ശാസ്താംകോട്ട :കെ.എസ്.എം.ഡി.ബി കോളേജില്‍ 2025 – 2026 അദ്ധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ബോട്ടണി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഇക്കണോമിക്സ്, ഫുഡ് പ്രോസസ്സിംഗ്, സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്‍റ് എന്നീ വിഷയങ്ങളിലേക്ക് അതിഥി അദ്ധ്യാപക ഒഴിവുകള്‍ ഉണ്ട്. യു.ജി.സി റെഗുലേഷന്‍ 2018 പ്രകാരം യോഗ്യതയുള്ളവര്‍ ആയിരിക്കണം അപേക്ഷകര്‍. ഇവരുടെ അഭാവത്തില്‍ 55% മിനിമം മാര്‍ക്കോടുകൂടി ബിരുദാനന്തരബിരുദം ലഭിച്ചവരേയും പരിഗണിക്കുന്നതാണ്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഗസ്റ്റ് പാനല്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ 2025 മേയ് 03 ന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും, അനുബന്ധരേഖകളുമായി കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 04762830323, 9497440754
രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ (രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/94 മുതല്‍ 09/24 വരെ രേഖപ്പെടുത്തിയവര്‍ക്ക്) വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്താന്‍ അവസരം. ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ മുഖേനയോ, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഐഡി – www.eemployment.kerala.gov.in മുഖേനയോ, അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായോ രജിസ്‌ട്രേഷന്‍ പുതുക്കാം.
1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കുകയും ഇത് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ അവസരം വിനിയോഗിക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഈ കാലയളവില്‍ ജോലി ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ പ്രവേശിക്കാതിരിക്കുകയും നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിങ്ങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തവര്‍ക്കും, മെഡിക്കല്‍ ഗ്രൗണ്ടിലും, ഉപരി പഠനാര്‍ത്ഥവും ജോലി പൂര്‍ത്തിയാകാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്ത്/രാജിവച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും, സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച് 2009 ഫെബ്രുവരി 17 ന് ശേഷം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ലേബര്‍ ഓഫീസര്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ഡി.എം.ഒ തുടങ്ങിയവര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും.
ഹോട്ടലിലെത്തിയത് വിദേശ യുവതിയെ കാണാൻ, ഉപയോഗിച്ചത് മെത്താംഫിറ്റമിൻ, ലൊക്കേഷനില്‍ ലഹരിക്ക് ഇടനിലക്കാര്‍; ഷൈൻ്റെ മൊഴി
കൊച്ചി: ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്‍കി മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു.
സിനിമാ സെറ്റുകളില്‍ ലഹരി എത്തിച്ച് നല്‍കാൻ പ്രത്യേക ഏജന്‍റുമാരുണ്ടെന്നും ഹോട്ടലിലെത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി.
ലഹരി മരുന്നിന് ഗൂഗിള്‍ പേ വഴി പേയ്മെന്‍റ് നല്‍കിയിട്ടുണ്ട്. ആർക്കൊക്കെ എപ്പോഴെന്ന് ഓർമയില്ലെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു. ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയത് ഭയന്നിട്ട് തന്നെയാണെന്നും ഷൈന്‍ പറയുന്നു. തന്റെ പിതാവുമായി സാമ്പ
ത്തിക തർക്കമുള്ളവർ മർദിക്കാൻ വരുന്നുവെന്ന് കരുതിയാണ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതെന്നാണ് ഷൈന്‍ പൊലീസിന് നല്‍കിയ മൊഴി. പിതാവ് ഒരു സിനിമ നിർമ്മിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. സിനിമയുടെ ലാഭവിഹിതത്തെച്ചൊല്ലിയായിരുന്നു തർക്കമായിരുന്നു. അതുമായി ബന്ധപ്പെട്ടവർ തന്നെ മർദിക്കാൻ വന്നതെന്നാണ് കരുതിയത്. ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് ചോദിച്ചപ്പോഴും അവർ ഒളിച്ചുകളിച്ചു. ഇതോടെയാണ് സംശയം കൂടിയതെന്നും അത് കൊണ്ടാണ് ഓടി രക്ഷപെട്ടതെന്നുമാണ് ഷൈനിന്‍റെ മൊഴി.
