Home Blog Page 1118

സാമ്പ്രാണിക്കോടി തുരുത്തില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റിംഗ്

സാമ്പ്രാണിക്കോടി തുരുത്തില്‍ സന്ദര്‍ശിക്കുന്നവര്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കണം. മെയ് ഒന്നുമുതല്‍ www.dtpckollam.com വഴിയാണ് സാമ്പ്രാണിക്കോടി, മണലില്‍, കുരീപ്പുഴ എന്നീ ടെര്‍മിനുകളിലേക്ക് സന്ദര്‍ശകര്‍ ബുക്ക് ചെയ്യേണ്ടത്. അത്യാവശ്യ ഘട്ടങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനം  ഉണ്ടാകുമെങ്കിലും ജൂണ്‍ ഒന്ന് മുതല്‍ സാമ്പ്രാണിക്കോടി തുരുത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തും.

ഭീകരതയ്ക്കെതിരെ
വ്യാപാരികളുടെ
സ്നേഹജ്വാല

ഭരണിക്കാവ്. പഹൽഗ്രാമിലെ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ശ്രദ്ധാഞ്ജലി രേഖപ്പെടുത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനവ്യാപകമായി മെഴുകുതിരി കത്തിച്ച് സ്നേഹജ്വാല സംഘടിപ്പിച്ചു.
   അതിൻ്റെ ഭാഗമായി ഭരണിക്കാവ് ജംഗ്ഷനിൽ നടന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് എ.കെ. ഷാജഹാൻ  ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ അഖണ്ഡതയെ കാത്തുസൂക്ഷിക്കാൻ വ്യാപാരി സമൂഹം പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപിച്ചു.യൂണിറ്റ് വൈസ് പ്രസിഡൻ്റ് കെ.ജി. പുരുഷോത്തമൻ അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.ബഷീർകുട്ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ട്രഷറർ അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ ശശിധരൻ, വി. സുരേഷ് കുമാർ, സെക്രട്ടറിമാരായ എ.നജീർ, മുഹമ്മദ് ഹാഷിം, എൽ.കുഞ്ഞുമോൻ, എന്നിവർ സംസാരിച്ചു.

റാപ്പർ വേടന് ജാമ്യം;    വേടൻ ധരിച്ചിരുന്ന മാലയിൽ നിന്ന് കണ്ടെത്തിയ പുലിപ്പല്ലാണ് കേസിനാധാരം

കൊച്ചി: പുലിപ്പല്ല് കൈവശം വെച്ചെന്ന് കേസിൽ വേടന് കോടതി ജാമ്യം അനുവദിച്ചു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വനം വകുപ്പിൻറെ വാദങ്ങൾ തള്ളിയ കോടതി റാപ്പർ വേടന് ജാമ്യം അനുവദിക്കുകയായിരുന്നു. ലഹരി പരിശോധനയ്ക്കിടെ വേടൻ ധരിച്ചിരുന്ന മാലയിൽ നിന്ന് കണ്ടെത്തിയ പുലിപ്പല്ലാണ് കേസിനാധാരം.

പുലിപ്പല്ല് തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ സമ്മാനിച്ചത് ആണെന്നാണ് വേടന്റെ വിശദീകരണം. വനം വകുപ്പ് കസ്റ്റഡിയിലെടുത്ത വേടനെ  കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിൽ കൊണ്ടുപോയി തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് വനം വകുപ്പ് വേടനെ കോടതിയിൽ ഹാജരാക്കിയത്. 

വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ; എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്
പുലിപ്പല്ല് സമ്മാനമായി ലഭിച്ചതാണെന്ന് വാദം വേടൻ കോടതിയിൽ ആവർത്തിച്ചു. സമ്മാനം ലഭിച്ചപ്പോൾ പുലിപ്പല്ലാണെന്ന് അറിയിലായിരുന്നു. അറിഞ്ഞിരുന്നെന്നെങ്കിൽ സമ്മാനം നിരസിക്കുമായിരുന്നെന്നും വേടൻ കോടതിയിൽ പറഞ്ഞു. അതേസമയം പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനമായിട്ടുണ്ട്. വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളിലും പരിശോധന നടത്തും. കേസിൽ വേടന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും  വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

