Home Blog Page 1823

രണ്ടാമൂഴം,എംടിയുടെ വലിയ ആ​ഗ്രഹമായിരുന്നു അത്

കോഴിക്കോട്: എംടി വാസുദേവൻ നായരെ അനുസ്മരിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. രണ്ടാമൂഴം എന്ന കൃതി സിനിമയാക്കാൻ കഴിയാതെ പോയതിന്റെ വിഷമവും കുറ്റബോധവും ശ്രീകുമാർ മേനോൻ പങ്കുവച്ചു. ആയിരം കോടിയിലേറെ ചെലവ് വരുന്ന ബിഗ് ബജറ്റ് സിനിമയായിരുന്നു രണ്ടാമൂഴം, അത് സിനിമയാകാത്തതിൽ തന്നേക്കാളേറെ നിരാശ എംടിക്കാണ് ഉണ്ടായിരുന്നതെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. കോഴിക്കോട് എംടിയുടെ വസതിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഒരു മകനെ പോലെയായിരുന്നു അദ്ദേഹം എന്നെ കണ്ടിരുന്നത്. കാരണം അദ്ദേഹത്തിൽ നിന്ന് മറ്റാർക്കും ലഭിക്കാത്ത ഒരുപാട് മഹാഭാ​ഗ്യങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാമൂഴമെന്ന മഹാകാവ്യത്തിന്റെ സ്ക്രിപ്റ്റ് തരുമോയെന്ന് ഈ സിതാരയിലെത്തിയാണ് ഞാൻ ചോദിച്ചത്. മൂന്നാമത്തെ പ്രാവശ്യം വന്നുകണ്ടപ്പോൾ അദ്ദേഹം സമ്മതിച്ചു. ബോംബെയിൽ വച്ച് നാല് തവണയും തൃശൂരിൽ വച്ച് രണ്ടുതവണയും അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹം ചാരുകസേരയിലും ഞാൻ നിലത്തും ഇരുന്നു. എന്നിട്ട് രണ്ടാമൂഴം സീൻ ബൈ സീൻ എനിക്ക് വായിച്ചുതന്നു, ഞാൻ നോട്ടെഴുതി. അങ്ങനെ വലിയൊരു അനുഭവത്തിലൂടെ കടന്നുപോകാൻ കഴിഞ്ഞു.
രണ്ടാമൂഴം സിനിമയാകാത്തതിൽ എന്നേക്കാളേറെ നിരാശ ഒരുപക്ഷെ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് എനിക്ക് ഉറപ്പാണ്. എംടിയുടെ വലിയ ആ​ഗ്രഹമായിരുന്നു അത്. രണ്ടാമൂഴം സിനിമയായി മാറുകയെന്നത് അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ട്രിബ്യൂട്ടാണ്. കഴിവുള്ള സംവിധായകർ നമ്മുടെ ഇടയിലുണ്ട്. അവരെക്കൊണ്ട് അത് സിനിമയാക്കി. ലോകത്തിന് തന്നെ അഭിമാനമാകാവുന്ന ചലച്ചിത്ര കാവ്യമായി രണ്ടാമൂഴം മാറട്ടെ..


സിനിമയെടുക്കാൻ കഴിയാതെ പോയത് വലിയ നഷ്ടമായി ഞാൻ കരുതുന്നു. സ്ക്രീൻ പ്ലേ അദ്ദേഹം തന്നിരുന്നു, ചെയ്യാൻ കഴിഞ്ഞില്ല. ബൃഹത്തായ സിനിമയാണ് രണ്ടാമൂഴം, ആയിരം കോടിക്ക് മുകളിലുള്ള ബജറ്റിൽ ചെയ്യേണ്ട സിനിമ. 200-300 കോടിയിലൊന്നും ഒതുങ്ങുന്ന ഒന്നായിരുന്നില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു കൃതിയെ സിനിമയാക്കുമ്പോൾ വലിയ വെല്ലുവിളി നേരിട്ടു. പ്രൊഡ്യൂസറെ തേടിയുള്ള വലിയ യാത്രയായിരുന്നു. അവസാനം ബിആർ ഷെട്ടിയാണ് എത്തിയത്.
ബിആർ ഷെട്ടിയാണ് എത്തിയത്. എന്നാൽ അതിന് ശേഷം ദൗഭാർ​ഗ്യകരമായ പല സംഭവങ്ങളുണ്ടായി. രണ്ടാമൂഴം സിനിമയാക്കാനുള്ള യോ​ഗം എനിക്ക് ലഭിച്ചില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അദ്ദേഹത്തിന് നൽകിയ വാക്കുപാലിക്കാൻ കഴിയാത്തതിൽ എനിക്ക് വിഷമവും കുറ്റബോധവുമുണ്ട്. എനിക്കിനി അത് സിനിമയാക്കാൻ കഴിയില്ല, അങ്ങനെയാണ് കേസ് അവസാനിപ്പിച്ചത്.” – ശ്രീകുമാർ മേനോൻ പറഞ്ഞു.

