തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ പെൺകുട്ടിയുടെ കൂടുതൽ ശബ്ദരേഖ പുറത്ത് വിട്ട് മാധ്യമങ്ങൾ. ഗർഭഛിദ്രത്തിന് ഇരയായ യുവതി തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ദുരനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിൻ്റെ ഓഡിയോയാണ് പുറത്തുവന്നത്. ഗർഭഛിദ്രത്തിന് മരുന്ന് ഉപയോഗിച്ചതിന് ഡോക്ടർ വഴക്ക് പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ യുവതി വെളിപ്പെടുത്തി.
ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി, ഒരാൾ മരിച്ചു
ചെങ്ങന്നൂർ .ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ കോളജ് ബസ് നന്നാക്കുന്നതിനിടെ ബസ്സിനുള്ളിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു. വർക്ക്ഷോപ്പ് ജീവനക്കാരൻ കുഞ്ഞുമോൻ ആണ് മരിച്ചത്
ഓടാതെ കിടന്ന ബസ് നന്നാക്കുന്നതിനിടെ അസാധാരണമായ പൊട്ടിത്തെറിയുണ്ടായി
രണ്ടു പേർക്ക് പരുക്കേറ്റു
ഒരാളുടെ പരുക്ക് ഗുരുതരമായിരുന്നു.
അപകടം വൈകിട്ട് 6.50ന്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പരാതി ഉണ്ടെങ്കിൽ നിയമപരമായി കാര്യങ്ങൾ നടക്കട്ടെ. നിയമപരമായി നടക്കുന്ന കാര്യങ്ങൾക്ക് തങ്ങൾ തടസം നിൽക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകുമെന്നും തനിക്കെതിരെയും ഉണ്ടായിട്ടുണ്ടെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഏതെങ്കിലുമൊക്കെ കള്ളക്കേസുകൾ ഉണ്ടാക്കിയെടുക്കുക എന്നത് സർക്കാരിന്റെ രീതിയാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
ആരുടെ പേരിലും കള്ളക്കേസ് കൊടുക്കാം. പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. അതിൽ എന്താണ് പുറത്തുവരുന്നതെന്ന് അറിയട്ടെ. അതിനു ശേഷം മറുപടി പറയാം. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കുമെന്നും ഇപ്പോൾ പരാതി വരാൻ കാരണം തെരഞ്ഞെടുപ്പാണെന്നും അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു.
ഭരണിക്കാവ് സ്റ്റോപ്പുകൾ പുനസ്ഥാപിക്കാൻ അടിയന്തര രാഷ്ട്രീയ നീക്കം, പഞ്ചായത്ത് വിളിച്ച യോഗം പാളി
ശാസ്താംകോട്ട. ഭരണിക്കാവ് ട്രാഫിക് പരിഷ്കാരം അട്ടിമറിക്കാൻ രാഷ്ട്രീയ നീക്കം വീണ്ടും. സ്റ്റോപ്പുകൾ പഴയ പടിയാക്കാൻ മോട്ടോർ വാഹന വകുപ്പിന് മേലേ രാഷ്ട്രീയ സമ്മർദ്ദം. ഒരു വിഭാഗം വ്യാപാരികൾ വോട്ട് ബഹിഷ്കരിക്കൽ അടക്കമുള്ള ഭീഷണികൾ മുഴക്കിയതോടെ ഇടത് രാഷ്ട്രീയ നേതൃത്വം പുനർവിചിന്തനത്തിലേക്ക് നീങ്ങിയിരിക്കയാണ്.
ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ എം എഎ കോവൂർ കുഞ്ഞുമോനും മുൻ എംപി കെ സോമപ്രസാദും ബന്ധപ്പെട്ട് അനുകൂല നീക്കത്തിന് ശ്രമിച്ചതോടെ പുതിയ സംവിധാനം മാറ്റാൻ മന്ത്രി നടപടിക്ക് നിർദ്ദേശിച്ചിട്ടുണ്ട്.
ചക്കുവള്ളി, അടൂർ റോഡുകളിലെ സ്റ്റോപ്പു പുനസ്ഥാപിച്ചു കിട്ടണമെന്നതാണ് മുഖ്യാവശ്യം. ചവറ നിന്നും പത്തനംതിട്ടയ്ക്ക് പോകുന്ന ബസുകൾ പഴയ സ്റ്റോപ്പിൽ നിർത്തി ആളിറക്കി സ്റ്റാൻഡിൽ കയറി തിരികെ വീണ്ടും ജംക്ഷൻ ചുറ്റിപോകുന്ന തരം ചില പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്.
