിന്റെ 500 -ആം ദിനാഘോഷം ആശുപത്രി അധികൃതർ , ഡോക്ടർമാർ , പേഷ്യന്റ്സ് , നേഴ്‌സ്മാർ , മറ്റു ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു .
തദവസരത്തിൽ 14 – 12 -2024 മുതൽ 20 -12- 2024 വരെ ഉള്ള കാലയളവിൽ ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അർഹരായ 5 പേർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ ശസ്ത്രക്രിയ ചെയ്തു നൽകുവാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. ഫോണ്‍. 8129388744

പതിനഞ്ചിന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും മാറ്റണമെന്ന് സര്‍ക്കുലര്‍

തിരുവനന്തപുരം.ഈ മാസം പതിനഞ്ചിന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും മാറ്റണമെന്ന് സര്‍ക്കുലര്‍ ഇറക്കി തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി .ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.നിര്‍ദ്ദേശം ലംഘിച്ചാല്‍ തദ്ദേശ സെക്രട്ടറിമാരില്‍ നിന്ന് പിഴ ചുമത്തും. അതേസമയം, കാലാകാലങ്ങളില്‍ ഇറക്കുന്ന ഉത്തരവുകള്‍ നടപ്പിലാകാറില്ലെന്നാണ് ആക്ഷേപം

ഈ വര്‍ഷം ഒക്ടോബര്‍ 27 ന് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറാണ് ഇത്. അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്നായിരുന്നു. ഉത്തരവിറക്കി രണ്ടു മാസം ആകുമ്പോഴും ഒരു നടപടിയും ഉണ്ടായില്ലെന്നതിന് തെളിവാണ് ഇന്നലെ വീണ്ടും ഇറക്കിയ ഈ സര്‍ക്കുലര്‍. സര്‍ക്കാരിന്റെ ഒരു വകുപ്പും പാതയോരങ്ങളിലോ ഫുട്പാത്തുകളിലോ ട്രാഫിക് ഐലന്‍ഡുകളിലോ യാതൊരുവിധ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കരുത്. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സ്‌ക്വാഡുകള്‍ ഇറങ്ങണം. ഇതില്‍ വീഴ്ച ഉണ്ടായാല്‍ അത് തദ്ദേശ സെക്രട്ടറിമാരുടെ വീഴ്ചയായി കാണുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അനധികൃത ബോര്‍ഡുകള്‍ക്ക് എതിരെ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. കാലാകാലങ്ങളില്‍ ഉത്തരവുകള്‍ ഇറങ്ങും എങ്കിലും ഒന്നും നടപ്പിലാകില്ല എന്നതാണ് വസ്തുത

തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

ശബരിമല. തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചിയ്യാരം സ്വദേശി സി. എം രാജനാണ് (68) മരിച്ചത്.മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം

എൽദോസ് കുന്നപ്പിള്ളി തന്റെ ഇഷ്ടക്കാരെ കമ്മിറ്റിയിൽ തിരുകികയറ്റി ,പെരുമ്പാവൂരിലെ കോൺഗ്രസിൽ പൊട്ടിത്തെറി

പെരുമ്പാവൂര്‍.പടലപ്പിണക്കം പെരുമ്പവൂരിലെ കോൺഗ്രസിൽ പൊട്ടിത്തെറി. ജംബോ ബ്ലോക്ക് കമ്മിറ്റിയിൽ പ്രതിഷേധിച്ച് കൂട്ടരാജിക്ക് ഒരുങ്ങി പ്രവർത്തകർ. കമ്മിറ്റിയിൽ അനർഹർ കടന്നുകൂടിയതിന് പിന്നാലെ കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവച്ച് പെരുമ്പാവൂർ മുനിസിപ്പാലിറ്റി ചെയർമാൻ പോൾ പാത്തിയ്ക്കൽ.

കെപിസിസി നിർദ്ദേശപ്രകാരം 35 പേരാണ് സാധാരണ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയിൽ ഉണ്ടാകാറുള്ളത്. എന്നാൽ പെരുമ്പാവൂരിൽ ഇത് 99 കുറുപ്പുംപടിയിൽ 86 ആണ് എണ്ണം. ഇത് ആരൊക്കെയാണെന്ന് പോലും വർഷങ്ങളായി പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തികർക്ക് അറിയില്ല. ഇതിൽ പ്രതിഷേധിച്ച് ആണ് പെരുമ്പാവൂർ മുനിസിപ്പാലിറ്റി ചെയർമാൻ പോൾ തീയക്കൽ
ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചത്.