മലയാളത്തിന്റെ അക്ഷരഗോപുരം ഇനി ഓര്‍മ; എംടിക്ക് വിട

മലയാളത്തിന്റെ അക്ഷരലോകത്ത് നികത്താനാവാത്ത വിടവ് തീര്‍ത്ത് മഹാനായ എം.ടി. വാസുദേവന്‍ നായര്‍ക്ക് ഇനി അന്ത്യവിശ്രമം. വൈകിട്ട് അഞ്ച് മണിയോടെ മാവൂര്‍ റോഡ് ശ്മശാമനത്തില്‍ (സ്മൃതിപഥം) ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍. വസതിയായ സിതാരയില്‍ നിന്നും വിലാപ യാത്രയായിട്ടാണ് മൃതദേഹം സ്മൃതിപഥത്തിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്ത്യചടങ്ങുകള്‍.
എം ടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. വീട്ടിലെത്തിയാണ് ആളുകള്‍ എംടിയെ അവസാനമായി ഒരുനോക്ക് കണ്ടത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച എം ടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ ആശുപത്രി പരിസരത്തും എത്തിയിരുന്നു.

പുതുവർഷ ആഘോഷത്തിന് കൊച്ചിയിൽ നടക്കാനിരിക്കുന്നത് മൂന്നു ലഹരി പാർട്ടികളെന്ന് സൂചന

കൊച്ചി. പുതുവർഷ ആഘോഷത്തിന് കൊച്ചിയിൽ നടക്കാനിരിക്കുന്നത് മൂന്നു ലഹരി പാർട്ടികളെന്ന് സൂചന. ലഹരി കേസിൽ മുൻപ് പോലീസ് പിടിയിലായ ആളുകളുടെ നേതൃത്വത്തിലാണ് ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് ലഹരി എത്തിച്ചിരിക്കുന്നത്.മൂന്ന് ലഹരി പാർട്ടികൾ നടക്കുമെന്ന് ലഹരിക്കണ്ണികളും പറയുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട് എങ്കിലും സ്ഥലമോ കടത്തപ്പെട്ട ലഹരിയോപൂർണമായും പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല

കേരളത്തിൽ തന്നെ ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന പുതുവർഷാഘോഷം നടക്കുന്ന നഗരമാണ് കൊച്ചി.കഴിഞ്ഞ കുറച്ചു നാളുകളായി കൊച്ചിയിലെ പുതുവർഷ ആഘോഷങ്ങളെ ലക്ഷ്യമിട്ടുതന്നെയാണ് ലഹരി മാഫിയ മുന്നൊരുക്കങ്ങൾ നടത്തുന്നത്.ബാംഗ്ലൂരിൽ നിന്ന് പലരിലൂടെ എത്തിച്ച ലഹരി മരുന്നുകൾ പുതുവർഷം ആഘോഷത്തിനു വേണ്ടി കരുതി വെച്ചിരിക്കുകയാണ് ലഹരി മാഫിയ ‘മൂന്നുലഹരി പാർട്ടുകൾ മിനിമം കൊച്ചിയിൽ നടക്കുമെന്ന് പറയുന്നത് ലഹരി കടത്തുകാർ തന്നെയാണ്

