26.6 C
Kollam
Wednesday 24th December, 2025 | 08:00:01 PM
Home Blog Page 1157

ഭീകരരെ കണ്ടു,ജമ്മു കാശ്മീർ കത്വയിൽ സുരക്ഷാ സൈന്യത്തിൻറെ തെരച്ചിൽ

ശ്രീനഗര്‍. ജമ്മു കാശ്മീർ കത്വയിൽ സുരക്ഷാ സൈന്യത്തിൻറെ തെരച്ചിൽ. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരെ മേഖലയിൽ കണ്ടതായി പ്രദേശവാസിയായ സ്ത്രീ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ്  തിരച്ചിൽ നടക്കുന്നത്.
ജമ്മു കാശ്മീർ പോലീസിന്റെ സ്പെഷ്യൽ സംഘമാണ് പരിശോധന നടത്തുന്നത് . പഹൽഗാമിൽ  ഭീകരരെ
ആക്രമണം നടത്തിയ ഭീകരരെ കണ്ടതായി മൊഴി. കാശ്മീരിലെ കത്തുവയിൽ വ്യാപക തിരച്ചിൽ നടത്തി സുരക്ഷാസേന.
ഒരു സ്ത്രീയാണ് നാല് ഭീകരരെ തിരിച്ചറിഞ്ഞതായി വിവരം നൽകിയത്

നാലര വയസുകാരിയായ മകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ നടത്തിയ പ്രതിക്ക് 18 വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ

ആലപ്പുഴയില്‍ നാലര വയസുകാരിയായ മകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ നടത്തിയ പ്രതിക്ക് 18 വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശിയുംചേര്‍ത്തലയില്‍ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന 39 വയസുകാരനെയാണ് ‘ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്‌സോ ) ശിക്ഷിച്ചത്. അമ്മ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും വിളിച്ച് കൊണ്ട് വന്നശേഷമാണ് പ്രതി മകളെ ഉപദ്രവിച്ചത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അമ്മ മകളോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. ലൈംഗിക അതിക്രമത്തെക്കുറിച്ച് അറിഞ്ഞതോടെ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഓഗസ്റ്റ് 5 ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം പൂച്ചാക്കല്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം. അജയമോഹനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
വിചരാണക്കൊടുവില്‍ കോടതി പ്രതിക്ക് എട്ട് വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. പിഴ അടക്കാത്ത പക്ഷം ഒന്‍പത് മാസം തടവ് കൂടി കൂടുതലായി അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 24 സാക്ഷികളെയും 24 രേഖകളും കേസിന്റെ തെളിവിനായി ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാര്‍ത്തികേയന്‍ ഹാജരായി.

ATM ൽ പണം വിതരണം ചെയ്യുന്ന വാഹനം ഇടിച്ച് കാൽ നടയാത്രക്കാരന്  ദാരുണാന്ത്യം

കിളിമാനൂർ.നഗരൂരിൽ ATM ൽ പണം വിതരണം ചെയ്യുന്ന വാഹനം ഇടിച്ച് കാൽ നടയാത്രക്കാരന്  ദാരുണാന്ത്യം.
നഗരൂർ , കേശവപുരം സ്വദേശി ഭാസ്കരൻ(70) ആണ് മരിച്ചത്. കിളിമാനൂർ നഗരൂർ റോഡിൽ ചെമ്മരത്ത് മുക്കിൽ വൈകുന്നേരം 4.30 മണിയോടെയായിരുന്നു അപകടം. ഭാസ്കരൻ  ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ കിളിമാനൂർ ഭാഗത്ത് നിന്ന് വന്ന ഡലിവറി വാഹനം ഇടിക്കുകയായിരുന്നു

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായ പരുക്കേറ്റ ഭാസ്കരന ഉടൻ തന്നെ നഗരൂർ പോലീസും നാട്ടുകാരും ചേർന്ന് തൊട്ടടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
നഗരൂർ പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ ആരംഭിച്ചു

ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ അല്‍താഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മിരീലെ ബന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ അല്‍താഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു. കുല്‍നാര്‍ ബാസിപ്പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ലഷ്‌കര്‍ തീവ്രവാദികളെ കണ്ടെത്താനുള്ള ഓപ്പറേഷന്റെ ഭാഗമായുള്ള തിരച്ചിലിനിടെയാണ് ഏറ്റമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഭീകരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുല്‍നാര്‍ അജാസ് പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ സ്ഥലത്ത് തമ്പടിച്ചിരുന്ന ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടലായി മാറുകയായിരുന്നു. ഇതിനിടെയാണ് ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറെ സുരക്ഷാ സേന വധിച്ചത്.
ശ്രീനഗറിലെത്തിയ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്ത ദിവസം തന്നെ അദ്ദേഹം ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രാദേശിക ഭീകരരായ ആസിഫ് ഷെയ്ക്കന്റയും ആദിലില്‍ തോക്കറിന്റെയും ജമ്മു കശ്മീരിലെ ത്രാലില്‍ വീടുകള്‍ തകര്‍ത്തു. ആദിലിന്റെ വസതി ഐഇഡികള്‍ ഉപയോഗിച്ച് പൊട്ടിത്തെറിച്ചപ്പോള്‍, ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.26 പേരുടെ മരണത്തിനിടയാക്കിയ ബൈസരന്‍ താഴ്വരയില്‍ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ പാകിസ്ഥാന്‍ ഭീകരരെ സഹായിച്ചതില്‍ ആദില്‍ തോക്കര്‍ നിര്‍ണായക പങ്ക് വഹിച്ചതായി കരുതപ്പെടുന്നു.ആക്രമണം നടത്തിയ തോക്കറിനെയും രണ്ട് പാകിസ്ഥാന്‍ പൗരന്മാരായ അലി ഭായ്, ഹാഷിം മൂസ എന്നിവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അനന്ത്‌നാഗ് പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

കുടിവെള്ളവിതരണം മുടങ്ങും

എന്‍.എച്ച് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ചാത്തന്നൂര്‍, മീനാട്, ചിറക്കര, കൊട്ടിയം, പൂതക്കുളം, മയ്യനാട്, പറവൂര്‍, ഇരവിപുരം, വടക്കേവിള   ഭാഗങ്ങളില്‍  ഏപ്രില്‍ 28 മുതല്‍ മെയ് ഒന്നുവരെ   ജിക്ക മീനാട് കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ജല വിതരണം തടസപ്പെടുമെന്ന്  വാട്ടര്‍ അതോറിറ്റി  വാളകം സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

നടപടികള്‍ക്ക് വേഗംകൂട്ടി ഇന്ത്യ; പാക് പൗരൻമാരെ തിരിച്ചയക്കാൻ സംസ്ഥാനങ്ങള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി

ന്യൂഡല്‍ഹി: പാക് പൗരൻമാരെ പുറത്താക്കാനുള്ള നടപടികള്‍ക്ക് വേഗംകൂട്ടി ഇന്ത്യ. മുഖ്യമന്ത്രിമാരുമായി അമിത് ഷാ സംസാരിച്ചു.

പാകിസ്താൻകാരെ തിരിച്ചയക്കാൻ സംസ്ഥാനങ്ങള്‍ക്ക് അടിയന്തര നിർദേശം നല്‍കി. ഇതുസംബന്ധിച്ച്‌ വൈകിട്ട് ഉന്നതതല യോഗം ചേരും. പാകിസ്താനുമായുള്ള വെടിനിർത്തല്‍ കരാർ റദ്ദാക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.

പാക് പൗരന്മാരുടെ വിസ റദ്ദാക്കാനുള്ള നിർദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. രാജ്യത്ത് തുടരുന്ന പാക് പൗരന്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പാക് പൗരന്‍മാര്‍ക്ക് ഇന്ത്യവിടാന്‍ അനുവദിച്ച സമയപരിധി ഞായറാഴ്ച അവസാനിക്കും. പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചത്. സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാക് പൗരൻമാർ 48 മണിക്കൂറില്‍ ഇന്ത്യ വിടണം. പാക് പൗരന്മാർക്ക് വിസ അനുവദിക്കില്ല. പാകിസ്താനിലെ ഹൈ കമ്മീഷൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. ഇന്ത്യയിലെ പാകിസ്താൻ ഉദ്യോഗസ്ഥർ മടങ്ങി പോകണം. ഇസ്ലാമാബാദിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കും തുടങ്ങിയ നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്.

