27.8 C
Kollam
Thursday 25th December, 2025 | 02:04:56 PM
Home Blog Page 1166

കുടകിൽ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് തോട്ടത്തോട് ചേർന്ന താമസസ്ഥലത്ത്

കണ്ണൂർ: കണ്ണൂർ സ്വദേശിയായ മലയാളി യുവാവിനെ കുടകിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി ഷെട്ടിഗിരിയിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ തോട്ടത്തിലെ വീട്ടിലാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ ഇയാളെ കണ്ടെത്തിയത്. ഗോണിക്കുപ്പ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട പ്രദീപ് സ്ഥലം വിൽക്കാൻ ശ്രമിച്ചിരുന്നതായി വിവരമുണ്ട്.

കൊട്ടാരക്കരയില്‍ എം‍ഡിഎംഎയുമായി ഡിവൈഎഫ്ഐക്കാരൻ പിടിയില്‍

കൊട്ടാരക്കരയില്‍ എം‍ഡിഎംഎയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പിടിയില്‍. കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശി മുഹ്സിനാണ് ഇരുപതു ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. പൊലീസിനെ വെട്ടിച്ച് കാറില്‍ രക്ഷപെട്ട മൂന്നുപേര്‍ക്കായി അന്വേഷണം തുടങ്ങി. ചിരട്ടക്കോണം കോക്കാട് റോഡില്‍ കൊട്ടാരക്കര പൊലീസ് നടത്തിയ പരിശോധനയിലാണ് കരവാളൂര്‍ വെഞ്ചേമ്പ് ബിനു മന്‍സിലില്‍ ഇരുപതുകാരനായ മുഹ്സിന്‍ പിടിയിലായത്.  


ഏറെ നാളായി ഡാന്‍സാഫ് സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു മുഹ്സിന്‍. എസ്എഫ്െഎയുടെ പുനലൂര്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്െഎയുടെ കരവാളൂര്‍  വെസ്റ്റ് അംഗവുമാണ് മുഹ്സിന്‍. കൂടാതെ മാത്ര സര്‍വീസ് സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനുമാണ്. പൊലീസ് മുഹ്‌സിനെ പിടിക്കുന്നതിനിടയിൽ ലഹരികടത്ത് സംഘത്തിലെ മൂന്നു പേര്‌ കാറില്‍ ര‌ക്ഷപെട്ടു. 

മുഹ്‌സിനു എംഡിഎംഎ കൈമാറുന്നതിനായി എത്തിയവരാണ് രക്ഷപെട്ടതെന്നും  തൗഫീഖ്, ഫയാസ്, മിന്‍ഹാജ് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നതെന്നും പൊലീസ് പിന്നീട് സ്ഥരീകരിച്ചു. ഇവര്‍‌ രക്ഷപെടുന്നതിനിടെ കൈവശം ഉണ്ടായിരുന്ന എംഡിഎംഎയുടെ പായ്ക്കറ്റ് റോഡിലേക്ക് വലിച്ചെറിഞ്ഞിരുന്നു.  മുഹ്സിനെ നാലാം പ്രതിയാക്കിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഹ്സിനുമായി ബന്ധമുളള ഇടപാടുകാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. 

ജമ്മു കാശ്മീർ ഭീകരാക്രമണം:സിന്ധു നദീജല കരാർ മരവിപ്പിച്ചു, പാകിസ്ഥാൻ പൗരൻമാർക്ക് ഇനി എസ് വി ഇഎസ് വിസ നൽകില്ല ; ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ

ന്യൂ ഡെൽഹി : സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാകിസ്താൻ പൗരന്മാർക്ക് ഇനി എസ് വി ഇ എസ് വിസ നല്‍കില്ല. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ പാകിസ്താന്റെ ഡിഫൻസ് അറ്റാഷമാരെ ഇന്ത്യ പുറത്താക്കി. അവർ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയും പാകിസ്താനിലെ ഡിഫൻസ് അറ്റാഷെമാരെ പിൻവലിക്കും. വാഗ-അട്ടാരി അതിർത്തി അടച്ചുപൂട്ടും. തുടങ്ങിയ തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് അതിർത്തി കടന്നുള്ള ബന്ധങ്ങളുണ്ടെന്ന് യോഗം വിലയിരുത്തിയതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു.ജമ്മു കശ്മീരില്‍ വിജയകരമായി തിരഞ്ഞെടുപ്പ് നടത്തിയതും അവിടുത്തെ സാമ്പത്തിക വളർച്ചയും സുസ്ഥിരമായ പുരോഗതിയുടെയും പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നതെന്ന് വിലയിരുത്തി. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന പാകിസ്താന് ശക്തമായ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് നടപടികളെന്നും മിസ്രി വിദശീകരിച്ചു.

