25.3 C
Kollam
Wednesday 31st December, 2025 | 10:07:46 AM
Home Blog Page 1750

നിളയുടെ കഥാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രമുഖര്‍

മലയാളത്തിന്റെ സ്വന്തം എംടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളെത്തി. നിളയുടെ കഥാകാരനെ അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടിലേക്ക് നൂറ് കണക്കിനാളുകളാണ് എത്തിയത്. ഇന്നലെ രാത്രി മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍ മോഹന്‍ലാല്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, സജി ചെറിയാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി അബ്ദുറഹിമാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, എംകെ രാഘവന്‍, ഷാഫി പറമ്പില്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, എം. മുകുന്ദന്‍ തുടങ്ങി നിരവധിപേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനായി എംടിയുടെ വീട്ടിലേക്കെത്തിയത്.
എംടിയുടെ അഭിലാഷപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥമെന്ന പുതുക്കിപ്പണിത ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ആരാധകരുടെ പ്രവർത്തികൾക്ക് താരങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടാകണം, രേവന്ത് റെഡി

ഹൈദരാബാദ്. പുഷ്പ 2 അപകടത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ മേഖലയിൽ നിന്നുള്ളവരുമായി നടത്തിയ ചർച്ചയിലും നിലപാടിൽ അയവ് വരുത്താതെ തെലങ്കാല മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സിനിമാമേഖലയ്ക്ക് മാത്രമായി പ്രത്യേകപരിഗണ നൽകില്ലെന്ന് രേവന്ത് റെഡ്ഡി തുറന്നടിച്ചു. പ്രത്യേക പ്രദർശനങ്ങൾ അനുവദിക്കില്ലെന്നും ആരാധകരുടെ പ്രവർത്തികൾക്ക് താരങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്, തെലങ്കാന സിനിമ വികസന കോർപറേഷൻ ചെയർമാൻ ദിൽ രാജു നടൻ നാഗാർജുന തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രേവന്ദ് റെഡ്ഡി നിലപാട് ആവർത്തിച്ചത്. അല്ലു അരവിന്ദ് ഇരിക്കെത്തന്നെ ആരാധകരുടെ പ്രവർത്തികൾക്ക് താരങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് രേവന്ദ് റെഡ്ഡി വിമർശിച്ചു. തീയറ്ററിൽ എത്തുന്ന താരങ്ങൾക്കാകും തിരക്ക് നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം.അല്ലു അർജുനെതിരായ കേസിൽ ഒരുവിട്ടുവീഴ്ചയുമുണ്ടാകില്ലെന്നതിന്റെ സൂചനയാണിത്. സിനിമ മേഖലക്ക് പ്രത്യേക പരിഗണന ഇല്ല, പ്രത്യേക പ്രദർശനങ്ങൾ അനുവദിക്കില്ല. സിനിമ സബ്‌സിഡി പിൻവലിച്ച തീരുമാനത്തിലും മാറ്റമില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. താരങ്ങളുടെ ബൗൺസർ സംഘങ്ങളുടെ വിവരം ഇനിമുതൽ സർക്കാരിന് കൈമാറണം. ബൗൺസർ സംഘങ്ങളിൽ ഇനി സർക്കാർ നിയന്ത്രണമുണ്ടാകും.
ക്ഷേത്ര ടൂറിസം, പരിസ്ഥിതി ടൂറിസം എന്നിവ സിനിമകളിൽ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു. ഒപ്പം ലഹരിഉപയോഗത്തിന് തടയിടാൻ സിനിമാ മേഖലയുടെ പിന്തുണയുണ്ടാകണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. അതേസമയം കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നു എന്നാണ് സിനിമാ മേഖലയിൽ ഉള്ളവരുടെ പ്രതികരണം.

അരൂക്കുറ്റി വടുതലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു

ആലപ്പുഴ. അരൂക്കുറ്റി വടുതലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. വടുതല ചക്കാലനികർത്തൽ 36 കാരൻ റിയാസ് ആണ് കൊല്ലപ്പെട്ടത്..
റിയാസിന്റെ ഭാര്യയുടെ പിതാവ് അഴക്ശേരി നാസർ – 60, നാസറിന്റെ മകൻ റെനീഷ് – 35
എന്നിവർ അറസ്റ്റിൽ . ബുധനാഴ്ച രാത്രി 8 മണിയോടെ
റിയാസിന്റെ സുഹൃത്ത് നിബുവിന്റെ വീട്ടിൽ വച്ചാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടർന്നാണ് കൊലപാതകം പോലീസ്. സംഭവത്തിൽ പൂച്ചാക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു

വേങ്ങ തോട്ടുവാൽ  ഷാജഹാൻ  നിര്യാതനായി

ശാസ്താംകോട്ട. വേങ്ങ തോട്ടുവാൽ പരേതനായ ഹമീദ് കുഞ്ഞിൻ്റെ മകൻ ഷാജഹാൻ (49) നിര്യാതനായി.

