തിരുവനന്തപുരം.ക്രിസ്‌മസിന് ഒരു ഗഡു ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ ലഭിക്കും.. തിങ്കളാഴ്‌ച ക്ഷേമ പെൻഷൻ കിട്ടിതുടങ്ങുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു..
62 ലക്ഷം പേർക്ക് 1600 രൂപവീതം ലഭിക്കും.. 27 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് പെൻഷൻ തുക എത്തുന്നത്.. ബാക്കിയുള്ളവർക്ക് നേരിട്ട് തുക എത്തിക്കും. കഴിഞ്ഞ ഓണത്തിന് ഒരു മാസത്തെ കുടിശ്ശിക അടക്കം രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ച് വിതരണം ചെയ്തിരുന്നു.. ഇനി 4 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്..
ക്രിസ്‌മസിന് ഒരു ഗഡു ക്ഷേമ പെൻഷൻ
ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലേക്ക് പത്തനംതിട്ടയിൽ നിന്നും ട്രാൻ.സർവ്വീസിന് അനുമതി
ശാസ്താംകോട്ട:യാത്രാക്ലേശം രൂക്ഷമായ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലേക്ക് പത്തനംതിട്ടയിൽ നിന്നും ട്രാൻ.സർവ്വീസിന് അനുമതി. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നിവേദനത്തെ തുടർന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറാണ് സർവ്വീസ് ആരംഭിക്കാൻ നിർദ്ദേശം നൽകിയത്. രാവിലെയും വൈകിട്ടുമാണ് ബസ് സർവ്വീസ് നടത്തുന്നത്.വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സാധാരണക്കാർക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രാവിലെ 6 ന് ആരംഭിച്ച് 6.45 ന് അടൂർ,7.20ന് ഭരണിക്കാവ്,7.40 ന് ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചേരും.തിരികെ 8.15ന് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് 10ന് പത്തനംതിട്ടയിൽ എത്തും.വൈകിട്ട് 5ന് പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട് അടൂർ,ഭരണിക്കാവ് വഴി 6.45 ന് ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചേരും.തിരികെ രാത്രി 7.30 ന് പുറപ്പെട്ട് 8.30 ന് അടൂരിൽ സർവ്വീസ് അവസാനിക്കും
വയനാട് ദുരന്തമുഖത്തെ ആദ്യ വീടിൻ്റെ താക്കോൽ ദാനം നിർവ്വഹിച്ചു ബ്രൂക്ക് ഇൻ്റർനാഷണൽ
വയനാട് : ശാസ്താംകോട്ട രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതർക്കായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം മലങ്കര കത്തോലിക്കാ സഭാ തലവനും പിതാവുമായ മാർ. ബസേലിയാസ് കർദിനാൾ ക്ലീമിസ് നിർവ്വഹിച്ചു.

ബ്രൂക്കിലെ രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ സഹായത്തോടെ സ്വരൂപിച്ച തുക കൊണ്ട് രണ്ടു ബെഡ് റൂമും ഒരു ഹാളും ഒരു അടുക്കളയുമടങ്ങിയ വീട് വയനാട് ദുരന്തമുഖത്ത് അകപ്പെട്ട എൽസ്റ്റോൺ എസ്റ്റേറ്റിലെ ബേബിയ്ക്കാണ് നൽകിയത്. വീടിൻ്റെ സമർപ്പണ ചടങ്ങുകൾക്ക് ബ്രൂക്ക് ഡയറക്ടർ ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ നേത്യത്വം നൽകി. പി. ടി. എ. പ്രസിഡന്റ് ആർ. ഗിരികുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അദാലത്ത്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ്‌കെ നികത് അദാലത്ത് ഡിസംബര്‍ 27 -ന് രാവിലെ ഒമ്പത് മുതല്‍ ഒന്ന് വരെ കൊല്ലം ഡീസന്റ് ജംഗ്ഷന്‍, വെറ്റിലത്താഴം പബ്ലിക് ലൈബ്രറിയില്‍ നടത്തും. പരാതി പരിഹരിക്കല്‍, പി.എഫ് -ല്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ.പി.എഫ്.ഒ -യുടെ പുതിയ പദ്ധതികള്‍ എന്നിവ വ്യക്തമാക്കും. തൊഴിലുടമകള്‍, പി.എഫ് അംഗങ്ങള്‍, പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 0474 2767645, 2751872.
