Home Blog Page 1178

സ്വര്‍ണം വീണ്ടും കുതിച്ചു

കൊച്ചി.പൊന്ന് പൊള്ളുകയാണിപ്പോള്‍,.സ്വർണവില വീണ്ടും സർവകാല റെക്കോഡ് കടന്നു. പവന് 2200 രൂപ കൂടി 74,320 രൂപ ഗ്രാമിന് 275 രൂപ കൂടി 9290 രൂപയായി. ഇടയ്ക്ക് ഒന്നു നിലച്ചെന്ന് തോന്നലുണ്ടാക്കിയ സ്വര്‍ണം കുതിപ്പിലാണ്. വിലക്കയറ്റത്തിന് കാരണം താരിഫ് തർക്കങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളും

നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി,അപകടത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു,ദൃശ്യം

പത്തനംതിട്ട. ഭാഗ്യം എന്നാല്‍ ഇതാണ്. എരുമേലിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. കാൽനട യാത്രക്കാരായ മൂന്നുപേർ രക്ഷപ്പെട്ടത് തലനാരിഴക്ക്

അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ
പുറത്ത്.നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷയിലും ഇടിച്ചു. ഓട്ടോയില്‍ കാറിടിക്കുന്ന ശബ്ദംകേട്ട് തിരിഞ്ഞതിനാലാണ് വഴിയാത്രക്കാരായ പെണ്‍കുട്ടികള്‍ രക്ഷപ്പെ. അപകടത്തിൽ ഓട്ടോറിക്ഷാ യാത്രക്കാർക്കും പരിക്കേറ്റു.സംഭവത്തിൽ എരുമേലി പൊലീസ് കേസെടുത്തു.

മോദി സൗദിയിലേക്ക് തിരിച്ചു

ന്യൂഡെല്‍ഹി.പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദർശനത്തിനായി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. പ്രധാനമന്ത്രിയുടേത് രണ്ടു ദിവസത്തെ സന്ദർശനം. സൗദി പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻറെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇന്ത്യക്ക് ഏറെ ഗുണ കരമായ ആറ് ഉടമ്പടികളാണ് ചര്‍ച്ചയിലുള്ളത്.സൗദി അറേബ്യയുമായുള്ള ചരിത്രപരമായ ബന്ധത്തെ ഇന്ത്യ വിലമതിക്കുന്നുവെന്നും സൗദി അറേബ്യയുമായുള്ള ഉപകക്ഷി ബന്ധങ്ങൾക്ക് ഗണ്യമായ വേഗത കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു

സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

മിഷൻ 2025,തദ്ദേശം പിടിക്കാന്‍ ബിജെപി തന്ത്രം ഇങ്ങനെ

തിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിരട്ടി സീറ്റ് വർദ്ധന ലക്ഷ്യമിട്ട് ബിജെപി. 21,865 വാർഡുകളിൽ 10000 സീറ്റുകൾ ലക്ഷ്യം വച്ച് പ്രവർത്തിക്കാൻ ആഹ്വാനം . കഴിഞ്ഞതവണ 1,600 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പിനായി 150 ദിവസത്തെ പ്രവര്‍ത്തനപദ്ധതികള്‍ പ്രഖ്യാപിച്ചു

വോട്ടര്‍ പട്ടിക പരിശോധന, ബിഎല്‍എമാരെ തീരുമാനിക്കല്‍, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍, വികസിത വാര്‍ഡ് പ്രചാരണം, ഫണ്ട് ശേഖരണം, പദയാത്ര എന്നിങ്ങനെയാണ് പ്രവർത്തന പദ്ധതി. മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ വാര്‍ഡുതലത്തില്‍ സര്‍വേ നടത്തും. ഇതിനായി സംസ്ഥാന കമ്മിറ്റി പുതിയ ആപ്പ് തയ്യാറാക്കും

പ്രവർത്തന റിപ്പോർട്ട് ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന പ്രസിഡന്റിന് നല്‍കണം. വാര്‍ഡുതലത്തില്‍ ഇന്‍ ചാര്‍ജ്, ഡെപ്യൂട്ടി ഇന്‍ ചാര്‍ജ്, മൂന്ന് വികസിത കേരളം വൊളന്റിയര്‍മാര്‍ എന്നിവരെ നിയോഗിക്കും. ഒരാള്‍ സ്ത്രീയും ഒരാള്‍ പട്ടികജാതി വിഭാഗക്കാരനുമായിരിക്കും

കണത്താർകുന്നത്ത് തെരുവ് നായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ യുവതിക്ക് പരിക്ക്