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്റെ ഇഷ്ടക്കാരെ കമ്മിറ്റിയിൽ തിരികുകയറ്റി കോൺഗ്രസിന്റെ അടിത്തറ തകർക്കാൻ ശ്രമിക്കുന്നതെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആരോപണം. നിലവിലെ ജംബോ കമ്മിറ്റിയിൽ കൂട്ടരാജി ഉണ്ടാകും.
ഇതിനോടകം നിരവധി പേർ കെപിസിസിയെ നേരിട്ട് രാജ്യത്തെ അറിയിച്ചിട്ടുണ്ട്. ജില്ലാ- സംസ്ഥാന നേതൃത്വം വിഷയം പരിഹരിച്ചില്ലെങ്കിൽ പെരുമ്പാവൂരിൽ കോൺഗ്രസിന് ഉണ്ടാകാൻ പോകുന്ന നഷ്ടം ചെറുതായിരിക്കില്ല.

വാർത്താനോട്ടം

2024 ഡിസംബർ 14 ശനി

BREAKING NEWS

? ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി.

?പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോയുടെ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിലായിരുന്നു നടന്‍ അല്ലു അർജുനെ അറസ്റ്റ് ചെയ്തത്.

?വടകരയിൽ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു

?വയനാട് വൈത്തിരി വേങ്ങക്കോട് ജനവാസ മേഖലയിൽ പുലിയിറങ്ങി

? കേരളീയം ?

?പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132കോടി 62 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്.

?29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു. തിരുവനന്തപുരത്ത് ഇനി സിനിമയുടെ രാപ്പകലുകള്‍. ഡിസംബര്‍ 20 വരെയാണ് ചലച്ചിത്രമേള. 15 സ്‌ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക.

?പാലക്കാട് പനയമ്പാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പൊലീസും മോട്ടോര്‍ വാഹന വകുപ്പും പൊതുമരാമത്ത് വകുപ്പും ചേര്‍ന്നാണ് പരിശോധന. അപകട ശേഷം നാട്ടുകാര്‍ അശാസ്ത്രീയ റോഡ് നിര്‍മാണത്തിന്റെ പേരില്‍ റോഡ് ഉപരോധിച്ചിരുന്നു.

?പാലക്കാട് പനയമ്പാടത്തുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍മാരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വഴിക്കടവ് സ്വദേശി പ്രജീഷ്, കാസര്‍കോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് റിമാന്റ് ചെയ്തത്.

?ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന് ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

?നടിയെ ആക്രമിച്ച കേസില്‍ നടപടിക്രമങ്ങള്‍ തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നാണ് അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നത്.

?കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് വേണ്ടി കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ആധുനിക നിലവാരത്തില്‍ ഒരുക്കിയ എറണാകുളം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ചടങ്ങുകള്‍.

?പ്രായപൂര്‍ത്തിയാ
കാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മകന് ഇരുചക്രവാഹനം ഓടിക്കാന്‍ നല്‍കിയ മാതാവിനെതിരെ കേസെടുത്ത് അയിരൂര്‍ പൊലീസ്. ഇത് കൂടാതെ കുട്ടി പ്രായപൂര്‍ത്തി ആയാലും 25 വയസിന് ശേഷം മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുമുള്ളുവെന്ന് വര്‍ക്കല സബ് ആര്‍ ടി ഓഫീസ് അധികൃതര്‍ പറഞ്ഞു.

?കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കല്‍, വാഴൂര്‍ പഞ്ചായത്തുകളിലെ പന്നിഫാമുകളില്‍ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗബാധിത പ്രദേശമായി കണക്കാക്കും.

? ഡിസംബര്‍ 12, 13 തീയതികളില്‍ ശബരിമലയില്‍ പെയ്തത് ഈ വര്‍ഷം മണ്ഡലകാലം തുടങ്ങിയശേഷമുള്ള കനത്ത മഴ. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 24 മണിക്കൂറില്‍ സന്നിധാനത്ത് പെയ്തത് 68 മില്ലിമീറ്റര്‍ മഴ. ഇത് ഇക്കാലയളവിലെ ഏറ്റവും കൂടിയ മഴയാണ്.

?? ദേശീയം ??

?കൂട്ടബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ ഹരീഷ് ഷാക്യയ്ക്കും സഹോദരനും മരുമകനുമടക്കം 15 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക എംപി-എംഎല്‍എ കോടതി നിര്‍ദേശിച്ചു.

? ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂമര്‍ദത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

? പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത നടന്‍ അല്ലു അര്‍ജുന്റെ ഇടക്കാല ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്. കേസില്‍ പൊലീസിന്റെ അന്വേഷണം തടസപ്പെടുത്തരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. 50000 രൂപയും ആള്‍ജാമ്യവുമാണ് ജാമ്യവ്യവസ്ഥ.