ചോദ്യ പേപ്പർ ചോർച്ച പൊതുപരീക്ഷകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നു കെപിഎസ്ടിഎ
മൈനാഗപ്പള്ളി. പൊതുപരീക്ഷകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന തരത്തിൽ ചോദ്യപേപ്പറുകൾ ചോരുന്നത് കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്നും കെ പി എസ് ടി എ മൈനാഗപ്പള്ളി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസത്തിൻ്റെ സുതാര്യതയും വിശ്വാസ്യതയും ‘തകർക്കുന്ന ഇത്തരം ഗുഢസംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. നിലവിൽ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല. ജുഡീഷ്യൽ അന്വേഷണം തന്നെ വേണം. ജുഡീഷ്യൽ അന്വേഷണം സ്വീകരിക്കാത്തപക്ഷം ശക്തമായ സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും കെ പി എസ് ടി എ നേതൃത്വം നൽകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് അഭിപ്രായപ്പെട്ടു.
ബ്രാഞ്ച് പ്രസിഡൻ്റ് ഹരുൺലാൽ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷാക്കിർ സ്വാഗതം പറഞ്ഞു. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സേതു ലക്ഷ്മി, എബി പാപ്പച്ചൻ,ബി ജയചന്ദ്രൻ പിള്ള,പ്രിൻസി റീനാ തോമസ്, വരുൺ ലാൽ, അൻവർ ഇസ്മയിൽ, ബൈജുശാന്തിരംഗം, ഷബിൻ കബീർ, വത്സ, ഉണ്ണിഇലവിനാൽ, റോജ മാർക്കോസ്, രാജ്ലാൽ തോട്ടുവാൽ എന്നിവർ സംസാരിച്ചു. ജിഷ്ണു നന്ദി പറഞ്ഞു…
പുതിയ ഭാരവാഹികൾ ഷിജിൻ (പ്രസിഡൻ്റ്), മിഥുൻ(സെക്രട്ടറി) കാർത്തിക് (ട്രഷറർ)
പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാംപ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ശനിയാഴ്ച
അഷ്ടമുടിക്കായലില്‍ പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാംപ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് പതാക ഉയര്‍ത്തും. എം.മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മാസ് ഡ്രില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സമാപനസമ്മേളനവും സമ്മാനദാനവും ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും.
സമാപനസമ്മേളനത്തില്‍ എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനാവും. എം.പി മാരായ കൊടുക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എം.എല്‍.എമാരായ പി.എസ്. സുപാല്‍, സുജിത്ത് വിജയന്‍പിള്ള, ജി.എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, പി.സി വിഷ്ണുനാഥ്, ആര്‍ മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, സബ് കലക്ടര്‍ നിഷാന്ത് സിന്‍ഹാര, എ.ഡി.എം ജി നിര്‍മ്മല്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സംഘാടകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജലോത്സവത്തിന്റെ ട്രാക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട ആഴപരിശോധന പൂര്‍ത്തിയായി. മൂന്ന് ട്രാക്കാണ് തയാറാക്കുക. വിവിധ മത്സരങ്ങളിലായി ഒമ്പത് ചുണ്ടന്‍ വള്ളങ്ങളും 10 ചെറു വള്ളങ്ങളുമാണു പങ്കെടുക്കുന്നത്. വെപ്പ് എ ഗ്രേഡ് ഇനത്തില്‍ രണ്ട് വള്ളങ്ങള്‍, ഇരുട്ടുകത്തി എ ഗ്രേഡ് ഇനത്തില്‍ രണ്ട് വള്ളങ്ങള്‍, ഇരുട്ടുകത്തി ബി ഗ്രേഡ് മൂന്ന് വള്ളങ്ങള്‍, വനിതകള്‍ തുഴയുന്ന തെക്കേതോടി (തറ വള്ളം) മൂന്ന് വള്ളങ്ങള്‍ എന്നിങ്ങനെ 10 വള്ളങ്ങളാണ് പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തില്‍ പങ്കെടുക്കുക. തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം. ഫലപ്രഖ്യാപനത്തില്‍ കൃത്യത ഉറപ്പാക്കാന്‍ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് റെയ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.കെ കുറുപ്പ് പറഞ്ഞു.
