പാലക്കാട് .ബൈക്കപകടത്തിൽ ഒരു മരണം. മംഗലംഡാമിൽ ബൈക്ക് പാലത്തിലിടിച്ച് ഒരു മരണം. പറശ്ശേരി കരിങ്കയം സ്വദേശി ചന്ദ്രൻ (52) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന പറശ്ശേരി സ്വദേശി ബഷീറിനെ (50) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടമെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം
കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട
കോഴിക്കോട്. കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട. 130 കിലോയോളം ചന്ദനം പിടികൂടി. മുചുകുന്ന് സ്വദേശി വിനോദൻ എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ചന്ദനവേട്ട. കോഴിക്കോട് വനം വിജിലൻസ് വിഭാഗമാണ് ചന്ദനം പിടികൂടിയത്
ചന്ദനം ചെത്തി ഒരുക്കാൻ ഉപയോഗിച്ച വാക്കത്തി, ഇലക്ട്രോണിക് ത്രാസ്, മാരുതി കാർ, ഹോണ്ട ആക്ടീവ സ്കൂട്ടർ എന്നിവയും പിടിച്ചെടുത്തു. വിപണിയിൽ 5 ലക്ഷത്തിലധികം രൂപ വിലയുള്ളതാണ് ചന്ദനം. നാലുപേർ കസ്റ്റഡിയിൽ
മാര്‍ക്കോയുടെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തത് സ്പീക്കര്‍
ഉണ്ണി മുകുന്ദന്‍ നായകാനായി എത്തുന്ന മാര്‍ക്കോ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറാണ് ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തത്. ഡിസംബര്‍ 20നാണ് ചിത്രം തിയറ്ററിലെത്തുന്നത്.
‘ എറെ നാളായി പരിചയമുള്ള എന്റെ പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ‘മാര്‍ക്കോ’. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ഈ ചിത്രത്തിന് വലിയ വിജയം ആശംസിക്കുന്നു’- ടിക്കറ്റ് ബുക്കിങ് നിര്‍വഹിച്ചുകൊണ്ട് ഷംസീര്‍ പറഞ്ഞു. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.
ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് എത്തുന്നത്. 30 കോടി ബജറ്റില്‍ 100 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തില്‍ 60 ദിവസവും ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിച്ചത്. ഫുള്‍ പാക്കഡ് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന് സ്റ്റണ്ട് രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിംഗ്‌സണ്‍ ആണ്.
ഓടി രക്ഷപ്പെടാന്‍ കഴിയാതെ കാട്ടാനയുടെ മുന്നില്‍ പെട്ട യുവാവിന് കുത്തേറ്റു
വയനാട്. ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് സ്വദേശി സതീഷിനെയാണ് കാട്ടാന കുത്തി വീഴ്ത്തിയത്. മാനന്തവാടിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം സതീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പുൽപ്പള്ളി ചേകാടിയിൽ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. പാലക്കാട് സ്വദേശി സതീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. നാലു പേരടങ്ങുന്ന സംഘം റോഡിലൂടെ നടന്നു പോകുകയായിരുന്നു. ഇതിനിടയിലാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്.മൂന്നുപേർ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടുകയും കാലിൽ കമ്പി ഇട്ടിരിക്കുന്നതിനാൽ സതീഷ് ആനയുടെ മുന്നിൽ പെടുകയുമായിരുന്നു. പാഞ്ഞെത്തിയ കാട്ടാന സതീഷിനെ കുത്തി വീഴ്ത്തി.
കാട്ടാന പോയ ശേഷം കൂടെയുള്ളവർ തന്നെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാൽ ഒന്നരമണിക്കൂറോളം ചികിത്സ വൈകി. ആദ്യം മാനന്തവാടി ആശുപത്രിയിൽ എത്തിച്ച സതീഷിനെ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വാരിയലിന് പൊട്ടൽ ഉള്ളതിനാൽ ആരോഗ്യനില അതീവ ഗുരുതരമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കർഷകസംഘം പഴൂർ തോട്ടംമൂല ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.
