23.6 C
Kollam
Saturday 27th December, 2025 | 04:43:35 AM
Home Blog Page 1186

നാഷണൽ ഹെറാൾഡ് കേസ്, കോൺഗ്രസ്സിനെ പിന്തുണച്ച് ഡിഎംകെ, സിപിഎം

ന്യൂഡെല്‍ഹി. നാഷണൽ ഹെറാൾഡ് കേസ്. കോൺഗ്രസ്സിനെ പിന്തുണച്ച് ഡിഎംകെ യും സിപിഎമ്മും. സോണിയക്കും രാഹുലിനും എതിരായ നീക്കത്തെ അപലപിക്കുന്നതായി ടി.ആർ.ബാലു. ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ കോൺഗ്രസിനെ പിന്തുണയ്ക്കില്ലെന്ന സൂചയ്ക്കിടെ ആണ് ഡി എം കെ യുടെ നിർണായക നിലപാട്. ED നീക്കം ഗുജറാത്തിലെ AICC സമ്മേളനം കാരണമെന്ന് ഡിഎംകെ

റായ്പൂർ സമ്മേളനത്തിന് ശേഷം കോൺഗ്രസ്സ് നേതാക്കൾക്കെതിരെ റെയ്ഡ് ഉണ്ടായി. ഇപ്പോഴത്തെ ED നീക്കങ്ങൾ സമാനം. ബിജെപിയുടെ സഖ്യകക്ഷി പോലെ ED പ്രവർത്തിക്കുന്നു.കോൺഗ്രസ്സിനെ രാഷ്ട്രീയമായി നേരിടാൻ കേന്ദ്ര സർക്കാർ ധൈര്യം കാണിക്കണം

അതേസമയം ഇഡി ആരെ വേട്ടയാടുന്നോ അവർക്ക് ഒപ്പമാണ് തങ്ങളെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇക്കാര്യത്തിൽ സിപിഎമ്മിന് രണ്ട് നിലപാട് ഇല്ല. ചിലർ സിപിഎമ്മിന്റെ ഇഡി വേട്ടയാടുമ്പോൾ ബിജെപിക്ക് ഒപ്പം നിൽക്കുന്നു. അവർ അത് തിരുത്തണം എന്നും എം എ ബേബി

കോതമംഗലത്ത് ഫുട്ബാൾ മത്സരം തുടങ്ങും മുമ്പ് ഗ്യാലറി തകർന്നുവീണു, 5 പേരുടെ നില ഗുരുതരം; നിരവധി പേർക്ക് പരിക്കേറ്റു

എറണാകുളം: കോതമംഗലത്ത് ഫുട്ബാൾ മത്സരം ആരംഭിക്കും മുമ്പ് താല്ക്കാലിക ഗ്യാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്.കോതമംഗലത്ത് അഖില കേരള ഫുട്ബാൾ ടൂർണ്ണമെൻറിന് വേണ്ടി മുളകൊണ്ട് നിർമ്മിച്ചതായിരുന്നു ഗ്യാലറി. രാത്രി 10.40 ഓടെ സെവൻസ് മത്സരം ആരംഭിക്കാനിരിക്കെ അടിവാട് എന്ന സ്ഥലത്തായിരുന്നു അപകടമുണ്ടായത്. ഗോൾ പോസ്റ്റിന് പിറകുവശത്തെ ഗ്യാലറി പൂർണ്ണമായി നിലംപൊത്തി. അവധി ദിവസമായിരുന്നതിനാൽ ധാരാളം ആളുകൾ മത്സരം കാണാനെത്തിയിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് ‘പരിക്കേറ്റ 15 പേരെ മാർ ബസേലിയോസ് ആശുപത്രിയിലും രണ്ട് കുട്ടികളെ ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. 4000 ത്തോളം പേരാണ് ഫുഡ്ബോൾ ഫൈനൽ മത്സരം കാണാനെത്തിയത്.

