രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് കാസർഗോഡ് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഇഎംഎസ് മത്സരിച്ച് വിജയിച്ച മണ്ണിൽ തന്നെ നാലാം വാർഷികം ആഘോഷത്തിന് തുടക്കം കുറിച്ചതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളിൽ തളരാതെ സർക്കാർ മുന്നോട്ട് പോയെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരന്തകാലത്ത് നാട് കാണിച്ച ഒരുമയും, സർക്കാരിന്റെ പ്രവർത്തനങ്ങളും ഉയർത്തികാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. തകർന്നടിഞ്ഞുകിടന്ന നാടിന്റെ ഭരണസാരഥ്യമാണ് ജനങ്ങൾ എൽഡിഎഫിനെ ഏൽപ്പിച്ചത്. ഈ നാടിനെ കാലോചിതമായി മാറ്റിത്തീർക്കണം, മറ്റ് പ്രദേശങ്ങളിൽ ലഭിക്കുന്ന വികസനം ഈ നാടിന് വേണം തുടങ്ങിയ വലിയ ദൗത്യമാണ് ജനങ്ങൾ ഏൽപ്പിച്ചത്. ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവന്നു. ഒട്ടേറെ പ്രകൃതി ദുരന്തങ്ങൾ, മാരകമായ പകർച്ചവ്യാധികൾ ഇവയെല്ലാം നാടിന് തകർച്ചയിലേക്ക് നയിക്കും വിധമായിരുന്നു. പക്ഷെ നമുക്ക് തകരാൻ പറ്റുമായിരുന്നില്ല. നമുക്ക് ഇവയെ അതിജീവിച്ചേ മതിയാകുമായിരുന്നുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആവശ്യമായ ഘട്ടങ്ങളിൽ എല്ലാം വേണ്ട സഹായം നമുക്ക് ലഭിക്കാതെ പോയി. തീർത്തും നിഷേധാത്മകമായ നിലപാടുകൾ ഉണ്ടായി. ലഭിക്കുന്ന സഹായം തടയുന്ന അവസ്ഥയുണ്ടായി. കേരളം തകരട്ടെ എന്ന മനോഭാവമായിരുന്നു കേന്ദ്രസർക്കാരിന്റേത്. ഇവയെയെല്ലാം അതിജീവിച്ച് കേരളം മുന്നേറുകയാണെന്നും ഓരോ മേഖലകളിലും കേരളം മികച്ചതാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് വികസന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന ‘നവകേരളത്തിൻ്റെ വിജയ മുദ്രകൾ’ എന്ന പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് കാസർഗോഡ് തുടക്കം
കൊല്ലത്ത് ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീയിട്ടു, പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി
കൊല്ലം അഞ്ചല്‍ ഏരൂരില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. വിനോദ് കുമാര്‍ (55) ആണ് മരിച്ചത്. വീട് പൂര്‍ണമായും കത്തിനശിച്ചു. മദ്യലഹരിയില്‍ പാചകവാതകം തുറന്നുവിട്ടാണ് വീടിന് തീയിട്ടത്. പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
‘സാറിന് ചായ കുടിക്കാന്‍ 500 രൂപ ഇതോടൊപ്പം വെക്കുന്നു…എസ്എസ്എല്‍സി പരീക്ഷയ്ക്ക് വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയ്‌ക്കൊപ്പം ഉത്തരക്കടലാസില്‍ പണവും
എസ്എസ്എല്‍സി പരീക്ഷയ്ക്ക് വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയ്‌ക്കൊപ്പം ഉത്തരക്കടലാസില്‍ പണവും. കര്‍ണാടകയിലെ ബെലഗാവി ചിക്കോഡിയിലെ മൂല്യനിര്‍ണ ക്യാംപിലാണ് അധ്യാപകന് 500 രൂപ നോട്ടും അഭ്യര്‍ത്ഥനയും ലഭിച്ചത്. പരീക്ഷ വിജയിപ്പിക്കണമെന്ന് ഉത്തരക്കടലാസില്‍ നിരവധി അഭ്യര്‍ത്ഥനകളാണ് ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ളത്.