ശാസ്താംകോട്ട :തെരുവ് നായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ യുവതിക്ക് പരിക്ക് പടിഞ്ഞാറേകല്ലട കണത്താർകുന്നം ലക്ഷ്മി ചൈതന്യം വീട്ടിൽ മോനിഷ (36) ന് ആണ് പരിക്കേറ്റത്.വീട്ടിൽ നിന്നും കുടുംബ വീട്ടിലേക്ക് പോകും വഴി പട്ടികൾ കൂട്ടത്തോടെ അക്രമി മിക്കാൻ വരുമ്പോൾ രക്ഷപെടാൻ ശ്രമിച്ച മോനിഷയ്ക്ക് വീഴ്ചയിൽഇടതുകാലിനു ഒടിവ് സംഭവിക്കുകയായിരുന്നു ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ഒരാഴ്യ്ക്കുള്ളിൽ ഇവിടെ മൂന്ന് പേരെ തെരുവുനായ കടിച്ചിരുന്നു. രണ്ടര മാസം മുമ്പ് മോനിഷയുടെ ഭർത്താവ് അനിൽകുമാറിനെ ഉൾപ്പെടെ ആറുപേരെ നായ കടിച്ചിരുന്നു.അന്ന് കടിച്ച നായ പിന്നെ ചത്തു.ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മുളങ്കാടകം പൊതു ശ്മാശാനത്തിൽ മറവ് ചെയ്തിരുന്നു.

ശൂരനാട് വടക്ക് നടുവിലേമുറി എസ്എൻഡിപി ശാഖയിൽ പ്രതിഷ്ഠാ വാർഷികവും ഗുരുപൂജ മഹോത്സവവും സമാപിച്ചു

ശൂരനാട്:എസ്എൻഡിപി യോഗം കുന്നത്തൂർ യൂണിയനിൽ ഉൾപ്പെട്ട ശൂരനാട് വടക്ക് നടുവിലേമുറി 2410-ാം നമ്പർ എസ്എൻഡിപി ശാഖാ ശ്രീനാരായണ ക്ഷേത്രത്തിൽ വാർഷികവും ഗുരുപൂജ മഹോത്സവവും സമാപിച്ചു.ബ്രഹ്മശ്രീ സുജിത്ത് തന്ത്രി,ക്ഷേത്രം മേൽശാന്തി സച്ചി തിരുമേനി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.അഷ്ടദ്രവ്യ മഹാഗണപതിഹോമം,കലശപൂജ,
മഹാഗുരുപൂജ,മൃത്യുജ്ഞയേഹോമം,
ഗുരുപുഷ്പാജ്ഞലി,സമൂഹസദ്യ,
താലപ്പൊലി ഘോഷയാത്ര,അനുഗ്രഹ പ്രഭാഷണം,കുടുംബസംഗമം എന്നിവ നടന്നു.പ്രതിഷ്ഠാ വാർഷികത്തിൻ്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സദസ് കുന്നത്തൂർ യൂണിയൻ പ്രസിഡൻ്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡൻ്റ് ജി.ബാഹുലേയൻ അധ്യക്ഷത വഹിച്ചു.മുഖ്യപ്രഭാഷണവും മെറിറ്റ് അവാർഡ് വിതരണവും യൂണിയൻ സെക്രട്ടറി റാം മനോജ് നിർവഹിച്ചു.യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ബേബികുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു.യൂണിയൻ കൗൺസിലർ നെടിയവിള സജീവൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി രാജീവ്.ആർ,ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ യൂണിയൻ സെക്രട്ടറി പി.പ്രകാശ്,ശ്രീനാരായണ എംപ്ലോയിസ് ഫോറം യൂണിയൻ സെക്രട്ടറി ലീന.എൽ എന്നിവർ സംസാരിച്ചു.ശാഖാ സെക്രട്ടറി രാജേഷ്.ആർ സ്വാഗതവും വൈസ് പ്രസിഡൻ്റ് പുഷ്പ.പി നന്ദിയും പറഞ്ഞു.തുടർന്ന് തിരുവാതിര,കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ നടന്നു.

മുഖം കാണിക്കാൻ ഇടിച്ചു കയറുന്ന നേതാക്കളെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം

തിരുവനന്തപുരം. പരിപാടികളിൽ മുഖം കാണിക്കാൻ ഇടിച്ചു കയറുന്ന നേതാക്കളെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. ഏതു മഹത്തായ പരിപാടിയെയും ഇത്തരക്കാർ പരിഹാസ്യരാക്കുന്നു എന്ന് മുഖപ്രസംഗത്തിലൂടെയാണ് വിമർശനം. വീക്ഷണത്തിന്റെ വിമർശനം ശരി വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ. മുരളീധരനും രംഗത്തെത്തി.