മെത്താംഫിറ്റമിനാണ് ഉപയോഗിക്കുന്നതെന്നാണ് ലഹരി ഉപയോഗത്തെപ്പറ്റി ഷൈൻ പറഞ്ഞത്. ഇത് മൂക്കില്‍ വലിച്ച് കയറ്റുകയാണ് ചെയ്യാറുള്ളത്. കഞ്ചാവ് ഇടയ്ക്ക് ഉപയോഗിക്കും. കഞ്ചാവ് ആരെങ്കിലും കൊണ്ട് തന്നാല്‍ സെറ്റില്‍ വെച്ച് വലിക്കുമെന്നും ഷൈന്‍ പൊലീസിനോട് സമ്മതിച്ചു. നടി വിൻസിയോട് തമാശ രൂപത്തില്‍ പലതും പറഞ്ഞതല്ലാതെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി, യുവതിയുടെ ലൈംഗിക ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി, ആലപ്പുഴ സ്വദേശിയായ യുവതിയുടെ ലൈംഗിക ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. പലവട്ടം യുവതിയെ പീഡിപ്പിക്കുകയും, ഒളിക്യാമറ വെച്ച് വിഡിയോ പകർത്തുകയും ചെയ്ത ആലപ്പുഴ ആറാട്ടുവഴി ഉനൈസ്മൻസിലിൽ ഉനൈസാണ് (47) പിടിയിലായത്.
ലൈംഗിക ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന മൊബൈൽഫോൺ, ലാപ്‌ടോപ്, ക്യാമറ, പെൻഡ്രൈവ്, മെമ്മറികാർഡ് എന്നിവയും പൊലീസ് പിടിച്ചെടുത്തു.
ആദ്യം ഉനൈസ് യുവതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. കല്യാണം കഴിക്കണം എന്നാവശ്യപ്പെട്ട് പിന്നീട് യുവതിയുടെ കുടുംബത്തെ സമീപിച്ചു. നല്ല പെരുമാറ്റമായതിനാൽ, വീട്ടുകാർ യുവാവുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു.
വിവാഹ വാഗ്ദാനം നൽകി നിരന്തരം തന്നെ പീഡിപ്പിച്ചുവെന്നും, താനറിയാതെ ആ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചുമെന്നാണ് യുവതിയുടെ പരാതി.
യുവതിയുമായുള്ള സ്വകാര്യരംഗങ്ങൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും അല്ലെങ്കിൽ 10ലക്ഷം രൂപ നൽകണമെന്നും ഉനൈസ് ആവശ്യപ്പെട്ടതോടെയാണ് യുവതി നോർത്ത് പൊലീസിൽ പരാതിപ്പെട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മാറ്റങ്ങളുടെ പാപ്പ, ലളിത ജീവിതത്തിൻ്റെ മാതൃക
വത്തിക്കാൻ സിറ്റി: ഇന്ത്യൻ സമയം ഇന്ന് രാവിലെ 11.05 ന് വിട പറഞ്ഞ ഫ്രാൻസിസ് മാർപ്പാപ്പ ലളിത ജീവിതത്തിലുടെ വിശ്വാസ സമൂഹത്തിൻ്റെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ശ്രേഷ്ഠ വ്യക്തിത്വമാണ്.
2013 മാർച്ച് 13-നാണ് ഫ്രാൻസിസ് മാർപ്പാപ്പ കത്തോലിക്കാസഭയുടെ 266-ആമത് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് 16ാമൻ പാപ്പ ഫെബ്രുവരി 28 ന് രാജിവച്ചതിനെത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.അർജന്റീനക്കാരനായ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു ജീവിതം. പൊതുഗതാഗതസംവിധാനത്തിൽ മാത്രം യാത്രചെയ്യുകയും ഇക്കണോമി ക്ലാസിൽ മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു. ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് പാപ്പ പദവിയിലെത്തിയ ആളാണ്. ലത്തീൻ അമേരിക്കയിൽ നിന്നും ആദ്യമായി പാപ്പ അകുന്നത് ഇദ്ദേഹമാണ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ പാപ്പ, ക്രിസ്തീയസന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പാപ്പ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. സഭയിൽ പുതിയ മാറ്റങ്ങൾ സ്ഥാനാരോഹണത്തിനു ശേഷം ഉടൻ തന്നെ ഇദ്ദേഹം വരുത്തുകയുണ്ടായി. അതിനാൽ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. 1960 സാൻ മിഗേലിലെ കോളെസിയോ മാക്സിമോ സാൻ ജോസിൽ നിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് നേടി. 1964-1965 കാലയളവിൽ സാന്താ ഫെ അർജന്റീന പ്രവിശ്യയിലെ കോളെസിയോ ദ ഇന്മാക്കുലാദ ഹൈ സ്കൂളിൽ സാഹിത്യം, തത്വശാസ്ത്രം എന്നീ വിഷയങ്ങൾ പഠിപിച്ചിരുന്ന അദ്ദേഹം 1966-ൽ ബ്യൂണസ് അയേർസിലെ കോളെസിയോ ദെ സൽവാറിൽ ഇതേ വിഷയങ്ങളിൽ അധ്യാപനം നടത്തിയിരുന്നു.