എറണാകുളത്ത് സിപിഎമ്മിനെ നയിക്കാൻ യുവശക്തി

കൊച്ചി.എറണാകുളത്ത് സിപിഐഎമ്മിനെ നയിക്കാൻ യുവശക്തി.എസ് സതീഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമാണെന്നും,ജില്ലയിൽ വിഭാഗീയ പ്രവർത്തനങ്ങൾ ഇല്ലെന്നും എസ് സതീഷ് മാധ്യമങ്ങളോട്

വയനാടിനും കണ്ണൂരിനും പിന്നാലെ എറണാകുളത്തെ പാർട്ടി നയിക്കാനും യുവമുഖം.ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡൻറ്,യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പദവികൾ വഹിച്ച കോതമംഗലം സ്വദേശിയായ എസ് സതീഷിനെ ജില്ലാ കമ്മിറ്റി യോഗത്തിൽ ഏകണ്ഠമായാണ് തെരഞ്ഞെടുത്തത്.സി എൻ മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഉയർന്ന പേരാണ് സതീഷിന്റേത്.സൗമ്യ മുഖം എന്ന പ്രതിച്ഛായയും യുവത്വവുമാണ് സതീഷിന് അനുകൂല ഘടകമായത്

ഏറ്റെടുത്തത് വലിയ ഉത്തരവാദിത്തമാണെന്നും,നിയമസഭാ തെരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായി നേരിടുമെന്നും എസ് സതീഷ് പറഞ്ഞു.

കെ എസ് അരുൺകുമാർ ഷാജി മുഹമ്മദ് എന്നിവരാണ് 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ. സി എൻ മോഹനൻ, എം അനിൽകുമാർ ,എം സി സുരേന്ദ്രൻ എന്നിവരാണ് ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായവർ

യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ എത്തും.നാലുദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യയിൽ എത്തുന്നത്
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ വൈകിട്ട് കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രിയുടെ വസതിയിൽ ഒരുക്കുന്ന അത്താഴവിരുന്നിലും ജെ ഡി വാൻസ് പങ്കെടുക്കും.
വ്യാപാരം, താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയേക്കും.
തീരുവ യുദ്ധം ശക്തമായിരിക്കെയാണ് യു. എസ് വൈസ് പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദർശനം

സംസ്ഥാനത്ത് ഇന്നും ഞെട്ടിക്കുന്ന ലഹരി മരുന്നുവേട്ട

സംസ്ഥാനത്ത് ഇന്നും ലഹരി മരുന്ന് വേട്ട. ഒമ്പതര കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ രണ്ടുപേർ അങ്കമാലിയിൽ പിടിയിൽ.കോഴിക്കോട് 20 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.കൊടുവള്ളിയിൽ 11000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടികൂടി.കാസർകോട് മദ്യപിച്ചു ഡ്യൂട്ടിക്ക് സ്റ്റേഷൻ മാസ്റ്റർ എത്തിയ സംഭവത്തിൽ ആർപിഎഫ് കേസെടുത്തു

ഒഡീഷാ സ്വദേശികളായ റിങ്കു ദിഗൽ,ശാലിനി എന്നിവരാണ് 9അര കിലോ കഞ്ചാവുമായി അങ്കമാലിയിൽ പോലീസിന്റെ പിടിയിലായത്.ഇവർ സ്ഥിരം കഞ്ചാവ് കടത്തുന്നവരാണ്.കോഴിക്കോട് കൊടുവള്ളി സ്വദേശി ഷാഹുൽ അമീൻ ആണ് 20 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.വീട്ടിലെ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു.പാക്കിങ്ങിനുള്ള കവറുകൾ ഇലക്ട്രോണിക് ത്രാസ് 85,000 രൂപ എന്നിവയും കണ്ടെടുത്തു.11000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കൊടുവള്ളി സ്വദേശി മുഹമ്മദ് മുഹസിൻ്റെ വീട്ടിൽ നിന്നു പിടികൂടി.ആറു ലക്ഷത്തിലധികം രൂപ വില വരുന്നതാണ് ഈ ലഹരി വസ്തുക്കൾ.ഇയാളുടെ ചെരുപ്പുകടയിൽ നിന്ന് ഇന്നലെ 890 പാക്കറ്റ് ഹാൻസും പിടികൂടിയിരുന്നു. നീലേശ്വരം റയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് മദ്യപിച്ച് സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടിക്ക് എത്തിയത് ഈ വിഷയത്തിൽ ആർപിഎഫ് കേസെടുത്തു.പകരം ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥൻ എത്തിയാണ് പ്രശ്നം പരിഹരിച്ചത്