ഇതെല്ലാം ആലോചിക്കാൻ പഞ്ചായത്ത് ഇന്ന് വിളിച്ച യോഗത്തിൽ പക്ഷേ മോട്ടോർ വാഹന വകുപ്പും മരാമത്ത് റോഡ് വിഭാഗവുമേ എത്തിയുള്ളു. അതോടെ യോഗം കൂടാനാവാതെ പിരിഞ്ഞു.
സത്യത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത്തരമൊരു യോഗം നിയമ വിരുദ്ധമായിട്ടും രാഷ്ട്രീയ താൽപര്യം മൂലം വിളിക്കുകയായിരുന്നു
ഭരണിക്കാവിലെ നിലവിലെ ട്രാഫിക് സംവിധാനം പൊതുജനങ്ങൾ വ്യാപകമായി അനുകൂലിക്കുന്നുണ്ട്. അപകടങ്ങൾ കുറഞ്ഞതായി പൊലിസ് റിപ്പോർട്ടുമുണ്ട്.
കാറുകൾ കൂട്ടിയിടിപ്പിച്ച് പരീക്ഷണം: സിയറ എസ് യുവിയുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ല
വിപണി കീഴടക്കാൻ ടാറ്റാ മോട്ടോഴ്‌സിൻറെ പുതിയ വാഹനം ടാറ്റാ സിയറ, പ്രീമിയം മിഡ് എസ്‌യുവി. സുരക്ഷയുടെ കാര്യത്തിൽ സിയറ ഒരു വിട്ടു വീഴ്ചയും ഇല്ലെന്ന് കമ്പനി ഉദാഹരണ സഹിതം കാണിക്കുന്നു . അതിനായി പുതിയ രണ്ടു സിയറ എസ്‌യുവികൾ തമ്മിൽ കൂട്ടിയിടിപ്പിച്ച് (ക്രാഷ് ടെസ്റ്റ്) പരീക്ഷണം നടത്തിയതിൻറെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ. 11.49 ലക്ഷം രൂപയാണ് പ്രാംരംഭ എക്‌സ് ഷോറൂം വില. ഡിസംബർ 16ന് ബുക്കിംഗ് ആരംഭിക്കും.
ഡിസൈനിലും പ്രവർത്തനക്ഷമതയിലും മികവും പുതുമയും ഉറപ്പാക്കിയാണ് ടാറ്റാ സിയറയുടെ രണ്ടാം വരവ്. 1.5 ഹൈപീരിയൻ ടിജിഡിഐ പവർഫുൾ 4-സിലിണ്ടർ, 160 പിഎസ് പവർ, 255 എൻഎം ടോർക്ക്, ഹൈപ്പർക്വയറ്റ് റൈഡ്, വേരിയബിൾ ജിയോമെട്രി ടർബോ ചാർജർ പോലുള്ള അഡ്വാൻസ്ഡ് ഹൈപ്പർടെക് സാങ്കേതിക വിദ്യകൾ എന്നിവ പുതിയ മോഡലിൻറെ സവിശേഷതയാണ്.
മറ്റു വസ്തുക്കളിൽ ഇടിപ്പിച്ചു പരീക്ഷണങ്ങൾ നടത്താറുണ്ടെങ്കിലും രണ്ടു വാഹനങ്ങൾ തമ്മിൽ ഇടിപ്പിച്ചു സുരക്ഷാപരിശോധന ആദ്യമാണെന്നു ടാറ്റ പറയുന്നു.
ലൈംഗിക പീഡന പരാതി ചാർജ്ജിലേക്ക്, രാഹുൽ എവിടെ ?
തിരുവനന്തപുരം . രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി യുവതി നേരിട്ട് മുഖ്യമന്ത്രിക്ക് നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുപ്പു കാലകത്ത മുഖ്യവിഷയമായി ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് അതിജീവിത പരാതി നല്‍കിയത്. പിന്നാലെ പൊലിസ് നീക്കവും തുടങ്ങി. ഇതോടെ രാഹുൽ അജ്ഞാത കേന്ദ്രത്തിലേക്ക് മാറി. മുൻകൂർ ജാമ്യത്തിന് ശ്രമം നടക്കുന്നതായാണ് സൂചന.
യുവതി വാട്‌സാപ്പ് ചാറ്റ്, ശബ്ദരേഖ അടക്കമുള്ള തെളിവുകളും കൈമാറിയിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി
കേസിന്റെ വിവരങ്ങൾ ധരിപ്പിച്ചതായാണ് വിവരം . അതിജീവിത നൽകിയ പരാതി നേരിട്ട് കൈമാറിയെന്ന് സൂചന
പരാതി ഡിജിപിക്കും കൈമാറി.