1967 ബെർഗോളിയോ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി. 1969 ഡിസംബർ 13ന് വൈദികപട്ടം സ്വീകരിച്ചു. സാൻ മിഗേൽ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തിൽ നിന്ന് മാസ്റ്റർ ബിരുദം സമ്പാദിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 ബെർഗോളിയോ ഈശോസഭയുടെ അർജന്റീന പ്രൊവിൻഷ്യാൽ ആയിരുന്നു.പിന്നീട് സാൻ മിഗേൽ സെമിനാരി അധിപനായി 1980-ൽ സ്ഥാനമേറ്റെടുത്ത ബെർഗോളിയോ 1988 വരെ ആ പദവിയിൽ തുടർന്നു.
ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ
ആഗോള കത്തോലിക്കാ സഭയിലെ ഇപ്പോഴത്തെ പാപ്പ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്നു.
ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.
ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ആണ് ബെർഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. ചെറുപ്പകാലത്തുണ്ടായ അണുബാധയെ തുടർന്ന് അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.
കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും പൊലീസ് മർദിച്ചെന്ന് പരാതി… കമ്മീഷണർ ഓഫീസിലേക്ക് കെഎസ് യു മാർച്ച്
കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും പൊലീസ് മർദിച്ചെന്ന് പരാതി. കൊല്ലം ഈസ്റ്റ് എസ്ഐ സുമേഷ് മർദിച്ചെന്നാണ് കരിക്കോട് സ്വദേശി നാസർ, മകൻ മുഹമ്മദ് സെയ്ദ് എന്നിവരുടെ ആരോപണം. അതേസമയം ഇരുവരും പ്രകോപനപരമായി സംസാരിച്ച് തന്നെയും മർദിച്ചെന്നാണ് എസ്ഐ സുമേഷിന്‍റെ വിശദീകരണം.
ട്രെയിൻ വന്നിറങ്ങിയ നാസറും മകൻ സെയ്ദും കരിക്കോട്ടെ വീട്ടിലേക്ക് പോകാൻ പുലർച്ചെ അഞ്ചിന് ചിന്നക്കടയിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയത്ത് സമീപത്തെ തട്ടുകടയിൽ പൊലീസുമായി ചിലർ വാക്കേറ്റം ഉണ്ടായി. ഇതിനിടെയാണ് റോഡിന് സമീപം നിൽക്കുകയായിരുന്ന നാസറിനെയും മുഹമ്മദ് സെയ്ദുവിനെയും പൊലീസ് കാണുന്നത്. മദ്യപിച്ചോ എന്നൊക്കെ ചോദിച്ച് പൊലിസ് തള്ളിയിട്ടു. താനൊരു കെഎസ് യു പ്രവർത്തകാണെന്ന് പറഞ്ഞപ്പോൾ മർദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
സെയ്ദിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദിച്ചെന്നും പരാതിയുണ്ട്. സംഭവത്തിൽ എസ്ഐയെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തു. പരാതിയിൽ കമ്മീഷണറുടെ നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംനൈ ‘സ്നേഹക്കൂട് -25’ മെയ് 3 ന്
തിരുവനന്തപുരം:കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംനൈ തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സ്നേഹക്കൂട് -25’ മെയ് 3 -ന് ജൂബിലി മെമ്മോറിയൽ അനിമേഷൻ സെന്ററിൽ മുൻ ചീഫ് സെക്രട്ടറി ഡോ കെ ജയകുമാർ ഉദ്‌ഘാടനം ചെയ്യും.