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മന്ത്രിമാരും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി.

നെടുമ്പാശേരിയിൽ പൊതുദർശനത്തിനു ശേഷം മൃതദേഹം പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും നോർക്ക ആംബുലൻസ് സർവീസ് മുഖേനയാണ് മൃതദേഹം ആശിപത്രിയിൽ എത്തിച്ചത്.

വെള്ളിയാഴ്ച രാവിലെ 7 മുതൽ 9 വരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം നടക്കും. 9.30ന് മങ്ങാട്ട് റോഡിലെ വീട്ടിൽ എത്തിക്കും. ചടങ്ങുകൾക്ക് ശേഷം 11.30ന് ചങ്ങമ്പുഴ ശ്മശാനത്തിൽ സംസ്ക്കാരം നടക്കും. 

ഇടപ്പള്ളി മങ്ങാട്ട് റോഡിൽ താമസിക്കുന്ന രാമചന്ദ്രൻ (65)ആണ് ഇന്നലെയുണ്ടയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭാര്യ ഷീലയ്ക്കും മകൾ ആരതിക്കും അവരുടെ രണ്ട് കുട്ടികൾക്കുമൊപ്പം തിങ്കളാഴ്ചയാണ് അദ്ദേഹം കശ്മീരിലേക്ക് പോയത്. കുതിരപ്പുറത്തു സവാരി ചെയ്യുന്നതിനിടെയാണ് രാമചന്ദ്രന് വെടിയേറ്റത്. 

കൊച്ചിയിൽ നാലു വർഷം മുൻപാണ് രാമചന്ദ്രൻ കുടുംബവുമായി താമസിക്കാൻ എത്തിയത്. അതിനു മുൻപ് നിരവധി വർഷങ്ങളോളം യുഎഇയിൽ ജോലി ചെയ്യുകയായിരുന്നു. അതേസമയം, സൈന്യവും കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളും ജമ്മു കശ്മീർ പൊലീസും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. 

പഹൽഗാം മെഴുകുതിരിജ്വാല തീർത്ത് കോൺഗ്രസ്‌

ചക്കുവള്ളി. പോരുവഴി പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഹൽഗാമിൽ ഭീകരക്രമണത്തിൽ മരണമടഞ്ഞവർക്ക്‌മെഴുകു തിരി തെളിച് ആദരാഞ്ജലി അർപ്പിച്ചു. മണ്ഡലംകോൺഗ്രസ്‌ പ്രസിഡന്റ്‌ ചക്കുവള്ളി നസീർ, കോൺഗ്രസ്‌ നേതാക്കളായ, പോരുവഴി ജലീൽ, അർത്തിയിൽ അൻസാരി, ഡോക്ടർ എം എ. സലിം, പേറയിൽ നാസർ, റഹിം നാലുതുണ്ടി,അഡ്വ. ജി കെ. രഘു കുമാർ, ഷഫീക് അർത്തിയിൽ,വരിക്കോലിൽ ബഷീർ,ബഷീർ കുഞ്ഞാന്റയ്യാം,നിഷാദ് മയ്യത്തും കര, ലത്തീഫ് പെരുംകുളം,തുടങ്ങിയവർ നേതൃത്വം നൽകി.

തൃക്കണ്ണാപുരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് അനുമോദന സമ്മേളനവും അനിൽകുമാർ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി

മാനാമ്പുഴ .തൃക്കണ്ണാപുരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി അനുമോദന സമ്മേളനവും അകാലത്തിൽ പൊലിഞ്ഞു പോയ അനിൽകുമാറിന്റെ സ്മരണാർത്ഥം പനത്തോപ്പ് പൗരസമിതി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി കെ ഗോപൻ നിർവഹിച്ചു. സംസ്ഥാന സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണ കമ്മിറ്റിയിലെ അംഗമായിട്ടുള്ള കെ.ഒ ദീപക് കുമാറിനും, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്സി ഫിസിക്സ് നാനോ സയൻസിൽ രണ്ടാം റാങ്ക് നേടിയ ഗീതു ജി എസ് നും തൃക്കണ്ണാപുരം ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതിയുടെയും അനിൽകുമാർ സ്മരണാർത്ഥം പൗരസമിതി ഏർപ്പെടുത്തിയ ആദരവും നൽകി.ചടങ്ങിൽ റിട്ടയേഡ് അധ്യാപകനായ വി എൻ ഭട്ടതിരി മുഖ്യപ്രഭാഷണവും നടത്തി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അതുല്യ രമേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേത്ര ഭരണസമിതി ഖജാൻജി ബി രാധാകൃഷ്ണൻ സ്വാഗതവും, പണംതോപ്പ് പൗരസമിതി ഭാരവാഹി അശ്വവാനന്ദ് അനിൽകുമാർ അനുസ്മരണ പ്രഭാഷണവും നടത്തി. ഗ്രാമപഞ്ചായത്തംഗം ഡാനിയൽ തരകൻ, എസ് മുകുന്ദൻ പിള്ള, പി കെ ധർമ്മരാജൻ പിള്ള, ഡി മുരളീധരൻ എന്നിവർ ആശംസകൾ അറിയിച്ചു. ക്ഷേത്ര ഭരണസമിതി സെക്രട്ടറി ജി. സന്തോഷ് കുമാർ നന്ദിയും അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് പ്രതിഷേധയോഗം ചേർന്നു

