പുനലൂർ :ആര്യങ്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ വീണ്ടും പാമ്പ് കയറി. കഴുതുരുട്ടിയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ടാം തവണയാണ് പാമ്പ് കയറുന്നത്.ഇത്തവണ അണലിയെ ആണ് കണ്ടെത്തിയത്. രാവിലെ 9:30 എവിടെയായിരുന്നു രണ്ടാമത്തെ നിലയിൽ കുത്തിവെയ്പ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന മുറിയിലായിരുന്നു പാമ്പിനെ കണ്ടത്. സാധനങ്ങൾ എടുക്കാനെത്തിയ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. തെൻമലയിൽ നിന്നുള്ള ആർആർടി സംഘമെത്തി പാമ്പിനെ പിടികൂടി.
വനപ്രദേശിലോട്ട് ചേർന്ന് കിടക്കുന്ന ഈ ഭാഗങ്ങളിൽ മിക്കപ്പോഴും ഇരജന്തുക്കളുടെ സാന്നിധ്യം സ്ഥിരമാണ് .രണ്ടുമാസത്തിനു മുൻപും ഇവിടെനിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു.
കുടുംബാരോഗ്യ കേന്ദ്രത്തിൽ പാമ്പ് കയറി
മനക്കരയിൽ 25 ഓളം പേർക്ക് പട്ടി കടിയേറ്റു
ശാസ്താം കോട്ട’ മനക്കര മൂർത്തിക്കാവിലും പരിസരത്തുമായി വൈകിട്ട് പേപ്പട്ടി 25 ഓളം പേരെ ആക്രമിച്ചു .ഓടി നടന്ന് കടിക്കുകയായിരുന്നു. പ്രായമായവരെയവരെയും കുട്ടികളെയും അടക്കം ആക്രമിച്ചിട്ടുണ്ട്. പ്രദേശമാകെ സംഭീതാവസ്ഥയുണ്ട്. ഒട്ടേറെപ്പേർ താലൂക്കാശുപത്രിയിൽ ചികിൽസ തേടി.
ഓഫര്‍ നല്‍കിയത് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും താമസിക്കുവാനുള്ള ഒരു ഗിഫ്റ്റ് വൗച്ചറും സിനിമ തീയറ്ററിലെ രണ്ട് ടിക്കറ്റും… ടൂര്‍ പാക്കേജ് കമ്പനിയുടെ പേരില്‍ തട്ടിപ്പ്; പ്രതികള്‍ അറസ്റ്റില്‍
കൊല്ലം: ടൂര്‍ പാക്കേജ് നല്‍കുന്ന കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയിലായി. ദല്‍ഹി സ്വദേശികളായ രാഹുല്‍ കുമാര്‍ (26), സാദ് സെയ്ഫി (21), ഹര്‍പ്രീത് ബന്‍സല്‍(27), ഗഗന്‍ സലൂജാ (26), കപില്‍ സിംഗ് (26), അങ്കിത് സിംഗ് (23) എന്നിവരാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയുടെ പരാതിയില്‍ കൊല്ലം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടിയിലായത്. ഈ മാസം 19ന് ടൂര്‍ പാക്കേജ് നല്‍കുന്ന ക്ലബ്ബ് റിസോര്‍ട്ടോ എന്ന സ്ഥാപനത്തില്‍ നിന്നാണെന്നു പറഞ്ഞു പരാതിക്കാരനെ ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഈ സ്ഥാപനത്തിന്റെ മെമ്പര്‍ഷിപ്പ് എടുത്താല്‍ രണ്ട് രാത്രി ഭാരതത്തില്‍ എവിടെ വേണമെങ്കിലും താമസിക്കുവാനുള്ള ഒരു ഗിഫ്റ്റ് വൗച്ചറും കൂടാതെ പ്രശസ്തമായ സിനിമ തീയറ്ററിലെ രണ്ട് ടിക്കറ്റും നല്‍കാമെന്ന് വാഗ്ദാനം നല്‍കി. തുടര്‍ന്ന് കൊല്ലം തേവള്ളിയിലുള്ള പ്രശസ്തമായ സ്വകാര്യ ക്ലബ്ബില്‍ വച്ചു മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തുന്നതായ് അറിയിക്കുകയും അതില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുകയും ചെയ്യ്തു. മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ എത്തിയ പരാതിക്കാരനില്‍ നിന്നും ഒരു ലക്ഷം രൂപ മെമ്പര്‍ഷിപ്പ് ഫീസായി വാങ്ങിയ ശേഷം വീണ്ടും ഒരു ലക്ഷം രൂപ കൂടി നല്‍കിയാലെ മെമ്പര്‍ഷിപ്പ് വൗച്ചര്‍ നല്‍കൂ എന്ന് പറഞ്ഞ് ചതിക്കുകയായിരുന്നു. തുടര്‍ന്ന് വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ സംഘം മൂന്ന് ദിവസമായി ഇവിടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി വരികയായിരുന്നുവെന്നും നിരവധി ആളുകളില്‍ നിന്ന് ഇപ്രകാരം പണം കൈപ്പറ്റിയിട്ടുള്ളതായും കണ്ടെത്താന്‍ കഴിഞ്ഞു. കൊല്ലം എസിപിയുടെ മേല്‍നോട്ടത്തിലും വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തിലും എസ്‌ഐമാരായ രാജേഷ്, ജയലാല്‍ എസ്‌സിപിഒമാരായ ശ്രീലാല്‍, ദീപു ദാസ്, രതീഷ്, സിപിഒമാരായ സുരേഷ്, സലീം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ ഞായറാഴ്‌ച തുടങ്ങും.
പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ നാളെ (22/12/2024) തുടങ്ങും.
നാളെ രാവിലെ 6.30 ന് പ്രഭാത നമസ്കാരം തുടർന്ന് മൂന്നിന്മേൽ കുർബാന കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പിതൃസ്മരണ, പെരുന്നാൾ കൊടിയേറ്റ്.
11 ന് ഇടവക ഡിഫെൻസ് വെറ്ററൻസ് സംഘടനയുടെയും ശാസ്താംകോട്ട എം.ടി.എം.എം.എം ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്. 12ന്
പെരുന്നാളിനോട് അനുബന്ധിച്ച് ചക്കുവള്ളി കുരിശ്ശടിയിൽ
പാഥേയം (വിശപ്പിന് ആഹാരം) എന്ന പദ്ധതി ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്യും.
23 മുതൽ 31 വരെ എല്ലാദിവസവും രാവിലെ 6.30 ന് പ്രഭാത നമസ്കാരത്തെ തുടർന്ന് കുർബ്ബാന.
24 ന് വൈകിട്ട് 6.00ന്
സന്ധ്യാനമസ്ക്കാരം തുടർന്ന് യെൽദോ ശുശ്രൂഷ.
25ന് പുലർച്ചെ 3.00 ന് ജനനപ്പെരുന്നാൾ ശുശ്രൂഷ തുടർന്ന് കുർബ്ബാന
27 ന് രാവിലെ 9 30ന് പ്രാർത്ഥനാ യോഗം തേവലക്കര ഗ്രൂപ്പ് സമ്മേളനം ഡോ.ടോണി വർഗീസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് കൺവൻഷൻ ഫാ. ലുക്ക് ബാബു ഉദ്ഘാടനം ചെയ്യും.
28 ന് രാവിലെ 9 30 ന് ഇടവക ആർദ്രതാ ചാരിറ്റിയുടെയും പരുമല മാർ ഗ്രീഗോറിയോസ് ആശുപത്രിയുടെയും നേതൃത്വത്തിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പ് അൽമായ ട്രസ്റ്റി റോണി വർഗ്ഗീസ് എബ്രഹാം ഉദ്ഘാടനം ചെയ്യും
വൈകിട്ട് 6.00 ന് സന്ധ്യാനമസ്ക്കാരം തുടർന്ന് വചന ശുശ്രൂഷ.
