22.9 C
Kollam
Wednesday 24th December, 2025 | 04:38:16 AM
Home Blog Page 1827

വെർച്വൽ അറസ്റ്റ് ചെയ്തെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടി

കോഴിക്കോട്. വീണ്ടും ഓൺലൈൻ തട്ടിപ്പ്. വെർച്വൽ അറസ്റ്റ് ചെയ്തെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടി. പന്തീരങ്കാവ് സ്വദേശിനി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.

ഒരാഴ്ച മുൻപാണ് പന്തീരാങ്കാവ് സ്വദേശിയായ വീട്ടമ്മയുടെ മൊബൈലിലേക്ക് മുംബൈ പൊലീസ് എന്ന് പരിചയപ്പെടുത്തിയ ആളുടെ കോൾ വന്നത്. എംഡിഎംഎ അടങ്ങിയ പാഴ്സൽ നിങ്ങൾക്ക് വരുന്നുണ്ടെന്നും അതിനാൽ, കേസ് എടുത്ത് വെർച്വൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാൾ അറിയിച്ചു. അറസ്റ്റ് ഒഴിവാക്കണം എങ്കിൽ , താൻ നൽകുന്ന അക്കൗണ്ടിലേക്ക് പണം അടക്കണം എന്നും വീട്ടമ്മയോട് ആവശ്യപ്പെട്ടു. ഭയന്ന വീട്ടമ്മ കൈയിലുള്ള സ്വർണാഭരണങ്ങൾ പണയം വെച്ച് പണമടച്ചു. 3,39, 213 രൂപയാണ് പലതവണയായി നൽകിയത്. കഴിഞ്ഞ ദിവസം ഭർത്താവ് ഓൺലൈൻ തട്ടിപ്പുകളുടെ കഥകൾ പങ്കുവെച്ചപ്പോഴാണ്, വീട്ടമ്മയ്ക്ക് തനിക്കു പറ്റിയ അബദ്ധം മനസിലായത്. തുടർന്ന് ഇവർ പന്തീരാങ്കാവ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മരുതൂർക്കുളങ്ങര തെക്ക് കല്ലേലിൽ വീട്ടിൽ ഡോ.വിധു നിര്യാതനായി

കരുനാഗപ്പള്ളി : മരുതൂർക്കുളങ്ങര തെക്ക് കല്ലേലിൽ വീട്ടിൽ റിട്ട:സെയിൽ ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ സോമൻ പിള്ളയുടെയും ജയലക്ഷ്മി കെ.ആർ. ൻ്റെയും മകൻ ഡോ.വിധു (37) നിര്യാതനായി.
മുബൈ ടാറ്റാ ഇൻസ്റ്റിട്യൂട്ടിലെ സയൻ്റിസ്റ്റായിരുന്നു. സംസ്ക്കാരം സ്വവസതിയിൽ നടന്നു. സഞ്ചയനം: ഞായറാഴ്ച (ഡിസംബർ 8) രാവിലെ 8 മണിക്ക്. ഭാര്യ: സുപ്രിയ, സഹോദരങ്ങൾ: വീണ, വിദ്യ

പൂവാറിൽ പമ്പിൽ നിന്നും പണം അടങ്ങുന്ന ബാഗ് മോഷ്ടിച്ച പ്രതികൾ പിടിയിൽ

തിരുവനന്തപുരം. പൂവാറിൽ ഇന്ത്യൻ ഓയിൽ പമ്പിൽ നിന്നും പണം അടങ്ങുന്ന ബാഗ് മോഷ്ടിച്ച പ്രതികൾ പിടിയിൽ

ഉദിയൻകുളങ്ങര, കോടങ്കര മര്യാപുരം ,സ്വദേശികളായ , നന്ദു (22), ബിവിജിത്, (23) എന്നി വരെയാണ് പൂവാർ പോലീസ് പിടികൂടിയത്. പിടിയിലായത് കുപ്രസിദ്ധ ബൈക്ക് മോഷ്ടാക്കളെന്ന് പോലീസ്. മോഷണ ബൈക്ക് രൂപമാറ്റം വരുത്തി തുടർ മോഷണങ്ങൾ നടത്തുന്നതാണ് പ്രതികളുടെ രീതി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയ്ക്ക് സമീപത്ത് സൂക്ഷിച്ചിരുന്ന എടുത്താണ് പ്രതികൾ പെട്രോൾ പമ്പിൽ മോഷണത്തിന് എത്തിയത്.