ശാസ്താംകോട്ട. പഹല്‍ഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കുന്നത്തുര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ പ്രതിഷേധയോഗം ചേർന്നു ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ച യോഗം ജില്ലാസെക്രട്ടറി രഞ്ജിത്ത്‌ റാം ഉത്‌ഘാടനം ചെയ്തു. താലൂക്ക് രക്ഷാധികാരി വിജയൻ പിള്ള, മഹേഷ് മണികണ്ഠൻ, എന്നിവർ സംസാരിച്ചു കിഷോർ, അഖിൽ,രാജേഷ് വരവിള,വിജയൻ പിള്ള എന്നിവർ നേതൃത്വം നൽകി

തെരുവ് നായ ആക്രമണത്തിൽ നാല് ആടുകൾ കൊല്ലപ്പെട്ടു

കരുനാഗപ്പള്ളി. തൊടിയൂരിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. തൊടിയൂർ തിരുവോണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ രമയുടെ ഉപജീവന മാർഗമായ നാല് ആടുകളാണ്. കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഒരു കൂട്ടം നായ്കൾ കൂട് തകർത്താണ് ആടുകളെ അക്രമിച്ചത്. ശബ്ദം കേട്ട് സമീപ വാസികളാണ് രമയെ വിവരം അറിമിച്ചത്. കൂട്ടത്തിൽ ഗർ ഭിണിയായ ഒറ് ആടും കൊല്ലപ്പെട്പ്പെട്ടു.

തുടർന്ന് മൃഗ ഡോക്ടറെ വിവര അറിമിച്ച് വന്ന് നോക്കിയപ്പോഴേക്കും നാലാടും മരണപ്പെട്ടിരുന്നു. ഒരു ലക്ഷം രൂപയോളം നഷ്ടമുണ്ടെന്ന് പറയുന്നു. കരുനാഗപ്പള്ളി താലൂക്കിൽ തെരുവ് നായ് ശല്യം രൂക്ഷമാണ്. കുലശേഖരപുരത്ത് അഞ്ച് പേർക്ക് കടിയേറ്റതും നായ കുറുക്ക് ചാടി തൊട്ടിയൂരിൽ ബൈക്ക് യാത്രക്കാർക്ക് അപകടമുണ്ടായതും സമീപ സംഭവങ്ങളാണ്.

അമ്മയുടെ കയ്യും കാലും മകൻ കോടാലി കൊണ്ട് അടിച്ചൊടിച്ചു

ഇടുക്കി. കട്ടപ്പനയിൽ അമ്മയുടെ കയ്യും കാലും മകൻ കോടാലി കൊണ്ട് അടിച്ചൊടിച്ചു. കുന്തളംപാറ കൊല്ലപ്പള്ളിൽ കമലമ്മയെയാണ് മകൻ പ്രസാദ് കോടാലി ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ കമലമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. മകൻ പ്രസാദും കുടുംബവും താമസിക്കുന്ന വീട്ടിലെ പ്രത്യേക മുറിയിലാണ് കമലമ്മ കഴിഞ്ഞിരുന്നത്. രണ്ടു വർഷം മുൻപാണ് സമീപവാസിയും രണ്ടു മക്കളുടെ അമ്മയുമായ രജനി പ്രസാദിനൊപ്പം താമസമാക്കിയത്. അന്നുമുതൽ മാതാപിതാക്കളുമായി ഇരുവരും വഴക്കിടുന്നത് പതിവായിരുന്നു. കോടതി ഉത്തരവ് പ്രകാരമാണ് കമലമ്മക്ക് വീട്ടിൽ പ്രത്യേക മുറി പണിത് നൽകിയത്. സമീപത്തുള്ള ഇളയ മകൻറെ വീട്ടിലാണ് കമലമ്മയുടെ ഭർത്താവ് ദിവാകരൻ താമസിക്കുന്നത്. അച്ഛനും അമ്മയും നടക്കുന്ന വഴിയിൽ കഴിഞ്ഞ ദിവസം പ്രസാദും ഭാര്യയും ചേർന്ന് ഒരു കോഴിക്കൂട് സ്ഥാപിച്ചു. ഇതേച്ചൊല്ലി ഇരു കൂട്ടരും തമ്മിൽ വഴക്കുണ്ടായി. രാവിലെ കോഴിക്കൂടിൻറെ മേൽക്കൂര കമലമ്മ കേടു വരുത്തിയെന്നാരോപിച്ചുണ്ടായ തർക്കത്തിനിടിയിലാണ് പ്രസാദ് അമ്മയെ ക്രൂരമായി മർദ്ദിച്ചത്.
സംഭവമറിഞ്ഞെത്തിയ കട്ടപ്പന പോലീസ് പ്രസാദിനെ കസ്റ്റഡിയിലെടുത്തു. വധ ശ്രമത്തിനാണ് പ്രസാദിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കമലമ്മയെ കട്ടപ്പന താലൂക്ക് ആശുപത്രിയിലുമെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് അശുപത്രിയിലേക്ക് മാറ്റി. കമലമ്മയുടെ മൊഴി എടുത്ത ശേഷം ആവശ്യമെങ്കിൽ രജനിയെയും പ്രതി ചേർക്കുമെന്ന് കട്ടപ്പന പോലീസ് പറഞ്ഞു.

