ശാസ്താംകോട്ട. മുതുപിലാക്കാട് എന്‍എസ്എസ് യുപിഎസില്‍ ‘ മഴവില്ല് 2025 ‘ ക്യാമ്പിൻ്റെ ഭാഗമായി സുംബ ഡാൻസ്
പരിശീലനം നടത്തി. ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറും സൂംബ ട്രെയിനറുമായ രജനിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കാളികളായി.
മുതുപിലാക്കാട് സ്കൂളില്‍ സൂംബാ ഡാന്‍സ് പരിശീലനം
പേ വിഷബാധ സ്ഥിരീകരിച്ച ഏഴ് വയസുകാരി ഗുരുതരാവസ്ഥയിൽ തുടരുന്നു
തിരുവനന്തപുരം. SAT ആശുപത്രിയിൽ പേവിഷബാധ സ്ഥിരീകരിച്ച ഏഴ് വയസുകാരി ഗുരുതരാവസ്ഥയിൽ തുടരുന്നു.. കൊല്ലം സ്വദേശിയായ കുട്ടിയെ ഇന്നലെ വെൻ്റിലേറ്ററിലേയ്ക്ക് മാറ്റിയ ശേഷം ആരോഗ്യ നിലയിൽ മാറ്റമുണ്ടായില്ല.. 90 ശതമാനവും വെൻ്റിലേറ്റർ സഹായത്തിൽ തന്നെയാണ് ജീവൻ നിലനിർത്തുന്നത്.. കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീടിന് മുന്നിൽ നിൽക്കുമ്പോൾ കുട്ടിയെ തെരുവ് നായ ആക്രമിച്ചത്.. കൃത്യസമയത്ത് വാക്സിൻ മൂന്ന് ഡോസ് എടുത്തിരുന്നു.. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപാണ് പനി ബാധിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
ഓട്ടോയും കാറും ബൈക്കും കൂട്ടിയിടിച്ചു… ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു
പട്ടത്ത് ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോയും കാറും ബൈക്കും കൂട്ടിയിടിച്ചാണ് തീപിടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ആളാണ് മരിച്ചത്. മങ്കാട്ട്കടവ് സ്വദേശി ശിവകുമാർ ആണ് മരിച്ചത്. 4 പേര്‍ക്ക് പരുക്കേറ്റു .
ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപമായിരുന്നു അപകടം. ഓട്ടോയിലുണ്ടായിരുന്ന ആള്‍ വെന്തു മരിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം തിരു മെഡി.കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.
വിഴിഞ്ഞം പദ്ധതിക്കായി ഒരു രൂപ പോലും മുടക്കാത്ത കേന്ദ്രം നൂറുകോടിയുടെ പി ആർ വർക്ക് നടത്തി, മന്ത്രി കെഎന്‍ ബാലഗോപാല്‍
കൊട്ടാരക്കര.ആർ.ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസംഗത്തിലെ കോച്ചുഫാക്ടറി സ്ഥലം
ഇന്നും ഉപയോഗിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിഴിഞ്ഞം പദ്ധതിക്കായി ഒരു രൂപ പോലും മുടക്കാത്ത കേന്ദ്രം നൂറുകോടിയുടെ പി ആർ വർക്ക് നടത്തിയെന്നും മന്ത്രി.കൊട്ടാരക്കരയിൽ ഒരുക്കുന്ന ബാലകൃഷ്ണപിള്ളയുടെ സ്മാരകമന്ദിരത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആർ.ബാലകൃഷ്ണപിള്ളയുടെ ഓർമ്മ ദിനത്തിൽ കൊട്ടാരക്കരയിൽ സംഘടിപ്പിച്ച യോഗത്തിണ്പിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തിലെ കോച്ച്ഫാക്ടറി സ്ഥലത്തിന്റെ ഇന്നത്തെ അവസ്ഥ മന്ത്രി വ്യക്തമാക്കിയത്.
