Home Blog Page 1822

ഇന്ത്യന്‍ റെയില്‍വേയില്‍ 32000 ഒഴിവുകള്‍

റെയില്‍വേയില്‍ ഗ്രൂപ്പ് ഡി വിജ്ഞാപനം: മിനിമം പത്താം ക്ലാസ്സ്‌ , പ്ലസ്ടു ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് (RRB) ഇപ്പോള്‍ റെയിൽവേ ഗ്രൂപ്പ് ഡി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , പ്ലസ്ടു ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ ഗ്രൂപ്പ് ഡി പോസ്റ്റുകളില്‍ ആയി മൊത്തം 32000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 23 മുതല്‍ 2025 ഫെബ്രുവരി 22 വരെ അപേക്ഷിക്കാം.

RRB Railway Group D Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര്റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് (RRB)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt No08/2024
തസ്തികയുടെ പേര്റെയിൽവേ ഗ്രൂപ്പ് ഡി
ഒഴിവുകളുടെ എണ്ണം32000
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.18,000 – 36,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2025 ജനുവരി 23
അപേക്ഷിക്കേണ്ട അവസാന തിയതി2025 ഫെബ്രുവരി 22
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.rrbapply.gov.in

കേന്ദ്ര സര്‍ക്കാര്‍ ടെക്സ്റ്റയില്‍ കമ്മിറ്റിയില്‍ ജോലി

കേന്ദ്ര സര്‍ക്കാര്‍ ടെക്സ്റ്റയില്‍ കമ്മിറ്റിയില്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ടെക്സ്റ്റയില്‍ കമ്മിറ്റി ഇപ്പോള്‍ ഡെപ്യൂട്ടി ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റൻ്റ് ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റൻ്റ് ഡയറക്ടർ (EP&QA), സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (EP&QA), ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലാബ്), ഫീൽഡ് ഓഫീസർ, ലൈബ്രേറിയൻ, അക്കൗണ്ടൻ്റ്, ജൂനിയർ ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലബോറട്ടറി), ജൂനിയർ ഇൻവെസ്റ്റിഗേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ്, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് വിവിധ പോസ്റ്റുകളില്‍ ആയി മൊത്തം 49 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 24 മുതല്‍ 2025 ജനിവരി 31 വരെ അപേക്ഷിക്കാം.

Textiles Committee Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര്ടെക്സ്റ്റയില്‍ കമ്മിറ്റി
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ഡെപ്യൂട്ടി ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റൻ്റ് ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റൻ്റ് ഡയറക്ടർ (EP&QA), സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (EP&QA), ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലാബ്), ഫീൽഡ് ഓഫീസർ, ലൈബ്രേറിയൻ, അക്കൗണ്ടൻ്റ്, ജൂനിയർ ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലബോറട്ടറി), ജൂനിയർ ഇൻവെസ്റ്റിഗേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ്, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ്
ഒഴിവുകളുടെ എണ്ണം49
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.67,700 – 2,08,700
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഡിസംബര്‍ 24
അപേക്ഷിക്കേണ്ട അവസാന തിയതി2025 ജനുവരി 31
ഒഫീഷ്യല്‍ വെബ്സൈറ്റ്https://textilescommittee.nic.in/

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

തിരുവനന്തപുരം . സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും.ആരിഫ് മുഹമ്മദ് ഖാന് പകരം ഗവർണർ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിച്ചത് സെക്രട്ടറിയേറ്റിൽ ചർച്ചയാകും. ആർഎസ്എസ് പ്രവർത്തകനായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ,ആരിഫ് മുഹമ്മദ് ഖാൻ സൃഷ്ടിച്ചതിനെക്കാൾ വലിയ പ്രതിസന്ധി തീർക്കുമോയെന്ന് സിപിഐഎമ്മിന് ആശങ്കയുണ്ട്.എന്നാൽ ചുമതല ഏറ്റെടുക്കുന്നതിന് മുൻപേ വിമർശനം പരസ്യമാക്കി തുടക്കത്തിലേ ബന്ധം വഷളാക്കണ്ടെന്നാണ് ധാരണ. നിലവിലെ നിലപാട്.ആരിഫ് മുഹമ്മദ് ഖാൻ്റെ ശൈലി അർലേക്കറും
ആവർത്തിച്ചാൽ നിയമപരമായും, രാഷ്ട്രീയമായും പ്രതിരോധിക്കും. പൂർത്തിയായ ജില്ലാ
സമ്മേളനങ്ങളുടെ അവലോകനവും വന നിയമ ഭേദഗതി വിവാദവും യോഗത്തിന്റെ അജണ്ടയിൽ ഉണ്ടാകും.