കോഴിക്കോട് ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടന സമയത്തെ ഉന്തും തള്ളുമാണ് മുഖപ്രസംഗത്തിന് കാരണമായത്. കോൺഗ്രസിനെ ഇടിച്ചുകയറിയും പിടിച്ചു തള്ളിയും അപകീർത്തിപ്പെടുത്തരുതെന്ന് പാർട്ടി മുഖപത്രത്തിൽ പറയുന്നു. വാർത്തയിൽ എങ്ങനെയും പേരും പടവും വരുത്തുക എന്ന നിർബന്ധ ബുദ്ധി വേണ്ട. സ്വന്തം പ്രവർത്തിയിലൂടെ പ്രസ്ഥാനത്തിൻ്റെ നിലയും വിലയും കളയരുതെന്നും നേതാക്കൾക്ക് വീക്ഷണം മുന്നറിയിപ്പ് നൽകി. ബൂത്തുതലം മുതൽ കെ.പി.സി.സി വരെയുള്ള ഭാരവാഹികളാണ് മാതൃക കാണിക്കേണ്ടത് എന്നും മുഖപ്രസംഗത്തിൽ പറയുന്നു. ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ ശരിയെന്ന് സമ്മതിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, അച്ചടക്കത്തിനായുള്ള നടപടികൾ കെ.പി.സി.സി ആരംഭിച്ചു എന്നും അറിയിച്ചു.

ലേഖനത്തെ ന്യായീകരിച്ച് കെ. മുരളീധരനും രംഗത്തെത്തി.പാർട്ടിയിലെ ഉന്തും തള്ളും സംസ്കാരത്തെ യു.ഡി.എഫ് കൺവീനർ എം എം ഹസ്സൻ പരിഹസിച്ചു.ഇത്തരം നടപടികൾ ഒഴിവാക്കാൻ കെ.പി.സി.സി അച്ചടക്ക സമിതിയെ നിയോഗിക്കാൻ ഒരുങ്ങുകയാണ്.

വെണ്ടോരില്‍ മൂന്നുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നാണെന്ന് ആരോപണം

തൃശ്ശൂർ. വെണ്ടോരില്‍ മൂന്നുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നാണെന്ന് ആരോപണം.വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്.ശനിയാഴ്ച വിദേശത്തുനിന്നും നെടുമ്പാശേരിയിലെത്തിയ ഹെന്‍ട്രിയെ കൊണ്ടുവരാൻ പോയതാണ് ഒലിവിയ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു.വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി.ഒലിവിയക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇതോടെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

തിങ്കളാഴ്ച പുലര്‍ച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി പിന്നെയും വഷളായി.ഇതോടെ വെണ്ടോരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

വീണ വിജയനടക്കമുള്ളവരുടെ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി.സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനടക്കമുള്ളവരുടെ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കി. ഇതോടെ കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികളിലേക്ക് കടക്കുകയാണ് ഇഡി.

സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതിയില്‍ അപേക്ഷ നല്‍കി ഇഡി കുറ്റപത്രം വാങ്ങിയിരുന്നു. ഈ കുറ്റപത്രം പരിശോധിച്ചതിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും പകര്‍പ്പും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനടക്കമുള്ളവരുടെ മൊഴിയും ആവശ്യപ്പെട്ട് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇഡി ഇപ്പോള്‍ വീണ്ടും കേസുമായി മുന്നോട്ട് പോകുന്നുവെന്ന സൂചന നല്‍കുന്നത്. ഇപ്പോള്‍ ആവശ്യപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ചതിന് ശേഷം ഇനി നോട്ടീസ് അയച്ച് തുടര്‍നടപടികളിലേക്ക് നീങ്ങുകയാകും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യുക. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പദ്ധതിയുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം ആകും ഇഡി നടപടികൾ.