സംസ്ഥാനസർക്കാർ കോടികൾ മുടക്കി വാങ്ങിയ സ്ഥലം പുതിയ പദ്ധതിക്കായി തിരികെ ചോദിക്കുമ്പോൾ പണം നൽകാനാണ് കേന്ദ്രം ആവശ്യപ്പെടുന്നതെന്നും മന്ത്രി
വിഴിഞ്ഞം തുറമുഖത്തിനായി 5500 കോടിയും ചെലവഴിച്ച സംസ്ഥാന സർക്കാർ ഉദ്ഘാടനത്തിന് പത്ത് കോടിയുടെ പരസ്യം പോലും നൽകിയില്ല. എന്നാൽ തിരുവനന്തപുരം മുതൽ വിഴിഞ്ഞം വരെ ഒരോ പോസ്റ്റിലും പ്രധാനമന്ത്രിയുടെയും ബിജെപി പ്രസിഡന്റിന്റെയും ഫ്‌ളക്‌സ് ബോർഡുകളായിരുന്നുവെന്നും മന്ത്രിയുടെ പരിഹാസം.
അടുത്ത അനുസ്മരണ സമ്മേളനത്തിനു മുമ്പായി കൊട്ടാരക്കരയിൽ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സാംസ്‌കാരിക കേന്ദ്രം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു. മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അധ്യക്ഷനായ ചടങ്ങിൽ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച രണ്ടുകോടിയും മന്ത്രി കെ എൻ ബാലഗോപാലിന്റെ എംഎൽഎഫണ്ടിൽനിന്നും അനുവദിച്ച 63 ലക്ഷവും ഉൾപ്പെടെ 2.63 കോടി രൂപ ചെലവഴിച്ചാണ് ചന്തമുക്കിലെ മുനിസിപ്പൽ ഗ്രൗണ്ടിൽ പിള്ളയ്ക്ക് സ്മാരക മന്ദിരം ഒരുക്കുന്നത്
മാറാട് അനുസ്മരണം:
രാജ്യത്തെ ഇനിയും വിഭജിക്കുകയാണ് ഭീകരരുടെയും കലാപകാരികളുടെയും ലക്ഷ്യം’
കൊല്ലം.നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരവാദികളുടെയും കലാപകാരികളുടെയും ലക്ഷ്യം രാജ്യത്തെ ഇനിയും വിഭജിക്കുകയെന്നതാണെന്ന് കേരള സർവകലാശാലാ സിൻഡിക്കേറ്റംഗം പി എസ് ഗോപകുമാർ. മാറാട് കൂട്ടക്കൊലയുടെ ഇരുപത്തിരണ്ടാം വാർഷിക ദിനത്തിൽ ‘മാറാടിലെയും കാശ്മീരിലെയും നരഹത്യക്കെതിരെ ജനജാഗ്രത’ എന്ന പേരിൽ ഹിന്ദു ഐക്യവേദി കൊല്ലം ആനന്ദവല്ലീശ്വരത്ത് സംഘടിപ്പിച്ച ഭീകരവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തിൻ്റെ പേരിലുള്ള ഭീകരതയെ ഒറ്റക്കെട്ടായി എതിർക്കണമെന്നും പി എസ് ഗോപകുമാർ ആവശ്യപ്പെട്ടു.
പ്രസിഡണ്ട് രവികുമാർ അധ്യക്ഷനായിരുന്നു. മഹാനഗർ സംഘചാലക് ആർ. ഗോപാലകൃഷ്ണൻ, ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡണ്ട് ഹരിഹര അയ്യർ, കണ്ടച്ചിറ മോഹൻ, വിവിധ സമുദായ സംഘടനാ നേതാക്കളായ ആർ എസ് ഉണ്ണിത്താൻ, ആർ ശേഖർ, ഓലയിൽ ബാബു, അഡ്വ. എസ് വേണുഗോപാൽ, ടി എസ് ഹരിശങ്കർ, കൗൺസിലർമാരായ ടി ജി ഗിരീഷ് കുമാർ, ബി ശൈലജ മുതലയവർ സംസാരിച്ചു.
ഇന്നോവ തല കീഴായി മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ഓട്ടത്തിനിടെ മുന്‍വശത്തെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ഇന്നോവ കാര്‍ തലകീഴായി മറിഞ്ഞു. രണ്ടു പോലീസുകാര്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന ഏഴു യാത്രക്കാരില്‍ ആറു പേരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. നിസാര പരിക്കേറ്റ ചവറ താമരശ്ശേരില്‍ ശ്യാം(27)നെ ആശുപത്രിയില്‍ ചികിത്സതേടി.
