കൊല്ലം. പതിനാറാമത് തിരുനല്ലൂര്‍ കാവ്യോല്‍സവം മേയ് ഒന്നുമുതല്‍ മൂന്നുവരെ പബ്‌ളിക് ലൈബ്രറിയില്‍ നടക്കും..മേയ് ഒന്നിന് വൈകിട്ട് നാലിന് സംഘ ഗീതികള്‍ തിരുനല്ലൂരില്‍റെ വിപ്‌ളവഗാനങ്ങളുടെ സംഘാവതരണം. 4.30ന് തിരുനല്ലൂര്‍ കവിതയിലെ കുട്ടി ഷീജവക്കത്തിന്റെ പ്രഭാഷണം. തിരുനല്ലൂര്‍ കവിതകളും ഗാനങ്ങളും കവികളും ഗായകരും പങ്കെടുക്കുന്നത് കുരീപ്പുഴ ശ്രീകുമാര്‍ പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, കരിങ്ങന്നൂര്‍ സുഷമ,ടി ജി സുരേഷ് കുമാര്‍,കെപിഎസി ലീലാകൃഷ്ണന്‍, 6.30ന് നരിക്കല്‍ രാജീവ്കുമാറിന്റെ കഥാപ്രസംഗം തിരുനല്ലൂരിന്റെ രാത്രി
മേയ് രണ്ടിന് രാവിലെ പത്തിന് തിരുനല്ലൂര്‍ കവിതാലാപന മല്‍്‌സരം, കാവ്യചിത്രം. 10.30ന് കവിതക്കാഴ്ച. വൈകിട്ട് അഞ്ചിന് ജനവേദി. മൂന്നിന് പത്തിന് കവിതക്കാച കാവ്യചിത്രങ്ങള്‍,മൂന്നിന് സമ്മാനവിതരണം മേയര്‍ ഹണി ബഞ്ചമിന്‍. 3.30ന് വിവര്‍ത്തനങ്ങളിലൂടെ. 5.30ന് സ്മൃതി സംഗമം. മുഖമൊഴിചിറ്റയെ ഗോപകുമാര്‍ ആറിന് തിരുനല്ലൂര്‍ കാവ്യ സന്ധ്യ.
തിരുനല്ലൂര്‍ കാവ്യോല്‍സവം ഇന്നുമുതല്‍ മൂന്നുവരെ പബ്‌ളിക് ലൈബ്രറിയില്‍
കൊല്ലത്ത് കാണാതായ ആളുടെ മൃതദേഹം തോട്ടിൽ
കൊല്ലം. കാണാതായ ആളുടെ മൃതദേഹം തോട്ടിൽ. ആയൂർ വയ്ക്കൽ സ്വദേശി ഹാരീസി (46)ന്റെ മൃതദേഹം ആണ് അകമൺതോട്ടിൽ കണ്ടെത്തിയത്. മൂന്നു ദിവസമായി ഹാരീസിനെ കാണാനില്ലായിരുന്നു. ഭാര്യയുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയായിരുന്നു
ലഷ്കർ തലവന് സുരക്ഷ കൂട്ടി പാകിസ്ഥാൻ,നാവിക സേനകള്‍ പരസ്പരം മുഖാമുഖം
ന്യൂഡെല്‍ഹി.ലഷ്കർ തലവന് സുരക്ഷ കൂട്ടി പാകിസ്ഥാൻ. ഹാഫിസ് സെയ്ദിൻ്റെ സുരക്ഷ വർധിപ്പിച്ച് പാകിസ്ഥാൻ. ലാഹോറിലെ വീട്ടിൽ പാകിസ്ഥാൻ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിലെ മുൻ കമാൻ്റോക്കളെ വിന്യസിച്ചു. ഇന്ത്യൻ അക്രമണം ഭയന്നാണ് സയിദിൻ്റെ സുരക്ഷാ വർധന.
