26.9 C
Kollam
Wednesday 31st December, 2025 | 06:20:36 PM
Home Blog Page 151

ശബരിമലയിൽ ,ഭക്തജന തിരക്ക് തുടരുന്നു റെക്കോഡ് വരുമാനം

ശബരിമല. സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുന്നു

പുലർച്ചെ മൂന്നിന് നടത്തുറന്ന് ഏഴ് വരെ 26472 പേർ ദർശനം നടത്തി

ഇന്നലെ 87585 പേർ ദർശനം നടത്തി ശബരിമലയിൽ  റെക്കോഡ് വരുമാനം
ആദ്യ 8 ദിവസത്തിന് ഉള്ളിൽ ലഭിച്ചത് 55 കോടി
കഴിഞ്ഞ വർഷം ഇത് 42 കോടി
അരവണ 28 കോടി
കാണിക്കായി 15 കോടി ലഭിച്ചു.

കരിമാൻതോട് വാഹനാപകടം ;
മരണമടഞ്ഞ രണ്ടു കുട്ടികളുടെയും സംസ്കാരം ഇന്ന് നടക്കും

കോന്നി കരിമാൻതോട് വാഹനാപകടം 
മരണപ്പെട്ട രണ്ടു കുട്ടികളുടെയും സംസ്കാരം ഇന്ന് നടക്കും. മൂന്നാം ക്ലാസ് വിദ്യാർത്ഥി  ആദിലക്ഷ്മി എൽകെജി വിദ്യാർത്ഥി യദു കൃഷ്ണൻ
എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്

സ്കൂളിൽ നിന്നും കുട്ടികളുമായി വന്ന ഓട്ടോറിക്ഷ പാമ്പിനെ കണ്ട്  വെട്ടിച്ചുമാറ്റിയപ്പോൾ തോട്ടിലേക്ക് മറിയുകയായിരുന്നു. എൽകെജി വിദ്യാർഥി യദുകൃഷ്ണ (4), 3-ാം ക്ലാസ് വിദ്യാർഥി ആദിലക്ഷ്മി (8) എന്നിവരാണു മരിച്ചത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. ഇന്നലെ വൈകിട്ടു സ്‌കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുന്ന സമയത്താണു അപകടം. ഡ്രൈവർക്കും മൂന്നു വിദ്യാർഥികൾക്കും പരുക്കേറ്റു

ഗുരുതരമായി പരുക്കേറ്റ മാടപ്പള്ളിൽ മനോജിന്റെ മകൾ ജുവൽ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപ്രതിയിലും ചാഞ്ഞപ്ലാക്കൽ അനിലിന്റെ മകൻ ശബരിനാഥിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിലും പ്രവേശിപ്പിച്ചു. അഞ്ച് വിദ്യാർഥികളും ഒരു വിദ്യാർഥിയുടെ അമ്മയുമായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാർ. വിദ്യാർഥിയുടെ അമ്മ പരുക്കില്ലാതെ രക്ഷപ്പെട്ടു. കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൻസ പരുക്കുകളോടെ പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിലും തലയ്ക്കു പരുക്കേറ്റ ഡ്രൈവർ തൂമ്പാക്കുളം വിളയിൽ രാജേഷ് പത്തനംതിട്ട ജനറൽ ആശുപ്രതിയിലും ചികിത്സയിലാണ്.

യദു കൃഷ്ണൻ്റെ ശരീരം കണ്ടെത്തിയത് മണിക്കൂറുകൾ വൈകിയാണ്. കുട്ടികളെപ്പറ്റി ധാരണയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർക്ക് ഗുരുതര മായി പരു ക്കേറ്റതിനാൽ ഒരു കുട്ടി തെറിച്ചു തോട്ടിൽ പോയകാര്യം ആരുമറിഞ്ഞില്ല. വീട്ടുകാർ അന്വേഷിച്ച് ആശുപത്രി യിലെത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന അപകട സ്ഥലത്ത് തിരച്ചിൽ നടത്തുകയായിരുന്നു.