മുൻപ് എംഡിഎംഐ അടക്കം കടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത വനിതയുടെ നേതൃത്വത്തിലാണ് രി പാര്‍ട്ടികള്‍ക്കായി ആളെ സംഘടിപ്പിച്ചത്.ബാംഗ്ലൂരിൽ നിന്ന് എത്തിയവർക്ക് അവസാനനിമിഷമാണ് എവിടെവച്ചാണ് പാർട്ടി നടക്കുന്നതെന്ന് വിവരം ലഭിക്കുക.അതുകൊണ്ടുതന്നെ പോലീസിനും എക്സൈസിനും ലഹരിപ്പാർട്ടുകളെക്കുറിച്ച് വിവരമുണ്ടെങ്കിലും മറ്റൊന്നും ചെയ്യാൻ സാധിക്കുന്നില്ല. ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് കടത്തുന്ന മാരക മയക്കുമരുന്നുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും എന്നാണ് റൂറൽ പോലീസ് മേധാവി വൈഭവ് സക്സേന പറയുന്നത്

പുതുവർഷത്തിരക്കിൽ ഏറ്റവും വേഗത്തിൽ സുരക്ഷിതമായി ലഹരിക്കച്ചവടം നടത്താനുള്ള ഇടമായി കൊച്ചിയെ ലഹരി മാഫിയ മാറ്റിയിരിക്കുന്നു. പുതുവർഷം ആഘോഷത്തിൽ ആയി പോകുന്ന കുട്ടികൾ എവിടെ പോകുന്നു എന്ന് മാതാപിതാക്കൾക്ക് ഉറപ്പില്ല എങ്കിൽ ഒരുപക്ഷേ അവരും ലഹരി മാഫിയയുടെ പുതിയ കണ്ണികളായി തീർന്നേക്കാം. കരുതിയിരിക്കണം നാം ഓരോരുത്തരും എന്നുതന്നെയാണ് സുരക്ഷ ഏജൻസികൾ പറയുന്നത്. കൊച്ചിക്ക് പുറമേ വർക്കല കേന്ദ്രീകരിച്ചും ലഹരി പാർട്ടി നടക്കുമെന്ന് കടത്തുകാരുടെ സംഘത്തിലെ പലരും ഉറപ്പാക്കുന്നു. ബാംഗ്ലൂരിൽ നിന്ന് എത്രത്തോളം ലഹരിവസ്തുക്കൾ കൊച്ചിയിലേക്ക് എത്തിയിട്ടുണ്ട് എന്നത് പോലും നമ്മുടെ സുരക്ഷ ഏജൻസികൾക്ക് അത്ര ഉറപ്പിക്കാനാകുന്നില്ല. പുതുവർഷത്തെ സ്വീകരിക്കാൻ തയറെടുക്കുന്നതു പോലെ ലഹരിയെ എതിർക്കാൻ കൂടി തയ്യാറാകേണ്ട വർഷാവസാനമാണ് കടന്നുപോകുന്നത്

തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. ഡിഎംകെയെ ഭരണത്തില്‍ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ പ്രഖ്യാപിച്ചത്.
വാര്‍ത്താ സമ്മേളനത്തിനിടയില്‍ തന്നെ അണ്ണാമലൈ, ചെരുപ്പ് ഊരിമാറ്റുകയും ചെയ്തു. നാളെ മുതല്‍ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ വൃതമെടുക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടികാട്ടിയ അണ്ണാമലൈ, ഡി എം കെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചു.

വിവാദങ്ങൾക്ക് അന്ത്യം, മന്നം ജയന്തി പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും

ചങ്ങനാശേരി.വിവാദങ്ങൾക്ക് അന്ത്യംകുറിച്ച് മന്നം ജയന്തി പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും. നേരത്തെ മുഖ്യപ്രഭാഷകൻ ആയാണ് ചെന്നിത്തലയെ നിശ്ചയിച്ചിരുന്നത് .
അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിക്ക് പരിപാടിയിൽ പങ്കെടുക്കാൻ അസൗകര്യം ഉണ്ടായ സാഹചര്യത്തിൽ ആണ് ചെന്നിത്തലയെ ഉത്ഘാടകൻ ആക്കിയത്