കവര്‍ച്ചക്കെതിരെ സന്നദ്ധ സംഘടന രൂപികരിച്ചു :ടീം പ്രണവം

ശാസ്താംകോട്ട : ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ചുറ്റുമുള്ള പ്രദേശങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന മോഷണങ്ങളെ പ്രതിരോധിക്കാൻ ശാസ്താംകോട്ട പോലീസിൻ്റെ സഹായത്തോടെ പ്രണവം ആർട്സ് & റിക്രിയേഷൻ ക്ലബ് സന്നദ്ധ സംഘടന രൂപികരിച്ചു .

രാത്രികാലങ്ങളിൽ പരിചിതമല്ലാതെ വന്ന് പോകുന്ന വാഹനങ്ങൾ പരിശോധിക്കുക. സേനാ അംഗങ്ങളുടെയും പോലിസിൻ്റെയും ശക്തമായ നിരീക്ഷണം പ്രദേശത്ത് ഏർപ്പെടുത്തുക. നാട്ടുകാർക്കിടയിൽ ബോധവൽക്കരണം നൽകുക എന്നീ തീരുമാനങ്ങൾ കൈ കൊണ്ടു.

വരും ദിവസങ്ങളിൽ മേഖലയില്‍ സന്നദ്ധസേനയുടെ കാവലുണ്ടാകും.

സനദ്ധ സംഘടനയ്ക്ക്

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 4കോടി തട്ടി, രണ്ട് മലയാളികൾ പിടിയിൽ

കൊച്ചി. ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ പണം തട്ടിയ
രണ്ട് മലയാളികൾ പിടിയിൽ. വഴക്കാല സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 4 കോടി രൂപ. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് വൻ സംഘം എന്ന് പോലീസ് കണ്ടെത്തൽ.

വാഴക്കാല സ്വദേശി ബെറ്റി ജോസഫാണ് പരാതിക്കാരി. ഡൽഹി ICICI ബാങ്കിൽ പരാതിക്കാരിയുടെ പേരിൽ അകൗണ്ട് ഉണ്ടെന്നും ഈ അക്കൌണ്ട് സന്ദീപ് എന്നയാൾ ലഹരിക്കടത്തിന് ഉപയോഗിച്ചെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

കേസിൽ നിന്നും ഒഴിവാക്കി തരുന്നതിനാണ് പണം ആവശ്യപ്പെട്ടത്. മൂന്ന് അക്കൗണ്ടുകളിൽ നിന്നായി നാല് കോടി 11 ലക്ഷം 9094 രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായി. പിടിയിലായ മുഹമ്മദ് മുഹസിലും, മിഷാബും തട്ടിപ്പിന്റെ ഇടനിലക്കാരാണ്. ഇവരുടെ അക്കൗണ്ടിലേക്കാണ് തട്ടിപ്പ് തുക എത്തിയത്. ഇവരിൽ ഇന്നും ഇനോവ ക്രിസ്റ്റ, ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു.

കൊടുവള്ളി കേന്ദ്രീകരിച്ച് വൻ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. തട്ടിപ്പ് തുക ഏകീകരിക്കുന്നത് ഇവിടെയാണ്. തട്ടിപിനായി അക്കൗണ്ട് നൽകുന്നവർക്ക് 25000 രൂപ മുതൽ 30000 വരെ ലഭിക്കും. തട്ടിപ്പ് പണം ATM ൽ നിന്നും പിൻവലിച്ച് നൽകുന്നതിനും കമ്മീഷനും ലഭിക്കും. കേസിലെ മുഖ്യപ്രതി ഉടൻ പിടിയിലാകും എറണാകുളം സൈബർ പോലീസ് വ്യക്തമാക്കി.

കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും റിമാന്റ്പ്രതി ചാടി പോയി

കോഴിക്കോട്. ജില്ലാ ജയിലിൽ നിന്നും റിമാന്റ്പ്രതി ചാടി പോയി. മോഷണ കേസിൽ പന്തിരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദ് ആണ് രക്ഷപ്പെട്ടത്. ഈ മാസം 17 ന് കോടതി റിമാൻ്റ് ചെയ്ത പ്രതിയാണ് ഇന്ന് രാവിലെ രക്ഷപ്പെട്ടത്. ഉച്ചയോടെയാണ് പൊലീസ് വിവരം അറിയുന്നത്. പ്രതിക്കായി വ്യാപക തിരച്ചിലാണ് നടക്കുന്നത്. സമീപത്തെ സിസിടിവികൾ പരിശോധിച്ചുവെങ്കിലും രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ഇതിൽ ഇല്ല