പത്തുമണിയോടെ പോസ്റ്റ്മോർട്ടം ആരംഭിക്കും. കരിമാൻതോട് ശ്രീനാരായണ സ്കൂളിൽ പൊതുദർശനം. വിദേശത്തായിരുന്ന ആദിലക്ഷ്മിയുടെ പിതാവ് നാട്ടിലെത്തി

ഉച്ചയ്ക്കുശേഷം ആയിരിക്കും സംസ്കാര ചടങ്ങുകൾ

ആദർശ് യശോധരനെ സിപിഐ (എം) പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി

കുന്നത്തൂർ:പാർട്ടി തീരുമാനത്തിന് വിരുദ്ധമായി കുന്നത്തൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് പുത്തനമ്പലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആദർശ് യശോധരനെ സിപിഐ (എം) പ്രാഥമിക അംഗത്വത്തിൽ നിന്നും നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരം  പുറത്താക്കിയതായി എൽ.സി സെക്രട്ടറി  അഡ്വ.രാജേഷ് അറിയിച്ചു.

പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം

പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം. ജയിലില്‍ കഴിയുന്ന നേതാവിനെ കാണണമെന്ന് ആവശ്യപ്പെട്ട ഇമ്രാന്റെ സഹോദരിമാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. അഡിയാലയിലെ ജയിലില്‍ ഇമ്രാന്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2023 മുതല്‍ ഇമ്രാന്‍ ഖാന്‍ അഡിയാല ജയിലില്‍ തടവിലാണ്.
മൂന്ന് ആഴ്ചയോളമായി സഹോദരനെ കാണാന്‍ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നാണ് ഇമ്രാന്റെ സഹോദരിമാര്‍ പറയുന്നത്. ഈ ആഴ്ച റാവല്‍പിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ-ഇന്‍സാഫ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇമ്രാനെ കാണാന്‍ സഹോദരിമാരായ നൊരീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവര്‍ എത്തിയത്. എന്നാല്‍ ജയിലില്‍ സന്ദര്‍ശനം അനുവദിക്കാതെ പ്രവര്‍ത്തകരെയും സഹോദരിമാരെയും പൊലീസ് അക്രമിക്കുകയായിരുന്നു. അതേസമയം ഇമ്രാന്‍ ഖാന്റെ മരണത്തിന് പിന്നില്‍ അസിം മുനീറാണെന്ന് ബലൂചിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്‌സ് അക്കൗണ്ടിലെ പോസ്റ്റിലുണ്ട്. പാക്ക് സൈനിക മേധാവി അസിം മുനീറും ഐഎസ്‌ഐയും ചേര്‍ന്ന് ഇമ്രാന്‍ ഖാനെ ജയിലില്‍ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് നിരവധി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കന്നിയങ്കത്തിന് ഒരുങ്ങി നാത്തൂൻമാർ

ശാസ്താംകോട്ട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നാത്തൂൻമാർ മൽസരിക്കുന്നുവെന്ന പ്രത്യേകതയാണ് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിനുള്ളത്.2 വാർഡുകളിലായി മൽസരിക്കുന്ന രണ്ട് പേരും
യുഡിഎഫ് സ്ഥാനാർത്ഥികളാണ് എന്ന പ്രത്യേകതയുണ്ട്.മനക്കര 20-ാം വാർഡിലെ സ്ഥാനാർത്ഥിയായ എസ്.ശ്രീലക്ഷ്മിയും ഇവരുടെ സഹോദൻ പരേതനായ ശ്രീകുമാറിൻ്റെ ഭാര്യ ശിൽപ്പയുമാണ് മത്സര രംഗത്തുള്ള നാത്തൂന്മാർ.മുതുപിലാക്കാട് കിഴക്ക് 5 -ാം വാർഡിലെ സ്ഥാനാർത്ഥിയാണ് ശിൽപ.അനിൽകുമാറിൻ്റെ ഭാര്യയാണ് ശ്രീലക്ഷ്മി.രണ്ടു പേരുടെയും കന്നി മൽസരമാണിത്.

മോട്ടോർ കത്തിനശിച്ചു;കുന്നത്തൂരിൽ  കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ച