പ്രമേഹരോ​ഗികൾ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ എട്ട് ഭക്ഷണങ്ങൾ

പ്രമേഹരോ​ഗികളുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. ശരിയായ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹ​ത്തെ നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹരോഗികൾ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് വലിയ മാറ്റമുണ്ടാക്കും.

പ്രമേഹമുള്ളവർ കഴിയുന്നത്ര പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. ശരീരത്തിന് ആവശ്യമായ മൂന്ന് മാക്രോ ന്യൂട്രിയൻ്റുകളിൽ ഒന്നാണ് പ്രോട്ടീൻ. പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാനും HbA1c കുറയ്ക്കാനും സഹായിക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പ്രമേഹരോ​ഗികൾ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

ഒന്ന്

ഡ്രൈ ഫ്രൂട്ട്‌സ് പ്രമേഹരോഗികൾക്കുള്ള മികച്ച പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ്. അതിൽ ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, പിസ്തയിൽ ഉയർന്ന പ്രോട്ടീൻ മാത്രമല്ല, ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പന്നമാണ്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും ഗ്ലൈസെമിക് സൂചിക നിയന്ത്രിക്കാനും സഹായിക്കും.

രണ്ട്

ചിയ സീഡ്, മത്തങ്ങ വിത്ത്, സൂര്യകാന്തി വിത്ത് തുടങ്ങിയവ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ദഹനത്തിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. സ്മൂത്തികൾ, തൈര്, അല്ലെങ്കിൽ സലാഡുകൾ എന്നിവയിൽ ഇത് ചേർത്ത് കഴിക്കാവുന്നതാണ്.

മൂന്ന്

പ്രോട്ടീൻ അടങ്ങിയ പയർവർ​ഗങ്ങൾ രക്തത്തിലെ പഞ്ചസാരയും ഇൻസുലിൻ അളവും കുറയ്ക്കാൻ സഹായിക്കും. ഇത് പ്രമേഹരോഗികൾക്ക് അനുയോജ്യമായ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കൂടിയാണ്.

നാല്

മത്സ്യം, പ്രത്യേകിച്ച് സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ആരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

അഞ്ച്

ചിക്കനിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ കോഴിയിറച്ചി ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കാര്യമായി ബാധിക്കാതെ നിലനിർത്താനും ഊർജ്ജം നൽകാനും സഹായിക്കും.

ആറ്

പ്രമേഹരോഗികൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. ഒരു മുട്ട 6-7 ഗ്രാം പ്രോട്ടീനും കൂടാതെ അവശ്യ പോഷകങ്ങളായ ബി 12, സെലിനിയം, വിറ്റാമിൻ ഡി എന്നിവയും നൽകുന്നു.

ഏഴ്

പ്രമേഹരോഗികൾക്ക് ഏറ്റവും ഫലപ്രദമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് കോട്ടേജ് ചീസ്. കാർബോഹൈഡ്രേറ്റും കുറവായതിനാൽ ഇത് പ്രമേഹരോഗികൾക്ക് ഉത്തമമാണ്. അമിനോ ആസിഡുകൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.

എട്ട്

സാധാരണ ഉരുളക്കിഴങ്ങിനേക്കാൾ പ്രോട്ടീൻ കൂടുതലുള്ള കിഴങ്ങ് വർ​ഗമാണ് മധുരക്കിഴങ്ങ്. ഒരു വലിയ (180 ഗ്രാം) മധുരക്കിഴങ്ങ് ഏകദേശം 3.6 ഗ്രാം പ്രോട്ടീനും വിറ്റാമിൻ എ, സി, ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയും നൽകുന്നു.

കന്യാകുമാരി-കശ്മീർ ട്രെയിൻ യാത്ര യാഥാർഥ്യമാകുന്നു, രാജ്യം കാത്തിരുന്ന ഉദ്ഘാടനം ജനുവരിയിലുണ്ടായേക്കും

ന്യൂഡൽഹി: കാശ്മീർ താഴ്‌വരയിലേക്ക് രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി, ജമ്മു-കശ്മീർ റൂട്ടിൽ അഞ്ച് എസി സ്ലീപ്പർ ട്രെയിനുകളും വന്ദേ ഭാരത് ചെയർ കാറുകളും പരീക്ഷിക്കാൻ റെയിൽവേ. യാത്രക്കാരുടെയും ട്രെയിനുകളുടെയും സുരക്ഷയ്ക്കായി, ട്രെയിനുകളിൽ കയറുന്ന യാത്രക്കാർക്ക് എയർപോർട്ട് മാതൃകയിലുള്ള സുരക്ഷാ പരിശോധന നടത്തും.