അതിനിടെ തീവ്രവാദിയാക്രമണം നടത്തിയ ടിആർഎഫിനെ പരസ്യമായി ന്യായീകരിച്ച് പാക് വിദേശകാര്യ മന്ത്രി ഇഷാക്ക് ദർ. യുഎൻ പ്രമേയത്തിൽ നിന്ന് ടിആർഎഫിൻ്റെ പേര് വെട്ടിയത് പാകിസ്ഥാൻ ഇടപെട്ടതുകൊണ്ടെന്ന് ഇഷാഖ് ദർ. വിവാദ പ്രസ്താവന പാക് ദേശീയ അസംബ്ലിയിൽ.
അറബിക്കടലിൽ മുഖാമുഖം. അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്ഥാൻ്റെയും നാവിക സേനകൾ മുഖാമുഖം നാവികാഭ്യാസം. ഗുജറാത്ത് തീരത്തിന് 85 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ നാവികസേനയുടെ നേവൽ ഫയറിംഗ്. ആഭ്യാസങ്ങൾ നടത്തി പാക് നാവിക സേതയും. ഇരു സേനകൾ അടുത്തെന്ന് സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തം
ഏനാത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
അടൂര്‍.ഏനാത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് വിജീഷ് ഭവനത്തിൽ വിജീഷിൻ്റെ ഭാര്യ ലിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉറങ്ങാൻ കിടന്ന യുവതിയെ രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിനു സമര്‍പ്പിക്കും
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിനു സമര്‍പ്പിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് നാളെ നടക്കുക.
ഇന്നു രാത്രി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍ തങ്ങിയശേഷം നാളെ രാവിലെ 10.15നു ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും.
തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖമന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ പങ്കെടുക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും
തിരുവനന്തപുരം . വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും. ചടങ്ങിനു മുന്നോടിയായി തുറമുഖവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. പ്രധാനമന്ത്രി വരുന്നതിനോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നലെ ട്രയൽ റൺ നടന്നു.
സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെ ഉന്നത പോലീസ് സംഘം വിഴിഞ്ഞത്തെ പരിശോധന നടത്തി. ഇന്നലെ മുതൽ വിഴിഞ്ഞത്തും പരിസരത്തും പോലീസ് വിന്യാസം ഉണ്ട്. നഗരത്തിൽ ഉൾപ്പെടെ 3000 ത്തോളം പോലീസുകാരെ വിന്യസിക്കും എന്നാണ് വിവരം. ചടങ്ങിനുള്ള പന്തലുകൾ തയ്യാറായിക്കഴിഞ്ഞു. അവസാനത്തെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുവാനും നിരീക്ഷിക്കാനും ആയി ഡൽഹിയിൽ നിന്നുള്ള 20 അംഗ എസ്പിജി സംഘത്തിന്റെ മേൽനോട്ടവും ഉണ്ട്. 10,000 ഓളം പേരെ ആണ് ഉദ്ഘാടന ചടങ്ങിന് പ്രതീക്ഷിക്കുന്നത്. വിവിഐ പി ബി ഐ പി എന്നിവർക്കായി പ്രത്യേക വേദിയും പന്തലുമുണ്ടാകും. തൊട്ടടുത്തായി പൊതുജനങ്ങൾക്കുള്ള വിശാലപന്തലും സജ്ജമാണ്. പൊതുജനത്തിന് ചടങ്ങ് വീക്ഷിക്കാൻ വലിയ എൽഇഡി സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്
വിരമിച്ചവരെ നിയമിക്കാൻ കഴിയില്ല,ബിജു പ്രഭാകറിനെ നിയമിക്കാനുള്ള നീക്കം പൊളിഞ്ഞു
തിരുവനന്തപുരം.സർവീസിൽ നിന്ന് വിരമിച്ച ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് വീണ്ടും നിയമിക്കാനുള്ള നിർദ്ദേശം സർക്കാർ തള്ളി. വിരമിച്ചവരെ നിയമിക്കാൻ കഴിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി മന്ത്രിയുടെ നിർദ്ദേശം മുഖ്യമന്ത്രി തള്ളിക്കളഞ്ഞത്. വിരമിച്ച ഉദ്യോഗസ്ഥനെ കെഎസ്ഇബി തലപ്പത്ത് നിയോഗിക്കുന്നതിനെ ഐഎഎസ് അസോസിയേഷനും എതിർത്തിരുന്നു.