കുന്നത്തൂർ:മോട്ടോർ കത്തിനശിച്ചതിനെ തുടർന്ന് കുന്നത്തൂർ പഞ്ചായത്തിൽ ഒരാഴ്ചയായി കുടിവെള്ള വിതരണം മുടങ്ങിയിട്ടും നടപടിയില്ലെന്ന് പരാതി.കുന്നത്തൂർ ശുദ്ധജലപദ്ധതി പ്രകാരം ചേലൂർ കായലിൽ നിന്നുള്ള വെള്ളം കൊല്ലാറയിലെ പമ്പ് ഹൗസിൽ
എത്തിച്ചാണ് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നത്.മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ ഇടിയും മിന്നലിനെയും തുടർന്നാണ് മോട്ടോർ കത്തിയതെന്നാണ് അധികൃതർ പറയുന്നത്.എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പരാതി ഉയരുന്നത്.പൂർണമായും പൈപ്പ് വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളാണ് കുന്നത്തൂർ പഞ്ചായത്തിലുള്ളത്.ഇതിനാൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനു പോലും തുള്ളി വെള്ളമില്ലാതെ സാധാരണക്കാർ വലയുകയാണ്.പാചകം ചെയ്യുന്നതിനും മറ്റും പല ഭാഗങ്ങളിൽ പോയി കിണർ വെള്ളം ശേഖരിക്കുകയാണ്.പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പഞ്ചായത്തും പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് ജനങ്ങൾ പറയുന്നു.നിരവധി തവണ ശാസ്താംകോട്ട വാട്ടർ അതോറിറ്റി അധികൃതരുമായി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും ബന്ധപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.അതിനിടെ കത്തിനശിച്ച മോട്ടോർ മാറ്റി പകരം സംവിധാനം ഉറപ്പാക്കിയതായും അടുത്ത ദിവസം തന്നെ കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത് ചെന്നിത്തല

യുഡിഎഫ് കുന്നത്തൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനും സ്ഥാനാർത്ഥി സംഗമവും

കുന്നത്തൂർ:യുഡിഎഫ് കുന്നത്തൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനും സ്ഥാനാർത്ഥി സംഗമവും മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ കേരളത്തിൽ ഒരു രാഷ്ട്രിയ മാറ്റം ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്.കഴിഞ്ഞ 10 വർഷമായി കേരളം ഭരിച്ച സർക്കാരിനെതിരെയുള്ള വൻ ജനരോക്ഷം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ മകര വിളക്കിന് മുൻപ് അയ്യപ്പന്റെ വിഗ്രഹവും ഇവർ അടിച്ച് മാറ്റിയേനെയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.കെ.സുകുമാരപിള്ള അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,എം.വി ശശികുമാരൻ നായർ,ഉല്ലാസ് കോവൂർ,ദിനേശ് ബാബു,കാരയ്ക്കാട്ട് അനിൽ,ബഷീർ ഒല്ലായ്,കണ്ണൻ നായർ,കെ.ജി വിജയദേവൻപിള്ള,ഏഴാംമൈൽ ശശിധരൻ,ബേബി ജോൺ,ഷീജാ രാധാകൃഷ്ണൻ,റെജി കുര്യൻ,രാജൻ നാട്ടിശേരി എന്നിവർ പ്രസംഗിച്ചു.

പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം… രണ്ട് കുട്ടികള്‍ മരിച്ചു

പത്തനംതിട്ട തൂമ്പാക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ അപകടത്തില്‍ മരണം രണ്ടായി. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ആദിലക്ഷ്മി, നാലുവയസ്സുകാരന്‍ യദുകൃഷ്ണ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായത് ആറ് വിദ്യാര്‍ഥികളാണ്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ വീണത്.

കല്ലട സ്വദേശിയായ യുവതിയുടെ അക്കൗണ്ടില്‍ നിന്നും 22,62,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍

കൊല്ലം: പടിഞ്ഞാറെ കല്ലട സ്വദേശിയായ യുവതിയുടെ അക്കൗണ്ടില്‍ നിന്നും 22,62,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വന്ന കേസിലെ പ്രതികളായ കോഴിക്കോട് പാവണ്ടൂര്‍ സ്വദേശികളായ നിജേഷ് (36), അഖില്‍ജിത്ത് (28), സുരേഷ് (58) എന്നിവരാണ് പിടിയിലായത്.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയാണ് യുവതിയില്‍ നിന്നും പണം തട്ടിയെടുത്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശാസ്താംകോട്ട ഡിവൈഎസ്പി ബൈജു കുമാറിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ അനീസ്, എസ്‌ഐമാരായ ശരത്.കെ.പി, ശ്രീകുമാര്‍, എസ്‌സിപിഒ സത്താര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു 

തിരുവനന്തപുരം. നെയ്യാറ്റിൻകര കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പുഴുക്കുന്ന് സ്വദേശിയായ സജീഷ് 38 ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

പോലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ 
നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ   ഡ്രൈവറാണ്

കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേയ്ക്ക് പോയിരുന്നു’

വൈകിട്ട് 5 മണിക്കാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്