ജനുവരി അഞ്ചിന് ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പാതയുടെ കത്ര-റിയാസി ഭാഗത്തിൻ്റെ അന്തിമ പരിശോധന റെയിൽവേ സുരക്ഷാ കമ്മീഷണർ നടത്തുന്നത് കണക്കിലെടുത്ത് തയ്യാറെടുപ്പ് ദ്രുതഗതിയിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

ട്രെയിനിൻ്റെ ഉദ്ഘാടനത്തിനൊപ്പം, കശ്മീരിലെ പൂർത്തിയായ ഇസഡ് മോർ തുരങ്കവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, കത്ര-റിയാസി സെക്ഷനിൽ കാർഗോ ലോഡഡ് ട്രെയിനിൻ്റെ ട്രയൽ റൺ വിജയകരമായി നടത്തി. സർവീസ് ആരംഭിക്കുന്നതോടെ കശ്മീരിനും കന്യാകുമാരിക്കും ഇടയിലുള്ള റെയിൽ ഗതാഗതം പൂർത്തിയാകും. നേരത്തെ ജനുവരി 26ന് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സൂചന. എന്നാൽ, സ്വാമി വിവേകാനന്ദൻ്റെ ജന്മവാർഷികമായതിനാൽ ജനുവരി 12 ന് ഉദ്ഘാടനം ചെയ്തേക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കശ്മീരിലേക്കുള്ള ട്രെയിനുകളിൽ യാത്രക്കാർ കയറുന്ന പ്ലാറ്റ്‌ഫോമുകളിൽ പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചരക്കുകൾ, ലഗേജ്, യാത്രക്കാർ എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതിന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് നടത്തുന്ന പരിശോധനക്ക് സമാനമായിരിക്കും സുരക്ഷാ സംവിധാനം.

എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

ന്യൂഡൽഹി: എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യും.മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും അദ്ദേഹം ശബ്ദമായി. തൻറെ ചിന്തകൾ കുടുംബത്തോടൊപ്പം എന്നും മോദി എക്സിൽ കുറിച്ചു.

സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. അദ്ദേഹത്തിൻറെ കഥകളെല്ലാം കേരളത്തിൻറെ സംസ്കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത്. അദ്ദേഹത്തിൻറെ കൃതികൾ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. കുടുംബത്തിൻറെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു.

തെലങ്കാനയിൽ പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ; എസ്ഐയുടെ പഴ്സും ഫോണും തടാകകരയിൽ, സംഭവത്തിൽ ദുരൂഹത

ഹൈദരാബാദ്: തെലങ്കാനയിൽ ദുരൂഹതയുമായി വനിതാ കോൺസ്റ്റബിളിന്‍റെയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവിന്‍റെയും മരണം. കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തിൽ മരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുവരും തടാകത്തിൽ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.

മറ്റൊരു എസ്ഐയെ കാണാനില്ല. ഇയാള്‍ക്കായി തെരച്ചിൽ ആരംഭിച്ചു. ഈ എസ്ഐയുടെ അടക്കം മൂന്നു പേരുടെയും മൊബൈൽ ഫോണുകളും മറ്റ് വസ്തുക്കളും തടാകക്കരയിൽ നിന്നും കണ്ടെത്തി. എസ്ഐയുടെ ഫോണ്‍, കാര്‍, പഴ്സ് തുടങ്ങിയവയാണ് കണ്ടെത്തിയത്.

തെലങ്കാന ബിബിപേട്ട് പൊലിസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശ്രുതിയും സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖിലും ആണ് മരിച്ചത്. തൊട്ടടുത്തുള്ള ബിക്ക്നൂർ പൊലിസ് സ്റ്റേഷനിലെ എസ്ഐ സായി കുമാറിനെ ആണ് കാണാതായത്. ഇതേ തടാകത്തിൽ മുങ്ങിമരിച്ചെന്നാണ് സംശയിക്കുന്നത്. ഇന്ന് രാവിലെ ശ്രുതിയുടെയും നിഖിലിന്‍റെയും മൃതദേഹം കണ്ടത്. തുടര്‍ന്നാണ് തടാകത്തിൽ തെരച്ചിൽ ആരംഭിച്ചത്. എസ്ഐ സായ്കുമാറിന് വേണ്ടിയുള്ള തെരച്ചിൽ തടാകത്തിൽ തുടരുകയാണ്. സംഭവത്തിൽ ദുരൂഹതയേറുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ആഭ്യന്തര, അന്താരാഷ്ട്ര സ‍ർവീസുകൾ വൈകി, ചെക്ക് ഇൻ താറുമാറായി; സൈബ‍ർ ആക്രമണത്തിൽ നട്ടംതിരിഞ്ഞ് ജപ്പാൻ എയർലൈൻസ്

