തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എ.എസ്.ഐ ബിനു കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്
കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് പ്രതികൾക്ക് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് ഉൾപ്പടെ ചോർത്തി നൽകി
വിവരം നൽകാൻ പണം വാങ്ങി എന്നും കണ്ടെത്തൽ. ഗുണ്ടകളുടെ അഭിഭാഷകരിൽ നിന്നാണ് ഇയാൾ പണം വാങ്ങുന്നത്
ഡി.ഐ.ജി അജിതാ ബീഗം ആണ് സസ്പെൻഡ് ചെയ്തത്
തിരുവനന്തപുരം സ്വദേശിയായ ബിനു കുമാറിനെതിരെ കൂടുതൽ നടപടിക്കായി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്
കാപ്പാ കേസ് പ്രതിക്ക് ഉൾപ്പെടെ വിവരം ചോർത്തി നൽകി
എ എസ് ഐക്ക് സസ്പെൻഷൻ
രാഹുല്‍ മാങ്കൂട്ടത്തലിനെ കണ്ടെത്താന്‍ എല്ലാ ജില്ലയിലും പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന… പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് എസ്ഐടി
രാഹുല്‍ മാങ്കൂട്ടത്തിലില്‍നിന്ന് നേരിട്ട ക്രൂരപീഡനവും ഭീഷണിയും കടുത്തമാനസിക സമ്മര്‍ദത്തിലാക്കിയതോടെ പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് എസ്ഐടി. യുവതി നല്‍കിയ മൊഴിയില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തല്‍.
ഗര്‍ഭഛിദ്രത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് അമിതമായി മരുന്ന് കഴിച്ചായിരുന്നു ആദ്യ ആത്മഹത്യാശ്രമം. ഒരാഴ്ച ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഒരുതവണ കൈഞരമ്പ് മുറിക്കാനും ശ്രമിച്ചു. അശാസ്ത്രീയ ഗര്‍ഭഛിദ്രം അപകടകരമായ രീതിയിലായിരുന്നുവെന്ന് യുവതിയെ പിന്നീട് പരിശോധിച്ച ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഗര്‍ഭിണിയാകാന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭീഷണിപ്പെടുത്തി. യുവതിയുടെ ജീവന്‍ പോലും അപകടത്തിലാകുന്ന തരത്തിലാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് എന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തലിനെ കണ്ടെത്താന്‍ എല്ലാ ജില്ലയിലും പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന തുടരുകയാണ്. രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലര്‍ക്കുകൂടി മൊഴിയെടുക്കലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പരായിക്കാരി ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പിന്റെ ഭാഗമായി നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവർക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
ഫാഷൻ ഇൻഫ്ലുവൻസറെ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി… കൊലപ്പെടുത്തിയത് മുൻ കാമുകൻ… മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി കുഴിച്ചിട്ടു
ഓസ്ട്രിയയിലെ പ്രമുഖ സൗന്ദര്യ, ഫാഷൻ ഇൻഫ്ലുവൻസറായ സ്റ്റെഫാനി പീപറി ( 31) നെ കൊല്ലപ്പെട്ട നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തി. മുൻ കാമുകനാണ് ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു സ്യൂട്ട്‌കേസിനുള്ളിലാക്കി കുഴിച്ചിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
നവംബർ 23-ന് ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് സ്റ്റെഫാനി പീപ്പറെ കാണാതായത്. വീട്ടിലെത്തിയ ഉടൻ സുഹൃത്തിന് സന്ദേശം അയച്ച സ്റ്റെഫാനി, പിന്നാലെ കോണിപ്പടിയിൽ ആരോ ഉണ്ടെന്ന് സംശയം പ്രകടിപ്പിച്ച് മറ്റൊരു സന്ദേശവും അയച്ചിരുന്നു. അയൽക്കാർ വീട്ടിൽ വാഗ്വാദങ്ങൾ കേട്ടതായും സ്റ്റെഫാനിയുടെ മുൻ കാമുകനെ കെട്ടിടത്തിന് സമീപം കണ്ടതായും മാധ്യമങ്ങളോട് പറഞ്ഞു.
സ്റ്റെഫാനിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സഹപ്രവർത്തകരും പൊലീസിൽ പരാതി നൽകി. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതിയായ മുൻ കാമുകനെ ഓസ്ട്രിയൻ-സ്ലൊവേനിയൻ അതിർത്തിക്കടുത്തുള്ള ഒരു കാസിനോയ്ക്ക് സമീപം കാർ കത്തിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്ലൊവേനിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ഓസ്ട്രിയയിലേക്ക് കൈമാറുകയായിരുന്നു.
