പ്രമുഖ ഇന്ത്യൻ സിനിമ- സീരിയൽ നടി അവ്നീത് കൗറിന്റെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തതിൽ വിശദീകരണവുമായി ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലി. ഇൻസ്റ്റഗ്രാം ഫീഡിൽ നിന്നു ഒഴിവാക്കലുകൾ നടത്തുമ്പോൾ അൽഗോരിതം തെറ്റായ ഇടപെടൽ നടത്തിയെന്നാണ് കോഹ്‍ലിയുടെ വിശദീകരണം.
ഏപ്രിൽ 30നാണ് അവ്നീത് കൗർ ഇൻസ്റ്റയിൽ ഏതാനും ചിത്രങ്ങൾ പങ്കിട്ടത്. പ്രിന്റഡ് റാപ്പ് സ്കർട്ടും പച്ച ക്രോപ്പ് ടോപ്പും ധരിച്ച ചിത്രങ്ങളാണ് താരം പങ്കിട്ടത്. വിരാട് കോഹ്‍ലി ചിത്രങ്ങൾ ലൈക്ക് ചെയ്തതോടെ സോഷ്യൽ മീഡയയിൽ കൂടുതൽ ആളുകളുടെ ശ്രദ്ധയിലേക്ക് ഇവ എത്താൻ ഇടയാക്കി.
ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ പെട്ടെന്നു തന്നെ വൈറലായി. പിന്നാലെ ചിത്രങ്ങൾ അൺ ലൈക്കും ചെയ്യപ്പെട്ടു. അൺ ലൈക്കും വലിയ ചർച്ചയായതോടെയാണ് കോഹ്‍ലി വിശദീകരണവുമായി രംഗത്തെത്തിയത്.
‘എന്റെ ഫീഡ് ക്ലിയർ ചെയ്യുമ്പോൾ അൽഗോരിതം തെറ്റായി ഇടപെടൽ രജിസ്റ്റർ ചെയ്തിരിക്കാമെന്നു ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പിന്നിൽ ഒരു ഉദ്ദേശ്യവും ഇല്ല. അനാവശ്യമായ അനുമാനങ്ങൾ ഞാൻ പ്രചരിപ്പിക്കരുതെന്നു അഭ്യർഥിക്കുന്നു’- കോഹ്‍ലി വ്യക്തമാക്കി.
നടി അവ്നീത് കൗറിന്റെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തതിൽ വിശദീകരണവുമായി വിരാട് കോഹ്‍ലി
14 വയസുകാരി 7 ആഴ്ച ഗർഭിണി; വിവരം പുറത്തറിയുന്നത് ലാബ് പരിശോധനയിൽ, അച്ഛൻ അറസ്റ്റിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഏഴ്ആഴ്ച ഗർഭിണിയാണ് എട്ടാം ക്ലാസുകാരി.
വയറ് വേദനയെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി ഗർഭിണിയായെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്റ്റേഷനിൽ വിവരം കിട്ടിയതിന് പിന്നാലെ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെത് വരുകയാണ്. കുട്ടിക്ക് കൗൺസലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു. ലാബ് അധികൃതർ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ റാന്നി ഡിവൈഎസ്പി അടക്കമുള്ളവർ ഇടപെട്ട് നടപടികൾ വേഗത്തിലാക്കുകയായിരുന്നു.
പോക്സോ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അച്ഛൻറെ അറസ്റ്റ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്നാണ് പൊലീസ് കണ്ടെത്തൽ. ഭയമൂലം കുട്ടി പീഡനവിവരം ആരോടും തുറന്നുപറഞ്ഞില്ല. കട്ടപ്പന സ്വദേശിയായ പ്രതി 14 വർഷം മുൻപാണ് പെൺകുട്ടിയുടെ അമ്മയ്ക്കൊപ്പം താമസം തുടങ്ങിയത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു.
