26.9 C
Kollam
Saturday 27th December, 2025 | 03:57:34 PM
Home Blog Page 1192

2000 മുതൽ 5000 വരെ, ചില വ്യക്തികൾക്ക് മാത്രം, പൊലീസിന് സംശയം; ഷൈനിൻ്റെ മറുപടിയിങ്ങനെ

കൊച്ചി : ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴികൾ വിശദമായി പരിശോധിച്ച് പൊലീസ്. ഷൈൻ ടോമിന്റെ അക്കൗണ്ടിലെ ചില ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ചില വ്യക്‌തികൾക്ക് കൈമാറിയ 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലുള്ള ഇടപാടുകളിലാണ് സംശയം. സമീപ കാലത്ത് ഇത്തരത്തിൽ നടന്ന 14 പണ ഇടപാടുകളെ കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകൾ ലഹരിക്ക് വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഈ ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈനിൻ്റെ വിശദീകരണം.

നാളെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുൻപ് ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയുടെ മൊഴികൾ വിശദമായി പരിശോധിക്കുകയാണ് പൊലീസ്. ലഹരി ഉപയോഗത്തിലെ ശാസ്ത്രീയമായ സ്ഥിരീകരണത്തിന് വൈദ്യ പരിശോധന ഫലം ലഭിക്കാൻ കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഹോട്ടലിൽ തങ്ങിയത് ലഹരി ഉപയോഗിക്കാൻ എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഷൈനിന്റെയും കേസിലെ രണ്ടാം പ്രതി അഹമദ് മുർഷാദിന്റെയും ഫോണുകൾ വിശദ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും ‌അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

നാളെ ഫിലിം ചേമ്പർ യോഗം

ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ കൊച്ചിയിൽ യോഗം ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സിനിമ സംഘടനകളോട് ചേമ്പർ ശുപാർശ ചെയ്‌തേക്കും. നാളെ കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകരും സിനിമയിലെ ഐസിസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. വിൻസിയെയും ഷൈൻ ടോം ചാക്കോയെയും കേട്ട ശേഷമായിരിക്കും നടപടി. താരസംഘടന അമ്മയും ഷൈൻ ടോം ചാക്കോയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. നാളേക്കുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം. ഷൈനെതിരെയുള്ള കേസ് മലയാള സിനിമ മേഖലയിലേക്ക് കൂടുതൽ അന്വേഷണങ്ങളിലേക്ക് വഴി തുറക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഷൈൻ വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിൻറെ തുടർ നീക്കങ്ങളാകും ഇത് തീരുമാനിക്കുക.

10,20,000 തട്ടിയെടുത്തത് യുവതി, പരാതിപ്പെട്ടത് 2 പേർ, പറ്റിച്ചത് നഴ്സിംഗ് പഠനത്തിനുള്ള അഡ്മിഷന്റെ പേരിൽ

തിരുവനന്തപുരം : കല്ലമ്പലത്ത് നഴ്സിംഗ് പഠനത്തിനായി അഡ്മിഷൻ നൽകാമെന്ന വ്യാജേന 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. വെങ്ങാനൂർ സ്വദേശി ബീനയാണ് അറസ്റ്റിലായത്. കല്ലമ്പലം കരവാരം സ്വദേശിനിയിൽ നിന്നും 5,10,000 രൂപയും, വർക്കല ചെമ്മരുതി സ്വദേശിനിയിൽ നിന്നും 5,10,000 രൂപയുമായി ആകെ 10,20,000 രൂപയാണ് തട്ടിയെടുത്തത്.

തിരുവനന്തപുരം കല്ലമ്പലം പോലീസിന് ലഭിച്ച രണ്ട് പരാതികളിൻ മേലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. സമാന രീതിയിൽ കൂടുതൽ തട്ടിപ്പുകൾ യുവതി നടത്തിയിട്ടുണ്ടോ എന്ന് കല്ലമ്പലം പോലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.

ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം: പ്രതിയായ ബസ് ഡ്രൈവർ മരിച്ച നിലയിൽ

മഞ്ചേരി: ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസിലെ പ്രതിയായ സ്വകാര്യ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേട്ടേക്കോട് പുള്ളിയിലങ്ങാടി കളത്തിങ്ങൽ പടി രവിയുടെ മകൻ കോന്തേരി ഷിജു (37) ആണ് മരിച്ചത്. മാർച്ച് ഏഴിന് ഒതുക്കുങ്ങൽ വെസ്റ്റ് കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ‍ഡ്രൈവറായ അബ്ദുൽ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഈ കേസിൽ പ്രതിയായ ഷിജു ജാമ്യത്തിൽ ഇറങ്ങിയതാണ്.

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിപ്പടിയിലെ സ്വകാര്യ ലോഡ്ജിലാണ് ഉച്ചയോടെ ഷിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഷിജു ലോഡ്ജിൽ മുറിയെടുത്തത്. ശനിയാഴ്ച ഉച്ചയായിട്ടും വാതിൽ തുറക്കാത്തതോടെ തുടർന്ന് ലോഡ്ജ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. മഞ്ചേരി–തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറാണ്. യാത്രക്കാരെ കയറ്റിയതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുമായുണ്ടായ തർക്കത്തെ തുടർന്നാണ് അബ്ദുൽ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചത്. ഷിജുവിനു പുറമെ കണ്ടക്ടര്‌, ക്ലീനർ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.

ഷിജുവിന്റെ ഭാര്യ: മിനി. മക്കൾ: അഭിമന്യു, ആദിദേവ്, കാശിനാഥ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

വിദേശ വിദ്യാർഥികൾക്കെതിരെ യുഎസ് നടപടി: 4000 വീസ റദ്ദാക്കി; പകുതിയും ഇന്ത്യക്കാർ

ന്യൂഡൽഹി: കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ യുഎസ് വീസ റദ്ദാക്കിയ രാജ്യാന്തര വിദ്യാർഥികളിൽ പകുതിയും ഇന്ത്യക്കാരാണെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ (എഐഎൽഎ) കണ്ടെത്തി. നടപടി നേരിടുന്ന നാലായിരത്തോളം പേരിൽ 327 പേരുടെ വിശദാംശങ്ങളാണ് ഇവർ പരിശോധിച്ചത്. ഇതിൽ 50 ശതമാനം ഇന്ത്യക്കാരും 14 ശതമാനം ചൈനക്കാരുമാണെന്ന് എഐഎൽഎ വ്യക്തമാക്കി. ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്.

കലിഫോർണിയ, ന്യൂയോർക്ക്, ടെക്സസ്, മിഷിഗൻ, പെൻസിൽവേനിയ, ഫ്ലോറിഡ, അരിസോന, വെർജീനിയ, ഇലിനോയ്, മാസച്യുസിറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയാണ് ഡോണൾഡ് ട്രംപ് സർക്കാരിന്റെ നടപടികൾ ഏറ്റവുമധികം ബാധിച്ചിരിക്കുന്നതെന്നാണു കണ്ടെത്തൽ. വിദ്യാർഥികളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉൾപ്പെടെ എഐ സഹായത്തോടെ നിരീക്ഷിച്ചാണു നടപടികളെന്നും രാഷ്ട്രീയ പശ്ചാത്തലം ഇല്ലാത്ത വിദ്യാർഥികളും നടപടി നേരിടുന്നുവെന്നും എഐഎൽഎ പറയുന്നു.

വിഷയം രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ യുഎസ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമോയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു. പല ഇന്ത്യൻ വിദ്യാർഥികൾക്കും എഫ്–1 വീസയുമായി ബന്ധപ്പെട്ട സന്ദേശം ലഭിക്കുന്നതായി അറിയാമെന്നും നടപടികളിൽ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു. വിഷയത്തിൽ ഇടപെടണമെന്നു കാട്ടി ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനു കത്തയച്ചിരുന്നു. അതേസമയം, വീസ റദ്ദാക്കൽ നടപടി ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണങ്ങൾ യുഎസ് നിഷേധിച്ചു.