29 ന് രാവിലെ 6.30 ന് : പ്രഭാത നമസ്കാരം തുടന്ന് മൂന്നിന്മേൽ കുർബ്ബാന അങ്കമാലി ഭദ്രാസനാധിപൻ യുഹാനോൻ മാർ പോളിക്കാർപ്പോസ് മുഖ്യ കാർമികത്വം വഹിക്കും. 9 15 ന് പ്രാർത്ഥനാ യോഗ സംഗമം. വൈകിട്ട് 6ന് സന്ധ്യാനമസ്കാരം തുടർന്ന് വചന ശുശ്രൂഷ.
30 ന് വൈകിട്ട് 6 ന്
സന്ധ്യാനമസ്ക്കാരം തുടർന്ന് വചന ശുശ്രൂഷ.
31ന് രാവിലെ 6 30ന് പ്രഭാത നമസ്കാരം തുടർന്ന് കുർബ്ബാന. വൈകിട് 5. 45 ന്
സന്ധ്യാനമസ്ക്കാരം കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസിന്റെ കാർമികത്വത്തിൽ തുടർന്ന് റാസ പള്ളിയിൽ നിന്നും ആരംഭിച്ച് ചക്കുവള്ളി കുരിശ്ശടി, പടിഞ്ഞാറെ കുരിശ്ശടി വഴി തിരികെ പള്ളിയിൽ എത്തിച്ചേരും തുടർന്ന്
ശ്ലൈഹീക വാഴ്വ്വ്, വച്ചൂട്ട്
ജനുവരി 1 ന് രാവിലെ 6.30ന് പ്രഭാത നമസ്കാരം, തുടർന്ന് മൂന്നിന്മേൽ കുർബ്ബാന കോട്ടയം ഭദ്രാസനാധിപൻ.ഡോ.യൂഹാനോൻ മാർ ദീയസ്കോറോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ തുടർന്ന് മെറിറ്റ് അവാർഡ്, ചാരിറ്റി വിതരണം, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്വ്, ആശീർവാദം, കൊടിയിറക്ക്, സ്നേഹ വിരുന്ന് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ സോളു കോശി രാജു, ഇടവക ട്രസ്റ്റി തോമസ് കെ ഡാനിയൽ, ഇടവക സെക്രട്ടറി ജോൺസൻ ടി പാപ്പച്ചൻ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ രാജൻ ശാമുവേൽ, റോയി പാപ്പച്ചൻ, ബിജു ശാമുവേൽ എന്നിവർ അറിയിച്ചു
സംഘപരിവാറിനെ അടുപ്പിക്കാത്ത കരുത്തുറ്റ നേതൃത്വമാണ് എൻഎസ്എസിന്റേതെന്ന് വി ഡി സതീശൻ
കൊച്ചി .എൻഎസ്എസിനെ പുകഴ്ത്തിയും , വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തെ സ്വാഗതം ചെയ്തും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.സംഘപരിവാറിനെ അടുപ്പിക്കാത്ത കരുത്തുറ്റ നേതൃത്വമാണ് എൻഎസ്എസിന്റേതെന്ന് വി ഡി സതീശൻ പറഞ്ഞു.എൻഎസ്എസ് വേദിയിലേക്കുള്ള രമേശനത്തിലെയുടെ ക്ഷണം കോൺഗ്രസിനുള്ള അംഗീകാരമെന്നും വി ഡി സതീശൻ വ്യക്തമാക്കി
എൻഎസ്എസിനെ പ്രശംസിക്കുകയും എസ്എൻഡിപി നേതൃത്വത്തിന്റെ വിമർശനം സ്വാഗതം ചെയ്തും സാമുദായിക സംഘടനകളുടെ പിന്തുണ അരക്കിട്ടുറപ്പിക്കുകയാണ് വി ഡി സതീശൻ. ഹൈന്ദവ സംഘടനകൾക്കിടയിൽ സംഘപരിവാർ നുഴഞ്ഞുകയറിയപ്പോൾ എൻഎസ്എസ് നേതൃത്വം ധീരമായി നിലപാട് സ്വീകരിച്ചു എന്ന് വി ഡി സതീശന്റെ പ്രശംസ
ചെന്നിത്തലയ്ക്കുള്ള എൻഎസ്എസിന്റെ ക്ഷണം പോസിറ്റീവ് എന്ന് വി ഡി സതീശൻ
വെള്ളാപ്പള്ളി നടേശനെ കടന്നാക്രമിച്ചുള്ള വിമർശനത്തെ സ്വാഗതം ചെയ്ത് വിഡി സതീശൻ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുമെന്ന് വ്യക്തമാക്കി.
അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്ന കോൺഗ്രസ് ക്യാമ്പിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് സാമുദായിക സംഘടനകളെ ഒപ്പം നിർത്തിയുള്ള സതീശന്റെ കരുതലോടെയുള്ള നീക്കം
അര്‍ധരാത്രിയില്‍ ബൈക്കിന് ലിഫ്റ്റ് ചോദിച്ച് കയറി; ഭീഷണിപ്പെടുത്തി വാഹനവുമായി കടന്ന തമിഴ്‌നാട് സ്വദേശി പോലീസ് പിടിയില്‍
കൊല്ലം: ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം ഭീഷണിപ്പെടുത്തി വാഹനവുമായി കടന്ന
പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് തിരുനല്‍വേലി സ്വദേശി ശിവകുമാര്‍(23) നെയാണ് കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ്
ചെയ്യ്തത്. 19ന് അര്‍ധരാത്രി കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയുടെ
സ്‌കൂട്ടറില്‍ കൊല്ലത്ത് നിന്നും ലിഫ്റ്റ് ചോദിച്ച് കയറിയ പ്രതി കരിക്കോട്
ഭാഗത്ത് ആളോഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തിയ
ശേഷം സ്‌കൂട്ടര്‍ തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു. വിവരം ഉടന്‍ തന്നെ
കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് മറ്റ് സ്റ്റേഷനുകളിലേക്കും
സന്ദേശം കൈമാറുകയായിരുന്നു. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ കരുനാഗപ്പള്ളിയില്‍ നിന്നും എസ്‌ഐ ഫിലിപ്പോസ്, സിപിഒ ദീപ്‌സണ്‍ എന്നിവരടങ്ങിയ ഹൈവേ പട്രോളിംഗ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജിത്ത്, ദിലീപ് കുമാര്‍ സിപിഒ ഷാജി, എന്നിവര്‍ ചേര്‍ന്ന്
പ്രതിയെ അറസ്റ്റ് ചെയ്തു.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS
ന്യൂസ് അറ്റ് നെറ്റ്
BREAKING NEWS
മുണ്ടക്കൈ ചൂരൽമല: അർഹരായ ആരേയും ഒഴിവാക്കില്ലെന്ന് മന്ത്രി കെ രാജൻ
2024 ഡിസംബർ 21 ശനി 5.00 pm
?മുണ്ടക്കൈ ചൂരൽമല ലിസ്റ്റിലെ പിഴവുകൾ പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ, ആരേയും ഒഴിവാക്കില്ല അർഹരെ മുഴുവൻ പരിഗണിക്കും
?കട്ടപ്പനയിൽ ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്ത സാബുവിൻ്റെ വീട്ടിൽ കട്ടപ്പന സി ഐ യുടെ നേതൃത്വത്തിൽ മൊഴി എടുത്തു.
?സാബുവിൻ്റ മരണം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഇടുക്കി എസ് പി, സാബുവിൻ്റെ മൃതദേഹം സംസ്ക്കരിച്ചു, ബിജെപി പ്രവർത്തകർ കട്ടപ്പന പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
?എറണാകുളം പൊന്നുരുണി അംഗൻവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
?സെക്രട്ടറിയേറ്റിലെ ജല വിഭാഗ വകുപ്പിലെ ഇടനാഴിയിൽ ജീവനക്കാർ പാമ്പിനെ കണ്ടു.
? എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാരുടെ സംഘം.
?ദില്ലി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കേജരിവാളിനെ പ്രോക്സിക്യൂട്ട് ചെയ്യാൻ ലെഫ്.ഗവർണ്ണറുടെ അനുമതി.