ഓർക്കസ്ട്ര നർത്തകിയെ പാടത്തേക്ക് വലിച്ചിഴച്ചു, തോക്ക് ചൂണ്ടി ഭർത്താവിന്‍റെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്തു
പാട്ന: ബിഹാറിൽ ഓർക്കസ്ട്ര നർത്തകിയെ ഭർത്താവിന്‍റ മുന്നിലിട്ട് ക്രൂര ബലാത്സംഗത്തിനിരയാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഭർത്താവിനൊപ്പം ശങ്കർപൂർ ദിയാരയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ നർത്തകിയെയാണ് മൂന്ന് പേർ തോക്കിൻ മുനയിൽ ക്രൂരമായി ബലാത്സംഗം ചെയ്തത്. ബിഹാറിലെ വൈശാലി ജില്ലക്കാരിയായ യുവതിയാണ് ഷാപൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള സിക്കന്ദർപൂർ ദിയാരയ്ക്ക് സമീപത്ത് വച്ച് പീഡനത്തിന് ഇരയായത്.
ഏപ്രിൽ 30 ന് പുലർച്ചെയാണ് സംഭം. ശങ്കർപൂർ ദിയാരയിൽ ഒരു വിവാഹ ചടങ്ങിൽ നൃത്തം ചെയ്യാനെത്തിയതായിരുന്നു യുവതിയും ഭർത്താവും. പുലർച്ചയോടെയാണ് പരിപാടി അവസാനിച്ചത്. പരിപാടി അവസാനിച്ച ശേഷം മടങ്ങിപ്പോകുന്നതിനായി ദമ്പതികൾ ബൈക്ക് യാത്രക്കാരനോട് വഴി ചോദിച്ചു. ബൈക്ക് യാത്രികൻ അവരെ തെറ്റായ വഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടേക്ക് രണ്ട് കൂട്ടാളികളെയും ഇയാൾ വിളിച്ചുവരുത്തി.
പിന്നീട് ഭർത്താവിനെ കെട്ടിയിട്ട ശേഷം പ്രതികൾ യുവതിയെ ചോള പാടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം മൂന്ന് പേരും സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പീഡനത്തിന് ഇരയായ യുവതിയും ഭർത്താവും ഷാപൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ശങ്കര്‍പൂര്‍ നിവാസികളായ മനീഷ് കുമാര്‍, മനോജ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം ബലാത്സംഗത്തിന് ഇരയായ യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
40 കഴിഞ്ഞാൽ ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
40 വയസ്സ് കഴിഞ്ഞാൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. പലർക്കും മുഖത്തെ ചുളിവുകൾ വീണു തുടങ്ങുന്നതും മുടി നരച്ചു തുടങ്ങുന്നതും മിക്കവരിലും കണ്ട് വരുന്ന പ്രശ്നങ്ങളാണ്. നാൽപത് കഴിഞ്ഞാൽ ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഫാറ്റ് ലോസ് കോച്ച് നിക്ക് കോൺവേ പറയുന്നു.
ഒന്ന്
രാവിലെ തന്നെ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. അതിരാവിലെ വ്യായാമം ചെയ്തുകൊണ്ട് ദിവസം ആരംഭിക്കാനും അത് ഒരു ദൈനംദിന ശീലമാക്കി മാറ്റാനും നിക്ക് നിർദ്ദേശിക്കുന്നു. ശരീരഭാരം വർദ്ധിപ്പിക്കുന്ന വ്യായാമമായാലും പെട്ടെന്നുള്ള കാർഡിയോ സെഷനായാലും, ഈ ദിനചര്യ പേശികളെ വളർത്താനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും ഊർജ്ജ നില കൂട്ടാനും സഹായിക്കുന്നു.
രണ്ട്
വ്യായാമത്തിന് തൊട്ടുപിന്നാലെ ഭക്ഷണം കഴിക്കരുതെന്നും നിക്ക് പറയുന്നു. ദിവസം മുഴുവൻ ശ്രദ്ധാപൂർവ്വം ഭക്ഷണം കഴിക്കുന്ന ഒരു ശീലം സൃഷ്ടിക്കുകയും കൂടുതൽ നേരം ഊർജ്ജസ്വലമായും പൂർണ്ണമായും നിലനിർത്തുകയും ചെയ്യുന്നു.
മൂന്ന്
ഹോബികൾ ഒരാളെ ആരോഗ്യവും ദീർഘായുസ്സും ഉള്ളവരാക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ കൂടുതൽ ആരോഗ്യമുള്ളവരും സന്തുഷ്ടരും ആണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏജിങ് വ്യക്തമാക്കുന്നു.