പ്രായോഗിക വാദിയായ മികച്ച സാമ്പത്തീക വിദഗ്ധൻ

ന്യൂഡെൽഹി : രാജ്യം കണ്ട പ്രായോഗിക വാദിയായ മികച്ച സാമ്പത്തീക ശാസ്ത്രജ്ഞനെയാണ് ഡോ.മൻമോഹൻ സിങിൻ്റെ വേർപാടിലൂടെ രാജ്യത്തിന് നഷ്ടമാകുന്നത്. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയില്‍ പെട്ട ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിംങ്ങിന്റെ ജനനം. 1948ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പഠിച്ച് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ്‌ ഓണേഴ്‌സ് ബിരുദം നേടി. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ നഫില്‍ഡ് കോളജില്‍ ചേര്‍ന്ന് 1962ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ
‘India’s Export Trends and Prospects for Self-Sustained Growth’എന്ന പുസ്തകം രാജ്യത്തിനകത്തുള്ള സാധ്യതകളെ മാത്രം കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ വ്യാപാരനയത്തെ വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു.

പഞ്ചാബ് സര്‍വകലാശാലയിലും പ്രമുഖ ഉന്നതപഠന കേന്ദ്രമായ ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും അധ്യാപകനായി പ്രവര്‍ത്തിച്ചപ്പോഴുള്ള മെച്ചപ്പെട്ട പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്തു ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തില്‍ കുറച്ചു കാലം യു.എന്‍.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചു. ഇത് 1987നും 1990നും ഇടയില്‍ ജനീവയിലെ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്താനുള്ള വഴിയൊരുക്കി.

1971ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി ചേര്‍ന്നു. അടുത്ത വര്‍ഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. പല പ്രധാന പദവികളും ഡോ. സിംങ്ങിനെ തേടിയെത്തി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ്‌ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്‌.

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവെന്നു വിളിക്കാവുന്ന 1991-96 കാലഘട്ടത്തില്‍ ഡോ. സിംങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ഇപ്പോള്‍ ലോകം അംഗീകരിച്ചുകഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ഡോ. മന്‍മോഹന്‍ സിംങ്ങിന്റെ വ്യക്തിത്വം വിഷയമാകും.

ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ഡോ. സിംങ്ങിനെ തേടിയെത്തിയ ഏറ്റവും പ്രമുഖ പുരസ്‌കാരം 1987ല്‍ ലഭിച്ച ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ ആണ്. 1995ല്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ജവഹര്‍ലാല്‍ നെഹ്രു ജന്‍മശതാബ്ദി അവാര്‍ഡും 1993ലും 94ലും മികച്ച ധനകാര്യമന്ത്രിക്കുള്ള ഏഷ്യാ മണി അവാര്‍ഡും 1993ല്‍ മികച്ച ധനകാര്യമന്ത്രിക്കുള്ള യൂറോ മണി അവാര്‍ഡും 1956ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955ല്‍ കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജിലെ മികച്ച പ്രകടനത്തിന് റൈറ്റ്‌സ് പ്രൈസുമാണ് അദ്ദേഹത്തിനു ലഭിച്ച മറ്റ് അംഗീകാരങ്ങളില്‍ പ്രധാനം. ഇതിനു പുറമെ, പല പ്രമുഖ ദേശ-വിദേശ സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേംബ്രിജ്, ഓക്‌സ്ഫഡ് സര്‍വകലാശാലകള്‍ ഡോ. സിങ്ങിന് ഓണററി ബിരുദങ്ങള്‍ നല്‍കാന്‍ തയ്യാറായി.

പല രാജ്യാന്തര സംഘടനകളിലും സമ്മേളനങ്ങളിലും ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തിട്ടു്. 1993ല്‍ സൈപ്രസില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിലേക്കും വിയന്നയില്‍ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലേക്കുമുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചു.

രാഷ്ട്രീയ ജീവിതത്തില്‍, ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ അംഗമാണ് അദ്ദേഹം, 1991 മുതല്‍. 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവിയിരുന്നു. പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് 2004 മെയ് 22നാണു പ്രധാനമന്ത്രിയായി അധികാരമേറ്റത്. രണ്ടാമത്‌ അധികാരമേറ്റത് 2009 മെയ് 22നും.

ഡോ. മന്‍മോഹന്‍ സിംങ്ങിനും ഭാര്യ ഗുര്‍ശരണ്‍ കൗറിനും മൂന്നു പെണ്‍മക്കളാണുള്ളത്.