കുല്‍ഗാമില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ടിആര്‍എഫ് കമാൻഡറെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്

ന്യൂ ഡെൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. ടിആർഎഫ് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്.

തെക്കൻ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമായാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം. പഹല്‍ഗാമിന് ശേഷം വീണ്ടും പ്രകോപനപരമായ നിലപാടിലേക്കും ആക്രമം നടത്തുന്നതുമായി ബന്ധപ്പെട്ട ആഹ്വാനങ്ങളിലേക്കും ടിആർഎഫ് നീങ്ങുന്നത് കഴിഞ്ഞ മണിക്കൂറുകളില്‍ കണ്ടിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു വിനോദസഞ്ചാര മേഖലയില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെ വീണ്ടും ഏറ്റുമുട്ടലുണ്ടായിരിക്കുന്നത് എന്നാണ് ദേശീയ വാർത്താ ഏജൻസികള്‍ നല്‍കുന്ന വിവരം.

നിരവധി തവണ വെടിയൊച്ചകള്‍ കേട്ടതായും ടിആർഎഫ് കമാൻഡറെ സൈന്യം വളഞ്ഞതായിട്ടുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അബർബല്‍ വെള്ളച്ചാട്ടതിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് ലഭ്യമാകുന്ന വിവരം. നേരത്തെ തന്നെ ഈ പ്രദേശങ്ങളില്‍ വലിയ തരത്തിലുള്ള സൈനികനീക്കം ആരംഭിച്ചിരുന്നു. ഭീകരർക്കായുള്ള തെരച്ചില്‍ വളരെ ശക്തമായി പുരോഗമിക്കുകയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങിയിരിക്കുകയാണ് ഇന്ത്യ. നയതന്ത്രതലത്തില്‍ ബന്ധം വിച്ഛേദിക്കാനാണ് ആലോചന. സൈനികനടപടിയും ഇന്ത്യയുടെ പരിഗണനയിലുണ്ട്. ആക്രമണത്തിന് പിന്നിലെ സൂത്രധാരനായ ലഷ്കർ ഭീകരൻ സെയ്ഫുള്ള കസൂരിയെ വിട്ടുനല്‍കാനും ഇന്ത്യ ആവശ്യപ്പെടും. പാക് സൈനിക മേധാവി നടത്തിയ പ്രസ്താവനയ്ക്ക് എതിരെയും ഇന്ത്യ പ്രതിഷേധം അറിയിക്കും. ആ പ്രസ്താവന ഗൂഢാലോചനയ്ക്ക് സഹായകമായെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാകിസ്ഥാനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാകും ഇന്ത്യ നടപ്പാക്കുകയെന്നാണ് സൂചനകള്‍. ഇന്ത്യയിലെത്താന്‍ പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും റദ്ദാക്കും. ഇന്ത്യക്കാരുടെ പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കും വിലക്ക് കൊണ്ടുവന്നേക്കും. പാകിസ്ഥാനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കും. പാകിസ്ഥാനില്‍ നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികളും നിരോധിച്ചേക്കും.

അതേസമയം, ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ സജ്ജമായിരിക്കണമെന്ന് സൈന്യത്തിന് നിർദേശം. പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് നിർദേശം നല്‍കിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സായുധ സേനാ തലവന്മാർ എന്നിവരാണ് യോഗം ചേർന്നത്. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് രണ്ടര മണിക്കൂറാണ് ചർച്ച നടത്തിയത്.