നാല്
ഇടവിട്ട് കണ്ണുകൾക്ക് പരിശോധന നടത്തുക. കൃത്യമായ ഇടവേളകളിൽ നേത്രരോഗ വിദഗ്ധനെ കാണണം. കണ്ണിനു പ്രശ്നങ്ങളില്ലെങ്കിലും പരിശോധന നടത്തണം. ഗ്ലൂക്കോമ, തിമിരം, കംപ്യൂട്ടർ സ്‌ക്രീനിൽ കുറെ സമയം നോക്കുന്നതു മൂലമുണ്ടാകുന്ന ഡ്രൈ ഐ ഇവയെല്ലാം ഉണ്ടോ എന്നു പരിശോധിക്കാം.
അഞ്ച്
പേശികളുടെ ആരോഗ്യത്തിനും ഉപാപചയ പ്രവർത്തനത്തിനും പ്രോട്ടീൻ നിർണായകമാണ്. ചിക്കൻ, മുട്ട, പാലുൽപ്പന്നങ്ങൾ, പയർവർഗ്ഗങ്ങൾ അഉൾപ്പെടുത്തുക. ദിവസം മുഴുവൻ പ്രോട്ടീൻ തുല്യമായി വിതരണം ചെയ്യുന്നത് പേശികളുടെ ബലക്കുറവ് തടയാൻ സഹായിക്കുക ചെയ്യുന്നു.
ആറ്
ഒരാൾ ഒരു ദിവസം കുറഞ്ഞത് 8,000 ചുവടുകളെങ്കിലും നടക്കുക. ഇത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല സമ്മർദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കും.
ഏഴ്
രാത്രി കൂടുതൽ നേരം ഫോൺ ഉപയോഗിക്കുന്നത് രാവിലെ നേരത്തെ എഴുന്നേൽക്കാൻ സഹായിക്കില്ലെന്ന് നിക്ക് പറഞ്ഞു. ഉറക്കക്കുറവ് വിശപ്പ് ഹോർമോണുകളെ തകരാറിലാക്കുകയും പ്രത്യേകിച്ച് പഞ്ചസാരയ്ക്കും കാർബോഹൈഡ്രേറ്റിനും വേണ്ടിയുള്ള ആസക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മാർഗങ്ങളിലൊന്നാണ് കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക എന്നത്. ദിവസവും എട്ട് മണിക്കൂർ ക്യത്യമായി തന്നെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടുത്തം; അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നു; രോഗികളെ ഒഴിപ്പിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ തീപിടുത്തം; അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നു; രോഗികളെ ഒഴിപ്പിച്ചു
പുക മൂലം രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശ്വാസതടസമുണ്ടാകുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആളപായമില്ല. ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കി.
എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. മൂന്ന് നിലകളില്‍ നിന്ന് രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയിരുന്ന രോഗികളെ മറ്റ് ആശുപത്രിയിലേക്കും മറ്റുള്ളവരെ താഴെയുള്ള നിലകളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. പ്രദേശത്തുനിന്നുള്ള നിരവധി ആംബുലന്‍സുകളും രോഗികളെ മാറ്റാനായി ഉപയോഗിച്ചുവരികയാണ്.
പൊലീസും ഫയര്‍ ഫോഴ്‌സും സന്നദ്ധ സംഘടനകളും ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് രോഗികളെ ഒഴിപ്പിക്കുന്നത്. തീ നിയന്ത്രണവിധേയമാണെങ്കിലും വലിയ രീതിയില്‍ പുക നിലനില്‍ക്കുന്നത് രോഗികളേയും കൂട്ടിരിപ്പുകാരേയും ബുദ്ധിമുട്ടിക്കുകയാണ്.