‘പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കണം. എന്റെ പ്രണയം നിങ്ങളുടെ കയ്യിലാണ്. പരീക്ഷ ജയിച്ചാല്‍ മാത്രമേ പ്രണയം തുടര്‍ന്നുകൊണ്ടുപോകാനാകൂ. പരീക്ഷ ജയിച്ചില്ലെങ്കില്‍ കാമുകി എന്നെ വിട്ടു പോകും’ എന്നായിരുന്നു പണത്തോടൊപ്പം ഒരു അഭ്യര്‍ത്ഥന.
‘സാറിന് ചായ കുടിക്കാന്‍ 500 രൂപ ഇതോടൊപ്പം വെക്കുന്നു. എന്നെ എങ്ങനെയെങ്കിലും ജയിപ്പിക്കണം. പ്ലീസ്’ എന്നായിരുന്നു മറ്റൊരു വിദ്യാര്‍ത്ഥിയുടെ അപേക്ഷ. പരീക്ഷ ജയിച്ചില്ലെങ്കില്‍ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ച് അയക്കുമെന്ന് ഒരു വിദ്യാര്‍ത്ഥിനി ഭയപ്പെടുന്നു. പരീക്ഷ ജയിപ്പിച്ചാല്‍ ആവശ്യത്തിന് പണം നല്‍കാമെന്ന് നിരവധി ഉത്തരക്കടലാസുകളില്‍ വാഗ്ദാനങ്ങളുമുണ്ട്.
‘സര്‍ എന്റെ ഭാവി നിങ്ങളുടെ കയ്യിലാണ്. ജയിച്ചില്ലെങ്കില്‍ എന്റെ വീട്ടുകാര്‍ എന്നെ പിന്നെ കോളജില്‍ വിടില്ലെന്നും’ ചിലര്‍ എഴുതിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷാഫലം അടുത്ത മാസം ആദ്യവാരം പ്രസിദ്ധീകരിക്കും.
വായു മലിനീകരണം മാനസികാരോഗ്യത്തെ ബാധിക്കുമോ ? പഠനം പറയുന്നത്
വായു മലിനീകരണം മാനസികാരോഗ്യത്തെ ബാധിക്കാനുള്ള സാധ്യത കൂടൂതലാണെന്ന് പഠനം. വായു മലിനീകരണം വിഷാദരോഗ സാധ്യത വർദ്ധിക്കുന്നത് തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് എൻവയോൺമെന്റൽ സയൻസ് ആൻഡ് ഇക്കോടെക്നോളജിയിൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഹാർബിൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയും ക്രാൻഫീൽഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 45 വയസ്സിനു മുകളിലുള്ള ചൈനക്കാരിലാണ് പഠനം നടത്തിയത്. ആറ് പ്രധാന വായു മലിനീകരണങ്ങൾ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുകയും ചെയ്തു.
വിഷാദരോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഏറ്റവും ശക്തമായ മലിനീകരണ ഘടകം സൾഫർ ഡൈ ഓക്സൈഡ് (SO₂) ആണെന്ന് പഠനം കണ്ടെത്തി. കൂടാതെ, സൂക്ഷ്മ കണിക മലിനീകരണവും (PM2.5) കാർബൺ മോണോക്സൈഡും (CO) മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിച്ചു. കൂടാതെ, ഈ മാലിന്യങ്ങളുടെ സംയോജനവുമായി സമ്പർക്കം പുലർത്തുന്നത് വിഷാദരോഗം വരാനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു.
വായു മലിനീകരണം വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ ഉണ്ടാക്കുന്നതിലൂടെ കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിച്ചേക്കാമെന്ന് ഗവേഷകർ വ്യക്തമാക്കി. വായു മലിനീകരണം മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പൂർണ്ണമായി മനസ്സിലാക്കാൻ, കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് പഠനത്തിൽ പറയുന്നു.