അഞ്ച് വയസുകാരൻ വാട്ടർ ടാങ്കിൽ വീണ് മരിച്ച നിലയിൽ

കണ്ണൂര്‍. ചെറുപുഴയിൽ അഞ്ച് വയസുകാരൻ വാട്ടർ ടാങ്കിൽ വീണ് മരിച്ച നിലയിൽ.മരിച്ചത് ജാർഖണ്ഡ് സ്വദേശികളായ മണി- സ്വർള ദമ്പതികളുടെ മകൻ വിവേക് മുർമു. മൃതദേഹം കണ്ടെത്തിയത് ചെറുപുഴ സെൻ്റ് സെബാസ്റ്റ്യൻസ് ആശുപത്രി നിർമാണ പ്രവർത്തിക്കായി നിർമിച്ച വാട്ടർ ടാങ്കിൽ. മാതാപിതാക്കൾ ഇവിടെ തൊഴിലാളികളാണ്. വൈകിട്ട് നാലരയോടെ കുട്ടിയെ കാണാതായിരുന്നു

ആശാസ്ത്രിയ വാർഡ് വിഭജനം,മൈനാഗപ്പള്ളി പഞ്ചായത്ത്‌ഓഫീസിനു മുന്നിൽ ധർണ

മൈനാഗപ്പള്ളി. അശാസ്ത്രിയ വാർഡ് വിഭജനം. മൈനാഗപ്പള്ളി പഞ്ചായത്ത്‌
ഓഫീസിനു മുന്നിൽ ധർണ സിപിഎം നേതൃത്വത്തിൽ പഞ്ചായത്ത്‌ വാർഡ് വിഭജന ത്തിനെതിരെ പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ തിങ്കളാഴ്ച ധർണ നടത്തും. പഞ്ചായത്തിൽ ഭരണം നടത്തുന്ന യൂ ഡി ഫ് നേതൃത്വവും കോൺഗ്രസ്സും ചേർന്ന്, നേതാക്കളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് വാർഡുകൾ വിഭജിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റിന് വേണ്ടി ഒരു പ്രത്യേക വാർഡ് തന്നെ രൂപപെടുത്തി. കോൺഗ്രസ്‌ നേതാക്കൾക്കായി വീടുകളുടെ എണ്ണം പെരിപ്പിച്ചു കാട്ടി ചെറിയ വാർഡുകൾ ഉണ്ടാക്കി. ഇതു സംബന്ധിച്ചു ഇലക്ഷൻ കമ്മീഷനു പരാതി നൽകിയിട്ടുണ്ട്. ധർണ വിജയിപ്പിക്കാൻ സിപിഎം കിഴക്ക്, പടിഞ്ഞാറ് ലോക്കൽ സെക്രട്ടറിമാരായ കമൽദാസും, തുളസിധരൻപിള്ളയും അഭ്യർത്ഥിച്ചു

തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

ശാസ്താംകോട്ട. തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. മുതുപിലാക്കാട് കിഴക്ക് 4ാം വാർഡിൽ ആതിരാ ഭവനത്തിൽ ദാമോദരൻ(61) ആണ് മരിച്ചത്. ഇന്നലെ രാവിലെ ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ശാസ്താംകോട്ടഗവ: ആശുപത്രിയിൽ എത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംസ്കാര ചടങ്ങുകൾ വീട്ട് വളപ്പിൽ നടന്നു. ഓമന ഭാര്യയുo. അനീഷ്, ആതിര ,അഖിൽ എന്നിവർ മക്കളുമാണ്

മഴ: വയനാട് , പത്തനംതിട്ട  കോട്ടയം, ഇടുക്കി ജില്ലകളിൽ  വിദ്യാലയങ്ങൾക്ക് ഇന്ന് അവധി, ജില്ലാ കളക്ടർമാരുടെ യോഗവും മാറ്റി

വയനാട് / കോട്ടയം: കനത്ത മഴയെ തുടർന്ന്  ഇന്ന് വയനാട് ,പത്തനംതിട്ട ,കോട്ടയം ഇടുക്കി ജില്ലകളിലെ പ്രൊഫഷണൽ
കോളജ്കൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർഅവധി പ്രഖ്യാപിച്ചു.വയനാട്ടിൽ മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകൾക്ക് അവധി ബാധകമല്ല. അങ്കണവാടികൾ, ട്യൂഷൻ സെൻററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും നടത്താനിരുന്ന ജില്ലാ കളക്ടർമാരുടെ യോഗം മാറ്റിവെച്ചു. കോട്ടയത്തെ വിനോദസഞ്ചര മേഖലകളിൽ ഡിസംബർ 4 വരെ നിയന്ത്രണം ഏർപ്പെടുത്തി.  ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്. കളക്ടർമാർ ജില്ലകളിൽ തന്നെ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.