ശ്രീനഗർ.പെഹൽഗാം ആക്രമണം നടത്തിയ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റു മുട്ടൽ. കുൽഗാമിലെ വനമേഖ ലയിൽ വച്ചാണ് ഏറ്റു മുട്ടൽ ഉണ്ടായത്.
ഭീകരബന്ധമുള്ള പ്രാദേശ വാസികൾ ക്കെതിരെ നടപടികൾ തുടരുന്നു. ഭീകരർ ഉപോയോഗിച്ചതായി സംശയിക്കുന്ന ഹുവാവേ സാറ്റലൈറ്റ് ഫോണു മായി ബന്ധപ്പെട്ട് എൻ ഐ എ അന്വേഷണം പുരോഗമിക്കുന്നു.
കഴിഞ്ഞ അഞ്ചു ദിവസം നടത്തിയ തെരചിലിനിടെ നാലു തവണ സുരക്ഷ സേന പെഹൽ ഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ തൊട്ടടുത്തു എത്തിയതായാണ് വിവരം.
ബൈസരനിൽ നിന്നും ഏതാണ്ട് 25 കിലോമീറ്റർ അകലെ ഹപത് നാർ ഗ്രാമത്തിനടുത്തുള്ള വനമേഖലയിൽ ആണ് ഭീകരരെ ആദ്യം കണ്ടെത്തിയത്.
തുടർന്ന് ഉൾകാട്ടിലേക്ക് രക്ഷപ്പെട്ട ഭീകരരും, സുരക്ഷ സേനയും തെക്കൻ കശ് മീരിലെ കുൽഗാമിൽ വീണ്ടും മുഖാ മുഖം ഏറ്റുമുട്ടി.
പിന്നീട് രണ്ടു തവണ കൂടി ഭീകരരെ കണ്ണെത്തും ദൂരത്ത് കണ്ടെങ്കിലും, ഇടതൂർന്ന വനമേഖലയിലേക്ക് രക്ഷപ്പെടുക യായിരുന്നു.
അതേ സമയം ഭീകരരുടെ കൈവശം ഉണ്ടായിരുന്ന ഭക്ഷണം കഴിഞ്ഞതായാണ് സൂചന.
വനമേഖലയോട് ചേർന്ന ഒരു വീട്ടിൽ നിന്നും ഭീകര ർ ഭക്ഷണം മോഷ്ടിച്ചതായി സുരക്ഷ സേനക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ സേന എത്തിയപ്പോഴേക്കും ഭീകരർ കടന്നു കളഞ്ഞു.
ഭീകരർ ഉടൻതന്നെ പിടിയിലാകും എന്ന പ്രതീക്ഷയാണ് സുരക്ഷാസേന പങ്കുവെക്കുന്നത്.
ഇവർക്ക് പ്രാദേശിക സഹായം ലഭിക്കുന്നത് തടയാനായി ഭീകരബന്ധമുള്ള പ്രദേശവാസികളുടെ വീടുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
അതേസമയം പഹൽഗാമിന് സമീപം ആക്രമണം നടന്ന പ്രദേശത്തും സമയത്തും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയ ഹുവാവേ സാറ്റലൈറ്റ് ഫോൺ കേന്ദ്രീകരിച്ചു എൻ ഐ എ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യയിൽ നിരോധനമുള്ള ഹുവാവേ സാറ്റലൈറ്റ് ഫോൺ പാകിസ്ഥാനിൽ നിന്ന് എത്തിച്ചതായാണ് സംശയിക്കുന്നത്.
പെഹൽഗാം ആക്രമണം നടത്തിയ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റു മുട്ടൽ
ഷാജി. എൻ. കരുൺ അന്തരിച്ചു
പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വെെകുന്നേരം അഞ്ച് മണിയോടെ വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റാണ്. ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ.
ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയെയാണ് രാജ്യത്തിന് നഷ്ടമായത്. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരൻ ജി അരവിന്ദന്റെ ഛായാഗ്രാഹകൻ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നു നൽകി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു
ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവല്ലിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമെന്ന സവിശേഷത കൂടിയുണ്ട്.
കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ഷാജി എൻ കരുൺ ജനിച്ചത്. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1971 ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. സംസ്ഥാനചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സംവിധായകനായ ജി അരവിന്ദനെ കണ്ടുമുട്ടിയത് ജീവിതത്തിൽ വഴിത്തിരിവായി. അരവിന്ദന്റെ കീഴിൽ ഛായാഗ്രാഹകനായി നിരവധി സിനിമകൾ ചെയ്തു. കൂടാതെ പ്രശസ്ത സംവിധായകരായ കെ ജി ജോർജ്, എം ടി വാസുദേവൻ നായർ എന്നിവർക്കൊപ്പവും ഷാജി എൻ കരുൺ പ്രവർത്തിച്ചു
എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്കാരങ്ങൾ നേടുകയുംചെയ്ത ‘പിറവി’, കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശം ചെയ്യപ്പെട്ട ‘സ്വം’, കാനിൽ ഔദ്യോഗികവിഭാഗത്തിൽ പ്രദർശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തർദേശീയതലത്തിൽ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങൾ അദ്ദേഹം നേടിത്തന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി.
കലാസാംസ്കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്’, പത്മശ്രീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം. മാടപ്പള്ളിയിൽ യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.അഴകത്തുപടി സ്വദേശിനി മല്ലികയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഇന്ന് പുലർച്ചെ സംഭവം ഉണ്ടായത്. വാർഡ് മെമ്പർ ബിൻസനെ വിളിച്ചു മല്ലിക ആത്മഹത്യ ചെയ്തതായി ഭർത്താവ് അനീഷ് അറിയിക്കുകയായിരുന്നു. മെമ്പർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി നോക്കുമ്പോഴാണ് മരിച്ച നിലയിൽ മൃതദേഹം വരാന്തയിൽ കണ്ടെത്തിയത്. പിന്നാലെ ഭർത്താവ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു
ഒരുമിച്ചിരുന്ന് മദ്യപിച്ചപ്പോൾ
തർക്കങ്ങൾ ഉണ്ടായിരുന്നതായി അനീഷ് പഞ്ചായത്ത് മെമ്പറോട് പറഞ്ഞിരുന്നു . ഒരു ഫോൺകോൾ വന്നതിനെ തുടർന്നായിരുന്നു തർക്കം . ഇതിനിടയിൽ ആത്മഹത്യ ചെയ്യുമെന്ന് മല്ലിക പറഞ്ഞിരുന്നു. പിന്നാലെ താൻ ഉറങ്ങിപ്പോയി ഉണർന്നപ്പോൾ ഭാര്യ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നുമാണ് അനിഷ് മെമ്പറോട് പറഞ്ഞത്
അനീഷിന്റെ മൊഴി പൂർണമായും വിശ്വസിക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഇരുവരും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസിന് വിവരമുണ്ട്. മദ്യപിച്ച് ശേഷം അനീഷ് ഉപദ്രവിക്കുമായിരുന്നു എന്ന് മല്ലിക പരാതിപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്.
തുഷാര കൊലക്കേസ്: ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ, തുഷാരയെ കൊലപ്പെടുത്തിയത് പട്ടിണിക്കിട്ട്
കൊല്ലം പൂയപ്പള്ളിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി. പ്രതികൾ രണ്ടുപേരും ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഭർത്താവ് ചന്ദുലാൽ, ഭർതൃമാതാവ് ഗീതാലാലി എന്നിവർ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
2019 മാർച്ച് 21-നാണ് 28-കാരി തുഷാര പട്ടിണികിടന്ന് മരിക്കുന്നത്. ഭർതൃവീട്ടിൽ വച്ചായിരുന്നു സംഭവം. ആശുപത്രിയിലേക്ക് തുഷാരയുടെ വീട്ടുകാർ എത്തുമ്പോൾ യുവതിയെ കണ്ട് അവർ അമ്പരന്നുപോയിരുന്നു. ശോഷിച്ച്, എല്ലൊട്ടി, വാരിയെല്ലുകൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു തുഷാരയുടെ മൃതദേഹം. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഭർതൃവീട്ടുകാരുടെ കൊടുംക്രൂരത പുറത്തുവന്നത്.