തടാക തീരത്തുനിന്നും കുന്നിടിച്ചു കടത്താന്‍ അനുമതി നല്‍കിയ സംഭവത്തില്‍ അടിയന്തര അന്വേഷണം വേണം, തടാക സംരക്ഷണ സമിതി, പഞ്ചായത്തിനു മുന്നില്‍ സമരവുമായി യുഡിഎഫ്
ശാസ്താംകോട്ട. തടാക തീരത്തുനിന്നും വന്‍തോതില്‍ മണ്ണെടുപ്പിന് അനുമതി നല്‍കിയ സംഭവത്തില്‍ അടിയന്തര അന്വേഷണം വേണമെന്ന് തടാക സംരക്ഷണ സമിതി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.പടിഞ്ഞാറേകല്ലട പഞ്ചായത്തിന് മുന്നില്‍ സമരവുമായി യുഡിഎഫ്
വര്‍ഷങ്ങളായി തുടരുന്ന ഖനന നിരോധനത്തിന്റെ ഭാഗമായി 2024 നവംബര്‍ 24 മുതല്‍ നാലുമാസത്തേക്ക് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച നിരോധനം നിലനില്‍ക്കുമ്പോഴാണ് ജില്ലാ ജിയോളജിസ്റ്റ് തടാകതീരത്തെ ഭൂമിയില്‍നിന്നും 1703 ലോഡ് മണ്ണ് കടത്താന്‍ അനുമതി നല്‍കിയത്,
ശാസ്താംകോട്ട ശുദ്ധജല തടാകം അന്തര്‍ദേശീയ റാംസര്‍ തണ്ണീര്‍ത്തടപട്ടികയില്‍ പെട്ടതും പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ട മേഖലയാണെന്നും സര്‍ക്കാരിന്‍റെ എല്ലാ വകുപ്പുകള്‍ക്കും അറിവുള്ളതാണ്. തടാകം അമിതമായി വരണ്ടുണങ്ങിയത് 2000ന് ശേഷം ഇതിന്റെ തെക്കന്‍ തീരത്തുള്ള പടിഞ്ഞാറേകല്ലടയിലുണ്ടായ അമിതമായ ഭൂ ദുര്‍വിനിയോഗം മൂലമായിരുന്നു. മണ്ണെടുപ്പ്, കല്ലുവെട്ട്, ചെളിയെടുക്കല്‍, കരമണല്‍(വയലുകളില്‍ നിന്നും)ഖനനം എന്നിവയായിരുന്നു പ്രശനം. ഇത് സിഡബ്‌ളിയുആര്‍ഡിഎം നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ വ്യക്തമായിരുന്നു.അതിന്‌ശേഷം തടാകത്തിന് അതിരിടുന്ന ശാസ്താംകോട്ട, പടിഞ്ഞാറേകല്ലട, മൈനാഗപ്പള്ളി പഞ്ചായത്തുകളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടറുടെ ഓഫീസിൽ നിന്നുള്ള കാലാകാലങ്ങളിലെ ഉത്തരവു മുഖേന പൂർണ്ണമായും നിരോധിച്ചിരിക്കയുമാണ്.
ഇതു മറികടന്ന് ജില്ലാ ജിയോളജിസ്റ്റിൻ്റെ അനുമതി പത്രം കലക്ടറുടെ ഉത്തരവിനേയും മറ്റെല്ലാ പരിസ്ഥിതി നിയമങ്ങളേയും ലംഘിച്ചുകൊണ്ട് വലിയ ഒരു ഗൂഢാലോചനയിൽ നിന്ന് രൂപം കൊണ്ടതാണെന്നന്ന് തടാക സംരക്ഷണ സമിതി ആരോപിച്ചു.