അഞ്ചുവര്‍ഷം കാത്തിരുന്നു കിട്ടിയ പിഞ്ചോമനയുടെ വിയോഗം, അധികൃതരുടെ അനാസ്ഥയുടെ ഒരു സ്മാരകം കൂടി കടമ്പനാട്ടെ വീട്ടുവളപ്പിൽ ഉയര്‍ന്നു

കടമ്പനാട്. കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് വീണ് മരിച്ച നാലു വയസ്സുകാരൻ അഭിറാമിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. അഭിരാമിന്റെ ചലനമറ്റ മൃതദേഹം കണ്ട അധ്യാപകരും സഹപാഠികളും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരം ഉൾപ്പെടെ നൽകാൻ സർക്കാറിന് അപേക്ഷ നൽകിയതായി പൊതുപ്രവര്‍ത്തകര്‍, ഏതു നഷ്ടപരിഹാരത്തിന് നികത്താനാകും അഞ്ചുവര്‍ഷം കാത്തിരുന്നു കിട്ടിയ പിഞ്ചോമനയുടെ വിയോഗം

പൊന്നോമനയുടെ ചലനമറ്റ ശരീരം എത്തിയപ്പോൾ കൂട്ടനിലവിളി മാത്രമായിരുന്നു കടമ്പനാട്ടെ ആ വീട്ടുമുറ്റത്ത്..
കടമ്പനാട് വടക്ക് തോയ്പാട് അഭിരാം ഭവനിൽ അജിയുടേയും ശാരിയുടേയും ഏകമകനായിരുന്നു അഭിരാം..വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് അഭിരാമിന്റെ ജനനം..

കുടുംബത്തെ ചേർത്തുനിർത്തുമെന്നും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊതുപ്രവര്‍ത്തകര്‍. ഡെപ്യൂട്ടി സ്പീക്കർ ഗോപകുമാർ ഉൾപ്പെടെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.. ഉച്ചയോടെ കടമ്പനാട്ടെ വീട്ടുവളപ്പിൽ അധികൃതരുടെ അനാസ്ഥയുടെ ഒരു സ്മാരകം കൂടി ഉയര്‍ന്നു.

പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ നടൻ ഷൈൻ ടോം

കൊച്ചി. തനിക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ നടൻ ഷൈൻ ടോം ചാക്കോയുടെ നീക്കം.തെളിവുകൾ ഇല്ലാതെ ദുർബലമായ എഫ്ഐആറാണ് തനിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത് എന്നും കേസ് നിലനിൽക്കില്ല എന്നുമാണ് ഷൈൻ ടോം ചാക്കോയ്ക്ക് ലഭിച്ച നിയമ ഉപദേശം.അതേസമയം കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസ് നടപടികൾ ആരംഭിച്ചു.മലയാള സിനിമയിൽ പ്രമുഖ താരങ്ങൾ ഉൾപ്പെടെ ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് ഷൈൻ ടോം ചാക്കോ പോലീസിന് മൊഴിയും നൽകി.ആലപ്പുഴയിൽ എക്സൈസ് പിടികൂടിയ തസ്ലീമ ഒരു നടന് നിരോധിത ലഹരി വസ്തു നൽകാൻ എത്തിയതാണ് എന്നും ഷൈൻ മൊഴി നൽകിയിട്ടുണ്ട്