മരണസമയത്ത് തുഷാരയുടെ ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം പോലും ഉണ്ടായിരുന്നില്ല. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ തുഷാരയെ പട്ടിണിക്കിട്ട് കൊന്നതാണെന്ന് പിന്നീട് തെളിഞ്ഞു. പറഞ്ഞുറപ്പിച്ച സ്ത്രീധനം മുഴുവൻ നൽകാൻ വൈകിയെന്ന് പറഞ്ഞായിരുന്നു തുഷാരയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. വീട്ടുകാരെ കാണുന്നതിൽ നിന്ന് വിലക്കിയും യുവതി ജന്മം നൽകിയ രണ്ട് പെൺകുഞ്ഞുങ്ങളെ ലാളിക്കാൻ പോലും സമ്മതിക്കാതെയും ഭർതൃവീട്ടുകാർ തുഷാരെ പീഡിപ്പിച്ചു.
മൂത്ത കുഞ്ഞിനെ നഴ്സറിയിൽ ചേർക്കുന്ന സമയത്ത് അമ്മയെ ഒപ്പം കാണാതിരുന്നപ്പോൾ അദ്ധ്യാപകർ തിരക്കിയിരുന്നു. എന്നാൽ അമ്മ കിടപ്പുരോഗിയാണെന്നായിരുന്നു മറുപടി. സ്കൂളിൽ ചേർക്കുമ്പോൾ കുട്ടിയുടെ വിവരങ്ങൾ എഴുതുന്ന രേഖയിൽ അമ്മയുടെ പേരിന്റെ സ്ഥാനത്ത് തുഷാര എന്ന് എഴുതുന്നതിന് പകരം ഗീതലാലി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മക്കളിൽ നിന്ന് എല്ലാവിധത്തിലും തുഷാരയെ അകറ്റാൻ ഭർതൃവീട്ടുകാർ ശ്രമിച്ചിരുന്നു. രണ്ടാമത്തെ പ്രസവ സമയത്ത് തുഷാരയ്‌ക്ക് 48 കിലോ ഭാരവും കുഞ്ഞിന് മൂന്ന് കിലോയോളം തൂക്കവും ഉണ്ടായിരുന്നു. എന്നാൽ മരണ സമയത്ത് 21 കിലോ ഭാരം മാത്രമായിരുന്നു യുവതിക്കുണ്ടായിരുന്നത്.
എല്ലാ കണ്ടെത്തലുകൾക്കും തെളിവുകൾ സമർപ്പിച്ചുകൊണ്ടായിരുന്നു കേസിൽ പ്രോസിക്യൂഷൻ വാദം നടത്തിയത്. ഒടുവിൽ കുറ്റക്കാരായ രണ്ടുപേർക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു കോടതി.
അനധികൃതമായി കാറിൽ കടത്തുകയായിരുന്നവൻ വിദേശമദ്യ ശേഖരം പിടികൂടി
ഒറ്റപ്പാലം. കോതകുറിശ്ശിയിൽ അനധികൃതമായി കാറിൽ കടത്തുകയായിരുന്നവൻ വിദേശമദ്യ ശേഖരം പിടികൂടി.
270 കുപ്പികളിലായി 207 ലിറ്റർ മദ്യമാണ് പിടികൂടിത്.
കാറിൽ ഉണ്ടായിരുന്ന അമ്പലപ്പാറ സ്വദേശികളായ ചെറുമുണ്ടശ്ശേരി കാളിയൻപറമ്പിൽ വീട്ടിൽ 28 കാരനായ ശരത്ത്, മേലൂർ മൂച്ചിക്കുണ്ടിൽ 37 കാരനായ പ്രകാശൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കോതകുറുശ്ശി വാണിയംകുളം റോഡിൽ കുണ്ടടിയിൽ വച്ചാണ് പോലീസ് വിദേശമദ്യ ശേഖരം പിടികൂടുന്നത്
കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ പോലീസിന്റെ അന്വേഷണമാണ് വൻ മദ്യവേട്ടയിലേക്ക് എത്തിച്ചേർന്നത് .