?പുഷ്പ 2 റിലീസിന് തിയേറ്ററിലെത്തുമെന്ന് അല്ലു അര്‍ജുന്‍ പോലീസിനെ അറിയിച്ചിരുന്നതായി അവകാശപ്പെടുന്ന കത്ത് വൈറല്‍. സന്ധ്യാ തിയേറ്റര്‍ സന്ദര്‍ശിക്കാന്‍ അല്ലു അര്‍ജുന്‍ അനുവാദം ചോദിച്ചില്ല എന്നും അതുകൊണ്ടാണ് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതും എന്നായിരുന്നു പോലീസിന്റെ വാദം.

? നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി എം.എല്‍.എയും ബി.ആര്‍.എസ് നേതാവുമായ കെ.ടി രാമറാവു. കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു രാമറാവുവിന്റെ പ്രതികരണം. ഭരണകര്‍ത്താക്കളുടെ അരക്ഷിതാവസ്ഥ അതിന്റെ പരകോടിയിലെത്തിയതിന്റെ ഉദാഹരണമാണ് പുതിയ സംഭവമെന്നും കെ.ടി രാമറാവു എക്‌സില്‍ പങ്കുവെച്ചകുറിപ്പില്‍ പറയുന്നു.

?വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ വിദേശികള്‍ക്ക് തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡല്‍ഹി പൊലീസിന്റെ പിടിയിലായി. വിവിധ രാജ്യക്കാരായ 42 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരില്‍ 23 പേര്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നവരാണ്.

?അധികാരമേറ്റാലുടന്‍ അനധികൃതമായി രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്തുമെന്ന നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി 18,000 ഇന്ത്യക്കാരെ ബാധിക്കും.നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നവംബറില്‍ പുറത്തുവിട്ടിരുന്നു.

?? അന്തർദേശീയം ??

വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ്. 2011ല്‍ വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തത് 29 പേരായിരുന്നെങ്കില്‍ 2022ല്‍ ഇത് 57 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 86 ആയി മാറുകയും ചെയ്തു.

?സിറിയയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും അവിടെ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 77 പേരെയാണ് സിറിയയില്‍ ഒഴിപ്പിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജെയ്സ്വാള്‍ പറഞ്ഞു.

?ഫ്രാന്‍സ്വാ ബായ്‌റുവിനെ പ്രധാനമന്ത്രിയായി നിയമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ബജറ്റ് ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തേത്തുടര്‍ന്ന് മിഷേല്‍ ബാര്‍ണിയറെ പുറത്താക്കി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മാക്രോണിന്റെ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്മെമെന്റ് നേതാവും 73-കാരനുമായ ബായ്‌റുവിനെ പ്രധാനമന്ത്രിയായി നിയമിച്ചത്.

?കായികം?

? ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കീരീടം വീണ്ടും ഇന്ത്യയിലേക്ക് എത്തിച്ച പതിനെട്ടുകാരന്‍ ദൊമ്മരാജു ഗുകേഷിന് തമിഴ്നാട് സര്‍ക്കാര്‍ 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ ലോകചാമ്പ്യനായതോടെ 11.45 കോടിരൂപ ഗുകേഷിന് സമ്മാനമായി ലഭിച്ചിരുന്നു.

തടാക തീരത്തുനിന്നും മണ്ണെടുക്കാന്‍ അനുവദിക്കില്ല, ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടിനെതിരെ ജനവികാരം ശക്തം