പോലീസിനെ കണ്ട് ഹോട്ടലിൽ നിന്ന് ഒളിച്ചോടുകയും പിന്നീട് നടത്തിയ ചോദ്യം ചെയ്യില്ല അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ ഷൈൻ ടോം ചാക്കോ നിയമസഹായം തേടിയത്.ദുർബലമായ എഫ്ഐആർ ആണ് തനിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത് എന്നും കേസിൽ പ്രത്യക്ഷത്തിൽ താൻ കക്ഷിയല്ല എന്നുമാണ് ഷൈനിന്റെ വാദം.നിലവിലെ എഫ്ഐആർ യാതൊരു തെളിവുകളും ഇല്ലാതെ ആണ് രജിസ്റ്റർ ചെയ്തത് എന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട ആവും ഷൈൻ കോടതിയെ സമീപിക്കുക. അതേസമയം നാളെ ഷൈൻ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യുന്നതിനു മുൻപ് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസും നടപടികൾ ആരംഭിച്ചിട്ടുണ്ട്.ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ലാബ് പരിശോധനയുടെ ആദ്യഫലങ്ങൾ രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.ഇതിൽ ലഹരി ഉപയോഗസാധ്യത കണ്ടെത്തിയാൽ എഫ്ഐആറിൽ കൂടുതൽ വകുപ്പുകൾ ചുമത്തും ‘മുടിയും നഖവും ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് എങ്കിലും ഫലം ലഭ്യമാകാൻ കൂടുതൽ സമയമെടുക്കും.ഈ സമയം കൊണ്ട് സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പോലീസ് പരിശോധിച്ച് തെളിവുകൾ ശേഖരിക്കും. അതേസമയം മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന കൂടുതൽ നടന്മാർ ഉണ്ട് എന്നും സിനിമ കുടുംബത്തിൽ നിന്നുള്ള ഒരാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആൾ ആണ് എന്നും സൈൻ തോം ചാക്കോ മൊഴി നൽകിയിട്ടുണ്ട്.ഇയാൾക്ക് വേണ്ടി ലഹരി എത്തിക്കാനാണ് ആലപ്പുഴയിൽ പിടിയിലായ തസ്ലീമ എത്തിയത് എന്നും ഷൈൻ മൊഴി നൽകി.ഈ മൊഴിയുടെ ആധികാരികതയും പോലീസ് പരിശോദിക്കും.

കർണ്ണാടക മുൻ ഡിജിപിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം; ഭാര്യ കസ്റ്റഡിയില്‍

ബെംഗ്ലൂരൂ: കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ ബെംഗ്ലൂരുവിലെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഓം പ്രകാശിനെ കൊലപ്പെടുത്തിയതാണെന്ന സംശയത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ ഓം പ്രകാശിന്റെ ഭാര്യ പല്ലവിയെ കൊലപാതകത്തില്‍ പ്രതി ചേർക്കുമെന്ന് സൂചനയുണ്ട്.

അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പല്ലവിയെയും മകളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. മൂന്ന് നില വീട്ടില്‍ കണ്ടെത്തിയ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഭാര്യയാണ് വിവരം പൊലീസിനെ അറിയിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന് മുൻ ഡിജിപി നേരത്തെ വ്യക്തമാക്കിയിരുന്നു.

കർണാടക കേഡറിലെ 1981 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഓം പ്രകാശ്. 2015 മുതല്‍ വിരമിക്കുന്ന 2017 വരെ അദ്ദേഹം കർണാടക പൊലീസില്‍ ഡിജിപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിഹാർ ചംപാരൻ സ്വദേശിയായ അദ്ദേഹം
ജിയോളജിയില്‍ എംഎസ്‌എസി പൂർത്തിയാക്കിയിട്ടുണ്ട്.