വിവാദങ്ങൾക്കിടെ, വേടൻറെ പുതിയ ആൽബം റിലീസ് ചെയ്തു. ‘മോണോലോവ’ എന്ന ആൽബമാണ് റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം പുലിപ്പല്ല് കേസില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്‍റെ പുതിയ ആല്‍ബം ഉടൻ റിലീസ് ചെയ്യുമെന്ന് വേടന്‍ പറഞ്ഞിരുന്നു. തന്റെ മൂർച്ചയുള്ള വാക്കുകൾ ഉൾപ്പെടുത്തി കൊണ്ടാണ് പാട്ട് വേടൻ പുതിയ ആൽബം പുറത്തിറക്കിയിരിക്കുന്നത്.

വേടൻ’ എന്നറിയപ്പെടുന്ന മലയാളി റാപ് ഗായകനെ തിങ്കളാഴ്‌ച കഞ്ചാവുമായി പിടിയിലായിരുന്നു.തൃപ്പുണിത്തുറയ്ക്കടുത്ത് എരൂർ കണിയാമ്പുഴയിലുള്ള ഫ്ലാറ്റിൽ ഹിൽപാലസ് പൊലീസ് നടത്തിയ റെയ്‌ഡിൽ ആറു ഗ്രാം കഞ്ചാവാണ്‌ പിടിച്ചെടുത്തത്‌. ഇതേത്തുടർന്നുള്ള ചോദ്യംചെയ്യലിനിടെയാണ്‌ വേടന്റെ കഴുത്തിലെ മാലയിലുള്ളത് പുലിപ്പല്ലാണെന്നും കണ്ടെത്തിയത്‌. ഇതേത്തുടർന്ന് വനംവകുപ്പും ഗായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുവൈറ്റിൽ നേരിട്ടത് തൊഴിൽ പീഡനവും പട്ടിണിയും കാരാഗൃഹവും;അശ്വതിയും ജിഷയും സുരക്ഷിതരായി നാടിൻ്റെ സ്നേഹ തണലിലേക്ക് മടങ്ങിയെത്തി

ശാസ്താംകോട്ട(കൊല്ലം):വീട്ടു ജോലിക്കായി കുവൈറ്റിലേക്ക് പോയി കടുത്ത തൊഴിൽപീഡനവും മാനസിക സമ്മർദ്ദങ്ങളും അനുഭവിച്ച മലയാളി യുവതികളെ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടലിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു.കൊല്ലം ശാസ്താംകോട്ട സ്വദേശി അശ്വതി,തൃശ്ശൂർ സ്വദേശി ജിഷ എന്നിവരാണ്  സുരക്ഷിതമായി നാട്ടിലെത്തിയത്.നാല് മാസം മുൻപാണ് ഇരുവരും ജോലിക്കായി കുവൈറ്റിൽ പോയത്.വിശ്രമമില്ലാതെ ദൈനംദിന ജോലികൾ ചെയ്യേണ്ടി വന്ന ഇവർക്ക് കൃത്യമായി ഭക്ഷണം പോലും ലഭിച്ചിരുന്നില്ല.രണ്ട് അറബി വീടുകളിലായി ജോലി നോക്കിയിരുന്ന  ഇവർ പിന്നീട് അവിടെ നിന്ന് രക്ഷപ്പെടുകയും ഏജന്റിന്റെ അടുക്കൽ അഭയം തേടുകയുമായിരുന്നു.എന്നാൽ ഏജന്റ് യുവതികളെ രണ്ട് മുറികളിലായി പൂട്ടിയിട്ടു.ആഹാരവും നൽകിയിരുന്നില്ല.അശ്വതിയുമായി ബന്ധപ്പെടാൻ കഴിയാതായതോടെ ഭർത്താവ് സേതു ഏജന്റുമായി ബന്ധപ്പെട്ടു.അശ്വതി തങ്ങളുടെ പക്കലുണ്ടെന്നും നഷ്ടപരിഹാരമായി 2ലക്ഷം രൂപ നൽകിയാൽ മാത്രമേ നാട്ടിലേക്ക് അയക്കാനാകൂവെന്നും ഏജന്റ് അറിയിച്ചു.പരാതി നൽകുകയാണെങ്കിൽ  അശ്വതിയെ ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തി.ഇത്തരം ഭീഷണികൾ കാരണം കുടുംബം ആദ്യം നിയമനടപടികളിൽ നിന്ന് പിന്മാറുകയായിരുന്നു.ഇതിനിടെ അശ്വതിയുടെ സുഹൃത്ത് വഴി വിവരം ലഭിച്ച കോൺഗ്രസ് നേതാവ് ദിനകർ കോട്ടക്കുഴി കുവൈറ്റിലെ ഏജൻസിയെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.തുടർന്ന് കുവൈറ്റിലുള്ള മനുഷ്യാവകാശ പ്രവർത്തകയുടെ സഹായത്തോടെ ഇരുവരെയും ഏജൻ്റിൻ്റെ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച് വാഹനത്തിൽ ഇന്ത്യൻ എംബസിയിൽ എത്തിക്കുകയായിരുന്നു.വിവരം ശ്രദ്ധയിൽപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എം.പി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ഇരുവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വഴിയൊരുക്കുകയും ചെയ്തു.പിന്നീട്
നോർക്ക റൂട്സിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിൽ
കുവൈറ്റിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്ന പാലക്കാട്‌ പട്ടാമ്പി സ്വദേശി ഫസീലയെയും രക്ഷപ്പെടുത്തുകയുണ്ടായി.പരാതിയുടെ അടിസ്ഥാനത്തിൽ ഏജന്റിനെയും കൂട്ടാളിയെയും കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു.