ശാസ്താംകോട്ട. തടാകതീരത്തുനിന്നും മണ്ണെടുക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് പടിഞ്ഞാറേകല്ലട പഞ്ചായത്ത് പ്രസിഡന്‌റ് ഡോ. സി ഉണ്ണികൃഷണന്‍ പറഞ്ഞു. പരിസ്ഥിതിലോലമായ പഞ്ചായത്ത് പരിധിയില്‍ ഇത്തരം ഒരനുമതി നല്‍കുന്നതിന് മുമ്പ് പഞ്ചായത്തിലും വില്ലേജിലും ഒരു റിപ്പോര്‍ട്ട് പോലും ചോദിച്ചില്ല എന്നത് ഇതിനുപിന്നിലെ അഴിമതി വ്യക്തമാക്കുന്നു. തിട്ട ഇടിഞ്ഞുവീണ് വീട് അപകടത്തിലായ സാഹചര്യത്തില്‍ പോലും നാലുലോഡ് മണ്ണ് നീക്കി വീട് സുരക്ഷിതമാക്കാന്‍ പെര്‍മിറ്റുവാങ്ങാന്‍ പാടുപെട്ടകഥയുണ്ട് പഞ്ചായത്തില്‍. അപ്പോഴാണ് തടാക തീരത്തുനിന്നും 1703 ലോഡ് മണ്ണ് എടുത്തു കടത്താന്‍ പെര്‍മിറ്റ് പുല്ലുപോലെ നേടിയെടുത്തത്. ഇത് അന്വേഷിക്കണം. പഞ്ചായത്ത് വീടിന് നല്‍കിയ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ കലക്ടറെ നേരില്‍ കണ്ട് വിഷയം ധരിപ്പിക്കുമെന്നും ഡോ.സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ആയിരങ്ങളുടെ തൊഴിലും വരുമാനവും നിലയ്ക്കുമെന്ന ഭീഷണി പോലും അവഗണിച്ചാണ് 2010-15 കാലഘട്ടത്തില്‍ പഞ്ചായത്തിലെ എല്ലാത്തരം ഭൂ ദുര്‍വിനിയോഗവും അവസാനിപ്പിച്ചതെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും പടിഞ്ഞാറേകല്ലട സംരക്ഷണ സമിതി കണ്‍വീനറുമായ ബി തൃദീപ് കുമാര്‍ പറഞ്ഞു. ഒരു പാട് എതിര്‍പ്പുകളെ അവഗണിച്ചാണ് അന്നത്തെ പഞ്ചായത്ത് കമ്മിറ്റി ധീരമായി കരമണല്‍ കടത്തും മണ്ണെടുപ്പും ചെളികുത്തും അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്. എല്ലാ രാഷ്ട്രീയ കക്ഷികളിലെയും യുവാക്കള്‍ ഒന്നിച്ചുനിന്നാണ് ആ തീരുമാനം നടപ്പാക്കിയത്. അതുമൂലമുണ്ടാകുന്ന തൊഴില്‍, വരുമാന നഷ്ടം മറികടക്കാനാണ് സോളാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. ഇനി പഞ്ചായത്തിനെ പഴയ നിലയിലേക്ക് കൊണ്ടുപോകാന്‍ നടക്കുന്ന ഏതു നീക്കത്തെയും അതിശക്തമായി ചെറുക്കുമെന്ന് തൃദീപ്കുമാര്‍ പറഞ്ഞു.

 ശാസ്താംകോട്ട തടാകം ഗുരുതരമായ വരള്‍ച്ചയിലേക്ക് പോയത് മേഖലയിലെ ഭൂ ദുര്‍വിനിയോഗം മൂലമാണെന്ന് ശാസ്ത്രീയമായി പഠനം നടത്തി തെളിയിച്ചതാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും നിരോധനം നടപ്പാക്കുന്നതെന്നും തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. വന്‍പ്രക്ഷോഭങ്ങളുടെ അനന്തരഫലമാണ് ഭൂമി സംരക്ഷിക്കാനുള്ള നിരോധനവും ജല ചൂഷണം കുറയ്ക്കാനുള്ള പുതിയ ജല പദ്ധതിയും. ഭൂ ദുര്‍വിനിയോഗത്തിലൂടെ പണമുണ്ടാക്കുന്ന ഉദ്യോഗസ്ഥരാണ് ഈ നീക്കത്തിന് പിന്നിലെന്നും മാഫിയകളായിമാറുന്ന ഇവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സമിതി ചെയര്‍മാന്‍ എസ് ബാബുജി വൈസ് ചെയര്‍മാന്‍ തുണ്ടില്‍ നൗഷാദ്, ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി എന്നിവര്‍ ആവശ്യപ്പെട്ടു. മണ്ണെടുത്ത് കടത്താനുള്ള ഏതു നീക്കവും ചെറുക്കും.  ഇതിനായി സര്‍ക്കാര്‍ വാങ്ങിയ ആറുലക്ഷത്തില്‍പരം രൂപ തിരിച്ചുനല്‍കണമെന്നും നിരോധനം പരിഗണിക്കാതെ അനുമതി നല്‍കിയ ജില്ലാ ജിയോളജിസ്റ്റിനെതിരെ കേസെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. 