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്, പാസ്ബുക്ക് കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്. ഒളിവിലുള്ള സുകാന്തിൻ്റെ വീട്ടിൽ ഇന്നലെ നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്ക്കും പാസ്ബുക്കുകളും കണ്ടെത്തി. പൂട്ടികിടന്ന വീട് തല്ലി തുറന്നായിരുന്നു പരിശോധന. പേട്ട പൊലീസും ചങ്ങരംകുളം പൊലീസും ചേർന്നായിരുന്നു പരിശോധന നടത്തിയത്.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി. എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നു.
കൊച്ചിയിൽ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്. യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി. ജൂലായിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് യുവതിയെ ഗർഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറി. മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിനെ തുടർന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്, പാസ്ബുക്ക് കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്. ഒളിവിലുള്ള സുകാന്തിൻ്റെ വീട്ടിൽ ഇന്നലെ നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്ക്കും പാസ്ബുക്കുകളും കണ്ടെത്തി. പൂട്ടികിടന്ന വീട് തല്ലി തുറന്നായിരുന്നു പരിശോധന. പേട്ട പൊലീസും ചങ്ങരംകുളം പൊലീസും ചേർന്നായിരുന്നു പരിശോധന നടത്തിയത്.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി. എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നു.
കൊച്ചിയിൽ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്. യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി. ജൂലായിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് യുവതിയെ ഗർഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറി. മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിനെ തുടർന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.
ജോലി കഴിഞ്ഞ് ഹോട്ടലിലേക്ക് പോയ വിമാന ജീവനക്കാരൻ പിറ്റേദിവസം ഡ്യൂട്ടിക്കെത്തിയില്ല; മുറിയിൽ മരിച്ച നിലയിൽ
സാൻഫ്രാൻസിസ്കോ: ബ്രിട്ടീഷ് എയർവേയ്സ് ക്യാബിൻ ക്രൂ ജീവനക്കാരനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി സ്ഥിരീകരിച്ച് അധികൃതർ. ജോലിയുടെ ഭാഗമായി സാൻ ഫ്രാൻസിസ്കോയിലെത്തി ഒരു വിമാനത്തിലെ ഡ്യൂട്ടി അവസാനിച്ച് ഹോട്ടൽ മുറിയിലേക്ക് പോയ ജീവനക്കാരൻ പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം ജോലി ചെയ്യേണ്ടിയിരുന്ന വിമാനത്തിന്റെ തുടർ യാത്ര റദ്ദാക്കേണ്ടി വരികയും ചെയ്തു.
സാൻ ഫ്രാൻസിസ്കോയിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിലാണ് ജീവനക്കാർ തങ്ങിയിരുന്നത്. ഒരു ദിവസം അവധിക്ക് ശേഷം തൊട്ടടുത്ത ദിവസം ജോലിക്കായി ജീവനക്കാരൻ എത്തിയില്ല. ഇക്കാര്യം മറ്റ് ജീവനക്കാർ അധികൃതരെ അറിയിക്കുകയും ഹോട്ടൽ മാനേജ്മെന്റുമായി ബന്ധപ്പെടുകയുമായിരുന്നു. ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സഹപ്രവർത്തകന്റെ ആകസ്മിക മരണം മറ്റ് ജീവനക്കാർക്കുണ്ടാക്കിയ മാനസിക ആഘാതം പരിഗണിച്ച് സാൻഫ്രാൻസിസ്കോയിൽ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്സ് സർവീസ് റദ്ദാക്കേണ്ടി വന്നതായും കമ്പനി അറിയിച്ചു. ഇതേ തുടർന്ന് 850 യാത്രക്കാരുടെ യാത്രാ പദ്ധതികൾ മാറ്റേണ്ടി വന്നു. ഇവർക്ക് ഹോട്ടൽ മുറികൾ നൽകി. പകരം യാത്രാ സംവിധാനങ്ങൾ സജ്ജീകരിച്ചുവെങ്കിലും യാത്രക്കാരോട് വിമാനം റദ്ദാക്കേണ്ടി വന്ന സാഹചര്യം അധികൃതർ വിശദീകരിച്ചില്ല.