ആറാട്ടണ്ണൻ എന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍

കൊച്ചി: സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റില്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതിന്റെ പേരിലാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

സന്തോഷ് വര്‍ക്കിക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സിനിമാതാരങ്ങള്‍ക്കെതിരെ സമാനമായ രീതിയില്‍ പരാമർശം നടത്തിയിരുന്നു. ചലച്ചിത്ര താരം ഉഷ ഹസക്‍യാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. നിരവധി ചലച്ചിത്ര പ്രവർത്തകർ ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരി രംഗൻ അന്തരിച്ചു

ബെംഗ്ലൂരൂ: മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ആയിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ ആയിരുന്നു.  1940 ൽ എറണാകുളത്താണ് ഡോ. കസ്തൂരിരംഗൻ ജനിച്ചത്. അദ്ദേഹത്തിന്‍റെ അച്ഛനും അമ്മയും കേരളത്തിൽ വന്ന് താമസിച്ച തമിഴ്നാട് സ്വദേശികളാണ്. ഇൻസാറ്റ്, പിഎസ്എൽവി, ജിഎസ്എൽവി സാറ്റലൈറ്റുകളുടെ വികസനം ഇദ്ദേഹത്തിന്‍റെ കാലത്തായിരുന്നു.

രാമചന്ദ്രൻ ഓർമ്മയായി…. ഭീകരവാദത്തിൻ്റെ തോക്കിൻ കുഴലിന്  ‘ഭാരത് മാതാ കീ ജയ് ‘ വിളിച്ച് മറുപടി നൽകി ജന്മനാട്

കൊച്ചി:ബോലോ ഭാരത് മാതാ കീ ജയ്, രാമചന്ദ്രൻ അമർ രഹേ ,തീവ്രവാദം തുലയട്ടെ മുദ്രാവാക്യങ്ങൾ മുഴക്കി മാമംഗലത്തെ നീരാഞ്നം വീട്ടിൽ നിന്ന് എൻ രാമചന്ദ്രന് അന്തിമ യാത്രയ്ക്കായി പുറപ്പെട്ടപ്പോൾ സമയം 12.40 ആയിരുന്നു.

പോലീസ് ആദരം അർപ്പിച്ച്, മതപരമായ ചടങ്ങുകൾ പൂർത്തീകരിച്ചാണ് നാടിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച എൻ രാമചന്ദ്രൻ്റെ ഭൗതിക ശരീരം വീട്ടിൽ നിന്ന് ഇടപ്പള്ളി സ്മശാനത്തിലേക്ക് കൊണ്ട് പോയത്. ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരുമടങ്ങുന്ന വൻ ജനാവലി ഇടപ്പള്ളി സ്മശാനത്തിൽ കാത്തുനിന്നു.സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധിയായ മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിൽ പോലീസിൻ്റെ ഔദ്യോഗിക ബഹുമതി അർപ്പിച്ചു.തുടർന്ന് മതപരമായ അവസാന ചടങ്ങുകൾ പൂർത്തീകരിച്ച് ഭൗതീക ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയപ്പോൾ സമയം ഉച്ചകഴിഞ്ഞ് 1.26.

ഇന്ന് രാവിലെ 7 ന് രാമചന്ദ്രൻ്റെ മൃതദേഹം ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ചു. കേരള ഗവർണർ രാജേന്ദ്ര അലേക്കർ ,ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള , ഹൈബി ഈഡന്‍ എംപി, മന്ത്രി പി രാജീവ്, ജില്ലാ കളക്ടർ അടക്കം നിരവധി പ്രമുഖര്‍ ചങ്ങമ്പുഴ പാര്‍ക്കിലെത്തി രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ചു. ചങ്ങമ്പുഴ പാര്‍ക്കിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി.കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

ഭാര്യയ്ക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കശ്മീരിലേക്ക് യാത്രപോയ രാമചന്ദ്രന്‍ മകളുടെ കണ്‍മുന്നില്‍വെച്ചാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മകള്‍ ആരതിക്കുനേരെ ഭീകരര്‍ തോക്കുചൂണ്ടിയെങ്കിലും വെറുതെവിട്ടു. പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.

താമരശ്ശേരി ഷഹബാസ് വധം: പ്രതികളായ 6 വിദ്യാർത്ഥികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി

കോഴിക്കോട്: താമരശേരിയിലുണ്ടായ വിദ്യാർഥി സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചാൽ ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു.

നഞ്ചക്ക് ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ഷഹബാസിന്‍റെ വലതുചെവിയുടെ മുകള്‍ഭാഗത്ത് തലയോട്ടി പൊട്ടി. പുറമെ പരുക്കുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ആന്തരികരക്തസ്രാവമുണ്ടാകുകയായിരുന്നു. സംഘര്‍ഷത്തിനുശേഷം വീട്ടിലെത്തിയ ഷഹബാസ് രാത്രിയോടെ ഛര്‍ദിക്കുകയും തുടര്‍ന്ന് അബോധാവസ്ഥയിലാവുകയുമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഷഹബാസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. പിന്നാലെ മാര്‍ച്ച് 1 ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.