തുരുത്തിക്കരയിൽ നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിലിൽ ഇടിച്ചു കയറി;കാർ ഓടിച്ചിരുന്ന യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
കുന്നത്തൂർ:കൊട്ടിയത്തു നിന്നും അടൂരിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പാതയോരത്തെ വീട്ടുമതിലിലേക്ക് ഇടിച്ചു കയറി.ഇടിയുടെ ആഘാതത്തിൽ മതിലും കാറും തകർന്നെങ്കിലും കാർ ഓടിച്ചിരുന്ന യുവതി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നത്തൂർ തുരുത്തിക്കരയിൽ ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.അടൂരിൽ ബാങ്ക് ഉദ്യോഗസ്ഥയായ കൊട്ടിയം പുല്ലിച്ചിറ ഹല്ലേലുയ്യ വീട്ടിൽ നയന ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.കാറിൽ ഇവർ മാത്രമാണ് ഉണ്ടായിരുന്നത്.തുരുത്തിക്കര സ്വദേശി സിന്ധു മോളുടെ മതിലിൻ്റെ ഒരു ഭാഗമാണ് അപകടത്തിൽ തകർന്നത്.
റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി
റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. അഞ്ച് ഗ്രാം കഞ്ചാവാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്നും പിടികൂടിയത്. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. ഉടൻ തന്നെ വേടന്റെ അറസ്റ്റ് രേഖപ്പെടുമെന്നാണ് വിവരം. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം ഫ്ലാറ്റിൽ ബാച്ചിലർ പാർട്ടി നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പരിശോധന നടന്നത്.
സ്വര്‍ണവില വിലയിൽ വീണ്ടും കുറവ്… 72,000ല്‍ താഴെ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 520 രൂപ കുറഞ്ഞതോടെ സ്വര്‍ണവില 72,000ല്‍ താഴെ എത്തി. നിലവില്‍ 71,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 8940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മുതല്‍ വില കുറഞ്ഞത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. ആറുദിവസത്തിനിടെ 2800 രൂപയാണ് കുറഞ്ഞത്.
16 യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ വിലക്കി
ന്യൂഡെല്‍ഹി.പാക്കിസ്ഥാനിൽ നിന്നുള്ള യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ വിലക്കി. മുൻ ക്രിക്കറ്റർ ഷോയിബ് അക്തർ അടക്കമുള്ളവരുടെ അക്കൗണ്ടുകളാണ് വിലക്കിയത്.
16 യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തു. ഇന്ത്യാവിരുദ്ധ പ്രചരണം നടത്തുന്നുവെന്നു കണ്ടാണ് ഇവയെ വിലക്കിയത്.
ചരിഞ്ഞ മതില്‍ ഭീതി പരത്തുന്നു
ശാസ്താംകോട്ട. ഫില്‍ട്ടര്‍ ഹൗസിന് സമീപം കാനാറാബാങ്ക് എടിഎമ്മിന് അടുത്താണ് അപകടനിലയിലെ മതിലുള്ളത്. സ്വകാര്യ പുരയിടത്തിന്‍റെ മതിലാണ് ഏതുനിമിഷവും വീഴാവുന്ന നിലയിലുള്ളത്. പ്രായമായവരും കുട്ടികളും പലപ്പോഴും വന്നു നില്‍ക്കുകയും നിരന്തരം വഴിയാത്രക്കാര്‍ പോവുകയും ചെയ്യുന്ന സ്ഥലത്താണ് ചരിഞ്ഞ മതില്‍





