കുട്ടികളടക്കം കുടുങ്ങി കിടക്കുന്നതായി സ്ഥിരീകരിച്ച് പാക്കിസ്ഥാൻ; വാഗ –അട്ടാരി അതിർത്തി തുറന്നിടുമെന്ന് അറിയിപ്പ്
ഇസ്‌ലാമാബാദ്∙ ഇന്ത്യയിൽ കുടുങ്ങിയിട്ടുള്ള പൗരന്മാരെ തിരിച്ചെത്തിക്കാൻ വാഗ –അട്ടാരി അതിർത്തി തുറന്നിടുമെന്ന് പാക്കിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള പാക്ക് പൗരന്മാർ തിരികെപ്പോകണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ഏപ്രിൽ 30നകം ഇന്ത്യ വിടണമെന്നായിരുന്നു നിർദേശം. സമയപരിധി അവസാനിച്ചതിനെ തുടർന്ന് വ്യാഴാഴ്ച വാഗ– അട്ടാരി അതിർത്തി അടച്ചിരുന്നു. തുടർന്ന് ഒട്ടേറെ പാക്ക് പൗരന്മാർ പാക്കിസ്ഥാനിലേക്ക് പോകാനാകാതെ അതിർത്തിയിൽ കുടുങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് കുട്ടികൾ ഉൾപ്പെടെ എഴുപതോളം പൗരന്മാർ വാഗ അട്ടാരി അതിർത്തിയിൽ കുടുങ്ങി കിടക്കുന്നതായി പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചത്. തങ്ങളുടെ പൗരന്മാരെ അതിർത്തി കടക്കാൻ ഇന്ത്യൻ ഭരണകൂടം അനുവദിക്കുകയാണെങ്കിൽ അവരെ സ്വീകരിക്കാൻ തയാറാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. പാക്ക് പൗരന്മാരുടെ വീസ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം മാനുഷിക വെല്ലുവിളി സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യയിലെ അമൃത്‌സറും പാക്കിസ്ഥാനിലെ ലഹോറും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് വാഗ– അട്ടാരി അതിർത്തി.
അതിനിടെ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. ‘ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവു പ്രകാരം ഈ ചാനലിലെ ഉള്ളടക്കങ്ങൾ നിലവിൽ ലഭ്യമല്ല’ എന്ന സന്ദേശമാണ് ചാനലിൽ കാണുന്നത്. നേരത്തെ ഡോൺ ന്യൂസ് ഉൾപ്പെടെയുള്ള 16 പാക്കിസ്ഥാനി യൂട്യൂബ് ചാനലുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളാരംഭിച്ചത്.
ബിൻസിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയെന്ന് നിഗമനം; മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും
കൊച്ചി: കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും. കണ്ണൂർ ഇരിട്ടി നടുവിൽ സൂരജ് (40), ഭാര്യ എറണാകുളം മഴുവന്നൂർ പഞ്ചായത്തിലൂള്ള മണ്ണൂരിൽ കൂഴൂർ കട്ടക്കയത്ത് വീട്ടിൽ കെ.എ.തോമസിന്റെയും അന്നമ്മയുടെയും മകൾ ബിൻസി (35) എന്നിവരെയാണ് കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. കുടുംബപ്രശ്നങ്ങളാണ് വഴക്കിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.
മൂന്നിലും ഒന്നിലും പഠിക്കുന്ന ഇവരുടെ കുട്ടികൾ കഴിഞ്ഞ ഒരു വർഷമായി ബിൻസിയുടെ മാതാപിതാക്കളുടെ അടുത്താണ്. ഇത്തവണ ഇരുവരും അവധിക്ക് നാട്ടിലെത്തിയ ശേഷം ബിൻസിയാണ് ആദ്യം തിരിച്ചു പോയത്. ഈസ്റ്റർ അവധിക്കു ശേഷം അഞ്ചു ദിവസം മുൻപാണ് സൂരജ് തിരിച്ചു പോയത്. ഓസ്ട്രേലിയയ്ക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നെന്ന് അടുത്ത ബന്ധുക്കൾ വ്യക്തമാക്കി. മെഡിക്കലടക്കം പൂർത്തിയാക്കി വീസയ്ക്കു വേണ്ടി കാത്തിരിക്കുന്ന സമയത്താണ് ഇത്തരമൊരു ദുരന്തമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു.
സൂരജിന്റെ നാടായ ഇരിട്ടിയിലേക്കാണ് രണ്ടു പേരുടെയും മൃതദേഹങ്ങൾ കൊണ്ടുവരിക. നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച എത്തിക്കാൻ സാധിക്കുമെന്ന് കുടുംബവൃത്തങ്ങൾ പറഞ്ഞു. കുവൈത്തിലുള്ള സൂരജിന്റെ സഹോദരിയുടെ ഭർത്താവാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. അന്വേഷണം പൂർത്തിയായാൽ മാത്രമേ എന്താണ് ഇവരുടെ മരണത്തിലേക്ക് നയിച്ചതെന്ന് അറിയാൻ കഴിയൂ. ഇരുവർക്കുമിടയിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. എന്നാൽ ദുരന്തം നടന്ന ദിവസം ഇരുവരും തമ്മിൽ വഴക്കിട്ടതിന്റെ ബഹളം അയൽവാസികൾ കേട്ടിരുന്നു എന്നാണ് വിവരം.