അതേസമയം പീഡനത്തിന് ഇരയായ യുവതി പരാതി നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല
MLA ഓഫീസ് പൂട്ടിയ നിലയിലാണ്. പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമാകുന്നതിനിടെയാണ് അതിജീവിത പരാതി നല്‍കിയിരിക്കുന്നത്. രാഹുലിന്റെ ശബ്ദരേഖ പുറത്തുവന്ന സമയത്ത് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആരും മൊഴി നല്‍കാതായതോടെ അന്വേഷണം വഴിമുട്ടിയിരുന്നു.
അതേസമയം ഇന്ന് രാവിലെ രാഹുലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സജൻ പരാതി നല്‍കിയിരുന്നു. വനിതാനേതാക്കളെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളെ നേരില്‍ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ശബ്ദരേഖ പുറത്തുവന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖയിലും വാട്സാപ്പ് ചാറ്റുകളിലും ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന സംഭാഷണമാണുള്ളത്.
ഗർഭനിരോധന ഗുളിക കഴിക്കരുതെന്നും, ഗർഭിണിയാകാൻ റെഡിയാകൂയെന്നും ചാറ്റില്‍ യുവതിയോട് അവശ്യപ്പെടുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്ന് പറയുമ്ബോള്‍ കൊല്ലാക്കൊല ചെയ്യരുതെന്ന് യുവതി അപേക്ഷിക്കുന്നു. ശബ്ദരേഖയില്‍ യുവതിക്കെതിരെ ഭീഷണി സ്വരത്തിലും രാഹുല്‍ സംസാരിക്കുന്നുണ്ട്. ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നുമാണ് യുവതിയോട് പറയുന്നത്.
കുഞ്ഞ് വേണമെന്ന് പറഞ്ഞുകൊണ്ടിരുന്നത് നിങ്ങളല്ലേയെന്നും, അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നതെന്നും യുവതി ചോദിക്കുന്നു. എന്റെ പ്ലാനിങ് അല്ലായിരുന്നല്ലോ, നിങ്ങളുടെ പ്ലാനിങ് ആയിരുന്നല്ലോ ഇതെന്നും യുവതി ചോദിക്കുമ്ബോള്‍, കുഞ്ഞിനെ ഇല്ലാതാക്കണമെന്ന മറുപടിയാണ് നല്‍കുന്നത്. ലൈംഗികാരോപണത്തില്‍ പാർട്ടിയുടെ സസ്‌പെൻഷൻ നേരിട്ട രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി കിട്ടിയ ഉടൻ തന്നെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം ഡിജിറ്റൽ തെളിവുകള്‍ കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. ഇന്ന് തന്നെ കേസെടുത്തേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസിൽ മുൻകൂട്ടി അനുവാദം വാങ്ങിയാണ് യുവതി എത്തിയത്. എത്രയും വേഗത്തിൽ നടപടിയെടുക്കണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി നൽകിയെന്നാണ് വിവരം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ ഇന്ന് പരാതി നൽകിയിരുന്നു. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന പറയുന്നുണ്ട്.
വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു
തിരുവനന്തപുരം: വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പോരാട്ടത്തിനായാണ് ഇന്ത്യൻ വനിതാ ടീം തലസ്ഥാനത്തെത്തുന്നത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ. പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത്. ഡിസംബർ 26, 28, 30 തീയതികളിലാണ് പോരാട്ടം.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ് കളിക്കുന്നത്. ഏകദിന ലോകകപ്പ് നേട്ടത്തിനു ശേഷം വനിതാ ടീം കളിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.
ഈ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യൻ വനിതാ ടീം അവസാനമായി ടി20 പരമ്പര കളിച്ചത്. പരമ്പര ഇന്ത്യ 3-2നു സ്വന്തമാക്കുകയും ചെയ്തിരുന്നു.
ബാംഗളൂരിൽ നിന്നും ശാസ്താംകോട്ടക്ക് നേരിട്ടുള്ള ബസ് സർവീസ് വരുന്നു
ബാംഗളൂരിൽ നിന്നും ശാസ്താംകോട്ടക്ക് നേരിട്ടുള്ള ബസ് സർവീസ് ആരംഭിക്കുന്നു..ഡിസംബർ 1 മുതലാണ് സർവ്വീസ് തുടങ്ങുക
ബാംഗ്ലൂരിലേക്ക് പോകാൻ കൊല്ലം, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്നിരുന്നു എന്നത് ഒഴിവാക്കാം എന്നതാണ് മെച്ചം.
