Home Blog Page 1222

ജസ്റ്റിസ് ബി.ആര്‍. ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകും

ജസ്റ്റിസ് ബി.ആര്‍. ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ്ഖന്ന കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കി. സത്യത്രിജ്ഞ മെയ്14 ന് നടക്കും.
ബോംബെ ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ ഗവായ് നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ചാന്‍സലറാണ്. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സ് ഒഫീഷ്യോ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ്.

നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ , അമരാവതി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അമരാവതി സര്‍വകലാശാല എന്നിവയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായിരുന്നു അദ്ദേഹം. 1992 ആഗസ്ത് മുതല്‍ 1993 ജൂലൈ വരെ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു. പിന്നീട്, 2000 ജനുവരി 17 ന് നാഗ്പൂര്‍ ബെഞ്ചില്‍ ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2003 നവംബര്‍ 14 ന്ബി ആര്‍ ഗവായിയെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി.2019 ലാണ് ഗവായിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത്. നിലവില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ്ഖന്നയുടെ കാലാവധി 2025 മെയ് 13 വരെയാണ്.

കറപിടിച്ച് മാറ്റി വച്ചിരിക്കുന്ന സ്പൂണുകളും പാത്രങ്ങളും ഉണ്ടോ? എങ്കില്‍ അവ മിനുക്കിയെടുക്കാന്‍ ഇതാ ചില നുറുങ്ങു വിദ്യകള്‍

അടുക്കളയില്‍ ഏറെക്കാലമായി ഉപയോഗിക്കുന്നതിനാല്‍ കറപിടിച്ച് മാറ്റി വച്ചിരിക്കുന്ന സ്പൂണുകളും പാത്രങ്ങളും ഉണ്ടോ? എങ്കില്‍ അവ മിനുക്കിയെടുക്കാന്‍ ഇതാ ചില നുറുങ്ങു വിദ്യകള്‍

ബേക്കിങ് സോഡ
കുറച്ചു വെള്ളത്തിലേയ്ക്ക് ബേക്കിങ് സോഡ ചേര്‍ത്ത് മിശ്രിതമാക്കാം. ഈ പേസ്റ്റ് പാത്രങ്ങളില്‍ പുരട്ടി അല്‍പ സമയം മാറ്റി വയ്ക്കാം. ശേഷം സ്‌ക്രബര്‍ ഉപയോഗിച്ച് കഴുകി കളയാം.

വിനാഗിരി
ഒരു പാത്രത്തില്‍ വെള്ളവും വിനാഗിരിയും തുല്യ അളവിലെടുക്കാം. ഇതില്‍ പാത്രങ്ങളും സ്പൂണും മുക്കി വയ്ക്കാം. 15 മിനിറ്റിനു ശേഷം കഴുകിയെടുക്കാം.

നാരങ്ങ ഉപ്പ്
അമിതമായി കറ പിടിച്ചിരിക്കുന്ന ഇടങ്ങളില്‍ ഉപ്പ് വിതറാം. ഒരു നാരങ്ങയുടെ പകുതി ഉപയോഗിച്ച് അവിടെ മൃദുവായി ഉരസാം. ഇത് ഏതു കറയും നീക്കം ചെയ്യാന്‍ സഹായിക്കും.

ടൊമാറ്റോ കെച്ചപ്പ്
സോഫ്റ്റ് തുണിയിലോ സ്‌പോഞ്ചിലോ ടൊമാറ്റോ കെച്ചപ്പ് എടുക്കാം. അത് ഉപയോഗിച്ച് കറ പിടിച്ചിരിക്കുന്ന പ്ലേറ്റ് സ്‌ക്രബ് ചെയ്യാം. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം.

ചൂടുവെള്ളം
കറയുള്ള സ്റ്റീല്‍ പാത്രങ്ങളും സ്പൂണും ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കാം. അല്‍പ സമയത്തിനു ശേഷം ലിക്വിഡ് സോപ്പ് ഉപയോഗിച്ച് കഴുകി കളയാം.