ബിൻസി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലും സൂരജ് ആരോഗ്യമന്ത്രാലയത്തിലും നഴ്സായി ജോലി ചെയ്യുന്നു. കാര്യമായ സാമ്പത്തിക പ്രശ്നങ്ങളും ഇവർക്ക് ഉണ്ടായിരുന്നില്ല. ഓസ്ട്രേലിയയിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് കുട്ടികളെ കഴിഞ്ഞ വർഷം ബിൻസിയുടെ വീട്ടിലാക്കിയത്. അതുവരെ കുവൈത്തിലെ സ്കൂളിലായിരുന്നു കുട്ടികൾ പഠിച്ചിരുന്നത്. അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഇരുവീടുകളും.
പാക്ക് വ്യോമപാത ഒഴിവാക്കി യുറോപ്യൻ വിമാന സർവീസുകളും; പാക്കിസ്ഥാന് കോടികളുടെ നഷ്ടം
ന്യൂഡൽഹി: ഇന്ത്യൻ വിമാനക്കമ്പനികൾക്കു പുറമെ പ്രമുഖ യൂറോപ്യൻ വിമാന സർവീസുകളും പാക്ക് വ്യോമപാത ഒഴിവാക്കുന്നതായി റിപ്പോർട്ട്. വിലക്കുകളൊന്നും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വിമാനക്കമ്പനികൾ സ്വമേധയാ പാക്കിസ്ഥാൻ വഴിയുള്ള യാത്ര ഒഴിവാക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ രണ്ടു ദിവസമായി ലുഫ്താൻസ, ബ്രിട്ടിഷ് എയർവേസ്, സ്വിസ്, എയർ ഫ്രാൻസ്, ഇറ്റലിയുടെ ഐടിഎ, പോളണ്ടിന്റെ ലോട്ട് എന്നീ യൂറോപ്യൻ വിമാനക്കമ്പനികൾ പാക്ക് വ്യോമപാത ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്. ഇതോടെ യൂറോപ്പിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ശരാശരി ഒരു മണിക്കൂർ അധികം പറക്കേണ്ടി വരും. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.
വിമാനക്കമ്പനികൾ വ്യോമപാത ഒഴിവാക്കുന്നതിലൂടെ ലക്ഷക്കണക്കിന് ഡോളറാണ് പാക്കിസ്ഥാന് നഷ്ടമുണ്ടാകുന്നത്. പാക്ക് വ്യോമപാത ഒഴിവാക്കിയതിലൂടെ എയർ ഇന്ത്യയ്ക്കും വർഷം 60 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് ഇന്ത്യ നേരത്തെ വിലക്കിയിരുന്നു.
‘ഇഷ്ടം’ തോന്നി, ഇൻസ്റ്റയിൽ ചാറ്റിംഗ്, അധ്യാപിക വിദ്യാർഥിക്ക് 2 നഗ്നചിത്രങ്ങൾ അയച്ചു: ആജീവനാന്ത വിലക്ക്
ന്യൂയോർക്ക്: വിദ്യാർഥിക്ക് നഗ്നചിത്രങ്ങൾ അയച്ച അധ്യാപികയ്ക്ക് ആജീവനാന്ത വിലക്കർപ്പെടുത്തി. നാടക അധ്യാപികയായ മെഗൻ ലാനിങ്ങിനെയാണ് അധ്യാപനത്തിൽ നിന്ന് ആജീവനാന്തം വിലക്കി ന്യൂയോർക്ക് വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. കെന്‍റിലെ റോച്ചെസ്റ്ററിലുള്ള റിപ്പിൾവേൽ സ്കൂളിലെ സംഗീത, പെർഫോമിങ് ആർട്സ് അധ്യാപികയായിരുന്നു 36 വയസ്സുകാരിയായ ലാനിങ്. ഇവർ വിദ്യാർഥിക്ക് മൊബൈൽ ഫോണിൽ രണ്ട് അശ്ലീല ചിത്രങ്ങൾ അയച്ചതിനെ തുടർന്നാണ് നടപടി.