പ്രമുഖ ബസ് ഓപ്പറേറ്ററായ Oneness Travels ആണ് ഡിസംബർ 1 മുതൽ ശാസ്താംകോട്ടയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നത്. ഭാരത് ബെൻസ് 2+1 AC Premium സ്ലീപ്പർ ബസ്സ് ആണ് ഉപയോഗിക്കുന്നതെന്ന് പരസ്യത്തിൽ പറയുന്നു.
യാത്രാ റൂട്ട്:
ശാസ്താംകോട്ട → ഭരണിക്കാവ് → സിനിമാപ്പറമ്പ് → കടമ്പനാട് → തുവയൂർ → അടൂർ → കോട്ടയം → അങ്കമാലി → പാലക്കാടു → കോയമ്പത്തൂർ → സേലം വഴി ബാംഗ്ലൂർ
ബാംഗ്ലൂരിൽ പഠിക്കാനും, ജോലി ചെയ്യാനും, ബിസിനസ്സ് ആവശ്യങ്ങൾക്കായും പ്രതിദിനം കുന്നത്തൂർ മേഖലയിൽ നിന്ന് നിരവധി പേർ യാത്ര ചെയ്യുന്നുണ്ട്. ഈ സർവീസ് അവർക്ക് ആശ്വാസമാകും എന്നാണ് പ്രതീക്ഷ.
ഈ സർവീസ് വിജയകരമാകുന്നുവെങ്കിൽ, ഭാവിയിൽ ഇതേ റൂട്ടിൽ കൂടുതൽ സർവീസുകളും ആരംഭിക്കാനാണ് പദ്ധതി.
ടിക്കറ്റുകൾ ഈ സൈറ്റുകളിൽ നിന്നും ലഭ്യമാണ് :
1. www.makemytrip.com
2. https://www.onenesstravels.in/
ലേബര്‍ കോഡ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാൻ തീരുമാനം
തിരുവനന്തപുരം . കേന്ദ്ര ലേബര്‍ കോഡ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാന്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനം. ലോബര്‍ കോഡിനെതിരെ യോഗത്തില്‍ പ്രമേയം പാസാക്കി.. ലേബര്‍ കോഡ് കരട് വിജ്ഞാപനം പുറത്തിറക്കിയത് രഹസ്യമായിട്ടല്ലെന്നും, തൊഴിലാളി സംഘടനകളെ അറിയിച്ചിരുന്നെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.. എന്നാല്‍ കരട് പുറത്തിറക്കിയ നടപടിയെ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് യോഗത്തില്‍ വിമര്‍ശിച്ചു
ട്രേഡ് യൂണിയനുകളെ അറിയിക്കാതെ 2021 ല്‍ ലേബര്‍ കോഡ് കരട് വിജ്ഞാപനം ഇറക്കിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തൊഴിലാളി സംഘടന പ്രതിനിധികളുടെ അടിയന്തര യോഗം തൊഴില്‍മന്ത്രി വിളിച്ചു ചേര്‍ത്തത്.. കേന്ദ്ര ലേബര്‍ കോഡ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യോഗത്തില്‍ പ്രമേയം പാസാക്കി.. ലേബര്‍ കോഡ് ഏകപക്ഷീയമാണെന്ന് യോഗം വിലയിരുത്തി.. തൊഴിലാളി സംഘടന നേതാക്കള്‍ക്കൊപ്പം മന്ത്രി വി ശിവന്‍കുട്ടിയും കേന്ദ്ര മന്ത്രിയെ കണ്ട് ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന അഭിപ്രായം അറിയിക്കും
കേന്ദ്ര തൊഴില്‍ സെക്രട്ടറിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്.. നടപ്പാക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.. 2021 ഡിസംബറില്‍ കരട് ഇറങ്ങിയ ശേഷം 2022 ജൂലൈയില്‍ നടന്ന ശില്‍പശാലയില്‍ എല്ലാ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ക്കും പകര്‍പ്പ് വിതരണം ചെയ്‌തെന്നും പറഞ്ഞു.. കരട് പ്രസിന്ധീകരിച്ചത് അറിഞ്ഞില്ലെന്ന എഐടിയുസിയുടെ വിമര്‍ശനം തള്ളി, ശില്‍പശാലയിലെ ഫോട്ടൊ ഉള്‍പ്പെടെയായിരുന്നു മന്ത്രി വിശദീകരിച്ചത്.. അതേസമയം ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടെന്ന് പറഞ്ഞ് കരട് വിജ്ഞാപനം ഇറക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു







