മണ്ണുമാന്തി യന്ത്രം മറിഞ്ഞു തൊഴിലാളി മരിച്ചു

പത്തനംതിട്ട പൈവഴിയില്‍ മണ്ണെടുപ്പിനെതിരെ സമരം നടക്കുന്ന സ്ഥലത്ത് മണ്ണുമാന്തി യന്ത്രം മറിഞ്ഞു തൊഴിലാളി മരിച്ചു. മണ്ണു മാന്തി യന്ത്രത്തിലെ സഹായി ബംഗാള്‍ സ്വദേശിയായ സൂരജ് ആണ് മരിച്ചത്. ചതഞ്ഞരഞ്ഞ മൃതദേഹം ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. സംഭവസ്ഥലത്ത് എത്തിയ പോലീസുകാരന്‍ മദ്യപിച്ചിരുന്നു എന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. നാട്ടുകാരുടെ മുകളില്‍ വണ്ടി കയറ്റുമെന്ന് പോലീസുകാരന്‍ ഭീഷണിപ്പെടുത്തി എന്നും ആരോപണം. ആരോപണ വിധേയനായ പോലീസുകാരന്‍ ഓടി രക്ഷപ്പെട്ടു. ഇനി മണ്ണെടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു

നടൻ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ല; എഫ് ഐ ആർ റദ്ദ് ചെയ്യാൻ കോടതിയെ സമീപിച്ചേക്കും

കൊച്ചി:
ലഹരിക്കേസിൽ നാളെ നടൻ ഷൈൻ ടോം ചാക്കോ എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകുന്നത് ഒഴിവാക്കി. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നാളെ അന്വേഷണ സംഘം യോഗം ചേരും.ഷൈനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും.മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വിളിച്ചാൽ മതിയെന്ന് വിലയിരുത്തൽ.

അതിനിടെ ലഹരിക്കേസിൽ തനിക്കെതിരെ പോലീസ് എടുത്ത എഫ് ഐ ആർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി പുതിയ വിവരം.

എഫ്‌ഐആർ റദ്ദാക്കാനുളള സാദ്ധ്യത തേടി നടൻ അഭിഭാഷകരെ സമീപിച്ചു. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികള്‍ തുടങ്ങിയേക്കുമെന്നാണ് വിവരം. ഫലം നടന് അനുകൂലമാണെങ്കില്‍ പൊലീസ് കളളക്കേസാണ് ചുമത്തിയതെന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കും.

വിവാദങ്ങള്‍ക്കിടയിലും ഷൈൻ ടോം ചാക്കോ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകർക്ക് ഈസ്റ്റർ ആശംസകള്‍ നേർന്നതും ചർച്ചയായിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ എയ്‌ഞ്ചല്‍ നമ്പർ 16ന്റെ പോസ്റ്റർ പങ്കുവച്ചാണ് ഷൈൻ ഈസ്റ്റർ ആശംസകള്‍ നേർന്നിരിക്കുന്നത്. മലയാള സിനിമാ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമാണെന്നും ഷൈൻ ടോം ചാക്കോ ഇന്നലെ പൊലീസിനോട് പറഞ്ഞിരുന്നു. പല വലിയ നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴി നല്‍കി. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പഴികള്‍ കേള്‍ക്കുന്നത് താനും മറ്റൊരു നടനും മാത്രമാണെന്നും ഷൈൻ വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി ഷൈനിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നടൻ നടത്തിയ ദുരൂഹമായ പണമിടപാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് നീക്കം. 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയില്‍ വ്യക്‌തികള്‍ക്ക് കൈമാറിയ ഇടപാടുകളിലാണ് സംശയം. സമീപകാലത്ത് ഇത്തരത്തില്‍ നടന്ന 14 പണമിടപാടുകളെക്കുറിച്ച്‌ വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകള്‍ ലഹരിക്കു വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോവെന്നാണ് സംശയം. എന്നാല്‍ താൻ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈൻ നല്‍കുന്ന വിശദീകരണം.