‘തുടങ്ങണം ഇനി പൂരം’… ഇന്ന് വൈകുന്നേരം ആറ് മണിക്ക് മോഹന്‍ലാല്‍ പുതിയ അപ്‌ഡേറ്റ് പങ്കുവയ്ക്കും

മോഹന്‍ലാല്‍ ചിത്രം ‘തുടരും’ മികച്ച പ്രേക്ഷക പ്രശംസ നേടി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആഗോളതലത്തില്‍ ചിത്രം 100 കോടിയിലേക്ക് അടുക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ പ്രൊമോ സോങ്ങിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. ഈ ഗാനത്തിനായി ആരാധകര്‍ വലിയ കാത്തിരിപ്പിലുമാണ്. ഇപ്പോള്‍ ആ ഗാനത്തെക്കുറിച്ച് അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
‘തുടങ്ങണം ഇനി പൂരം’ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പാട്ടില്‍ നിന്നുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പാട്ട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. കൊണ്ടാട്ടം എന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. വിനായ് ശശികുമാറിന്റേതാണ് വരികള്‍. എംജി ശ്രീകുമാറും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നിര്‍ണ്ണായക തീരുമാനം! അടുത്ത സെൻസസില്‍ ജാതി വിവരങ്ങളും ശേഖരിക്കും: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ദേശീയ ജനസംഖ്യാ സെൻസസില്‍ ജാതി വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേർന്ന രാഷ്ട്രീയ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടെ (സിസിപിഎ) യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

കോണ്‍ഗ്രസ്, ജനതാദള്‍ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെയും എൻഡിഎയിലെ ഘടകകക്ഷികളുടെയും വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സമ്മർദ്ദത്തിന് ഒടുവിലാണ് കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം. തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിനും, അർഹരായവരിലേക്ക് ക്ഷേമപദ്ധതികള്‍ കൃത്യമായി എത്തിക്കുന്നതിനും ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് അനിവാര്യമാണെന്ന് ഈ പാർട്ടികള്‍ ശക്തമായി വാദിച്ചിരുന്നു.