ജനങ്ങളാണ് യജമാനൻമാർ , മുഖ്യമന്ത്രി

തൃശൂര്‍. ജനങ്ങളാണ് യജമാനൻമാർ എന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി. എല്ലാ സർവീസ് മേഖലയുടെയും യജമാനന്മാർ ജനങ്ങളാണ്. ജനങ്ങൾ യജമാനൻമാരാണെന്ന് മനോഭാവത്തോടുകൂടി ജനങ്ങളെ സേവിക്കാൻ തയ്യാറാകണം. പോലീസ് ആപ്തവാക്യത്തിന് അനുസരിച്ച് പ്രവർത്തിക്കണം. തെറ്റായ പ്രവണത ഉണ്ടായാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തൃശ്ശൂർ പോലീസ് അക്കാദമിയിൽ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ലോക സിനിമാ ക്ലാസ്സിക്കുകളിലേക്ക് വാതായനം തുറന്നിട്ട് മലയാളത്തിന്‍റെ സിനിമാമേള തുടങ്ങി

തിരുവനന്തപുരം. ലോക സിനിമാ ക്ലാസ്സിക്കുകളിലേക്ക് വാതായനം തുറന്നിട്ട് മലയാളത്തിന്‍റെ സിനിമാമേളയ്ക്ക് തുടക്കമായി . സിനിമാ ജീവിതത്തില്‍ അരനൂറ്റാണ്ട് പൂർത്തിയാക്കിയ നടി ശബാന ആസ്മി 29ആമത് IFFKകെയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായെത്തി. അതിനിടെ മുഖ്യമന്ത്രി വേദിയിലേക്ക് കടക്കവേ കൂവി ബഹളം ഉണ്ടാക്കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു

അനന്തപുരിയില് തിരിതെളിഞ്ഞത് എട്ടു ദിവസത്തെ സിനിമാമാമാങ്കത്തിന്. മൂന്നാം ലോക സിനിമകള്ക്കും വനിതാ ചലചിത്രപ്രവര്ത്തകര്‍ക്കും പ്രധാന്യം നല്കുന്ന മേളയില് പ്രദര്ശിപ്പിക്കുന്നത് 170 ചിത്രങ്ങള്‍.

ശബാന ആസ്മിയായിരുന്നു മുഖ്യാതിഥി.ആദ്യ IFFK യില് പങ്കെടുത്തതിന്റെ ഓര്മകള് പങ്കുവെച്ച ശബാന, നല്ല സിനിമകള െപ്രോല്‍സാഹിപ്പിക്കുന്ന മലയാളികളുടെ സമീപനത്തെ പുകഴ്ത്തി

ഹോങ്കോങ്ക് സംവിധായക ആന്‍ഹൂയിക്ക് മുഖ്യമന്ത്രി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം സമ്മാനിച്ചു.

ബ്രസീല് സംവിധായകന് വാള്ട്ടര് സലസിന്‍റെ അയാം സ്റ്റില് ഹിയര് ആയിരുന്നു ഉദ്ഘാടന ചിത്രം.
നേരത്തെ ,മുഖ്യമന്ത്രി വേദിയിലേക്ക് കടന്നുവരവേ,വേദിക്ക് പിറകില് നിന്ന് ഒരാള് കൂവി.
രണ്ട് വര്ഷം മുന്പത്തെ ഡെലിഗേറ്റ് പാസുമായി എത്തിയ ഇയാളെ ഉടന് തന്നെ പൊലീസ് കസ്റ്റഢിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധം ഗൗരവമുള്ളതല്ലെന്ന് പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കും. അതേസമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കി. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

അല്ലു അർജുൻ പുറത്തിറങ്ങി

ഹൈദരാബാദ്. അല്ലു അർജുൻ പുറത്തിറങ്ങിയതായി അഭിഭാഷകൻ. ചഞ്ചൽഗുഡ ജയിലിൽ നിന്ന് അർജുൻ അർജുൻ പുറത്തിറങ്ങി
പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി അഭിഭാഷകൻ. പിൻവശത്തെ ഗേറ്റിലൂടെ പുറത്തിറങ്ങിയതായി സൂചന.

പുഷ്പ 2 റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് നടൻ അല്ലു അർജുൻ അറസ്റ്റിലായത്. കർണാടക ഹൈക്കോടതി ഇന്നലെ തന്നെ ജാമ്യം നൽകിയിരുന്നെങ്കിലും ജാമ്യത്തിന്റെ പകർപ്പ് പോലീസ് സ്റ്റേഷനിൽ എത്താൻ വൈകിയതിനാൽ ആണ് അല്ലു അർജുന് ചഞ്ചൽഗുഡ ജയിലിൽ കഴിയേണ്ടി വന്നത്. രാവിലെ പോലീസ് അധികൃതര്‍ക്ക് നടന്റെ അഭിഭാഷകർ ജാമ്യത്തിന്റെ പകർപ്പ് കൈമാറി. അല്ലു അർജുന്റെ അറസ്റ്റിൽ രേവന്ത്‌ റെഡ്‌ഡി സർക്കാരിനെതിരായ വിമർശനം കനക്കുകയാണ്.