കേവലം 20.9 ആർ (ഏകദേശം 52 സെൻ്റ്) സ്ഥലത്ത് നിന്ന് 17000 ന് മേൽ മെട്രിക് ടൺ (1703 ലോഡ് ) മണ്ണ് എങ്ങിനെ കുഴിച്ചെടുക്കും. കുന്നാണെങ്കിൽ പോലും ആ ഭാഗം വലിയ ഗർത്തമായി മാറും അല്ലെങ്കിൽ ഇതിൻ്റെ മറവിൽ 1700 ൻ്റെ എത്രയോ ഇരട്ടി മണ്ണ് കുഴിച്ചെടുക്കാനുള്ള ഗൂഢാലോചന ഒളിഞ്ഞിരിപ്പുണ്ട്. ഇത് കെ എം എം സി ആറി
ൻ്റെ നിബന്ധനകളുടെ നഗ്നമായ ലംഘനമാണ്. സുപ്രീം കോടതി നിഷ്കർഷിക്കുന്ന പരിസ്ഥിതി അനുമതി ഇവിടെ ലഭിച്ചിട്ടില്ല ,കാരണം ഈ ഖനനം സംബന്ധിച്ച് പ്രസ്തുത ഗ്രാമ പഞ്ചായത്തോ ഗ്രാമസഭയോ ഒരു കാര്യവും അറിഞ്ഞിട്ടില്ലാത്തതാണ്. സര്‍ക്കാരിലേക്ക് റോയൽറ്റി ഇനത്തിൽ ആറുലക്ഷത്തി എൺപതിനായിരത്തിന് മേൽ തുക അടച്ചു നടത്തുന്ന ഈ കൊള്ളയിൽ നിന്ന് വൻ തുക ലാഭം ഉണ്ടാവണമല്ലോ. മൈനിംങ് ജിയോളജി ജില്ലാ ഓഫീസര്‍ കുറ്റകരമായ ഉത്തരവാദിത്വമില്ലായ്മയാണ് ഇതിൽ കാണിച്ചത് .
ഒരു വീടുവയ്ക്കാന്‍ പഞ്ചായത്ത് നല്‍കിയ പെര്‍മിറ്റിന്റെ മറവിലാണ് ഈ നഗ്നമായ നിയമലംഘനം നടപ്പാക്കുന്നത്. ഡിസംബര്‍ 17മുതല്‍ 31വരെ സമയ പരിധിയും നിശ്ചയിച്ചതിൽ തന്നെ ശക്തമായ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാണ്.
അനിയന്ത്രിതമായ ചെളിമണൽ ഖനനം വഴി ദുരന്തഭൂമിയായി മാറിയ പടി കല്ലട പഞ്ചായത്ത് സാവധാനമെങ്കിലും കരകയറി വരുമ്പോഴാണ് വീണ്ടുമുള്ള ഈ ആഘാതം. ഇത് തടാകത്തിൻ്റെ വലിയ തോതിലുള്ള തകർച്ചക്കും കാരണമാകും. മണ്ണെടുത്ത് കടത്താനുള്ള ഏതു നീക്കവും ജനത്തെ സംഘടിപ്പിച്ച് ചെറുക്കും. അതിനാൽ അടിയന്തിരമായി റോയൽറ്റി തുക തിരികെ നൽകി,ജില്ലാ ജിയോളജിസ്റ്റിൻ്റെ മേൽ സൂചിപ്പച്ച അനുമതി രേഖ റദ്ദ് ചെയ്യണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അനുമതി നല്‍കിയ ജില്ലാ ജിയോളജിസ്റ്റിനെതിരെ കേസെടുക്കണമെന്നും സമിതി ചെയര്‍മാന്‍ എസ് ബാബുജി,വൈസ് ചെയര്‍മാന്‍ തുണ്ടില്‍ നൗഷാദ്, ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി എന്നിവര്‍ ആവശ്യപ്പെട്ടു.
അതിനിടെ വീട് നിർമ്മിക്കാൻ എന്ന വ്യാജേന പെർമിറ്റ് നൽകി മണ്ണ് മാഫിയയ്ക്ക് ഒത്താശ നൽക്കുന്ന പടിഞ്ഞാറേകല്ലട പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസിനുമുന്നില്‍ തിങ്കളാഴ്ച ധര്‍ണ നടത്തും.
കോവൂർ കൊച്ചു വീട്ടിൽ താഴത്ത് കറുത്ത കുഞ്ഞ് നിര്യാതനായി
കോവൂർ:കോവൂർ കൊച്ചു വീട്ടിൽ താഴത്ത് കറുത്ത കുഞ്ഞ് (85) നിര്യാതനായി.ഭാര്യ:നാണി.മക്കൾ:
മോഹനൻ,രാധ,ബാബു,ഓമനക്കുട്ടൻ,സുരേഷ്,രാജേഷ്.മരുമക്കൾ:ശാരദ,
ഉണ്ണികൃഷ്ണൻ,സുനിത,സരിത,ശാന്തികൃഷ്ണ,ഷിജി (എച്ച്എസ്എസ് ക്ലാർക്ക്,തൃശൂർ).സഞ്ചയനം:19ന് രാവിലെ എട്ടിന്.
സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ മൊബൈൽ ഫോണിൻ്റെ ദുരുപയോഗം വർദ്ധിക്കുന്നത് ഭീഷണിയായി
ഹരികുമാര്‍ കുന്നത്തൂര്‍
സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ മൊബൈൽ ഫോണിൻ്റെ ദുരുപയോഗം വർദ്ധിക്കുന്നത് ഭീഷണിയായി.കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന കാലത്ത് സ്കൂളുകൾ അടച്ചിട്ടതിനെ തുടർന്ന് ആരംഭിച്ച ഓൺലൈൻ പഠനത്തോടെയാണ് വിദ്യാർത്ഥികളിൽ മൊബൈൽ ഫോണിൻ്റെ ഉപയോഗം വർദ്ധിച്ചത്.അക്കാലത്ത് ഫോൺ വാങ്ങാൻ സാമ്പത്തിക ശേഷി ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും മത്സരിച്ചാണ് ഫോണുകൾ എത്തിച്ചു നൽകിയിരുന്നത്.ഇതോടെ ചെറിയ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പോലും മൊബൈൽ ഫോണുകൾ സുലഭമായി.അഞ്ച് മുതൽ പ്ലസ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കെല്ലാം ആൺ-പെൺ വ്യത്യാസമില്ലാതെ വില കൂടിയ ഫോണുകൾ ഉള്ളതായി അധ്യാപകർ പോലും സമ്മതിക്കുന്നു.
ഭൂരിഭാഗം വിദ്യാർത്ഥികളും ഫോണുകൾ സ്കൂളുകളിൽ കൊണ്ടുവരികയും ക്ലാസ് സമയത്തു പോലും ഉപയോഗിക്കുകയും ചെയ്യുന്നതായാണ് വിവരം.അധ്യാപകർ വിലക്കിയാൽ പോലും ചില കുട്ടികൾ അനുസരിക്കാറില്ലത്രേ.മൊബൈൽ ഫോണുകളുടെ ഉപയോഗത്തിന് കുട്ടികളെ പ്രേരിപ്പിക്കുന്ന അധ്യാപകരും വളരെയേറെയാണ്.പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള അസൈൻമെൻ്റുകളും പ്രോജക്ടുകളും നോട്ട്സും അടക്കം തയ്യാറാക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന അധ്യാപകർ വളരെയേറെയാണ്.ഇതിനാൽ വിദ്യാർത്ഥികളിൽ പത്രവായനയും വായനാശീലവും കുറഞ്ഞതായും റിപ്പോർട്ടുണ്ട്.വിവരങ്ങൾ ശേഖരിക്കാൻ ലൈബ്രറികളിൽ പോകുന്ന പതിവും വിദ്യാർത്ഥികൾക്കിടയിൽ ഇപ്പോഴില്ല.ചില വിദ്യാഭ്യാസ ആപ്പുകൾ വഴി ഓൺലൈൻ പഠനത്തിന് അധ്യാപകർ വിദ്യാർത്ഥികളെ നിർബന്ധിക്കുന്നതായി രക്ഷിതാക്കൾക്ക് പരാതിയുണ്ട്.
മുമ്പ് വിദ്യാർത്ഥികൾ മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നതിന് സ്കൂൾ അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.ഫോൺ കൊണ്ടുവരുന്ന വിദ്യാർത്ഥികളിൽ നിന്നും അവ പിടിച്ചെടുക്കുക പതിവായിരുന്നു.എന്നാൽ അധ്യാപകർക്കും സ്കൂൾ അധികൃർക്കും നിയന്ത്രിക്കാൻ കഴിയുന്നതിനും അപ്പുറത്തേക്ക് വിദ്യാർത്ഥികൾക്കിടയിൽ മൊബൈൽ ഉപയോഗം വർദ്ധിച്ചിരിക്കയാണ്.മൊബൈലിൻ്റെ
അമിത ഉപയോഗം വിദ്യാർത്ഥികളിൽ ക്രിമിനൽവാസന വളരുന്നതിന് ഇടയാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ അധികൃതരും സമ്മതിക്കുന്നു.