ഇന്ത്യയില്‍ അവസാനമായി ഒരു സമ്പൂർണ്ണ ജനസംഖ്യാ സെൻസസ് നടന്നത് 2011 ലാണ്. എന്നാല്‍ കോവിഡ്-19 മഹാമാരിയും തുടർന്നുള്ള ഭരണപരമായ തടസ്സങ്ങളും കാരണം 2021-ല്‍ നടത്താൻ നിശ്ചയിച്ചിരുന്ന സെൻസസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു. പുതിയ സെൻസസിൻ്റെ സമയക്രമം പ്രഖ്യാപിക്കുന്നതില്‍ കേന്ദ്ര സർക്കാർ വരുത്തുന്ന കാലതാമസം വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജാതി വിവരങ്ങള്‍ ശേഖരിക്കുന്നതിലുള്ള രാഷ്ട്രീയപരമായ സൂക്ഷ്മത കാരണമാണ് സർക്കാർ ഇതില്‍ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതെന്ന് ചില രാഷ്ട്രീയ പാർട്ടികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാ വാദങ്ങളെയും അപ്രസക്തമാക്കി ഇപ്പോള്‍ ജാതി വിവരങ്ങള്‍ കൂടി സെൻസസില്‍ ഉള്‍പ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം രാജ്യത്തെ സാമൂഹിക രാഷ്ട്രീയ രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.

നാളെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

രണ്ട് കിണര്‍വെട്ട് തൊഴിലാളികളെ മണ്‍വെട്ടികൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചു

ഓയൂര്‍: വെളിനല്ലൂരില്‍ കിണര്‍വെട്ട് തൊഴിലാളികളെ മണ്‍വെട്ടി കൊണ്ട് വെട്ടി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. കരിങ്ങന്നൂര്‍ ഏഴാം കുറ്റിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കിണറിന്റെ വാര്‍പ്പ് തൊടി നിര്‍മ്മാണ തൊഴിലാളികളായ മരുതമണ്‍ പള്ളി അനില്‍ ദവനില്‍ അനില്‍ (49), മിഷന്‍വിള പള്ളിക്കിഴക്കതില്‍ വീട്ടില്‍ ജോണും (50) ജോലിക്കിടെ ഭക്ഷണം കഴിക്കുന്നതിനിടയില്‍ പ്രദേശവാസിയായ മാനസികരോഗിയായ യുവാവ് യാതൊരു പ്രകോപനവും കൂടാതെ മണ്‍വെട്ടിയെടുത്ത് ഇരുവരെയും വെട്ടുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമിയെ മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. പൂയപ്പള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

പാകിസ്താനെതിരെ കനത്ത നടപടി; പാക് വിമാനങ്ങള്‍ക്ക് ഇനി ഇന്ത്യൻ വ്യോമ അതിര്‍ത്തിയില്‍ പ്രവേശനമില്ല

ന്യൂ ഡെൽഹി :
പാകിസ്താനെതിരെ നടപടികള്‍ കടുപ്പിക്കാൻ ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യൻ വ്യോമ മേഖലയിലേക്ക് അനുമതി നിഷേധിക്കും.

പാകിസ്താൻ വിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തുന്നതിന് പുറമേ ഇന്ത്യൻ തുറമുഖങ്ങളില്‍ നിന്ന് പാക് കപ്പലുകള്‍ക്കും നിരോധനം ഏർപ്പെടുത്തിയേക്കും. അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും അതിർത്തിയില്‍ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്.

കുപ്വാരയിലും ബാരമുള്ളയിലും രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള അഗ്നൂരിലും പാക് പോസ്റ്റുകളില്‍ നിന്ന് വെടിവെപ്പ് ഉണ്ടാവുകയും ശക്തമായി ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. ഭീകരാക്രമണത്തില്‍ പങ്കെടുത്തവർ ഒന്നര വർഷം മുൻപ് ജമ്മുകശ്മീരില്‍ എത്തിയെന്ന് എൻഐഎക്ക് വിവരം ലഭിച്ചു. കേസില്‍ നിർണായക ദൃക്സാക്ഷിയുടെ മൊഴിയും എൻഐഎ രേഖപ്പെടുത്തി. അതിനിടെ ജമ്മുകശ്മീരില്‍ പകുതിയിലധികം ടൂറിസ്റ്റ് കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചു.

വിഴിഞ്ഞം പോര്‍ട്ട് കമ്മീഷനിങ്; പ്രധാനമന്ത്രി നാളെ എത്തും, തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് നാളെയും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും.

നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.