ഡി.റ്റി.പി.സി. ബോട്ട് ജെട്ടി മുതല്‍ തേവള്ളി പാലം വരെയുള്ള കായല്‍ ഭാഗത്ത് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മത്സരവഞ്ചികളും ബന്ധപ്പെട്ട ഔദ്യോഗിക ജലയാനങ്ങളും ഒഴികെയുള്ള എല്ലാത്തരം ജലയാനങ്ങളുടെ സാന്നിദ്ധ്യവും സഞ്ചാരവും നാളെ രാവിലെ മുതല്‍ വള്ളംകളി അവസാനിക്കുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.
പ്രസ് ക്ലബില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, എം. നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, റെയ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.കെ കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
അംബേദ്കറിന്റെ പേരിൽ പാർലമെന്റ് കവാടത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി
ന്യൂഡെല്‍ഹി. അംബേദ്കറിന്റെ പേരിൽ പാർലമെന്റ് കവാടത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. രാഹുൽ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. രാഹിലിനെയും മല്ലികാർജ്ജുൻ ഖർ ഗെ യെയും കയ്യേറ്റം ചെയ്‌തെന്ന് കോണ്ഗ്രസ്. രണ്ടു സഭകളും അധ്യക്ഷൻമാർക്ക് പരാതി നൽകി ഇരു പക്ഷവും. ശീതകാല സമ്മേളനം. നാളെ സമാപിക്കും.
ബിആർ അംബേദ്ക്കറെ അപമാനിച്ചതിൽ പേരിലുള്ള പ്രതിഷേധത്തിനിടെയാണ് പാർലമെന്റിന് പുറത്ത് നാടകീയ രംഗങ്ങൾ.അമിഷിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും, കോൺഗ്രസ് അംബേദ്കറിനെ അപമാനിച്ചെന്ന് ആരോപിച്ച ഭരണപക്ഷവും മുഖാ മുഖം മുദ്രാവാക്യം വിളിച്ചു.
ഇരു സഭകളും സമ്മേളിക്കുന്നതിന് തൊട്ടുമുമ്പാണ് കയ്യാംകളി.രാഹുൽ തള്ളിയതിനെ തുടർന്ന് വീണ് പരു ക്കേറ്റു എന്ന് ആരോപിച്ച്,ബിജെപി എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രാജ്പുത് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജെപി അംഗങ്ങളുടെ ആക്രമണത്തിൽ ശസ്ത്രക്രിയ ചെയ്ത കാൽമുട്ടിന് പരിക്കേറ്റേന്ന് ഖർ ഗെ.തന്നെ ഭീഷണിപ്പെടുത്തി എന്നും സഭയിലേക്ക് കയറുന്നത് തടഞ്ഞ് എന്നും രാഹുൽ.
രാഹുൽ ഗാന്ധി മോശമായി പെരുമാറി എന്ന് ആരോപിച്ച് നാഗാലാൻഡിൽ നിന്നുള്ള ബിജെപി അംഗം ഫങ്നോൻ കൊന്യക് രാജ്യസഭ അധ്യക്ഷനും ഭാൻസു രി സ്വരാജ് അടക്കം 3 പേർ പാർലമെന്റ് സ്ട്രീറ്റ് പോലീസ്സ്റ്റേഷനിലും പരാതി നൽകി.
ബിജെപി എംപിമാരാണ് രാഹുലിനെ കൈയേറ്റം ചെയ്തതതെന്ന പ്രതിരോധ വുമായി പ്രിയങ്ക ഗാന്ധി എംപി രംഗത്ത് വന്നു.രാഹുലിന്റെ അവകാശം ലംഘിക്കപെട്ടെന്ന് ആരോപിച്ച് ഇന്ത്യ സഖ്യവും കോൺഗ്രസ് നേതൃ അംഗങ്ങളും ലോക്സഭാ സ്പീക്കർക്ക് വെവ്വേറെ പരാതി നൽകി.രാജ്യസഭയിലും ഇരു പക്ഷവും പരാതി നൽകിയിട്ടുണ്ട്.
രാജ്യസഭ എംപിമാർക്ക് നേരെയുള്ള ആക്രമണം പരിശോധിക്കാമെന്ന് ജഗദീപ് ധൻകർ ഉറപ്പ് നല്‍കി.
ബഹളത്തിനിടെ രാജ്യസഭാ അധ്യക്ഷന് എതിരായ അവിശ്വാസ പ്രമേയം തള്ളിയതായി രാജ്യസഭാ സെക്രട്ടറി സഭയെ അറിയിച്ചു.ബഹളത്തിനിടെ നിമിഷങ്ങൾ മാത്രമാണ് പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് സമ്മേളിച്ചത്.