പട്ടികജാതിക്ഷേമത്തിന് ഒരു കൊല്ലത്തിനുള്ളില്‍ 62 കോടി രൂപ

ജില്ലയില്‍ 2024-25 സാമ്പത്തിക വര്‍ഷം വിവിധ വികസന-വിദ്യാഭ്യാസക്ഷേമ പദ്ധതികള്‍ക്കായി 62 കോടി രൂപ ചെലവഴിച്ച് പട്ടികജാതി വികസന വകുപ്പ്. 158 പേര്‍ക്ക് ഭൂമി, 506 സേഫ്, 493 പഠനമുറി, 12 പേര്‍ക്ക് സ്വയംതൊഴില്‍ ധനസഹായം, 153 പേര്‍ക്ക് വിദേശ തൊഴില്‍ ധനസഹായം, 466 വിവാഹധനസഹായം, 1512 പേര്‍ക്ക് ചികിത്സാ ധനസഹായം, ഏകവരുമാനദായക അംഗം മരണപ്പെട്ട 134 കുടുംബങ്ങള്‍ക്ക് ധനസഹായം, 60 ദമ്പതികള്‍ക്ക് മിശ്രവിവാഹ ധനസഹായം, അതിക്രമത്തിനിരയായ 29 പേര്‍ക്ക് ആശ്വാസ ധനസഹായവും ഇക്കാലയളവില്‍ അനുവദിച്ചു.
ദുര്‍ബലവിഭാഗ പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ വേടര്‍, ചക്ലിയര്‍ വിഭാഗത്തില്‍പ്പെട്ട 18 പേര്‍ക്ക് ഭൂമിയും 96 പേര്‍ക്ക് ഭവനനിര്‍മാണ ധനസഹായവും, 41 പേര്‍ക്ക് പഠനമുറി, 110 പേര്‍ക്ക് ഭവന പുനരുദ്ധാരണത്തിനുള്ള ധനസഹായവും 21 പേര്‍ക്ക് ശുചിമുറിക്കുള്ള ധനസഹായവും 22 പേര്‍ക്ക് 100 ശതമാനം സബ്‌സിഡിയോടെ മൂന്ന് ലക്ഷം സ്വയംപദ്ധതികള്‍ക്കും മൂന്ന് പേര്‍ക്ക് 10 ലക്ഷം രൂപ നിരക്കില്‍ കൃഷിഭൂമി പദ്ധതി നിര്‍വഹണത്തിനായും നല്‍കി.
പ്രീ-മെട്രിക് വിദ്യാഭ്യാസത്തിന് 4,31,273 വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം അനുവദിച്ചു. 400 ഓളം സ്ഥാപനങ്ങളില്‍ പഠിക്കുന്ന 14889 വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ്സ് മുഖേന പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ സഹായം നല്‍കി. മെഡിക്കല്‍/എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രാരംഭചെലവ്, ലാപ്ടോപ്പ്, സ്പെഷ്യല്‍ ഇന്‍സെന്റീവ്, മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശന പരിശീലനം, പഠനയാത്രാ പദ്ധതി, അയ്യങ്കാളി സ്‌കോളര്‍ഷിപ്പ്, സ്റ്റെതസ്‌കോപ്പ്, അഡ്വക്കേറ്റ് ഗ്രാന്റ് എന്നീ പദ്ധതികള്‍ക്കായി 2010 പേര്‍ക്കും തുക അനുവദിച്ചു.
നഴ്സിംഗ്/പാരാമെഡിക്കല്‍ കോഴ്‌സ് പാസായ 23 പേര്‍ക്ക്  സ്റ്റൈപ്പന്റോടെ സര്‍ക്കാര്‍ ആശുപത്രികളിലും എല്‍.എല്‍.ബി/എല്‍.എല്‍.എം പാസായ ആറ് പേര്‍ക്ക് വിവിധ കോടതികളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും എം.എസ്.ഡബ്ല്യൂ പാസായ അഞ്ച് പേര്‍ക്ക് വിവിധ ഓഫീസുകളിലും, ബി.ടെക്ക്, ഡിപ്ലോമ, ഐ.ടി.ഐ (സിവില്‍) പാസായവര്‍ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍മാരായി വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ പരിശീലനം ലഭ്യമാക്കി.
അംബേദ്കര്‍ ഗ്രാമവികസനപദ്ധതിപ്രകാരം ജില്ലയില്‍ 2016 മുതല്‍ തെരഞ്ഞെടുത്ത 65 നഗറുകളില്‍ 34 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി. കോര്‍പ്പസ് ഫണ്ട് പദ്ധതിപ്രകാരം കുടിവെള്ള വിതരണം, ഗതാഗതസൗകര്യ വികസനം, കുടിവെള്ള വിതരണം, വൈദ്യുതി വിതരണം തുടങ്ങിയ പദ്ധതികള്‍ക്കായി 2024-25 സാമ്പത്തിക വര്‍ഷം 8038210 രൂപയും ചെലവഴിച്ചതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.