ഇന്നലെ സർവീസിൽ നിന്ന് വിരമിച്ച ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് തന്നെ തുടരാൻ അനുവദിക്കണമെന്നായിരുന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി സർക്കാരിന്റെ മുന്നിൽ വെച്ച ശുപാർശ. ബിജുവിനെ KSEB തലപ്പത്ത് തുടരാൻ അനുവദിക്കുന്നതിന് മറ്റ് സമ്മർദ്ദങ്ങളും സർക്കാരിന്മേൽ ഉണ്ടായിരുന്നു. എന്നാൽ കെഎസ്ഇബിയിലെ ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട പബ്ലിക് എൻറർപ്രൈസസ് ബോർഡിൻറെ നിർദ്ദേശം വന്നപ്പോൾ മുഖ്യമന്ത്രി എഴുതിയ ഫയൽ കുറിപ്പ് ബിജു പ്രഭാകറിന്ന് തടസ്സമായി മാറുകയായിരുന്നു. കെഎസ്ഇബി ഡയറക്ടർമാരായി വിരമിച്ചവരെ നിയമിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്. ഡയറക്ടർമാർക്ക് ബാധകമാക്കിയ നിബന്ധന ലംഘിച്ച് ചെയർമാന് നിയമനം നൽകിയാൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകും
ഇത് തിരിച്ചറിഞ്ഞാണ് ബിജു പ്രഭാകറിന്റെ നിയമന ശുപാർശ മുഖ്യമന്ത്രി നിരാകരിച്ചത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ വൈദ്യുതി ബോർഡിൻറെ തലപ്പത്ത് നിയമിക്കുന്നതിനെ ഐഎഎസ് അസോസിയേഷനും ശക്തമായി എതിർത്തു. ഇതുകൂടിയായപ്പോൾ സർക്കാർ ബിജു പ്രഭാകറിന്റെ പുനർ നിയമന നീക്കത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു.
ജീവിക്കാൻ ശമ്പളം തികയാത്ത 3 സർക്കാർ ഉദ്യോഗസ്ഥരെ ഓടിച്ചും വളഞ്ഞും പിടി കൂടി
തൃശ്ശൂർ. കൈക്കൂലി വാങ്ങുന്നതിനിടയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വിജിലൻസിന്റെ പിടിയിൽ. തൃശ്ശൂർ ആർട്ടി ഓയിലെ എംവിഐ മാരായ അനീഷ്, കൃഷ്ണകുമാർ എന്നിവരാണ് പിടിയിലായത്. കൊച്ചിയിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥയെ ഓടിച്ചിട്ട് പിടികൂടി. കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയേയാണ് വിജിലൻസ് ഓടിച്ചിട്ട് പിടികൂടിയത്.
ഡ്രൈവിംഗ് സ്കൂൾ അധികൃതരിൽ നിന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ഡ്രൈവിംഗ് സ്കൂൾ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് MVI ഉദ്യോഗസ്ഥർ പിടിയിലായത്. അനീഷിൽ നിന്നും കണക്കിൽ പെടാത്ത മുപ്പതിനായിരം രൂപയും കൃഷ്ണകുമാറിൽ നിന്നും കണക്കിൽ പെടാത്ത 42,000 രൂപയും പിടികൂടി
തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയാണ് ഇരുവരും പിടിയിൽ ആയത്. ഡ്രൈവിംഗ് സ്കൂൾ ഉടമയിൽ നിന്നും 7000 രൂപയും വിജിലൻസ് കണ്ടെടുത്തു. അതിനിടെ കൊച്ചിൻ കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെ കൈക്കൂലി വാങ്ങുന്നതിനിടെ ഓടിച്ചിട്ട് വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടി.
കുട്ടികളുമായാണ് ഇവർ കൈക്കൂലി വാങ്ങാൻ എത്തിയത്. പൊന്നുരുന്നിയിൽ വച്ചാണ് വിജിലൻസ് പിടികൂടിയത്. കെട്ടിടത്തിന് അനുമതി നൽകാനാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്.