മരണപ്പെട്ട ജീവനക്കാരന്റെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നതായി ബ്രിട്ടീഷ് എയർവേയ്സ് ഒരു മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. മരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ബലപ്രയോഗമോ മറ്റെന്തെങ്കിലും ദുരൂഹമായ പ്രവൃത്തികളോ നടന്നതായി പ്രഥമിക പരിശോധനകളിൽ കണ്ടെത്താനായിട്ടില്ല. അധികൃതരുടെ അന്വേഷണവുമായി കമ്പനി സഹകരിക്കുകയാണെന്നും ബ്രിട്ടീഷ് എയർവേയ്സ് അറിയിച്ചു.
പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ചോദ്യം ചെയ്തതോടെ വരനെയും ആക്രമിച്ചു, യുവാവ് അറസ്റ്റിൽ
കോഴിക്കോട് : പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ ആണ് അറസ്റ്റിലായത്. എലത്തൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ആക്രമിച്ചത്. മുമ്പും സമാന കേസുകളിൽ പെട്ട ആളാണ് നിഖിൽ എന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. പുതിയങ്ങാടി പെട്രോൾ പമ്പിൽ ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ എത്തിയതായിരുന്നു യുവതിയും യുവാവും. ഇതിനിടയിൽ പിന്നിലിരുന്ന യുവതിയോട് നിഖിൽ ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയായിരുന്നു. ഇത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. പിന്നാലെ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പ്രതിശ്രുത വരനെയും വധുവിനെയും യുവാവ് ആക്രമിച്ചു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.
‘തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; മുൻ കർണാടക ഡിജിപിയുടെ കൊലപാതകത്തിൽ ഭാര്യ പല്ലവിയുടെ മൊഴി
ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിൻറെ കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള ഭാര്യ പല്ലവിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു വെന്ന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി മൊഴി നൽകി. തോക്ക് ചൂണ്ടി തന്നെയും മകളെയും കൊലപ്പെടുത്തുമെന്ന് ഓം പ്രകാശ് ഭീഷണിപ്പെടുത്തി. ഓം പ്രകാശ് മർദ്ദിച്ചപ്പോൾ സ്വയരക്ഷക്കായാണ് തിരികെ കത്തി എടുത്ത് വീശിയത്.
ഇന്നലെ രാവിലെ മുതൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനിടയിൽ ഓം പ്രകാശ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തന്നെയും മകളെയും കൊല്ലുമെന്ന് പറഞ്ഞു. രക്ഷപ്പെടാൻ ഓം പ്രകാശിൻറെ ദേഹത്തേക്ക് മുളകു പൊടി വിതറി. വെളിച്ചെണ്ണ ഒഴിച്ചു. എന്നിട്ടും ഭീഷണി തുടർന്നതോടെ ഗത്യന്തരമില്ലാതെ കറി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും കൊലപാതകം നടക്കുന്ന സമയത്ത് മകൾ വീട്ടിൽ ഉണ്ടായിരുന്നുവെന്നും പല്ലവി മൊഴി നൽകി.
കർണാടകയിലെ മുൻ പൊലീസ് മേധാവി ഓം പ്രകാശിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ പല്ലവിയെയും മകൾ കൃതിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊല നടത്തിയത് ഭാര്യ പല്ലവിയും മകളും ചേർന്നാണ് എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. കൊലയ്ക്ക് കാരണം സ്വത്ത് തർക്കമാണെന്നും പൊലീസ് വിലയിരുത്തുന്നു. എന്നാൽ, പല്ലവിയുടെ മൊഴിയടക്കം പരിശോധിക്കുകയാണ് പൊലീസ്.