ഇന്ത്യയുടെ ആദ്യ എഐ സെർവർ; ;അടിപൊളി’ എന്ന് മലയാളത്തിൽ പ്രശംസിച്ച് കേന്ദ്രമന്ത്രി, കാരണം…

8 ജിപിയു സജ്ജീകരിച്ച, പൂർണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത ആദ്യ എഐ സെർവറിനെ ‘അടിപൊളി’യെന്ന പ്രശംസയോടെ സമൂഹമാധ്യമങ്ങളിൽ അവതരിപ്പിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ കൊച്ചിയിലാണ് 80 ശതമാനം ജോലികളും നടന്നതെന്ന് വിശദീകരിച്ചപ്പോഴാണ് ‘ഞാനൊരു മലയാളം വാക്ക് പറയട്ടെ അടിപൊളിയെന്ന്’ അദ്ദേഹം പ്രശംസിച്ചത്.

‘ഇന്ത്യയുടെ AI സെർവർ… വിവിഡിഎൻ ടെക്നോളജീസിന്റെ ‘അടിപൊളി’യെന്ന അടിക്കുറിപ്പോടെ മന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു. വിവിഡിഎൻ ടെക്നോളജീസിന്റെ ശ്രമങ്ങളെ പ്രശംസിച്ച മന്ത്രി, ‘മെയ്ക് ഇൻ ഇന്ത്യ’ സംരംഭത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ അവതരണമെന്ന് വിശേഷിപ്പിച്ചു.

ഇലക്ട്രോണിക്സ് മേഖലയിലെ നിർമ്മാണം 11 ലക്ഷം കോടിയിൽ നിന്ന് 14 ലക്ഷം കോടി രൂപയായി വർദ്ധിച്ചുവെന്നും ഇലക്ട്രോണിക്സ് മേഖലയിൽ ഏകദേശം 25 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.

8 ജിപിയു സെർവർ

8 ജിപിയു (ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ്) ഉള്ള ഒരു എഐ സെർവർ എന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധമായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു കംപ്യൂട്ടർ സെർവറാണ്. ഇതിന് സാധാരണ സെർവറുകളേക്കാൾ കൂടുതൽ പ്രോസസിങ് ശേഷിയുണ്ടാകും. കാരണം ഇതിൽ 8 ഉയർന്ന ശേഷിയുള്ള ഗ്രാഫിക്സ് കാർഡുകൾ ഉണ്ടാകും.ടെക്‌നോളജിക്കൽ ആധിപത്യം നേടാനും, സുരക്ഷ ഉറപ്പാക്കാനും, ചെലവു കുറയ്ക്കാനും തദ്ദേശീയമായ ഇത്തരം എഐ സെർവറുകളുടെ നിർമാണം സഹായിക്കും.

രാജ്യത്തെ മുഴുവൻ കെഎഫ്‍സി ഔട്ട്‍ലെറ്റുകൾക്കും പൊലീസ് സംരക്ഷണം; കെഎഫ്‍സി വിരുദ്ധ സമരം പാകിസ്ഥാനിൽ പടരുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം പടരുന്നു. കെൻററക്കി ഫ്രൈഡ് ചിക്കൻ എന്നറിയപ്പെടുന്ന
ലോകപ്രശസ്തമായ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയുടെ ഭക്ഷണശാലകൾ പാകിസ്ഥാനിൽ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. നൂറുകണക്കിന് ആളുകൾ അറസ്റ്റിലായി. ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഒരാൾ കൊല്ലപ്പെട്ടു. പാകിസ്ഥാനിൽ ഉടനീളം കെഎഫ്‍സി ഫ്രൈഡ് ചിക്കൻ ഷോപ്പുകൾക്ക് ഇപ്പോൾ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾക്ക് കെഎഫ്‍സിയുടെ പിന്തുണയുണ്ടെന്നാണ് ആരോപിച്ചാണ് ഈ ആക്രമണങ്ങൾ എല്ലാം നടക്കുന്നത്. മക്‌ഡൊണാൾഡ്സ് കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ റെസ്റ്റോറൻറ് ചെയിൻ ആണ് കെഎഫ്‍സി. 150 രാജ്യങ്ങളിലായി മുപ്പതിനായിരം റസ്റ്റോറൻറുകളാണ് കമ്പനിക്കുള്ളത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ സത്യത്തിൽ കെഎഫ്‍സിക്ക് ഒരു പങ്കുമില്ല. പക്ഷേ ഇതൊന്നും പാകിസ്താനിലെ സമരക്കാർ സമ്മതിക്കുന്നില്ല.