പ്രസിഡന്റ് ടി എം മാത്യു അധ്യക്ഷനാകുന്ന ‘ഓർമ്മക്കളം’ വേദിയിൽ രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ, കോളേജ് പ്രിൻസിപ്പൽ ഡോ ജോർജ് കെ അലക്സ്, വിക്ടർ ടി തോമസ് കോഴഞ്ചേരി എന്നിവർ പങ്കെടുക്കും.
കോളേജിന്റെ പൂർവ വിദ്യാർഥികളായ മുൻ പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ ടി കെ എ നായർ, മുൻ മേയർ കെ ചന്ദ്രിക, സാഹിത്യകാരൻ കെ പി ഗോപാലകൃഷ്ണൻ, ഡോ രാജൻ വർഗീസ്, സ്പോർട്സ് രംഗത്ത് പ്രതിഭ തെളിയിച്ച റിട്ട. ഡി വൈ എസ് പി അലക്സ് എബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിക്കും.
തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ അലുംനൈ അംഗങ്ങളും , അധ്യാപകരും അനധ്യാപകരും പങ്കെടുക്കുന്ന’സ്നേഹക്കൂടിൽ’ സൗഹൃദ സല്ലാപം, കലാ-സാംസ്കാരിക – ” m വിനോദ പരിപാടികൾ, ‘ഓർമ്മപ്പൂക്കൾ’ എന്ന സ്മരണികയുടെ പ്രകാശനം തുടങ്ങിയവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്, ജനറൽ കൺവീനർ ടി ജെ മാത്യു (8592020735), സെക്രട്ടറി വിൽസൺ ടി തോമസ് (9847533055) എന്നിവരുമായി ബന്ധപ്പെടാം.
ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നിയമപരമായി മുന്നോട്ടില്ലെന്ന് നടി വിന്‍സി അലോഷ്യസ്
ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നിയമപരമായി മുന്നോട്ടില്ലെന്ന് നടി വിന്‍സി അലോഷ്യസ്. സിനിമാസംഘടനകളുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും പരാതി പിന്‍വലിക്കില്ലെന്നും മാറ്റം വരേണ്ടത് സിനിമ മേഖലയിലെന്നും വിന്‍ സി പറഞ്ഞു. തന്‍റെ പേര് പുറത്തുവന്നത് ഫിലിം ചേമ്പറില്‍നിന്നെന്ന് ചിലര്‍ പറഞ്ഞുവെന്നും പേര് പുറത്തുവന്നപ്പോള്‍ സജി നന്ത്യാട്ടിനെ കുറ്റപ്പെടുത്തിയതിന് മാപ്പുചോദിക്കുന്നതായും വിന്‍ സി.
സിനിമാസെറ്റിൽ ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ പരാതി. ഈ പരാതിയില്‍ ഇന്റേണൽ കംപ്ളെയിന്റ്സ് കമ്മറ്റി ഇന്ന് മൊഴിയെടുക്കും. സൂത്രവാക്യം സിനിമാസെറ്റിലെ അണിയറ പ്രവര്‍ത്തകരിൽനിന്നാണ് ഇന്റേണൽ കംപ്ളെയിന്റ്സ് കാര്യങ്ങൾ ചോദിച്ചറിയുക. വൈകിട്ട് മൂന്നിന് കൊച്ചിയിൽ ഫിലിം ചേമ്പറിന്റെ അടിയന്തര മോണിറ്ററിങ് കമ്മിറ്റി യോഗം വിഷയം പരിഗണിക്കും.
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്. പവന് 560 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഗ്രാമിന് 70 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9015 രൂപയാണ്.
സ്വര്‍ണവില ഓരോ ദിവസം കഴിയുന്തോറും പുതിയ ഉയരങ്ങള്‍ കുറിക്കുകയാണ്. ഈ മാസം രണ്ടാം വാരം 70,000 തൊട്ട സ്വര്‍ണ വില. ദിവസങ്ങള്‍ക്കകം വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്. പണിക്കൂലിയും നികുതിയും ഒഴിച്ചുള്ള വിലയില്‍ തന്നെ വന്‍മുന്നേറ്റമാണുണ്ടായിരിക്കുന്നത്.
17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.






































