27.6 C
Kollam
Wednesday 17th December, 2025 | 11:29:42 PM
Home Blog Page 1104

‘മാനവികതയ്‌ക്കെതിരായ പ്രവണതകളിൽ നിന്ന് യുവതലമുറയെ രക്ഷിക്കേണ്ടതുണ്ട്’; വേവ്സ് 2025 ഉച്ചകോടിയിൽ പ്രധാനമന്ത്രി

മുംബൈ: മാനവികതയ്‌ക്കെതിരായ പ്രവണതകളിൽനിന്നു യുവതലമുറയെ നാം രക്ഷിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ് 2025 (വേവ്സ് 2025) ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുടനീളമുള്ള വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരും കണ്ടന്റ് ക്രിയേറ്റേഴ്സും പങ്കെടുത്ത സമ്മേളന വേദിയിൽ ഇന്ത്യൻ നിർമിത ഡിജിറ്റൽ ഉള്ളടക്കത്തെക്കുറിച്ചും രാജ്യത്തെ സാമ്പത്തിക കുതിച്ചുചാട്ടത്തിലേക്കു നയിക്കാനുള്ള കണ്ടന്റ് ക്രിയേറ്റർമാരുടെ കഴിവിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഉച്ചകോടി നടക്കുന്നതെന്നും വേവ്സ് 2025 വേദിയിൽ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഉച്ചകോടിയിൽ 42 പ്ലീനറി സെഷനുകൾ, 39 ബ്രേക്ക്ഔട്ട് സെഷനുകൾ, ഇൻഫോടെയ്ൻമെന്റ് അധിഷ്ഠിത എവിജിസി – എക്സ് ആർ പരിപാടികൾ, സിനിമകൾ, ഡിജിറ്റൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 32 മാസ്റ്റർ ക്ലാസുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ ‘വേവ്സ്’ എന്ന പേരിൽ ഡിജിറ്റൽ രംഗത്ത് അവാർഡുകൾ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘സർഗ്ഗാത്മക ഉത്തരവാദിത്തം’ എന്ന ആശയത്തിൽ ഊന്നൽ നൽകിയാണ് മോദി ഉച്ചകോടിയിൽ സംസാരിച്ചത്. ‘‘ചില മനുഷ്യത്വ വിരുദ്ധ ആശയങ്ങളിൽനിന്നു യുവതലമുറയെ രക്ഷിക്കേണ്ടതുണ്ട്. കഥപറച്ചിലിന്റെ പുതിയ വഴികൾ ലോകം തിരയുകയാണ്. ‘ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക’ എന്നതിന് ശരിയായ സമയമാണിത്. വേവ്സ് 2025 സർഗ്ഗാത്മകതയുടെ രാജ്യാന്തര ആഘോഷമാണ്. ഇന്ത്യയെ ഒരു രാജ്യാന്തര സർഗ്ഗാത്മക കേന്ദ്രമായി സ്ഥാപിക്കുകയാണ് വേണ്ടത്.’’ – നരേന്ദ്ര മോദി പറഞ്ഞു.

വഴക്കിനെ തുടർന്ന് പരസ്പരം കുത്തി; കുവൈത്തിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിൻസി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകൾ പറഞ്ഞു.

ഓസ്‌ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികൾ നടന്നുവരികയായിരുന്നു. ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. തമ്മിൽ തർക്കിക്കുന്നതും മറ്റും അയൽപക്കത്ത് താമസിക്കുന്നവർ കേട്ടതായി പറയുന്നു.

രാവിലെ കെട്ടിട കാവൽക്കാരൻ വന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പൊലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്ത് എത്തി മറ്റു നടപടികൾ സ്വീകരിച്ചു. ദമ്പതികളുടെ മക്കൾ നാട്ടിലാണ്.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: അക്ഷയ ത്രിദിയക്ക് ശേഷം സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് കുറഞ്ഞത് 1640 രൂപയാണ്. 70,200 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില.

ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് കുറഞ്ഞത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.

ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണവില കനത്ത ഇടിവ് നേരിടുകയായിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. നിലവിലെ തെളിവുകള്‍ അനുസരിച്ച് കുറ്റകൃത്യം വനംവകുപ്പിന് തെളിയിക്കാനായില്ല. മാലയിലെ പുലിപ്പല്ല് യഥാര്‍ത്ഥമാണോയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തണം . പെരുമ്പാവൂര്‍ ജെഎഫ്സിഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം പുലിപ്പല്ല് കേസിൽ അന്വേഷണം തത്കാലം തുടരേണ്ടതില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ ധാരണ . വകുപ്പ് മന്ത്രിയുടെ നിലപാട് സേനയുടെ വീര്യം കെടുത്തിയെന്നാണ് ഉദ്യോഗസ്ഥർക്കിടെയിലെ അഭിപ്രായം. മന്ത്രിയുടേത് കയ്യടിക്കുവേണ്ടിയുള്ള നിലപാട് മാറ്റം എന്നും വിമർശനം.

പൊതുസമൂഹത്തിന്‍റെ വികാരം മാനിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നും സുരേഷ് ഗോപിക്കും മോഹൻലാലിനോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനും ലഭിക്കണമെന്നുമാണ് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞത്. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് വേടൻ കോടതിയിൽ തെളിയിക്കണമെന്നായിരുന്നു വനംമന്ത്രി കഴിഞ്ഞ ദിവസത്തെ പ്രതികരണം.

കേസിൽ ഇന്നലെ വേടന് ജാമ്യം ലഭിച്ചിരുന്നു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കരുതെന്ന വനംവകുപ്പിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കർശന ഉപാധികളോടെയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.

അടിനാശം വെള്ളപ്പൊക്കം:  ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടി ശോഭന ലോഞ്ച് ചെയ്തു

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം സംവിധായകൻ എ ജെ വർഗീസ് ഒരുക്കുന്ന പുതിയ ചിത്രമാണ് അടിനാശം വെള്ളപ്പൊക്കം. ഉറിയടി ആണ് എജെ വർഗീസിന്റേതായി ഒടുവിലെത്തിയ ചിത്രം. അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മലയാള സിനിമയിലേക്ക് ഒരു പുതിയ നിർമാണ കമ്പനിയുടെ വരവും ഈ സിനിമയിലൂടെ അടയാളപ്പെടുത്തുകയാണ്. സൂര്യ ഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ പി ആണ് ചിത്രം നിർമിക്കുന്നത്. നടി ശോഭനയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തത്. ആർ ജയചന്ദ്രൻ, എസ് ബി മധു, താര അതിയേടത്ത് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോൺ വിജയ്, അശോകൻ, ബാബു ആൻ്റണി, പ്രേം കുമാർ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, സഞ്ജയ് തോമസ്, സജിത് തോമസ്, അരുൺ പ്രിൻസ്, ലിസബത് ടോമി, രാജ് കിരൺ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

തിരുനല്ലൂര്‍ കാവ്യോല്‍സവം ഇന്നുമുതല്‍ മൂന്നുവരെ പബ്‌ളിക് ലൈബ്രറിയില്‍

കൊല്ലം. പതിനാറാമത് തിരുനല്ലൂര്‍ കാവ്യോല്‍സവം മേയ് ഒന്നുമുതല്‍ മൂന്നുവരെ പബ്‌ളിക് ലൈബ്രറിയില്‍ നടക്കും..മേയ് ഒന്നിന് വൈകിട്ട് നാലിന് സംഘ ഗീതികള്‍ തിരുനല്ലൂരില്‍റെ വിപ്‌ളവഗാനങ്ങളുടെ സംഘാവതരണം. 4.30ന് തിരുനല്ലൂര്‍ കവിതയിലെ കുട്ടി ഷീജവക്കത്തിന്റെ പ്രഭാഷണം. തിരുനല്ലൂര്‍ കവിതകളും ഗാനങ്ങളും കവികളും ഗായകരും പങ്കെടുക്കുന്നത് കുരീപ്പുഴ ശ്രീകുമാര്‍ പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, കരിങ്ങന്നൂര്‍ സുഷമ,ടി ജി സുരേഷ് കുമാര്‍,കെപിഎസി ലീലാകൃഷ്ണന്‍, 6.30ന് നരിക്കല്‍ രാജീവ്കുമാറിന്റെ കഥാപ്രസംഗം തിരുനല്ലൂരിന്റെ രാത്രി
മേയ് രണ്ടിന് രാവിലെ പത്തിന് തിരുനല്ലൂര്‍ കവിതാലാപന മല്‍്‌സരം, കാവ്യചിത്രം. 10.30ന് കവിതക്കാഴ്ച. വൈകിട്ട് അഞ്ചിന് ജനവേദി. മൂന്നിന് പത്തിന് കവിതക്കാച കാവ്യചിത്രങ്ങള്‍,മൂന്നിന് സമ്മാനവിതരണം മേയര്‍ ഹണി ബഞ്ചമിന്‍. 3.30ന് വിവര്‍ത്തനങ്ങളിലൂടെ. 5.30ന് സ്മൃതി സംഗമം. മുഖമൊഴിചിറ്റയെ ഗോപകുമാര്‍ ആറിന് തിരുനല്ലൂര്‍ കാവ്യ സന്ധ്യ.