ഗാസ അനുകൂല സമരമെന്ന പേരിൽ നടക്കുന്ന നിരവധി പ്രകടനങ്ങൾ അവസാനിക്കുന്നത് കെഎഫ്‍സി ഷോപ്പുകൾ അടിച്ചു തകർത്തുകൊണ്ടാണ്. അമേരിക്കയുടെയും സഖ്യകക്ഷിയായ ഇസ്രായേലിൻറെയും പ്രതീകമാണ് കെഎഫ്‍സി എന്ന് സമരക്കാർ പറയുന്നു. ഈ ആഴ്ച മാത്രം പാകിസ്ഥാനിൽ ഇരുപത് കെഎഫ്‍സി റസ്റ്റോറൻറുകൾ ആക്രമിക്കപ്പെട്ടു. കറാച്ചിയിൽ രണ്ട് കടകൾക്ക് തീയിട്ടു.

ലാഹോറിൽ കെഎഫ്‍സി ജീവനക്കാരനെ അജ്ഞാതർ വെടിവെച്ചുകൊല്ലുകയായിരുന്നു. എന്തായാലും അക്രമ സംഭവങ്ങളോട് ഇതുവരെ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം മക്‌ഡൊണൾഡ്സ്, സ്റ്റാർബക്സ് റസ്റ്റോറൻറുകൾക്കെതിരെ പല രാജ്യങ്ങളിലും ബഹിഷ്കരണ ആഹ്വാനം ഉണ്ടായെങ്കിലും അത് വലിയ ആക്രമണങ്ങളിലേക്ക് കടന്നിരുന്നില്ല.

ഭർത്താവിൻ്റെ മൃതദേഹം കെട്ടിത്തൂക്കി കാമുകനെ പുറത്തിറക്കി വാതിൽ കുറ്റിയിട്ട് അലറിക്കരഞ്ഞ് ആളെ കൂട്ടി, പക്ഷേ

ബറേലി .യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വൻ ട്വിസ്റ്റ്. ഭാര്യയും കാമുകനും ചേർന്ന് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.

ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. കേഹാർ സിങ് എന്ന യുവാവിന്റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ കേഹാർ സിങ്ങിന്റെ ഭാര്യ രേഖയേയും ഇവരുടെ കാമുകൻ പിന്റുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

16 വർഷം മുമ്ബാണ് കേഹാർ രേഖയെ വിവാഹം കഴിച്ചത്. ദമ്ബതികള്‍ക്ക് നാല് കുട്ടികളുണ്ട്. മെഡിക്കല്‍ കോളേജിലെ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്നു രേഖ. ഇതിനിടയിലാണ് യുവതി പിന്റുവുമായി പ്രണയത്തിലാകുന്നത്

പിന്റുവുമായി രേഖയ്ക്കുള്ള ബന്ധം കേഹാർ അറിഞ്ഞിരുന്നു. ഇതേചൊല്ലി ഇരുവരും തമ്മില്‍ വാക്കുതർക്കത്തില്‍ ഏർപ്പെടുകയും ചെയ്തു. ഇതോടെയാണ് ഇരുപത്തഞ്ചുകാരിയായ രേഖ കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയത്. മരണം ആത്മഹത്യയെന്ന് വരുത്തിതീർക്കാനായിരുന്നു ഇരുവരുടെയും ശ്രമം.

രേഖ, കേഹാർ സിങിന് ചായയില്‍ എലിവിഷം ചേർത്ത് നല്‍കിയ ശേഷം കാമുകനായ പിന്റുവിനെ വീട്ടിലേക്ക് വിളിച്ച്‌ വരുത്തുകയായിരുന്നു. തുടർന്ന് കയർ ഉപയോഗിച്ച്‌ ഇരുവരും കേഹാറിനെ കഴുത്ത് ഞെരിച്ച്‌ മരണം ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു. ഒരുമിച്ച്‌ ജീവിക്കാൻ കേഹാർ തടസ്സമാകുമെന്ന് കണ്ടാണ് തങ്ങള്‍ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്ന് രേഖയും പിന്റുവും പോലീസിന് മൊഴി നല്‍കി.

കൊലപാതകത്തിന് ശേഷം പിന്റു വീട് വിട്ടു പോയി. രേഖ അകത്ത് നിന്ന് വാതില്‍ കുറ്റിയിട്ട് അലറി കരയുകയും ചെയ്തു. തുടർന്ന് അയല്‍ക്കാരെത്തി, ജനലിലൂടെ നോക്കിയപ്പോള്‍ കേഹാറിനെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. വിവരം പോലീസിനെ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയത്.

കഴുത്ത് ഞെരിച്ചതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. വിഷബാധ കണ്ടെത്തിയതിനെത്തുടർന്ന് ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് വിധേയമാക്കാനും ഡോക്ടർമാർ നിർദേശിച്ചു. പോസ്റ്റുമോർട്ടത്തിലെ സംശയങ്ങളെ തുടർന്ന് പോലീസ് രേഖയെ ചോദ്യം ചെയ്തു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും രേഖ പിന്നീട് കുറ്റസമ്മതം നടത്തി. കേഹാർ സിങിന്റെ മൂത്ത സഹോദരന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയതും കൊലപാതകമാണെന്ന് കണ്ടെത്തിയതും.

ഭർത്താവിൻ്റെ മൃതദേഹം കെട്ടിത്തൂക്കി കാമുകനെ പുറത്തിറക്കി വാതിൽ കുറ്റിയിട്ട് അലറിക്കരഞ്ഞ് ആളെ കൂട്ടി, പക്ഷേ

ബറേലി .യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വൻ ട്വിസ്റ്റ്. ഭാര്യയും കാമുകനും ചേർന്ന് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.

ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. കേഹാർ സിങ് എന്ന യുവാവിന്റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ കേഹാർ സിങ്ങിന്റെ ഭാര്യ രേഖയേയും ഇവരുടെ കാമുകൻ പിന്റുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

16 വർഷം മുമ്ബാണ് കേഹാർ രേഖയെ വിവാഹം കഴിച്ചത്. ദമ്ബതികള്‍ക്ക് നാല് കുട്ടികളുണ്ട്. മെഡിക്കല്‍ കോളേജിലെ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്നു രേഖ. ഇതിനിടയിലാണ് യുവതി പിന്റുവുമായി പ്രണയത്തിലാകുന്നത്

പിന്റുവുമായി രേഖയ്ക്കുള്ള ബന്ധം കേഹാർ അറിഞ്ഞിരുന്നു. ഇതേചൊല്ലി ഇരുവരും തമ്മില്‍ വാക്കുതർക്കത്തില്‍ ഏർപ്പെടുകയും ചെയ്തു. ഇതോടെയാണ് ഇരുപത്തഞ്ചുകാരിയായ രേഖ കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയത്. മരണം ആത്മഹത്യയെന്ന് വരുത്തിതീർക്കാനായിരുന്നു ഇരുവരുടെയും ശ്രമം.

രേഖ, കേഹാർ സിങിന് ചായയില്‍ എലിവിഷം ചേർത്ത് നല്‍കിയ ശേഷം കാമുകനായ പിന്റുവിനെ വീട്ടിലേക്ക് വിളിച്ച്‌ വരുത്തുകയായിരുന്നു. തുടർന്ന് കയർ ഉപയോഗിച്ച്‌ ഇരുവരും കേഹാറിനെ കഴുത്ത് ഞെരിച്ച്‌ മരണം ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു. ഒരുമിച്ച്‌ ജീവിക്കാൻ കേഹാർ തടസ്സമാകുമെന്ന് കണ്ടാണ് തങ്ങള്‍ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്ന് രേഖയും പിന്റുവും പോലീസിന് മൊഴി നല്‍കി.

കൊലപാതകത്തിന് ശേഷം പിന്റു വീട് വിട്ടു പോയി. രേഖ അകത്ത് നിന്ന് വാതില്‍ കുറ്റിയിട്ട് അലറി കരയുകയും ചെയ്തു. തുടർന്ന് അയല്‍ക്കാരെത്തി, ജനലിലൂടെ നോക്കിയപ്പോള്‍ കേഹാറിനെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. വിവരം പോലീസിനെ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയത്.

കഴുത്ത് ഞെരിച്ചതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. വിഷബാധ കണ്ടെത്തിയതിനെത്തുടർന്ന് ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് വിധേയമാക്കാനും ഡോക്ടർമാർ നിർദേശിച്ചു. പോസ്റ്റുമോർട്ടത്തിലെ സംശയങ്ങളെ തുടർന്ന് പോലീസ് രേഖയെ ചോദ്യം ചെയ്തു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും രേഖ പിന്നീട് കുറ്റസമ്മതം നടത്തി. കേഹാർ സിങിന്റെ മൂത്ത സഹോദരന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയതും കൊലപാതകമാണെന്ന് കണ്ടെത്തിയതും.