11 വർഷം നീണ്ട അകൽച്ച അവസാനിപ്പിച്ചു മന്നംജയന്തി സമ്മേളനത്തിൽ മുഖ്യപ്രഭാഷണത്തിനാണ് എൻഎസ്എസ് രമേശ് ചെന്നിത്തലയെ ആദ്യം ക്ഷണിച്ചത് . ഇതിനു പിന്നാലെ വലിയ രാഷ്ട്രീയ വിവാദമായി ഇത് മാറുകയും ചെയ്തു . മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന് ചർച്ചയിൽ രമേശ് ചെന്നിത്തലയ്ക്കു മുൻതൂക്കവും ലഭിച്ചു. കോൺഗ്രസിനുള്ളിൽ അതൃപ്തി തുടരുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയ്ക്ക് മന്നംജയന്തി ഉദ്ഘാടനം ചെയ്യാനുള്ള അവസരവും ലഭിച്ചിരിക്കുന്നത് . അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയായിരുന്നു നേരത്തെ നിശ്ചയിച്ച ഉത്ഘാടകൻ. അദ്ദേഹത്തിന് പരിപാടിയിൽ പങ്കെടുക്കാൻ അസൗകര്യം ഉണ്ടായ സാഹചര്യത്തിൽ ആണ് ചെന്നിത്തലയെ ഉത്ഘാടകൻ ആക്കിയത്.
താക്കോൽ സ്ഥാന പരാമർശത്തെ തുടർന്ന് 2013 ലാണ് ചെന്നിത്തല എൻഎസ്എസ് മായി അകന്നത് . പിന്നീട് ഒരു പരിപാടിയിലും ചെന്നിത്തലക്ക് ക്ഷണം ഉണ്ടായിരുന്നില്ല .അകല്ച്ച‍ അവസാനിപ്പിച്ചാണ് വീണ്ടും എൻഎസ്എസും ചെന്നിത്തലയും അടുക്കുന്നത് . ജനുവരി 2നാണ് മന്നംജയന്തി പൊതുസമ്മേളനം.

പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു

വൈക്കം.തലയോലപ്പറമ്പിൽ പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. വെട്ടിക്കാട്ട് സ്വദേശി മുക്ക് ആസിഫ് ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വെട്ടിക്കാട്ട് മുക്ക് പാലത്തിന് സമീപമുള്ള വൈപ്പേൽ കടവിലാണ് സംഭവം.
കുളിക്കാൻ ഇറങ്ങിയ ശേഷം പുഴയിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരും മറ്റും ബഹളം വച്ചതിനെ തുടർന്ന് സമീപവാസികൾ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്സും തലയോലപ്പറമ്പ് പോലീസും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി..

എയര്‍ടെല്‍ നെറ്റ്വര്‍ക്കിന് തകരാര്‍; ബുദ്ധിമുട്ടിയത് ആയിരക്കണക്കിന് ഉപയോക്താക്കള്‍

ന്യൂഡല്‍ഹി: എയര്‍ടെല്‍ നെറ്റ്വര്‍ക്കിന് തകരാര്‍ സംഭവിച്ചതോടെ ബുദ്ധിമുട്ടിയത് ആയിരക്കണക്കിന് ഉപയോക്താക്കള്‍. ഫോണ്‍ വിളിക്കാന്‍ കഴിയാതെയും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കാതെയും നിരവധി പേരാണ് ബുദ്ധിമുട്ടിയത്.
ഇന്ന് രാവിലെ 10.30 ഓടേയാണ് നെറ്റ്വര്‍ക്ക് തടസ്സപ്പെട്ടതിനെക്കുറിച്ചുള്ള പരാതികള്‍ വര്‍ദ്ധിച്ചത്. നിരവധി എയര്‍ടെല്‍ ഉപയോക്താക്കള്‍ എക്‌സില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഭാഗത്ത് നിന്നാണ് പരാതികള്‍ ഏറെയും. എയര്‍ടെല്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടതായാണ് ചിലരുടെ പ്രതികരണം. മറ്റു ചിലര്‍ സിഗ്നല്‍ അഭാവവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്യത്തെ ഒന്നിലധികം നഗരങ്ങളില്‍ സമാനമായ തകരാര്‍ കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.