3 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
കൊല്ലം: 3 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയി
ലായി. ആസമിലെ മോറിഗാവ് ജില്ലയില്‍ പുലാദൂരിയില്‍ അഷറഫ്(34) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ 1.30-യോടെ കാവനാട് ആല്‍ത്തറമൂട്
ജങ്ഷനില്‍ പോലീസുദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തവേ അത് വഴി വന്ന
ഓട്ടോറിക്ഷ തടഞ്ഞു പരിശോധിക്കവെയാണ് യാത്രക്കാരനായ ഇതരസംസ്ഥാന
തൊഴിലാളിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
കൊല്ലം ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ എസ്‌ഐമാരായ വിനോദ്, പ്രദീപ്. എസ്., സിപിഒ ബിജുകുമാര്‍, ഹോം ഗാര്‍ഡുമാരായ സുരേഷ്, നാസറുദ്ധീന്‍ എന്നിവരും കൊല്ലം സിറ്റി സ്‌ട്രൈക്കര്‍ ടീമിലുള്ള എസ്‌ഐ അനില്‍കുമാര്‍, ഷെല്ലി തുടങ്ങിയവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ട്യൂഷന് പോകാത്തതിന് ചേട്ടന്‍ വഴക്ക് പറഞ്ഞു… പിണങ്ങി കൊല്ലം ബീച്ചിലെത്തിയ കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ഓട്ടോ
ഡ്രൈവര്‍ പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട്, തോട്ടുമുക്ക് പാറയില്‍ വീട്ടില്‍ നിന്നും മുണ്ടക്കല്‍ ബീച്ച് നഗര്‍ 58ല്‍ താമസിച്ചു വരുന്ന ഷാനവാസ് (39)നെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ട്യൂഷന് പോകാത്തതിന് ചേട്ടന്‍ വഴക്ക് പറഞ്ഞതില്‍ പിണങ്ങി കൊല്ലം ബീച്ചിലെത്തി. പെണ്‍കുട്ടി മൊബൈല്‍ വാങ്ങുന്നതിനായി പ്രതിയായ ഓട്ടോ ഡ്രൈവറോട് സഹായം ചോദിച്ചു.
ഓട്ടോറിക്ഷയില്‍ കയറ്റി അടുത്തുള്ള ഒരു മൊബൈല്‍ ഷോപ്പില്‍ നിന്നും ഫോണ്‍ വാങ്ങി കൊടുത്ത ശേഷം സിം ആക്റ്റീവ് ആകാന്‍ താമസം ഉണ്ടെന്നും അതുവരെ ആശ്രാമം മൈതാനത്ത് വിശ്രമിക്കാമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ശക്തമായി പ്രതിരോധിച്ചതോടെ ഇയാള്‍ ശ്രമം ഉപേക്ഷിച്ച് കുട്ടിയെ തിരികെ ബീച്ചില്‍ എത്തിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്നും വിവരം ലഭിച്ച കൊല്ലം ഈസ്റ്റ് പോലീസ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഷബ്‌ന സിപിഓമാരായ സ്വാതി എം.എസ്, അജയകുമാര്‍, ഷൈജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
മൺറോതുരുത്ത് യുവശക്തി വാർഷികം;വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു
മൺറോതുരുത്ത്:മൺറോതുരുത്ത് പേഴുംതുരുത്ത് യുവശക്തി സാംസ്ക്കാരിക സമിതിയുടെ 45 -മത് വാർഷികത്തിൻ്റെ ഭാഗമായി പേഴുംതുരുത്ത് ഗൗരി മന്ദിരത്തിൽ ആർ.ധർമപാലൻ – കെ.പാർവ്വതിഭായി സ്മാരക വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു.2022-23,2023-24 വർഷങ്ങളിൽ മൺറോതുരുത്ത് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്നും എസ്എസ്എൽസി /പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്/എ വൺ നേടിയ വിദ്യാർത്ഥികൾക്കും പേഴുംതുരുത്ത് എൽ.പി സ്കൂളിൽ അഞ്ചാം ക്ലാസിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ ഒരു വിദ്യാർത്ഥിക്കും ക്യാഷ് അവാർഡും ഉപഹാരവും നൽകുന്നു.അർഹരായവർ ഫോട്ടോയും മാർക്ക് ലിസ്റ്റിൻ്റെ പകർപ്പും ഡിസംബർ 20ന് മുമ്പായി സമിതി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.ഫോൺ: 9447192294,9645729020.




