അർധനഗ്നയായ ഒരു ചിത്രവും, ലൈംഗിക ചേഷ്ടയോടെയുള്ള ഒരു ചിത്രവിമാണ് ലാനിങ്ങ വിദ്യാർത്ഥിക്ക് അയച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആണ് സംഭവം പുറത്തറിയുന്നത്. ലാനിങ് സ്വയം ഇക്കാര്യം അധികാരികളോട് വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക് ക്ലാസിലെ ഒരു കുട്ടിയോട് തോന്നാൻ പാടില്ലാത്ത തരത്തിൽ ഇഷ്ടം തോന്നിയെന്നും ആ കുട്ടിക്ക് രണ്ട് നഗ്ന ചിത്രങ്ങൾ അയച്ച് നൽകിയെന്നും അധ്യാപിക അധികാരികളോട് സമ്മതിച്ചു.
ഇൻസ്റ്റഗ്രാമിലൂടെയും ഫോണിലൂടെയും തങ്ങൾ മണിക്കൂറുകളോളം ചാറ്റ് ചെയ്തിരുന്നു. ഇതിനിടെയിലാണ് തനിക്ക് വിദ്യാർത്ഥിയോട് അനുചിതമായ ഒരിഷ്ടം തോന്നിയതും ചിത്രങ്ങൾ അയച്ചതും. താൻ ചെയ്ത പ്രവൃത്തിയിൽ കുറ്റബോധമുണ്ട്. ഇത് മാധ്യമങ്ങളിൽ വരുമോയെന്ന ഭയമുണ്ടെന്നും ഇനി ഒരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യില്ലെന്നും ലാനിങ് പാനലിനോട് വിചാരണ വേളയിൽ വെളിപ്പെടുത്തിയിരുന്നു.
ലാനിങ്ങിന്റെ പെരുമാറ്റം ഗുരുതരസ്വഭാവത്തിലുള്ളതും തൊഴിലിന്റെ നിലവാരത്തിൽ മോശമാക്കിയെന്നും സംഭവത്തിൽ അന്വേഷണം നടത്തിയ പാനൽ ചെയർമാൻ അലൻ വെൽസ് പറഞ്ഞു. പിന്നാലെയാണ് അധ്യാപികക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തിയത്. ലാനിങ്ങിന് ഭാവിയിൽ അധ്യാപക യോഗ്യത പുനഃസ്ഥാപിക്കാൻ അർഹതയില്ലെന്നും വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണിന് വേണ്ടി സിവിൽ സർവന്റ് മാർക്ക് കാവെ അറിയിച്ചു.
പാട്ടക്കാലാവധി അവസാനിച്ചു, ഷട്ടർ അടച്ച് പൂട്ടിട്ടു; വിദേശമദ്യശാല ജീവനക്കാരെ കെട്ടിട ഉടമ പൂട്ടിയിട്ടു
പാലക്കാട്: പാലക്കാട് കാഞ്ഞിരത്തെ വിദേശമദ്യശാലയിൽ ജീവനക്കാരെ കെട്ടിട ഉടമ പൂട്ടിയിട്ടു. ഇന്ന് രാവിലെയാണ് കെട്ടിട ഉടമ മദ്യഷോപ്പിന് പൂട്ടിട്ടത്. കെട്ടിടത്തിൻ്റെ ലീസ് കാലാവധി കഴിഞ്ഞതിനെ തുടർന്നായിരുന്നു സംഭവം. രാവിലെ ആറ് ജീവനക്കാർ കെട്ടിടത്തിന്റെ ഷട്ടർ തുറന്ന് അകത്തേക്ക് കയറി. തുടർന്നാണ് കെട്ടിട ഉടമ ജീവനക്കാരെ പൂട്ടിയിട്ടത്.
ഷട്ടർ പൂട്ടിയതോടെ ജീവനക്കാർ കെട്ടിടത്തിൽ കുടുങ്ങി. തുടർന്ന് പൊലീസ് എത്തിയ ശേഷമാണ് ഉടമ ഷട്ടർ തുറന്നത്. തുടർന്ന് കെട്ടിടത്തിൽ ഇനി മദ്യഷോപ്പ് പ്രവർത്തിക്കാനാവില്ല എന്ന് ഉടമ അറിയിക്കുകയും ചെയ്തു. ലീസ് കാലാവധി കഴിഞ്ഞ ഉടൻ മദ്യഷോപ്പ് ഒഴിയണം എന്ന് നിർദ്ദേശിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.






