കൊല്ലം ശങ്കേഴ്സ് ആശുപത്രി പാട്ടത്തിന് നൽകാനുള്ള എസ്എൻഡിപി യോഗത്തിന്റെ നീക്കത്തിനെതിരെ പ്രതിക്ഷേധം
കൊല്ലം. ശങ്കേഴ്സ് ആശുപത്രി പാട്ടത്തിന് നൽകാനുള്ള എസ്എൻഡിപി യോഗത്തിന്റെ നീക്കത്തിനെതിരെ എസ്എൻഡിപി യോഗം എസ് എൻ ട്രസ്റ്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സഹോദര ധർമ്മവേദി സംസ്ഥാന ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞത് വാക്കേറ്റത്തിന് വഴിതെളിച്ചു
എസ് എൻ ട്രസ്റ്റിന് കീഴിലുള്ള കൊല്ലത്തെ പ്രമുഖ ആശുപത്രിയാണ് ശങ്കേഴ്സ്. എസ് എൻ ട്രസ്റ്റ് സ്ഥാപകൻ ആർ ശങ്കറുടെ സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. പ്രമുഖ ആശുപത്രികളിലൊന്നായ ശങ്കേഴ്സ്, കഴിഞ്ഞ കുറേ നാളുകളായി തൊഴിൽ തർക്കങ്ങൾ ഉൾപ്പെടെ വിവാദങ്ങളുടെ നിഴലിലായിരുന്നു. ഒടുവിൽ ആശുപത്രി ലാഭകരമല്ലെന്ന കാരണം നിരത്തി പാട്ടത്തിന് നൽകാൻ ഗവേണിംഗ് ബോഡി തീരുമാനിച്ചു. ഇതിനെതിരെയാണ്
എസ് എൻ ട്രസ്റ്റ് സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ആശുപത്രി മികച്ചതാക്കി മാറ്റാൻ അല്ലാതെ വിൽപ്പന നടത്താൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന്
മാർച്ച് ഉദ്ഘാടനം ചെയ്ത സഹോദര ധർമ്മവേദി സംസ്ഥാന ചെയർമാൻ ഗോകുലം ഗോപാലൻ
ചിന്നക്കടയിലെ ആർ. ശങ്കർ പ്രതിമയ്ക്ക് മുന്നിൽ നിന്നാരംഭിച്ച മാർച്ച്, പ്രതിരോധിക്കാൻ ഔദ്യോഗിക വിഭാഗം സംഘടിച്ചതോടെ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് വെള്ളാപ്പള്ളിയുടെ കോലം കത്തിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചങ്കിലും പൊലീസ് അനുവദിച്ചില്ല. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമായി
Hold
പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് തടയാനുള്ള ശ്രമം വെള്ളാപ്പള്ളിയുടെ ഭീരുത്വമാണ് പ്രകടമാക്കുന്നതെന്ന് ഗോകുലം ഗോപാലൻ പ്രതികരിച്ചു
എസ് എൻ ട്രസ്റ്റ് സംരക്ഷണ സമിതി നേതാക്കളായ ഡി. രാജകുമാർഉണ്ണി, മണിയപ്പൻ, കടകംപള്ളി മനോജ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി
ആരാധകർ വളഞ്ഞു… തിക്കിലും തിരക്കിലും പെട്ട് നടൻ അജിത്തിന് പരിക്ക്
തമിഴ് നടൻ അജിത്തിന് പരിക്ക്. പത്മഭൂഷൺ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം ന്യൂഡൽഹിയിൽ നിന്നും ചെന്നൈയിൽ എത്തിയതായിരുന്നു അജിത്. നടനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടം ആണ് ചെന്നൈ എയർപോർട്ടിലെത്തിയത്. ആരാധകർ വളഞ്ഞതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അജിത്തിന്റെ കാലിന് പരിക്കേൽക്കുകയായിരുന്നു.
പരിക്കേറ്റ അജിത്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഫിസിയോ തെറാപ്പിക്ക് വിധേയനാക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം നടനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
അതേസമയം നടൻ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നുണ്ട്. അതേസമയം പേടിക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും ചെറിയ പരിക്ക് ആണ് അദ്ദേഹത്തിന് ഉള്ളതെന്നും അജിത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.





