ചോദ്യം ചെയ്യലിൽ സ്റ്റെഫാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം സ്യൂട്ട്‌കേസിലാക്കി സ്ലൊവേനിയൻ വനത്തിൽ കുഴിച്ചിട്ടെന്നും ഇയാൾ സമ്മതിച്ചു. തുടർന്ന് പ്രതിയുടെ സഹായത്തോടെ അധികൃതർ മൃതദേഹം കണ്ടെടുത്തു. പ്രതിയുടെ രണ്ട് പുരുഷ ബന്ധുക്കളെയും കേസിൽ പങ്കുണ്ടെന്ന് സംശയിച്ച് സ്റ്റൈറിയൻ സ്റ്റേറ്റ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി
ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. ബിടെക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അദ്വൈത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
അദ്വൈതിന്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. അദ്വൈതിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വാര്‍ഡന്‍ അലംഭാവം കാണിച്ചെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. മതിയായ ചികിത്സ ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ജീവന്‍ ഉണ്ടായിരുന്നിട്ടും ചികിത്സ വൈകിച്ചെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ആംബുലന്‍സ് കാത്ത് അരമണിക്കൂറോളം നിലത്ത് കിടന്നിരുന്നു. ആശുപത്രിയിലും വേഗത്തില്‍ ചികിത്സ നല്‍കിയില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അതേസമയം വിദ്യാര്‍ഥിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് എന്‍ഐടി അധികൃതരുടെ വാദം.
ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്‌മെന്റ്; 394 എംടിഎസ് തസ്തികകളിലേക്ക് അപേക്ഷിക്കാം
കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA), മൾട്ടി ടാസ്‌കിങ് സ്റ്റാഫിന്റെ (MTS) 362 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2025 ഡിസംബർ 14 (രാത്രി 11:59) വരെ mha.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ തസ്തികകളിലേക്ക് അപേക്ഷിക്കാം.
പേ ലെവൽ ഒന്ന് പ്രകാരം 18,000 രൂപ മുതൽ 56,900 രൂപ വരെയാണ് ശമ്പളം. ഇതോടൊപ്പം കേന്ദ്ര സർക്കാർ അലവൻസുകൾ, പ്രത്യേക സുരക്ഷാ അലവൻസ്, അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള ക്യാഷ് കോമ്പൻസേഷൻ എന്നിവയും ലഭിക്കും.
യോഗ്യതാ മാനദണ്ഡം
അപേക്ഷകർ 18-25 വയസ്സിനിടയിലുള്ളവരായിരിക്കണം. പട്ടികജാതി (SC), പട്ടികവർഗ(ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC), ഭിന്നശേഷിക്കാർ (PwBd) തുടങ്ങിയവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്സോ തത്തുല്യമോ പാസായിരിക്കണം. കൂടാതെ അപേക്ഷിച്ച തസ്തികയ്ക്കുള്ള താമസസ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റും (ഡൊമിസൈൽ സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
‘IB MTS Application Link 2025’ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്ക് സന്ദർശിക്കുക.
ഹോംപേജിൽ, ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ‘Already Registered? To Login’ എന്നതിലും, അല്ലെങ്കിൽ ‘To Register’ എന്നതിലും ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യുക.
ആവശ്യമായ വിവരങ്ങൾ നൽകി, രജിസ്റ്റർ ചെയ്യുക.
പരീക്ഷാ രീതി
ഓൺലൈനായി മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യ(MCQ) രൂപത്തിലായിരിക്കും പരീക്ഷ നടത്തുക. ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ന്യൂമെറിക്കൽ/അനലിറ്റിക്കൽ/ലോജിക്കൽ എബിലിറ്റി ആൻഡ് റീസണിങ്, ഇംഗ്ലീഷ് ഭാഷ എന്നീ നാല് വിഷയങ്ങളിൽ നിന്നായി ഓരോന്നിനും ഒരു മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾ ഉണ്ടാകും. തെറ്റായ ഉത്തരങ്ങൾക്ക് നാലിലൊന്ന് മാർക്ക് കുറയ്ക്കും.