മകനും സഹോദരിക്കുമായിരുന്നു ഓം പ്രകാശ് സ്വത്ത് എഴുതി വച്ചിരുന്നത്. ഇതിൻറെ പേരിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. വീട്ടിൽ നിന്ന് ചോര പുരണ്ട രണ്ട് കത്തികളും ഒരു കുപ്പിയും പൊലീസ് കണ്ടെടുത്തു. കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തുവെന്നാണ് നിഗമനം. ശേഷം പല്ലവി സുഹൃത്തായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥൻറെ ഭാര്യയെ വിളിച്ച് വിവരം അറിയിച്ചെന്നും പൊലീസിന് വിവരം ലഭിച്ചു. ‘ഞാനാ പിശാചിനെ കൊന്നു’ (‘I finished that monster’) എന്ന് പല്ലവി പറഞ്ഞെന്ന് സുഹൃത്തിൻറെ മൊഴി.
ബംഗളൂരുവിലെ സ്വന്തം വീടിനുള്ളിലാണ് കർണാടക മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഓംപ്രകാശിൻറെ ദേഹത്ത് കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും മൃതദേഹം രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.68 കാരനായ ഓം പ്രകാശ് ബിഹാർ സ്വദേശിയാണ്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ഓം പ്രകാശ്. 68 വയസ്സായിരുന്നു.
2015 മുതൽ 2017 വരെ കർണാടക പൊലീസ് മേധാവിയായിരുന്നു ഇദ്ദേഹം. ബംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പൊലീസ് മേധാവിയായി സ്ഥാനമേൽക്കുന്നതിന് മുമ്പ് ഓം പ്രകാശ് ഫയർ ഫോഴ്സ് മേധാവിയുടേതുൾപ്പെടെ സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ലക്ഷ്യം എൽഡിഎഫ് 3.0, നാലാം വാർഷികാഘോഷത്തിന് ഇന്ന് തുടക്കം; വിമർശനങ്ങളെ പ്രതിരോധിക്കാൻ പ്രോഗ്രസ് കാർഡ്
കാസര്‍കോട്: പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന് ഇന്ന് കാസര്‍കോട് തുടക്കമാവും. രാവിലെ പത്തിന് കാസര്‍കോട് കാലിക്കടവ് മൈതാനത്താണ് ഉദ്ഘാടന പരിപാടി. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കും. രാവിലെ പതിനൊന്നിന് പടന്നക്കാട് ബേക്കൽ ക്ലബില്‍ ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ സംവാദവും ഉണ്ട്. അഞ്ഞൂറോളം പേര്‍ക്കാണ് ക്ഷണം.
മൂന്നാം പിണറായി സർക്കാർ എന്ന ലക്ഷ്യമിട്ടാണ് വിപുലമായ പ്രചാരണപരിപാടികൾ. വിഴിഞ്ഞവും ദേശീയപാത
വികസനവും നേട്ടമായി ഉയര്‍ത്തിക്കാട്ടുമ്പോൾ സമരങ്ങളോടുള്ള എതിർപ്പും മാസപ്പടി കേസുമെല്ലാം സർക്കാർ നേരിടുന്ന വെല്ലുവിളികളാണ്. നാലാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി കോടികളാണ് ചെലവാക്കുന്നത്.
മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രം ചെലവ് 15 കോടിയിലേറെ രൂപയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ, മൂന്നാം തവണയ്ക്കുള്ള മുന്നൊരുക്കം കൂടിയാണ് സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷം. തുടര്‍ഭരണത്താല്‍ ഒമ്പതാം വര്‍ഷവും പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയില്‍ തന്നെയുണ്ട്. നവകേരളത്തിന്‍റെ വിജയമുദ്രകള്‍ പുറത്തിറക്കിയാണ് ഭരണനേട്ടം പറഞ്ഞ് പത്താംവര്‍ഷത്തിലേക്ക് കടക്കുന്നത്. നാലാംവാര്‍ഷിക ആഘോഷത്തിന് പൊടിക്കുന്നത് കോടികളാണ്. മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യബോര്‍ഡുകളാണ് സംസ്ഥാന വ്യാപകമായി ഉയര്‍ത്തുക.