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങ് അന്തരിച്ചു

ന്യൂ ഡെൽഹി :മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ഡെൽഹി
എംയിസിൽ ആയിരുന്നു അന്ത്യം.ആരോഗ്യനില വഷളായതിനെ തുടർന്ന്  അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
മൻമോഹൻ സിങ്

ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ ഡോ. മൻമോഹൻ സിങ്. ഇന്ത്യാ വിഭജനത്തിനു മുൻപ്‌ ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന്‌ ജനിച്ചു.
കർണാടകത്തിലെ ബൽഗാവിലുള്ള കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്കു് തിരിച്ചു

പ്രായിക്കര വാഹനപകടത്തിൽ ഒരു മരണം

പ്രായിക്കര. വാഹനപകടത്തിൽ ഒരു മരണം
മാവേലിക്കര തിരുവല്ല സംസ്ഥാനപാതയിൽ  പ്രായിക്കരയിലാണ് അപകടം ചെട്ടികുളങ്ങര ഈരേഴ തെക്ക് ഇടയിനേത്ത്  രാജേഷ് (49) ആണ് മരിച്ചത്

കാറും സ്വകാര്യബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
രാത്രി എട്ടു മണി യോടെ അപകടം .കാർ പൂർണമായും തകർന്നു

കുന്നത്തൂർ കിഴക്ക്
ഗുരുമന്ദിരം അരീക്ക വടക്കതിൽ സദാനന്ദൻ നിര്യാതനായി

കുന്നത്തൂർ:കുന്നത്തൂർ കിഴക്ക്
ഗുരുമന്ദിരം ജംഗ്ഷൻ  അരീക്ക വടക്കതിൽ സദാനന്ദൻ (66) നിര്യാതനായി.സംസ്‌ക്കാരം വെള്ളി ഉച്ചയ്ക്ക് 2ന്.ഭാര്യ: ലക്ഷ്മിക്കുട്ടി.മക്കൾ:സന്തോഷ്,സുഭാഷ്,സുരേഷ്.മരുമക്കൾ:ലീന,സുജ,ആശാ.
സഞ്ചയനം:ജനുവരി 2 രാവിലെ 8ന്.

മുണ്ടക്കൈ – ചൂരൽമല  പുനരധിവാസം,
ജനുവരി 1ന് ചേരുന്ന മന്ത്രിസഭായോഗം ചെയ്ത്
തീരുമാനിക്കും

തിരുവനന്തപുരം . മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്
ഇരയായവരുടെ പുനരധിവാസത്തിനായുളള പദ്ധതി
ജനുവരി 1ന് ചേരുന്ന മന്ത്രിസഭായോഗം ചെയ്ത്
തീരുമാനിക്കും.ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തിൽ
തീരുമാനമെടുക്കാനായിരുന്നു ധാരണയെങ്കിലും
എം.ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റി
വെക്കുകയായിരുന്നു.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുൻനിശ്ചയിച്ച പരിപാടികൾ
ഉളളതിനാൽ ഈയാഴ്ച ഇനി മന്ത്രിസഭ ചേരേണ്ടെന്നാണ് തീരുമാനം.അടുത്ത ബുധനാഴ്ച പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകും

ഡോ.മൻമോഹൻ സിങ്ങ് ആശുപത്രിയിൽ

ന്യൂ ഡെൽഹി :മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിനെ ഡെൽഹി
എംയിസിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില വഷളായതിനെ തുടർന്ന് 92 കാരനായ  അദ്ദേഹത്തെ അത്യാഹിതി വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കൂടുതൽ വിശദാശം ങ്ങൾ അറിവായിട്ടില്ല.

സംഘർഷത്തിനിടെ കത്തിക്കുത്തിൽ രണ്ടുപേർ മരിച്ചു

തൃശ്ശൂർ കൊടകര വട്ടേക്കാട് വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള സംഘർഷത്തിനിടെ കത്തിക്കുത്തിൽ രണ്ടുപേർ മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത് പരിക്കേറ്റ രണ്ടുപേർ നിലവിൽ ചികിത്സയിലാണ്.


ഇന്നലെ രാത്രി 12:00 മണിയോടെയായിരുന്നു ആക്രമണം. അഭിഷേകിന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ സംഘം സുജിത്തിന്റെ വീടിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സഹോദരൻ സുധീഷ് അഭിഷേകിനെയും സംഘത്തെയും സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നാലെ വീടിനകത്ത് കയറിയ സംഘം കത്തികൊണ്ട് സുജിത്തിനെ കുത്തി. ഇതിനിടയിൽ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 2020ൽ സുജിത്ത് അഭിഷേകിനെ കുത്തിയിരുന്നു. അതിലെ വൈരാഗ്യമാണ് രണ്ടു ജീവൻ എടുക്കുന്ന സംഘർഷത്തിലേക്ക് എത്തിച്ചുതന്നാണ് പോലീസിന്റെ വിലയിരുത്തൽ.