നിളയുടെ കഥാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രമുഖര്‍

മലയാളത്തിന്റെ സ്വന്തം എംടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളെത്തി. നിളയുടെ കഥാകാരനെ അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടിലേക്ക് നൂറ് കണക്കിനാളുകളാണ് എത്തിയത്. ഇന്നലെ രാത്രി മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍ മോഹന്‍ലാല്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, സജി ചെറിയാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി അബ്ദുറഹിമാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, എംകെ രാഘവന്‍, ഷാഫി പറമ്പില്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, എം. മുകുന്ദന്‍ തുടങ്ങി നിരവധിപേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനായി എംടിയുടെ വീട്ടിലേക്കെത്തിയത്.
എംടിയുടെ അഭിലാഷപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥമെന്ന പുതുക്കിപ്പണിത ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ആരാധകരുടെ പ്രവർത്തികൾക്ക് താരങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടാകണം, രേവന്ത് റെഡി

ഹൈദരാബാദ്. പുഷ്പ 2 അപകടത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ മേഖലയിൽ നിന്നുള്ളവരുമായി നടത്തിയ ചർച്ചയിലും നിലപാടിൽ അയവ് വരുത്താതെ തെലങ്കാല മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സിനിമാമേഖലയ്ക്ക് മാത്രമായി പ്രത്യേകപരിഗണ നൽകില്ലെന്ന് രേവന്ത് റെഡ്ഡി തുറന്നടിച്ചു. പ്രത്യേക പ്രദർശനങ്ങൾ അനുവദിക്കില്ലെന്നും ആരാധകരുടെ പ്രവർത്തികൾക്ക് താരങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്, തെലങ്കാന സിനിമ വികസന കോർപറേഷൻ ചെയർമാൻ ദിൽ രാജു നടൻ നാഗാർജുന തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രേവന്ദ് റെഡ്ഡി നിലപാട് ആവർത്തിച്ചത്. അല്ലു അരവിന്ദ് ഇരിക്കെത്തന്നെ ആരാധകരുടെ പ്രവർത്തികൾക്ക് താരങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് രേവന്ദ് റെഡ്ഡി വിമർശിച്ചു. തീയറ്ററിൽ എത്തുന്ന താരങ്ങൾക്കാകും തിരക്ക് നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം.അല്ലു അർജുനെതിരായ കേസിൽ ഒരുവിട്ടുവീഴ്ചയുമുണ്ടാകില്ലെന്നതിന്റെ സൂചനയാണിത്. സിനിമ മേഖലക്ക് പ്രത്യേക പരിഗണന ഇല്ല, പ്രത്യേക പ്രദർശനങ്ങൾ അനുവദിക്കില്ല. സിനിമ സബ്‌സിഡി പിൻവലിച്ച തീരുമാനത്തിലും മാറ്റമില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. താരങ്ങളുടെ ബൗൺസർ സംഘങ്ങളുടെ വിവരം ഇനിമുതൽ സർക്കാരിന് കൈമാറണം. ബൗൺസർ സംഘങ്ങളിൽ ഇനി സർക്കാർ നിയന്ത്രണമുണ്ടാകും.
ക്ഷേത്ര ടൂറിസം, പരിസ്ഥിതി ടൂറിസം എന്നിവ സിനിമകളിൽ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു. ഒപ്പം ലഹരിഉപയോഗത്തിന് തടയിടാൻ സിനിമാ മേഖലയുടെ പിന്തുണയുണ്ടാകണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. അതേസമയം കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നു എന്നാണ് സിനിമാ മേഖലയിൽ ഉള്ളവരുടെ പ്രതികരണം.

അരൂക്കുറ്റി വടുതലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു

ആലപ്പുഴ. അരൂക്കുറ്റി വടുതലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. വടുതല ചക്കാലനികർത്തൽ 36 കാരൻ റിയാസ് ആണ് കൊല്ലപ്പെട്ടത്..
റിയാസിന്റെ ഭാര്യയുടെ പിതാവ് അഴക്ശേരി നാസർ – 60, നാസറിന്റെ മകൻ റെനീഷ് – 35
എന്നിവർ അറസ്റ്റിൽ . ബുധനാഴ്ച രാത്രി 8 മണിയോടെ
റിയാസിന്റെ സുഹൃത്ത് നിബുവിന്റെ വീട്ടിൽ വച്ചാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടർന്നാണ് കൊലപാതകം പോലീസ്. സംഭവത്തിൽ പൂച്ചാക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു