27.8 C
Kollam
Saturday 27th December, 2025 | 12:07:48 PM
Home Blog Page 1190

സൂര്യനായി കത്തിക്കയറിയ സൂര്യവംശിയെന്ന പതിനാലുകാരന്‍

ഒരു എട്ടാം ക്ലാസുകാരന്റെ ബാറ്റിംഗ് വിസ്മയത്തിനാണ് ഇന്നലെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം സാക്ഷിയായത്. 14-ാം വയസ്സില്‍ ഐപിഎല്‍ അരങ്ങേറ്റ മത്സരം കളിച്ച വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്തൊരു അരങ്ങേറ്റമാണ് ഇതെന്നാണ് വൈഭവിന്റെ ബാറ്റിങ് വിഡിയോ പങ്കുവച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രതികരിച്ചത്. ഒരു എട്ടാം ക്ലാസുകാരന്റെ ഐപിഎല്‍ അരങ്ങേറ്റം കാണാന്‍ താന്‍ നേരത്തേ എഴുന്നേറ്റുവെന്നും സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.
പ്രായം എത്രയാണെന്നതു വൈഭവിന്റെ കാര്യത്തില്‍ വിഷയമേയല്ലെന്ന് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ല പ്രതികരിച്ചു. ഇത്രയും വലിയൊരു വേദിയില്‍ യാതൊരു സഭാകമ്പവും ഇല്ലാതെയാണു വൈഭവ് ബാറ്റു ചെയ്തതെന്നും ഭോഗ്‌ല വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ താരം ശ്രീവത്സ് ഗോസ്വാമിയും വൈഭവിനെ പുകഴ്ത്തി രംഗത്തെത്തി. ’14-ാം വയസ്സില്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു. വൈഭവ് സൂര്യവംശി ഐപിഎലിലെ ആദ്യ പന്തു തന്നെ സിക്‌സടിക്കുകയാണ്. ഇതാണ് ഐപിഎലിന്റെ സൗന്ദര്യം.” ശ്രീവത്സ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ലഹരി വിരുദ്ധ ബോധവല്ക്കരണ സെമിനാർ നടത്തി

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി .സി) വട്ടിയൂർകാവ് അസംബ്ലി മണ്ഡലത്തിലെ വട്ടിയൂർകാവ് സോണിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവല്ക്കരണ സെമിനാർ നടത്തി. മൂന്നാംമൂട് ക്രിസ്താശ്രമം സി എസ് ഐ ദേവാലയത്തിൽ നടന്ന സെമിനാറിൻ്റെ ഉദ്ഘാടനവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ലോഗോ പ്രകാശനവും റവ.അഡ്വ.സജി എൻ സ്റ്റുവർട്ട് നിർവ്വഹിച്ചു.കെ.സിസി കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ.സ്റ്റീഫൻസൺ അധ്യക്ഷനായി.
ശ്രീ. നോബിൾ മില്ലർ ക്ലാസിന് നേതൃത്വം നൽകി.
കെ.സിസി അസംബ്ലി ട്രഷറർ
റ്റി.ജെ മാത്യു മാരാമൺ, സോൺ സെക്രട്ടറി ജെ.വർഗ്ഗീസ്, സോൺ ട്രഷറർ അശ്വിൻ .ഇ ഹാംലെറ്റ് ,നിബിൻ പി ആർ എന്നിവർ പ്രസംഗിച്ചു .

പിണറായി വിജയൻ സര്‍ക്കാര്‍ 10-ാം വര്‍ഷത്തിലേക്ക്; “എന്റെ കേരളം” നാളെ മുതല്‍

തിരുവനന്തപുരം:രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

നാളെ (ഏപ്രില്‍ 21-ന്) കാസറഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കാലിക്കടവ് മൈതാനത്ത് രാവിലെ പത്ത് മണിക്കാണ് ചടങ്ങ്. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും. സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും.

“എന്റെ കേരളം” എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രദർശന വിപണനമേളയുടെ ഉദ്ഘാടനവും നടക്കും. കാസറഗോഡ് ജില്ലയില്‍ കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 മുതല്‍ 27 വരെയാണ് മേള. തീം സ്റ്റാളുകള്‍, വാണിജ്യ സ്റ്റാളുകള്‍, സർവീസ് സ്റ്റാളുകള്‍, കാർഷിക പ്രദർശന വിപണനമേള, ഭക്ഷ്യമേള, പി.ആർ.ഡി, കിഫ്ബി, ടൂറിസം, പൊതുമരാമത്ത്, കൃഷി, സ്റ്റാർട്ടപ്പ് എന്നിവയുടെ പവലിയനുകളും പ്രദർശനമേളയുടെ ഭാഗമാകും. ദിവസവും സാംസ്കാരിക പരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

പ്രദർശന വിപണനമേളകള്‍ എല്ലാ ജില്ലകളിലും നടക്കും. അന്തിമ തീയതിയായ പ്രദർശന വിപണന മേളകള്‍ ചുവടെ:

വയനാട് – ഏപ്രില്‍ 22 മുതല്‍ 28 വരെ – എസ്.കെ.എം.ജെ സ്കൂള്‍ കല്‍പ്പറ്റ

ഇടുക്കി – ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ – വാഴത്തോപ്പ് വൊക്കേഷണല്‍ ഹയർസെക്കണ്ടറി സ്കൂള്‍ മൈതാനം

കോട്ടയം – ഏപ്രില്‍ 25 മുതല്‍ മെയ് 1 വരെ – നാഗമ്പടം മൈതാനം

കോഴിക്കോട് – മെയ് 3 മുതല്‍ 12 വരെ – കോഴിക്കോട് ബീച്ച്‌

പാലക്കാട് – മെയ് 4 മുതല്‍ 10 വരെ – ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് സമീപം

ആലപ്പുഴ – മെയ് 6 മുതല്‍ 12 വരെ – ആലപ്പുഴ ബീച്ച്‌

മലപ്പുറം – മെയ് 7 മുതല്‍ 13 വരെ – കോട്ടക്കുന്ന്

കണ്ണൂർ – മെയ് 8 മുതല്‍ 14 വരെ – പോലീസ് മൈതാനം

കൊല്ലം – മെയ് 11 മുതല്‍ 17 വരെ – ആശ്രാമം മൈതാനം

എറണാകുളം – മെയ് 17 മുതല്‍ 23 വരെ – മറൈൻ ഡ്രൈവ് മൈതാനം

തിരുവനന്തപുരം – മെയ് 17 മുതല്‍ 23 വരെ – കനകക്കുന്ന്

തൃശ്ശൂർ – മെയ് 18 മുതല്‍ 24 വരെ – സ്വരാജ് മൈതാനം, വിദ്യാർത്ഥി കോർണർ

സമാപന സമ്മേളനം നടക്കുന്നത് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്.

നിര്‍ത്തിയിട്ട വിമാനത്തിലേക്ക് ടെമ്പോ ട്രാവലര്‍ ഇടിച്ചു കയറി

ബെംഗളൂരു വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട ഇന്‍ഡിഗോ വിമാനത്തിലേക്ക് ടെമ്പോ ട്രാവലര്‍ ഇടിച്ചു കയറി. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. നിസാര പരുക്കുകളോടെ വാഹനത്തിന്‍റെ ഡ്രൈവര്‍ രക്ഷപ്പെട്ടു. ഡ്രൈവറിന്‍റെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
എഞ്ചിൻ അറ്റകുറ്റപ്പണികൾക്കായി ആൽഫ പാർക്കിങ് ബേ 71 ൽ പാർക്ക് ചെയ്തിരുന്ന വിമാനത്തിലാണ് ടെമ്പോ ട്രാവലര്‍ ഇടിച്ചതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. അപകടത്തില്‍ വാഹനത്തിന്റെ മുകൾ ഭാഗം തകർന്നിട്ടുണ്ട്. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

‘അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ,

 ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്രസമ്മേളനം നടത്തണോ എന്ന ചോദ്യവുമായി ഗായകന്‍ ജി.വേണുഗോപാല്‍ രംഗത്ത്. മരണവാര്‍ത്തയിതാ രണ്ടാംതവണയും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുകയാണെന്നും സ്കൂള്‍ ഗ്രൂപ്പിലൂടെയാണ് താനീ വിവരം അറിഞ്ഞതെന്നും വേണുഗോപാല്‍ പറയുന്നു. കശ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിങ്ങും മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത താനറിഞ്ഞതെന്നും ഇനി ഉടനൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

‘അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ” ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….” എന്ന ശീർഷകത്തോടെ അയച്ച് തന്നത്. ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ…. VG.’ എന്നും കുറിക്കുകയാണ് ജി.വേണുഗോപാല്‍.

കടമ്പനാട് സ്വദേശിയായ നാല് വയസ്സുകാരന്റെ മരണം: അ‍ഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അ‍ഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലം മാറ്റും. സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ അനാസ്ഥയാണ് കുട്ടി മരിക്കാൻ കാരണമായതെന്നും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.

ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂടിന്‍റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ അനിൽകുമാർ, സുരക്ഷ ചുമതലയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലീം, സതീഷ്, സജിനി , സുമയ്യ, ഷാജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവർവേറ്റർ നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു.

അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് വെള്ളിയാഴ്ച മരിച്ചത്. കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിരുന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.

അഭിരാമിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന ആവശ്യത്തിൽ യൂത്ത് കോൺഗ്രസും ആനക്കൂട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.നാലു വയസുകാരൻ അഭിരാമിന്‍റെ സംസ്കാരം നാളെ ഉച്ചയ്ക്ക് കടമ്പനാട്ടെ വീട്ടുവളപ്പിൽ നടക്കും.

പത്തു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍: ചികിത്സ കിട്ടാതെ പൂര്‍ണ ഗര്‍ഭിണി മരണപ്പെട്ടു

പത്തു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ചികിത്സ കിട്ടാതെ പൂര്‍ണ ഗര്‍ഭിണി മരണപ്പെട്ടു. തനിഷ് ഭിസേ എന്ന യുവതിയാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡോ. സുഷ്റുത്ത് ഖൈസിസിനെതിരെ പൊലീസ് കേസെടുത്തു. പൂണെയിലെ ദീനാനന്ത് മങ്കേശ്വര്‍ ആശുപത്രിയിലാണ് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ടത്.

 ഡോക്ടര്‍ ആവശ്യപ്പെട്ട തുക പെട്ടെന്നു തന്നെ കെട്ടിവയ്ക്കാന്‍ ഗര്‍ഭിണിയുടെ കുടുംബത്തിന് കഴിഞ്ഞില്ല. ഇതോടെ അഞ്ചു മണിക്കൂറോളം വൈകിയാണ് ചികിത്സ ലഭ്യമാക്കിയത്. ഗര്‍ഭിണിയുടെ സ്ഥിതി വഷളായതോടെ ബന്ധുക്കള്‍ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് യുവതി ജന്മം നല്‍കി. രണ്ട് പെണ്‍കുഞ്ഞുങ്ങളാണ് ജനിച്ചത്. അമിത രക്തസ്രാവം മൂലം പ്രസവം കഴിഞ്ഞതിനു പിന്നാലെ അവര്‍ മരണപ്പെട്ടു.


യുവതി പ്രസവിച്ച സസ്സൂണ്‍ ആശുപത്രിയാണ് സംഭവത്തെക്കുറിച്ചുള്ള വിശദറിപ്പോര്‍ട്ട് പൊലീസിന് കൈമാറിയത്. ചികിത്സ നല്‍കാന്‍ വൈകി എന്നതാണ് മരണകാരണമായി പറഞ്ഞിരിക്കുന്നത്. സംഭവം അതീവ ഗൗരവമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.

അടി തെറ്റി വീണാലും നിനക്ക് ഉയർപ്പ് ഉണ്ട് എന്നതിന്റെ സന്ദേശമാണ് ഈസ്റ്റർ നൽകുന്നതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

അടി തെറ്റി വീണാലും നിനക്ക് ഉയർപ്പ് ഉണ്ട് എന്നതിന്റെ സന്ദേശമാണ് ഈസ്റ്റർ നൽകുന്നതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി


പ്രതീക്ഷ ഒന്നില്ലങ്കിൽ ജീവിതമില്ല, പ്രതീക്ഷയിലൂടെയാണ് ഒരോ കുടുംബവും സംസ്ഥാനവും രാജ്യവും മുന്നോട്ട് പോകുന്നത്

ആ പ്രതീക്ഷയാണ് ഈസ്റ്റർ നൽകുന്നതെന്ന് അദ്ധേഹഠ പറഞ്ഞു

സുരേഷ് ഗോപിക്ക് മാർ ആൻഡ്രൂസ് താഴത്ത് ആശംസകൾ നേർന്നു

ഉത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവ ഗാനവും

ഉത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവ ഗാനവും

കണ്ണൂർ കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിനിടെ ആണ് സംഭവം

ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെയാണ്
സിപിഐഎം പ്രവർത്തകരുടെ ആഘോഷം

ക്ഷേത്രോത്സവത്തിനിടെ കോലക്കേസ് പ്രതികളുടെ ചിത്രങ്ങളുള്ള കൊടി വീശിയത് നേരത്തെ വിവാദമായിരുന്നു