ഒൻപതിനു ശേഷം ഇഡി നോട്ടിസിൻ്റെ പൊടിപോലും കാണില്ല , പി സി വിഷ്ണുനാഥ്
ഓച്ചിറ .നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുള്ള അന്തർധാര സജീവം ആയത്തി ൻ്റെ തെളിവാണ് പുതിയ ഇഡി നോട്ടിസെന്നും 9നു ശേഷം ഈ നോട്ടിസിൻ്റെ പൊടിപോലും കാണില്ലെന്നും കെപിസിസി വർക്കി ങ് പ്രസിഡൻ്റ് പി.സി.വിഷ്ണു നാഥ് എംഎൽഎ.
ജില്ലാ പഞ്ചായത്ത് ഓച്ചിറ ഡിവി ഷൻ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഷ്ണുനാ
കേരളം രാസലഹരിയുടെ ഉപയോഗ കാര്യത്തിലും വിലവർധനയുടെ കാര്യത്തിലും തൊഴിൽ ഇല്ലായ്മയുടെ കാര്യത്തിലും ഒന്നാമതാണ്.
ആരോഗ്യ മേഖലയിൽ യുഎ സിനെ പോലും പിന്തള്ളി കേര ളം ‘നമ്പർ വൺ’ ആയി മുന്നേറി യതിനാലാണ് മുഖ്യമന്ത്രി ചികി ത്സയ്ക്കായി അവിടേക്കു പോകു ന്നതെന്നും അദ്ദേഹം പരിഹസിച്ചു. ആർഎസ്‌പി സംസ്‌ഥാന കമ്മിറ്റി അംഗം എം.എസ്.ഷൗക്കത്ത് : അധ്യക്ഷനായി. സി.ആർ.മഹേ ഷ് എംഎൽഎ. യുഡിഎഫ് ജി : ല്ലാ ചെയർമാൻ കെ.സി.രാജൻ, തൊടിയൂർ രാമചന്ദ്രൻ, ആർ.രാജശേഖരൻ, എൽ.കെ.ശ്രീദേവി, ബി.എസ്.വിനോദ്, കെ.എ.ജവാദ്, എൻ.കൃഷ്ണകുമാർ, കെ.കെ . സുനിൽ കുമാർ, അൻസാർ എ. : മലബാർ. കെ.ശോഭകുമാർ, പാ വുമ്പ അനിൽ കുമാർ, നീലികുളം സദാനന്ദൻ എന്നിവർ പ്രസംഗി ച്ചു. ഡിവിഷൻ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടന വും പി.സി.വിഷ്ണുനാഥ് എം എൽഎ നിർവഹിച്ചു.
കേരളത്തിൽ കുതിച്ചുയർന്ന് എച്ച്ഐവി ബാധിതരുടെ എണ്ണം, ഏറെയും ജെൻ സി വിഭാഗം, ഏറ്റവും കൂടുതൽ ഈ ജില്ലയിൽ, മാസം 100 അണുബാധിതർ
തിരുവനന്തപുരം: കേരളത്തിലെ യുവാക്കളിൽ എച്ച്ഐവി അണുബാധിതരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. സംസ്ഥാനത്ത് മാസം ശരാശരി 100 പുതിയ എച്ച്ഐവി അണുബാധിതരുണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. പുതുതായി എച്ച്ഐവി അണുബാധിതരാകുന്നതിൽ 15നും 24 നും ഇടയിലുള്ള പ്രായക്കാരുടെ എണ്ണം കൂടി വരുന്നതായും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ടിൽ വിശദമാക്കുന്നത്.
2022 മുതൽ കഴിഞ്ഞ വർഷം വരെ യഥാക്രമം 9, 12, 14.2 % എന്നിങ്ങനെയായിരുന്നു രോഗികളുടെ വർധന. എന്നാൽ, ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ കാലയളവിൽ എച്ച്ഐവി അണുബാധിതരാകുന്ന 15 മുതൽ 24 വരെ പ്രായമുള്ളവരുടെ എണ്ണം 15.4% ആയി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് 4477 പേർക്കു പുതുതായി എച്ച്ഐവി അണുബാധ കണ്ടെത്തി. ഇതിൽ 3393 പേർ പുരുഷൻമാരും 1065 പേർ സ്ത്രീകളും 19 പേർ ട്രാൻസ്ജെൻഡർമാരുമാണ്. 1065 സ്ത്രീകളിൽ 90 ഗർഭിണികളും ഉൾപ്പെടുന്നുണ്ട്.
