ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രേയസ് അയ്യര്‍ ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി. മുംബൈയിലെ ഒരു ഹോട്ടലില്‍ എത്തിയപ്പോഴാണ് ശ്രേയസ് അയ്യരെ കാമറക്കണ്ണുകള്‍ പകര്‍ത്തിയത്. ഐപിഎലില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍, സഹതാരമായ ശശാങ്ക് സിങ്ങിന്റെ ജന്മദിനാഘോഷ പാര്‍ട്ടിക്കാണ് എത്തിയത്. പഞ്ചാബ് കിങ്‌സ് ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റയും ഒപ്പമുണ്ടായിരുന്നു.
ശ്രേയസും പ്രീതിയും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഹോട്ടലിലെത്തിയ ശ്രേയസ് അയ്യരെ സെല്‍ഫിക്കായി ആരാധകര്‍ വളഞ്ഞപ്പോള്‍ താരം സുരക്ഷാ ജീവനക്കാരനോട് കയര്‍ക്കുന്നതിന്റെ വിഡിയോയും പുറത്തവന്നു. ആരാധകര്‍ ഫോട്ടോയെടുക്കാന്‍ ചുറ്റും കൂടുന്നതിനിടെ ഒരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശ്രേയസ് പ്രകോപിതനായത്. ‘സഹോദരാ, ആള്‍ക്കൂട്ടത്തെ ഒഴിവാക്കുക എന്നതാണ് നിങ്ങളുടെ ജോലി’ എന്ന് ശ്രേയസ് രോഷത്തോടെ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഈ സമയം ശശാങ്ക് സിങ്ങും ശ്രേയസിനൊപ്പമുണ്ട്.
പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രേയസ് അയ്യര്‍ ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി
ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ
ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ മുതുത്തോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനാണ് വധശിക്ഷ ലഭിച്ചിരിക്കുന്നത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെയാണ് കാമുകനും വനിതാ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. 2021 ജൂലായ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി പ്രബീഷും രണ്ടാം പ്രതിയായ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനിയും കുറ്റക്കാരാണെന്ന് കോടതി ഉത്തരവിട്ടിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ക്രൂര കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.
സിന്ധ് ഇന്ന് ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ഭാവിയില്‍ ആ പ്രദേശം പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ വന്നേക്കാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്
സിന്ധ് ഇന്ന് ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ഭാവിയില്‍ ആ പ്രദേശം ഇന്ത്യയിലേക്ക് തിരികെ വന്നേക്കാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തികള്‍ സ്ഥിരമല്ലെന്നും രാജ്നാഥ് പറഞ്ഞു.
വിഭജനത്തോട് പൊരുത്തപ്പെടാന്‍ സിന്ധിഹിന്ദുക്കള്‍ക്ക് ബുദ്ധിമുട്ടേണ്ടി വന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു. സിന്ധുനദിയോടു ചേര്‍ന്ന് കിടക്കുന്ന പ്രവിശ്യയായ സിന്ധ്, 1947-ലെ വിഭജനത്തിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗമായത്.
സിന്ധി ഹിന്ദുക്കള്‍ക്ക്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ തലമുറയില്‍പ്പെട്ടവര്‍ക്ക് ഇന്നും ഇന്ത്യയില്‍ നിന്നുള്ള സിന്ധിന്റെ വിഭജനം അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവായ എല്‍.കെ. അദ്വാനി അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഒന്നില്‍ എഴുതിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് സിന്ധ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം. എന്നാല്‍ സാംസ്‌കാരികമായി സിന്ധ് എല്ലാക്കാലവും ഇന്ത്യയുടെ ഭാഗമായിരിക്കും. മാത്രമല്ല, ഭൂമിയെ സംബന്ധിച്ചിടത്തോളം അതിര്‍ത്തികള്‍ വ്യത്യാസം വരാം. ആര്‍ക്കറിയാം, നാളെ സിന്ധ് ഇന്ത്യയിലേക്ക് തിരികെ വീണ്ടും വന്നേക്കാം. സിന്ധുനദിയെ പവിത്രമായി കരുതുന്ന നമ്മുടെ സിന്ധിലെ ജനങ്ങള്‍ എല്ലായ്‌പ്പോഴും നമ്മുടേത് തന്നെയായിരിക്കും. അവര്‍ എവിടെയായിരുന്നാലും എല്ലായ്‌പ്പോഴും അവര്‍ നമ്മുടേതായിരിക്കും, രാജ്‌നാഥ് സിങ് പറഞ്ഞു.