ഇരുമ്പന്‍ പുളി പറിക്കാന്‍ ശ്രമിക്കവേ മരത്തിന്റെ കൊമ്പൊടിഞ്ഞ് കിണറ്റില്‍ വീണ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ഇരുമ്പന്‍ പുളി പറിക്കാന്‍ ശ്രമിക്കവേ മരത്തിന്റെ കൊമ്പൊടിഞ്ഞ് കിണറ്റില്‍ വീണ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് ചെക്യാട് മാമുണ്ടേരിയില്‍ ആണ് സംഭവം.. 10 വയസ്സുകാരന്‍ മുനവ്വറലിയാണ് മരിച്ചത്. ചെക്യാട് സൗത്ത് എം.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ബുധനാഴ്ച രാവില എട്ടരയോടെ മാമുണ്ടേരിയിലെ മഹനുദ്ദീന്‍ ഉലും മദ്രസയോട് ചേര്‍ന്നുള്ള പറമ്പിലെ കിണറില്‍ വീണാണ് മരണം സംഭവിച്ചത്. പുളി പറിക്കാനായി കയറിയ കുട്ടി മരത്തിന്റെ കൊമ്പൊടിഞ്ഞ് കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ നാട്ടുകാര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാമുണ്ടേരി നെല്ലിയുള്ളതില്‍ ഹമീദിന്റെ മകനാണ് മരിച്ച മുനവ്വറലി.

കാമുകനുമൊത്തുള്ള സ്വകാര്യനിമിഷങ്ങള്‍ നേരില്‍ കണ്ട ഭര്‍ത്താവിനെ കൊലപ്പെടുത്തി യൂട്യൂബറായ യുവതി

കാമുകനുമൊത്തുള്ള സ്വകാര്യനിമിഷങ്ങള്‍ നേരില്‍ കണ്ട ഭര്‍ത്താവിനെ കൊലപ്പെടുത്തി യൂട്യൂബര്‍. ഹരിയാനയിലെ ഭിവാനി സ്വദേശിയായ പ്രവീണിനെ ഭാര്യ രവീണയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ കാമുകന്‍ സുരേഷും ചേര്‍ന്ന് കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം വഴി ഒന്നര വര്‍ഷം മുന്‍പാണ് രവീണയും സുരേഷും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഒന്നിച്ച് വിഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. പലപ്പോഴും ഇതേച്ചൊല്ലി രവീണയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. രവീണയും സുരേഷും തമ്മില്‍ പ്രണയത്തിലാണെന്ന സംശയം പലവട്ടം പ്രവീണ്‍ ചോദിച്ചുവെങ്കിലും രവീണ നിഷേധിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് പ്രവീണ്‍ വീട്ടിലെത്തുമ്പോള്‍ രവീണയും സുരേഷും അടുത്തിടപഴകുന്നത് നേരില്‍ കണ്ടു. ഇതോടെ നിയന്ത്രണം വിട്ട പ്രവീണും രവീണയും തമ്മല്‍ വാക്കേറ്റമുണ്ടയി. തുടര്‍ന്ന് രവീണ തന്റെ ഷാള്‍ എടുത്ത് പ്രവീണിന്റെ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

രാത്രി ബൈക്കില്‍ രവീണയ്ക്കും സുരേഷിനും ഇടയിലായി ഇരുത്തി മൃതദഹം ആറു കിലോമീറ്റര്‍ അപ്പുറമുള്ള അഴുക്കുചാലില്‍ കൊണ്ട് തള്ളി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് അഴുകിത്തുടങ്ങിയ ശരീരം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. സിസിടിവികള്‍ പരിശോധിച്ചതോടെ രവീണയെയും സുരേഷിനെയും പൊലീസ് തിരഞ്ഞെത്തുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ 34,000 പേരാണ് രവീണയെ പിന്തുടരുന്നത്. യൂട്യൂബ് ചാനലില്‍ അയ്യായിരം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട്. രവീണ പങ്കുവയ്ക്കുന്ന ഉള്ളടക്കങ്ങളിലേറെയും കുടുംബ ബന്ധങ്ങളിലെ തമാശകളാണ്. ആറുവയസുള്ള മകന്‍ ഇവര്‍ക്കുണ്ട്.

കരള്‍ രോഗത്തെത്തുടര്‍ന്ന് സിനിമ-സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍

കരള്‍ രോഗത്തെത്തുടര്‍ന്ന് സിനിമ-സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍. വിഷ്ണുപ്രസാദിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നുമാണ് സുഹൃത്തുക്കള്‍ അറിയിക്കുന്നത്. വിഷ്ണു പ്രസാദിന്റെ മകള്‍ താരത്തിന് കരള്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു തുക നല്‍കി. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളില്‍ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാന്‍ ഒരുങ്ങുകയാണെന്ന് ആത്മ. കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച നടനാണ് വിഷ്ണു പ്രസാദ്.

രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പുകഴ്ത്തുന്നത് ഒഴിവാക്കാമായിരുന്നു…. അഭിനന്ദനം സദുദ്ദേശപരമെങ്കിലും ദിവ്യ.എസ്.അയ്യര്‍ക്ക് വീഴ്ചയുണ്ടായെന്ന് കെ.എസ്.ശബരീനാഥന്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ അഭിനന്ദിച്ച ദിവ്യ.എസ്.അയ്യര്‍ക്ക് വീഴ്ചയുണ്ടായെന്ന് കെഎസ്. ശബരീനാഥന്‍. ദിവ്യയുടെ അഭിപ്രായം തികച്ചും വ്യക്തിപരമാണ്. അഭിനന്ദനം സദുദ്ദേശപരമെങ്കിലും വീഴ്ചയുണ്ടായി. മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഒപ്പം നില്‍ക്കണം എന്നത് ഉദ്യോഗസ്ഥ ധര്‍മ്മം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. കെ കെ രാഗേഷിന്റേത് രാഷ്ട്രീയ നിയമനമാണ്. രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പുകഴ്ത്തുന്നത് ഒഴിവാക്കാമായിരുന്നു. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നുവെന്നും കെ എസ് ശബരീനാഥന്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശബരീനാഥന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ രാജ്യസഭാ അംഗവുമായ കെ.കെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ്. അയ്യര്‍ പോസ്റ്റ് പങ്കുവെച്ചത്.
അതേസമയം ദിവ്യ എസ് അയ്യര്‍ ഐഎഎസിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തു വന്നിരുന്നു. പിണറായി വിജയന് പാദസേവ ചെയ്യുന്ന ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരിലൊരാളാണ് ദിവ്യ. സോപ്പിട്ടോളൂ. പക്ഷെ ഒരുപാട് പതപ്പിക്കേണ്ട, ഭാവിയില്‍ അത് ദോഷം ചെയ്യുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ദിവ്യ എസ് അയ്യരുടെ പരാമര്‍ശത്തോട്, നോ കമന്റ്സ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്.

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി: വ്‌ലോഗര്‍ തൊപ്പി പോലീസ് കസ്റ്റഡിയില്‍

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പിയെ ( മുഹമ്മദ് നിഹാല്‍) വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് മണിക്കൂറോളം കസ്റ്റഡിയില്‍ വച്ച ശേഷമാണ് നിഹാലിനെയും രണ്ട് സുഹൃത്തുക്കളെയും വടകര പൊലീസ് വിട്ടയച്ചത്. സ്വകാര്യ ബസ് ജീവനക്കാരുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് സംഭവം. തര്‍ക്കത്തിനിടെ തൊപ്പി ഇവര്‍ക്ക് നേരേ എയര്‍ പിസ്റ്റള്‍ ചൂണ്ടിയെന്നാണ് ആരോപണം.
എന്നാല്‍ പരാതിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് മൂന്നു പേരെയും വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ശരത്.എസ്.നായര്‍, മുഹമ്മദ് ഷമീര്‍ എന്നിവരാണ് കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വടകര-കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോടേക്ക് പോകുകയായിരുന്നു തൊപ്പി.
ഇവരുടെ കാര്‍ സ്വകാര്യ ബസുമായി ഉരസി. ബസ് സൈഡ് കൊടുത്തില്ലെന്നും മറികടക്കുന്നതിനിടെ ഉരസിയെന്നും ആരോപിച്ച് തൊപ്പിയും കാര്‍ യാത്രക്കാരായ രണ്ട് പേരും വടകര ബസ് സ്റ്റാന്‍ഡിലെത്തി സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു.
കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞു വച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ബസ് ജീവനക്കാര്‍ പരാതി ഇല്ലെന്ന് അറിയിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടില്ല.

കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ബോംബ് ഭീഷണി

കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ബോംബ് ഭീഷണി. ഇന്ന് രാവിലെ 4 മണിയോടെയാണ് ഒഫീഷ്യല്‍ മെയില്‍ ഐഡിയിലേക്ക് ഭീഷണി സന്ദേശം വന്നത്. ഓഫീസില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് ജീവനക്കാര്‍ പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ബോംബ് സ്‌കോഡ് സ്ഥലത്ത് പരിശോധന നടത്തി. അടുത്തിലെ കൊല്ലം കളക്ട്രേറ്റിലും സമാനമായ രീതിയില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് പരിഭ്രാന്തിക്ക് ഇടയാക്കിയിരുന്നു.
അതേസമയം തൃശ്ശൂരിലും പാലക്കാടും ആര്‍ഡിഒ ഓഫീസുകള്‍ക്കും് ബോംബ് ഭീഷണി ലഭിച്ചു. റാണ തഹവൂര്‍ എന്ന പേരിലുള്ള വിലാസത്തില്‍ നിന്ന് വന്ന മെയിലില്‍ തമിഴ്നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാന്‍ വേണ്ടി ബോംബ് സ്‌ഫോടനം നടക്കുമെന്നാണ് ഇതില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഓഫീസുകളില്‍ ഭീഷണി സന്ദേശം ലഭിച്ചതിന്റെ കാരണം വ്യക്തമല്ല. തൃശൂര്‍ അയ്യന്തോളിലെ ആര്‍.ഡി.ഒ ഓഫിസ് ബോംബിട്ട് തകര്‍ക്കുമെന്നാണ് ആദ്യം ഭീഷണിയെത്തിയത്. പുലര്‍ച്ചെ നാലരയോടെയാണ് ഇവിടെ ബോംബ് ഭീഷണിയെത്തിയത്.

ജിം സന്തോഷ് കേസിലെ മുഖ്യ സൂത്രധാരൻ അലുവ അതുൽ  പിടിയിൽ

കരുനാഗപ്പള്ളി. ജിം സന്തോഷ് കേസിലെ മുഖ്യ സൂത്രധാരൻ അലുവ അതുൽ  പിടിയിൽ. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്നാണ്  അലുവ അതുൽ പിടിയിലായത്. വേഷം മാറി ഒളിവിൽ കഴിയുന്നതിനിടെയാണ് കരുനാഗപ്പളളി പോലീസിൻ്റെ പിടിയിലാകുന്നത്.


മാർച്ച് 27 ന് പുലർച്ചെയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷിനെ വീട്ടിൽ കയറി അലുവ അതുലിൻ്റെ നേതൃത്വത്തിലുള്ള സംഘം വെട്ടികൊലപ്പെടുത്തിയത്.പിന്നീട് ഒളിവിൽ പോയ പ്രതികളിൽ  6 പേരെ പിടികൂടാൻ ആയെങ്കിലും  അലുവ അതുൽ പോലീസിനെ വെട്ടിച്ച് കടന്ന് കളയുകയായിരുന്നു.
   ഇതിനിടയിൽ അലുവ അതുൽ ആലുവയിൽ വെച്ച് പോലീസ് വെട്ടിച്ച് കടന്ന് കളഞ്ഞു. അതുൽ ബാംഗ്ലൂരിലേക്ക് കടന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് വിവിധ ഇടങ്ങളിൽ പരിശോധന  നടത്തി.അലുവ അതുലിന് സഹായം നൽകിയ മലയാളിയായ ബാംഗ്ലൂർ താമസക്കാരനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്ന് അതുൽ പിടിയിലാകുന്നത


പിടിയിലാകുമ്പോൾ അതുൽ വേഷവും, രൂപവും  മാറിയ നിലയിലായിരുന്നു.അലുവ അതുലിനെ സഹായിച്ചതായി കണ്ടെത്തിയാളെയും പോലീസ് പിടികൂടി.കേസിൽ അലുവ അതുലിനെ പിടികൂടാൻ കഴിഞ്ഞത് പോലീസിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. അലുവ അതുലാണ് തന്നെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് അനീറും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വയനകം സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അലുവ അതുൽ



കേരള പോലീസിന്റെ വ്യാജ ചിഹ്നം ഉപയോഗിച്ചുള്ള തട്ടിപ്പ് തുടരുന്നു

കൊച്ചി. കേരള പോലീസിന്റെ വ്യാജ ചിഹ്നം ഉപയോഗിച്ചുള്ള തട്ടിപ്പ് തുടരുന്നു.
കാക്കനാട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്കാണ് 1000 രൂപ അടക്കണം എന്ന് ആവശ്യപ്പെട്ട് വ്യാജ സന്ദേശം എത്തിയത്.
ഇതുവരെ ഇരുപതോളം പരാതികളാണ്
സൈബർ പോലീസ് സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇന്നലെ രാത്രി  സന്തോഷിൻ്റെ ഓട്ടോ നിയമലംഘനം നടത്തിയെന്നും. 1000 രൂപ പിഴ അടക്കണമെന്നും പറഞ്ഞാണ് വാട്ട്സപ്പ് മെസേജ് വന്നത്.  തട്ടിപ്പാണ് എന്ന് മനസിലായതോടെ പോലീസിനെ വിവരം അറിയിച്ചു. മെസ്സേജ്ഡിലീറ്റ് ചെയ്തു.

ഇന്നലെ എറണാകുളത്ത് രണ്ടുപേർക്ക് 
1,81,500 രൂപ നഷ്ടമായി. കാക്കനാട് എൻ.ജി.ഓ കോട്ടേഴ്സ് സ്വദേശി അൻവറിനും,
മട്ടാഞ്ചേരിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിക്കാണ് പണം നഷ്ടമായത്. പണം നഷ്ടപ്പെട്ടവരോട് 1930 എന്ന നമ്പറിൽ അടിയന്തരമായി പരാതി രജിസ്റ്റർ ചെയ്യാനാണ് സൈബർ പോലീസിന്റെ നിർദ്ദേശം.