കൊല്ലത്ത് കാണാതായ ആളുടെ മൃതദേഹം തോട്ടിൽ

കൊല്ലം. കാണാതായ ആളുടെ മൃതദേഹം തോട്ടിൽ. ആയൂർ വയ്ക്കൽ സ്വദേശി ഹാരീസി (46)ന്റെ മൃതദേഹം ആണ് അകമൺതോട്ടിൽ കണ്ടെത്തിയത്. മൂന്നു ദിവസമായി ഹാരീസിനെ കാണാനില്ലായിരുന്നു. ഭാര്യയുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയായിരുന്നു

ലഷ്കർ തലവന് സുരക്ഷ കൂട്ടി പാകിസ്ഥാൻ,നാവിക സേനകള്‍ പരസ്പരം മുഖാമുഖം

ന്യൂഡെല്‍ഹി.ലഷ്കർ തലവന് സുരക്ഷ കൂട്ടി പാകിസ്ഥാൻ. ഹാഫിസ് സെയ്ദിൻ്റെ സുരക്ഷ വർധിപ്പിച്ച് പാകിസ്ഥാൻ. ലാഹോറിലെ വീട്ടിൽ പാകിസ്ഥാൻ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിലെ മുൻ കമാൻ്റോക്കളെ വിന്യസിച്ചു. ഇന്ത്യൻ അക്രമണം ഭയന്നാണ് സയിദിൻ്റെ സുരക്ഷാ വർധന.

അതിനിടെ തീവ്രവാദിയാക്രമണം നടത്തിയ ടിആർഎഫിനെ പരസ്യമായി ന്യായീകരിച്ച് പാക് വിദേശകാര്യ മന്ത്രി ഇഷാക്ക് ദർ. യുഎൻ പ്രമേയത്തിൽ നിന്ന് ടിആർഎഫിൻ്റെ പേര് വെട്ടിയത് പാകിസ്ഥാൻ ഇടപെട്ടതുകൊണ്ടെന്ന് ഇഷാഖ് ദർ. വിവാദ പ്രസ്താവന പാക് ദേശീയ അസംബ്ലിയിൽ.

അറബിക്കടലിൽ മുഖാമുഖം. അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്ഥാൻ്റെയും നാവിക സേനകൾ മുഖാമുഖം നാവികാഭ്യാസം. ഗുജറാത്ത് തീരത്തിന് 85 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ നാവികസേനയുടെ നേവൽ ഫയറിംഗ്. ആഭ്യാസങ്ങൾ നടത്തി പാക് നാവിക സേതയും. ഇരു സേനകൾ അടുത്തെന്ന് സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തം

ഏനാത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

അടൂര്‍.ഏനാത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് വിജീഷ് ഭവനത്തിൽ വിജീഷിൻ്റെ ഭാര്യ ലിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉറങ്ങാൻ കിടന്ന യുവതിയെ രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിനു സമര്‍പ്പിക്കും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിനു സമര്‍പ്പിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് നാളെ നടക്കുക.

ഇന്നു രാത്രി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍ തങ്ങിയശേഷം നാളെ രാവിലെ 10.15നു ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും.


തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖമന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ പങ്കെടുക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.