വീയപുരം ചുണ്ടന്‍ പ്രസിഡന്റ്സ് ട്രോഫിയില്‍ മുത്തമിട്ടു… സിബിഎല്‍ ട്രോഫി കാരിച്ചാല്‍ ചുണ്ടന്
ഓളപ്പരപ്പിന്റെ രാജാവായി വീയപുരം ചുണ്ടന്‍ പ്രസിഡന്റ്സ് ട്രോഫിയില്‍ മുത്തമിട്ടു. ചാംപ്യന്‍സ് ബോട്ട് ലീഗ് -സിബിഎല്‍ ട്രോഫി കാരിച്ചാല്‍ ചുണ്ടന്‍ കരസ്ഥമാക്കി. അഷ്ടമുടിക്കായലിന്റെ ജലപ്പരപ്പുകളില്‍ വീറും വാശിയും നിറച്ച മത്സരത്തില്‍ കാരിച്ചാല്‍, നിരണം ചുണ്ടന്‍ വള്ളങ്ങളെ പിന്നില്‍ ആക്കിയാണ് വീയപുരം പ്രസിഡന്റ്സ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്.
കൊല്ലം തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയുടെ സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം നടന്നത്. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി വള്ളംകളി ഉദ്ഘാടനം ചെയ്തു.
എം.മുകേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ്, ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍, ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ എന്നിങ്ങനെയുള്ള ക്രമത്തിലാണ് മത്സരങ്ങള്‍ നടന്നത്. വാട്ടര്‍ സ്‌പോര്‍ട്‌സ് ഷോയും പരിപാടിയുടെ ഭാഗമായി നടന്നു.
കേന്ദ്രആഭ്യന്തരമന്ത്രിഅ മിത്ഷരാജിവെയ്ക്കണം
കോൺഗ്രസ്സ്
ശാസ്താംകോട്ട: ഭരണഘടനാശിൽപ്പി ബി.ആർ.അബേദ്കറെ അധിക്ഷേപിക്കുകയും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ കള്ളകേസെടുക്കുകയും ചെയ്തകേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷരാജിവെയ്ക്കണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ, ഡി.സി സി എക്സികുട്ടീവ് അംഗം തുണ്ടിൽനൗഷാദ്, മണ്ഡലം പ്രസിഡന്റ് മാരായ വർഗ്ഗീസ് തരകൻ, എം.വൈ.നിസാർ, ഗോപൻ പെരുവേലിക്കര, വിനോദ് വില്ല്യത്ത്, നേതാക്കളായ ഷാജിചിറക്കുമേൽ , തടത്തിൽസലിം, അനിൽ പനപ്പെട്ടി, റോയി മുതുപിലാക്കാട്,
പി.ആർ.ബിജു, ജയശ്രീരമണൻ , സുബ്രമണ്യൻ, അബ്ദുൽ സലാം പോരുവഴി ,റഷീദ് ശാസ്താംകോട്ട, ദുലാരി , രാജിരാമചന്ദ്രൻ, പി.ആർ. ഹരിമോഹനൻ,
വി.എസ് .സദാശിവൻ പിള്ള മഠത്തിൽസുബയർകുട്ടി കെ.പി.അൻസർ, ഗിരീഷ് കാരാളി, എം.എ. സമീർ, സുരേഷ് ചന്ദ്രൻ , സുരേഷ് പുത്തൻമഠത്തിൽ,റഹുമാൻ ഭരണിക്കാവ്, നൂർ ജഹാൻ ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു
ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന സ്ത്രീയുടെ സ്വർണമാല കവർന്നു
കോഴിക്കോട്. വടകര അഴിയൂരിൽ ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന സ്ത്രീയുടെ സ്വർണമാല കവർന്നു. അഴിയൂർ സ്വദേശി ചന്ദ്രയുടെ നാലേമുക്കാൽ പവൻ സ്വർണാഭരണമാണ് മോഷണം പോയത്. പുലർച്ചെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വെച്ച് മോഷ്ടാവ് മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു. ചോമ്പാല പോലീസിൽ ചന്ദ്ര പരാതി നൽകി.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.








