3 വർഷത്തിനിടെ എച്ച്ഐവി അണുബാധിതർ ഏറ്റവും കൂടുതൽ എറണാകുളത്ത്
കഴിഞ്ഞ 3 വർഷത്തിനിടെ എച്ച്ഐവി അണുബാധിതർ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ് (850). തിരുവനന്തപുരം (555), തൃശൂർ (518), കോഴിക്കോട് (441), പാലക്കാട് (371), കോട്ടയം (350) ജില്ലകളാണ് തൊട്ടുപിന്നിൽ. വയനാട്ടിൽ ആണ് ഏറ്റവും കുറവ് (67). അതേസമയം എച്ച്ഐവി സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത രാജ്യത്ത് 0.20 ആണെങ്കിൽ കേരളത്തിൽ 0.07 ആണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, മയക്കുമരുന്ന് കുത്തിവെക്കാൻ ഒരേ സിറിഞ്ച് പലരും ഉപയോഗിക്കുന്നത് എന്നിവയാണ് യുവാക്കളെ എച്ച്.ഐ.വി. വാഹകരാക്കുന്നതിൽ പ്രധാന കാരണങ്ങൾ. ഒറ്റത്തവണ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതുമൂലം അണുബാധിതരായവരും ഒട്ടേറെയാണ്. ശരിയായ മേൽവിലാസമോ ഫോൺ നമ്പറോ ഇല്ലാത്തതിനാൽ എച്ച്ഐവി ബാധിതരായ അതിഥിത്തൊഴിലാളികളുടെ തുടർചികിത്സ ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അവരുടെ പങ്കാളികളുടെ പരിശോധന, ചികിത്സ എന്നിവയും പ്രായോഗികമാവുന്നില്ലെന്നും റിപ്പോർട്ടിൽ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.
2022 ഏപ്രിൽ മുതൽ 2025 വരെയുള്ള കണക്കനുസരിച്ച് അണുബാധിതരായ 4,477 പേരിൽ 62.5 ശതമാനം പേർക്ക് ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 24.6 ശതമാനം പേർക്ക് സ്വവർഗരതിയിലൂടെയാണ് അണുബാധയുണ്ടായത്. 8.1 ശതമാനത്തിന് മയക്കുമരുന്നുപയോഗത്തിലൂടെയും രോഗം ബാധിച്ചു. ഗർഭകാലത്ത് അമ്മമാരിൽ നിന്ന് രോഗം പകർന്നു കിട്ടിയത് 0.9 ശതമാനം ശിശുക്കൾക്കാണ്. 3.7 ശതമാനം പേർക്ക് അണുബാധയുണ്ടായത് എങ്ങനെയെന്നറിയില്ല. സംസ്ഥാനത്ത് പ്രതീക്ഷിത കണക്കിന്‍റെ 83 ശതമാനം രോഗബാധിതരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതില്‍ 95 ശതമാനത്തിലധികം പേര്‍ക്കും ആന്‍റി റിട്രോ വൈറല്‍ (എആര്‍ടി) ചികിത്സ നല്‍കാനും സാധിക്കുന്നു. രോഗബാധിതരായ 99.8 ശതമാനത്തിലും വൈറസ് നിയന്ത്രണവിധേയമാക്കാനും സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യം അനുസരിച്ച് 2030 ഓട് കൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ.
പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ഇന്ത്യയിൽ പോയിന്‍റ് 0.20 ആണെങ്കിൽ കേരളത്തിൽ അത് 0.07 ശതമാനമാണ്. നമ്മുടെ നാട് എച്ച്ഐവി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും കഴിഞ്ഞ മൂന്നു വർഷത്തിനിടെ 4477 പേർക്ക് അണുബാധ ഉണ്ടായി എന്നത് ആശങ്കാജനകമായ കാര്യമാണ്. എച്ച്ഐവി ബാധിതർക്ക് ചികിത്സ, പരിചരണം, പിന്തുണ, സേവനങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതും ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങൾ ഇല്ലാതാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ഇതിനായി സംസ്ഥാനത്ത് ഏകോപിതമായ ഇടപെടലുകൾ നടന്നു വരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
`വെള്ളം മാത്രം മതി’, ജയിലിനുള്ളിൽ നിരാഹാര സമരവുമായി രാഹുൽ ഈശ്വർ, രാത്രി മുതൽ ഭക്ഷണം ഒഴിവാക്കി
തിരുവനന്തപുരം: ജയിലിനുള്ളിൽ നിരാഹാര സമരം ആരംഭിച്ച് രാഹുൽ ഈശ്വർ. ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്.
അതേസമയം, സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുലിൻ്റെ ജാമ്യേപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ കോടതിയില്‍ വാദിച്ചത്.







