യുവാവിനെ കൊലപ്പെടുത്തി.. പ്രതികളായ മകനും മുൻ കോൺഗ്രസ് കൗൺസിലറായ പിതാവും പോലീസ് കസ്റ്റഡിയിൽ
കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശാണ് കൊല്ലപ്പെട്ടത്. കോട്ടയത്തെ മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍. മുന്‍ കൗണ്‍സിലര്‍ അനില്‍കുമാറും മകന്‍ അഭിജിത്തുമാണ് കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിന് കാരണം സാമ്പത്തിക തര്‍ക്കമെന്നാണ് സൂചന. അഭിജിത്തും മരിച്ച ആദര്‍ശും ലഹരിക്കേസുകളിലെ പ്രതികളാണ്.
അഭിജിത്തിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതുമായി ബന്ധപ്പെട്ട തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന സംശയത്തിലാണ് പൊലീസ്.
കൊല്ലം എരൂരിൽ പൊതുനിരത്തിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബ്ലോഗറും കൂട്ടരും പിടിയിൽ
കൊല്ലം എരൂരിൽ പൊതുനിരത്തിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബ്ലോഗറും കൂട്ടരും പിടിയിൽ. ശ്രീബ്ലോഗ് എന്ന പേരിൽ ബ്ലോഗ് നടത്തുന്ന ക്ലാപ്പന സ്വദേശി ശ്രീജിത്ത്, അയിലറ സ്വദേശി ബിറ്റോ വർഗീസ്, നേടിയറ സ്വദേശി ഗോപൻ എന്നിവരാണ് പോലീസ് പിടിയിലായത് .കഴിഞ്ഞദിവസം വൈകുന്നേരം ചണ്ണപ്പെട്ട ജംഗ്ഷനിലാണ് മാരകായുധവുമായി ഇവർ ഭീകരന്തരീഷം സൃഷ്ടിച്ചത്.
വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവർ അടുത്താൽ വെട്ടി കൊലപ്പെടുത്തുമെന്ന ഭീഷണിയും അശ്ലീല പദപ്രയോഗവും നടത്തി. സോഷ്യൽ മീഡിയയിലൂടെയുടെ ബ്ലോഗർ ശ്രീജിത്ത് നിരവധിപ്പേർക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തിയതിന്‍റെ പേരിലും പരാതിയുണ്ട്.
ശ്രീജിത്തും കൂട്ടരും സഞ്ചരിച്ചിരുന്ന വാഹനം പിൻതുടർന്നെത്തിയ പൊലീസ് ആലഞ്ചേരി വച്ച് വാഹനം തടഞ്ഞ് നിർത്തി ശ്രീജിത്തിനേയും കൂട്ടാളികളേയും പിടി കൂടുകയായിരുന്നു. ഇവർ ഉപയോഗിച്ചവടിവാളും വാഹനത്തിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഷെയ്ഖ് ഹസീനയെ കൈമാറണം: ഇന്ത്യയ്ക്ക് വീണ്ടും കത്തയച്ച് ബംഗ്ലാദേശ്
മുൻ ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് വീണ്ടും ആവശ്യപ്പെട്ട് ബംഗ്ലദേശ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീനയെ അതിവേഗം കൈമാറണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിനാണ് ബംഗ്ലദേശ് കത്തയച്ചത്. ഈ മാസം 17നാണ് ബംഗ്ലദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍ ഹസീനയെ ബംഗ്ലദേശ് കോടതി വധശിക്ഷ വിധിച്ചത്.
ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള കരാര്‍ പ്രകാരം ഹസീനയെ ഇന്ത്യ ബംഗ്ലദേശിന് കൈമാറേണ്ടതുണ്ട്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകള്‍ക്ക് ഇതില്‍ ഒഴിവുണ്ട്. സദുദ്ദേശത്തോടെ അല്ലാത്ത കേസുകളില്‍ കൈമാറ്റ അപേക്ഷ നിരസിക്കാമെന്ന വ്യവസ്ഥ മുന്‍നിര്‍ത്തി ഹസീനയെ ഇന്ത്യ കൈമാറില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ബംഗ്ലദേശ് ജനതയുടെ താല്‍പര്യവും സമാധാനവും കണക്കിലെടുത്തുള്ള നടപടി മാത്രമേ ഇന്ത്യ സ്വീകരിക്കുകയുള്ളൂവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
2024 ഓഗസ്റ്റ്–ജൂലൈ മാസങ്ങളില്‍ ബംഗ്ലദേശില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഉത്തരവിടുകയും ഗൂഢാലോചന നടത്തുകയും ചെയ്തെന്നും അനധികൃത വധശിക്ഷകള്‍ വ്യാപകമായി നടപ്പിലാക്കിയെന്നുമുള്ള കുറ്റങ്ങള്‍ ഹസീനയ്ക്കെതിരെ തെളിഞ്ഞുവെന്നായിരുന്നു ധാക്കയിലെ സ്പെഷല്‍ ട്രൈബ്യൂണലിന്‍റെ കണ്ടെത്തല്‍.