ടോക്കിയോ: സൈബ‍ർ ആക്രമണം നേരിട്ട ജപ്പാൻ എയർലൈൻസിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ താളംതെറ്റി. ലഗേജ് ചെക്ക് ഇൻ സംവിധാനത്തിലും പ്രശ്നങ്ങൾ നേരിട്ടു. എന്നാൽ പ്രശ്നം തിരിച്ചറി‌ഞ്ഞ് പരിഹരിച്ചതായി വിമാനക്കമ്പനി പിന്നീട് അറിയിച്ചു. എന്നാൽ വിമാനം റദ്ദാക്കേണ്ടി വരികയോ വലിയ തോതിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരികയോ ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ജപ്പാനിലെ പൊതുമേഖലാ മാധ്യമമായ എൻഎച്ച്കെയാണ് വിമാന സർവീസുകളിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഓൾ നിപ്പോൺ എയർവേയ്സിന് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയാണ് ജപ്പാൻ എയർലൈൻസ്. രാജ്യത്തെ വിവിധ എയർ പോർട്ടുകളിലെ ഒരു ഡസനിലധികം സർവീസുകളെ ബാധിച്ചു. ലഗേജ് ചെക്ക് ഇൻ സ‍ർവീസുകളിലും പ്രശ്ന്ങ്ങളുണ്ടായി. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞതായും അത് പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുന്നതായും കമ്പനി സോഷ്യൽ മീഡിയയിലൂടെ പിന്നീട് അറിയിച്ചു.

ഇന്ന് പുറപ്പെടുന്ന ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് താത്കാലികമായി നിർത്തിവെച്ചതായും കമ്പനി അറിയിച്ചു. ഇതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കമ്പനിക്ക് നേരെയുണ്ടായ സൈബർ ആക്രമണമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കമ്പനി വക്താവ് വ്യാഴാഴ്ച രാവിലെ വ്യക്തമാക്കി. സാങ്കേതിക തകരാർ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ഓഹരി വിപണിയിൽ ജപ്പാൻ എയർലൈൻസിന് രണ്ടര ശതമാനത്തിന്റെ ഇടിവുണ്ടായി. പിന്നീട് ചെറിയ രീതിയിൽ ഇത് മെച്ചപ്പെടുത്തുകയും ചെയ്തു. നേരത്തെ ജപ്പാനിലെ ബഹിരാകാശ ഏജൻസി ഉൾപ്പെടെയുള്ള പല സ്ഥാപനങ്ങൾക്ക് നേരെയും സൈബർ ആക്രമണം ഉണ്ടായിരുന്നു.

ന്യൂസ് അറ്റ് നെറ്റ്, ആ ഇരിപ്പിടം ശൂന്യം; കാലം കടന്ന് എം ടി

BREAKING NEWS

2024 ഡിസംബർ 26 വ്യാഴം 11.00 am

?എം ടിക്ക് ആദരം അർപ്പിച്ച് മുഖ്യമന്ത്രി കോഴിക്കോട് എം ടിയുടെ വസതിയിൽ


?മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ഇ പി ജയരാജൻ തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പം


?ഒരു യുഗ പൊലിമ മങ്ങി മറയുന്നു, മനസ് ശൂന്യമാകുന്നത് പോലെ തോന്നുന്നുവെന്ന് മമ്മൂട്ടി

?എംടിയുമായി ഉണ്ടായിരുന്നത് വൈകാരിക ബന്ധമെന്ന് നടൻ മോഹൻലാൽ

? മഹാനായ എഴുത്തുകാരൻ, എം ടിയോട് വിട പറയാനാകില്ലെന്ന് നടൻ കമൽ ഹാസൻ


?എംടി എന്നും
പ്രചോദനമെന്ന് നടൻ വിനീത്


?എം ടി വാസുദേവൻ നായർക്ക് മരണമില്ലെന്ന് സൂര്യ കൃഷ്ണമൂർത്തി

?അക്ഷരങ്ങളിലൂടെ ചിത്രം കാണിച്ച പ്രതിഭയെന്ന് ഷാജി എൻ കരുൺ

?എം ടി ഇല്ലാത്ത കോഴിക്കോട് ശൂന്യമെന്ന് അബ്ദുൾ സമദ് സമദാനി എം പി