വിവാഹ വേഷത്തിൽ മുന്നിലെത്തിയത് വധുവിന്റെ അമ്മ, പരാതി

ഷാംലി: വിവാഹ വേദിയിൽ വച്ച് വരന് തോന്നിയ സംശയം. വധുവിന്റെ മൂടുപടം മാറ്റിയതിന് പിന്നാലെ വിവാഹത്തിൽ നിന്നൊഴിഞ്ഞ് 22കാരൻ. കേസിൽ കുടുങ്ങാതിരിക്കാൻ പൊലീസ് സഹായവും തേടി യുവാവ്. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. മൊഹമ്മദ് അസിം എന്ന യുവാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 22കാരിയായ യുവതിയുമായാണ് യുവാവിന്റെ വിവാഹം സഹോദരനും സഹോദര ഭാര്യയും ചേർന്ന് നിശ്ചയിച്ചത്.

എന്നാൽ വിവാഹ വേദിയിൽ വധുവിന് പകരം എത്തിയത് വിധവയും 21കാരിയുടെ അമ്മയുമായ 45കാരിയായിരുന്നു. നിക്കാഹ് സമയത്ത് 22കാരന് സംശയം തോന്നി മൂടുപടം ഉയർത്തി നോക്കിയതോടെയാണ് ആള് മാറിയെന്ന് വ്യക്തമായത്. യുവാവ് സംഭവം ചോദ്യം ചെയ്തതിന് പിന്നാലെ പീഡനക്കേസിൽ കുടുക്കുമെന്ന് സഹോദരനും സഹോദര ഭാര്യയും വിശദമാക്കിയതോടെ യുവാവ് മണ്ഡപത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പിന്നാലെ തന്നെ ഇയാൾ പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. മാർച്ച് 31നാണ് മൂത്ത സഹോദരനും ഭാര്യയും ചേർന്ന് 21കാരിയായ മന്താഷയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചത്.

സഹോദരന്റെ ഭാര്യയുടെ ബന്ധു കൂടിയായിരുന്നു യുവതി. നിക്കാഹ് ചടങ്ങിനിടെ മൌലവി വധുവിന്റെ പേരായി വിളിച്ചത് മന്താഷയുടെ അമ്മയുടെ പേരായ താഹിറ എന്നായിരുന്നു. ഇതോടെയാണ് യുവാവിന് സംശയം തോന്നിയത്. വധുവിന്റെ വീട്ടിൽ വച്ച് പ്രതിഷേധിച്ചതോടെയാണ് സഹോദരനും ഭാര്യയും പീഡനപരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയത്. മൂത്ത സഹോദരൻ നദീം ഭാര്യ ഷാഹിദ എന്നിവർക്കെതിരെയാണ് 22 കാരന്റെ പരാതി. ഫസൽപൂർ സ്വദേശിയുമായാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതോടെയാണ് യുവാവ് വ്യാഴാഴ്ച മീററ്റ് എസ്എസ്പിക്ക് പരാതി നൽകിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് വിശദമാക്കിയത്.

ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കലിൽ  ഈസ്റ്റർ

യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കലിൽ  ഈസ്റ്റർ ആഘോഷിച്ച് വിശ്വസികൾ. ഈസ്റ്ററിൻ്റെ ഭാഗമായി  പള്ളികളിൽ  പാതിരാ കുർബാനയും  ഉയിർപ്പുമായി ബന്ധപ്പെട്ട ശ്രുശ്രൂഷകളും നടന്നു. തിരുവനന്തപുരം പാളയം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പാളയം സെൻറ് ജോസഫ് പള്ളിയിൽ  പാതിരാ കുർബാനയ്ക്കും ഉയിർപ്പ് ശുശ്രൂഷകൾക്കും നേതൃത്വം നൽകി. പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ കർദ്ദിനാൾ മാർ ബസ്സോലിയോസ് ക്ലിമിസ്  കത്തോലിക്ക ബാവ നേതൃത്വം നൽകി