ഹനാൻ ഷായുടെ സംഗീത പരിപാടിയിലെ തിക്കും തിരക്കും… നിവർത്തി ഇല്ലാതെ പോലീസ് ലാത്തി വീശി… സംഘാടകർക്കെതിരെ കേസ്
കാസർകോട്: കാസർകോട്ട് ഗായകനും വ്ലോഗറുമായ ഹനാൻ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിക്കിലും തിരക്കിലും സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്. സംഘാടകരായ അഞ്ചുപേർക്കെതിരെയും കമ്മിറ്റി അംഗങ്ങൾക്കെതിരെയുമാണ് കേസടുത്തത്. ഇന്നലെ രാത്രി ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന് മുന്നറിയിപ്പ് നൽകിയിട്ടും 10000 ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്.
കാസർകോട് പുതിയ ബസ്റ്റാന്റിന് സമീപമുള്ള മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആളുകൾ ഇവിടെ തടിച്ചുകൂടുകയായിരുന്നു. നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. തിക്കും തിരക്കും കാരണം പൊലീസ് പരിപാടി നിർത്തിവെപ്പിച്ചു. ജില്ലാ പൊലീസ് മേധാവി നേരിട്ട് എത്തിയാണ് പരിപാടി നിർത്തി വെപ്പിച്ചത്. ആളുകളെ പിച്ച വിടാൻ പൊലീസ് ലാത്തി വീശി. തിക്കിലും തിരക്കിലുംപെട്ട് അസ്വസ്ഥത അനുഭവപ്പെട്ട 15 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
സ്കൂളിൽ പിടി പീരീയഡുകളിൽ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് കര്‍ശനനിര്‍ദേശം
ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ കലാ-കായിക വിദ്യാഭ്യാസത്തിനായി നിശ്ചയിച്ച പീരീയഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന കര്‍ശനനിര്‍ദേശവുമായി സര്‍ക്കാര്‍. ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്.
മറ്റു വിഷയങ്ങള്‍ക്കായി കലാ-കായിക-പ്രവൃത്തിപരിചയ പിരീയഡുകള്‍ മാറ്റിവെക്കുന്നത് പാഠ്യപദ്ധതി സമീപനത്തിന് വിരുദ്ധമാണെന്ന് ബാലാവകാശ കമ്മിഷന്‍ അംഗം ഡോ. എഫ് വിത്സണ്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.
വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ച് ബംഗളൂരുവില്‍ 2 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ബംഗളുരു : റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ച് ബംഗളൂരുവില്‍ 2 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം.
കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം നടന്നത്. BSC നഴ്സിംഗ് വിദ്യാർത്ഥികളായ 21 വയസ്സുള്ള ജസ്റ്റിൻ ജോസ് (തിരുവല്ല), 19 വയസ്സുള്ള സ്റ്റെറിൻ എൽസ ഷാജി (റാന്നി)എന്നിവരാണ് മരിച്ചത്. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോല്‍ ആയിരുന്നു അപകടം. ബംഗളുരു ബെലഗാവി വന്ദേഭാരത് എക്സ്പ്രസാണ് ഇവരെ ഇടിച്ചത്.
BSC നഴ്സിംഗ് 2ാം സെമസ്റ്റർ വിദ്യാർത്ഥികള്‍ ആയിരുന്നു ഇരുവരും. ചിക്കബനാവറ സപ്‌തഗിരി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്.
കൊല്ലത്ത് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: ഞെട്ടൽ മാറാതെ അപ്പോളോ നഗർ നിവാസികൾ
കരിക്കോട് അപ്പോളോ നഗറിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ പ്രദേശവാസികൾ. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇടത്തിങ്കലിൽ വീട്ടിൽ മധുസൂദനൻ പിള്ള (54) ആണ് ഭാര്യ കവിതയെ (46) ഇന്നലെ രാത്രിയിൽ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.








