ഗർഭിണി കിണറ്റിൽ വീണു
പത്തനംതിട്ട. കാരംവേലിയിൽ ഗർഭിണി കിണറ്റിൽ വീണു. കാരംവേലി പുന്നക്കാട്ട് സ്വദേശി 38 കാരി റൂബിയാണ് കാൽവഴുതി കിണറ്റിലേക്ക് വീണത് .നാട്ടുകാർ വിവരമറിയിച്ചതിന് തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് ശ്രമകരമായി റൂബിയെ പുറത്തേക്ക് എത്തിച്ചത് -തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ആറുമാസം ഗർഭിണിയാണ് റൂബി .ഭർത്താവ് വിദേശത്താണ് ‘ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഗർഭസ്ഥ ശിശുവിനും റൂബിക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ല എന്ന് കണ്ടെത്തി
എൻ എസ് എസ് ക്യാമ്പ് 21 മുതൽ പന്മന മനയിൽ ഗവ. എച്ച് എസ് എസ്സിൽ
ചവറ. ബേബി ജോൺ സ്മാരക സർക്കാർ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് ഡിസംബർ 21 മുതൽ 27 വരെ പന്മനമനയിൽ ശ്രീ ബാലഭട്ടാരക വിലാസവും ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും.കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം അഡ്വസിപി സുധീഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.പ്രിൻസിപ്പൽ ഡോക്ടർ ജോലി ബോസ് ആർ അധ്യക്ഷത വഹിക്കും.ക്യാമ്പിന്റെ ഭാഗമായി വിവിധ സെമിനാറുകൾ ചർച്ചകൾ,മെഡിക്കൽ ക്യാമ്പ്,ശുചീകരണ പ്രവർത്തനങ്ങൾ,നാടക കളരി,യുവ സംവാദം,സാംസ്കാരിക സദസ്സുകൾ,പച്ചക്കറിത്തോട്ട നിർമ്മാണം, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ശുചീകരണം തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
27ന് പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജയ ചിത്ര ഐ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കോളേജ് പി.ടി.എ വൈ പ്രസിഡൻ്റ് പ്രസന്ന അലക്സാണ്ടർ അദ്ധ്യക്ഷത വഹിക്കും.
ജനപ്രതിനിധികളായ
സന്തോഷ് തുപ്പാശ്ശേരി, രതീഷ് സി പ്രസന്നൻ ഉണ്ണിത്താൻ, അനീസാ നിസാർ
പി.ടി.എ ഭാരവാഹികളായ ലൈജു പി , അജി എം , മഞ്ചേഷ് പദ്മന,ആനന്ദ് എ.കെ, പ്രിൻസിപ്പാൾ ബിന്ദു ജെ.ടി, ഹെഡ്മിസ്ട്രേസ്സ് ആർ ഗംഗാദേവി, ഡോ. അനിത പി തുടങ്ങിയവർ പങ്കെടുക്കുമെന്ന്പ്രോഗ്രാം ഓഫീസർമാരായ ഡോ.ഗോപകുമാർ ജി, ഡോ തു ഷാദ് ടിഎന്നിവർ അറിയിച്ചു
ചിക്കമഗളുരുവിൽ കാട്ടാനയുടെ ചവിട്ടേറ്റ് മലയാളി മരിച്ചു
കര്‍ണാടകയിലെ ചിക്കമഗളുരുവിൽ കാട്ടാനയുടെ ചവിട്ടേറ്റ് മലയാളി മരിച്ചു.
എറണാകുളം കാലടി സ്വദേശി കെ ഏലിയാസ് ആണ് മരിച്ചത്. മേയാന്‍ വിട്ട പോത്തിനെ അന്വേഷിച്ചു മകനൊപ്പം വീടിനോടു ചേര്‍ന്നുള്ള വനത്തിലെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.മൃതദേഹം നരസിംഹരാജ സര്‍ക്കാര്‍ ആശുപത്രയിലേക്ക് മാറ്റി.
നരസിംഹരാജ താലൂക്കില്‍ ഒരുമാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഏലിയാസ്.






