ഇതിന് മാത്രം ചെലവ് 15 കോടിയിലേറെ. ഇവയുടെ ഡിസൈനിങ്ങിന് മാത്രം പത്തുലക്ഷം രൂപയാണ് ചെലവ്. ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മൂന്നുകോടി മുപ്പത് ലക്ഷം. റെയില്‍വെ, കെഎസ്ആര്‍ടിസി എന്നിവിടങ്ങളില്‍ പരസ്യം നല്‍കാന്‍ ഒരു കോടി. ഇങ്ങനെ വാര്‍ഷികാഘോഷത്തിന്‍റെ പരസ്യപ്രചാരണത്തിന് മാത്രമായി ധനവകുപ്പ് അനുവദിച്ചത് 25 കോടി 91 ലക്ഷം രൂപയാണ്. ജില്ലകള്‍ തോറും ശീതീകരിച്ച പന്തലുകള്‍ ഒരുക്കാന്‍ മൂന്നുകോടിയോളം രൂപയാണ് ചെലവാക്കുന്നത്. ടൂറിസം വകുപ്പിന്‍റെ സ്റ്റാളിനായി ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപ. ജില്ലാതല യോഗങ്ങള്‍ക്കായി 42 ലക്ഷവും സാസ്കാരിക പരിപാടികള്‍ക്കായി രണ്ട് കോടി പത്തുലക്ഷവും ധനവകുപ്പ് വകയിരുത്തിയിട്ടുണ്ട്. ധൂര്‍ത്തെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴും വിശാലമായ പ്രോഗ്രസ് കാര്‍ഡ് ഇറക്കിയാണ് പ്രതിരോധം. സംഘടനാ ശേഷിയും പ്രതിപക്ഷത്തെ തമ്മിലടിയും വഴി ഭരണവിരുദ്ധവികാരം മറികടന്ന് മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന കണക്കുകൂട്ടലിലാണ് സിപിഎം.
‘പ്രസ്ഥാനത്തിൻറെ യശസിനെ ഇടിച്ചുകയറി അപകീർത്തിപ്പെടുത്തരുത്’; കോൺഗ്രസ് നേതാക്കൾക്കെതിരെ വീക്ഷണം മുഖപ്രസംഗം
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖപത്രമായ വീക്ഷണത്തിൽ മുഖപ്രസംഗം. കോഴിക്കോട് ഡിസിസി ഉദ്ഘാടനത്തിൽ നടന്നത് നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയാണെന്നും പ്രസ്ഥാനത്തിൻറെ യശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീർത്തിപ്പെടുത്തരുതെന്നുമാണ് മുഖപ്രസംഗത്തിൽ പറയുന്നത്. പാർട്ടി പരിപാടികളിൽ പ്രോട്ടോക്കോൾ പാലിക്കുവാൻ എല്ലാവരും തയ്യാറാവണം. ജനക്കൂട്ട പാർട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്. കുത്തഴിഞ്ഞ അവസ്ഥയാകരുത്.
മാതൃക കാണിക്കുവാൻ ബൂത്ത് മുതൽ കെപിസിസി വരെയുള്ള ഭാരവാഹികൾക്ക് കഴിയണം. ക്യാമറയിൽ മുഖം വരുത്താൻ ഉന്തും തള്ളുമുണ്ടാക്കുമ്പോൾ പാർട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണമെന്നും അഴിമതി സർക്കാരിനെ പുറത്താക്കാൻ കാത്തുനിൽക്കുമ്പോൾ ജനങ്ങളുടെ മനസ് മടുപ്പിക്കരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.ഇടിച്ചുകയറിയല്ല മുഖം കാണിക്കേണ്ടതെന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.






