കൊല്ലം-തേനി ദേശീയ പാതയില്‍ ചാരുംമൂടിനും താമരക്കുളത്തിനും ഇടയില്‍ ഇന്ന് രാവിലെ 9.30 നായിരുന്നു അപകടം. ശ്യാമിന്റെ മാതൃ സഹോദരന്‍ ശാസ്താംകോട്ട പതാരം സ്വദേശി അനീഷിന്റെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് യാത്ര ചെയ്ത സംഘമാണ് അപകടത്തില്‍പെട്ടത്. ശൂരനാട് പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.
കാറിന്റെ മുന്‍വശത്ത് വലതുഭാഗത്തെ ടയര്‍ പൊട്ടിത്തെറിച്ചതോടെ എതിര്‍ വശത്തെ പുരയിടത്തിലേക്ക് വാഹനം പാഞ്ഞു കയറുകയായിരുന്നു. റോഡരുകിലെ മരത്തിലിടിച്ച ശേഷം കാറ് തലകീഴായി പുരയിടത്തിലേക്ക് മറിഞ്ഞു. പിന്നീട് മറ്റൊരു കാറിലാണ് സംഘം ആലപ്പുഴക്ക് പോയത്.
ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണു
ശരീരത്തിൽ ഇരുമ്പിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട ഏഴ് ലക്ഷണങ്ങള്‍ന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്. ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
ചെറിയ കായികാധ്വാനം ചെയ്യുമ്പോള്‍ പോലും അനുഭവപ്പെടുന്ന ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണമാകാം.
- അമിത ക്ഷീണം
ഒരു കാരണവുമില്ലാതെ അനുഭവപ്പെടുന്ന അമിത ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ തുടങ്ങിയവയും ചിലപ്പോള്‍ ഇരുമ്പിന്‍റെ കുറവു മൂലമാകാം.
- വിളറിയ ചര്‍മ്മം
വിളറിയ ചര്‍മ്മവും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ഒരു പ്രധാന ലക്ഷണമാകാം.
- നഖങ്ങൾ പെട്ടെന്ന് പൊട്ടുക
പെട്ടെന്ന് പൊട്ടുന്നതോ ആകൃതി തെറ്റിയതോ ആയ നഖങ്ങളും ചിലപ്പോള്‍ അയേണിന്‍റെ കുറവിന്‍റെ സൂചനയാകാം.
- ഇടയ്ക്കിടെയുള്ള തലവേദന
ഇടയ്ക്കിടെയുള്ള തലവേദന, തലക്കറക്കം എന്നിവയും ചിലപ്പോള്‍ ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.
- വിചിത്രമായ ഭക്ഷണങ്ങളോടുള്ള കൊതി
വിചിത്രമായ ഭക്ഷണങ്ങളോടുള്ള കൊതിയും ചിലപ്പോള്‍ അയേണിന്‍റെ കുറവുമായി ബന്ധപ്പെട്ടതാകാം.
- തണുത്ത കൈകള്‍
എപ്പോഴും കൈ-കാലുകള്‍ തണുത്തിരിക്കുന്നതും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.
ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:
ഇലക്കറികൾ, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ചിയ സീഡ്സ് തുടങ്ങിയവയില്‍ നിന്നും ശരീരത്തിന് വേണ്ട ഇരുമ്പ് ലഭിക്കും.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക.
സൈനികർ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് 6 വയസുകാരനെ കുത്തിയത് 26 തവണ, 73കാരന് 53 വർഷം തടവ് ശിക്ഷ
ഇല്ലിനോയിസ്: ആറുവയസുള്ള പലസ്തീൻ ബാലനെ കൊലപ്പെടുത്തുകയും അമ്മയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത 71കാരന് 53 തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ ഇല്ലിനോയിസിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 2023 ഓക്ടോബറിൽ നടന്ന വംശീയ ആക്രമണത്തിൽ കോടതി ശിക്ഷ വിധിച്ചത്. ജോസഫ് സൂബ എന്ന 73കാരനാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ അമേരിക്കൻ പലസ്തീൻ ബാലനെ കുത്തിക്കൊലപ്പെടുത്തിയത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ആറു വയസുകാരൻ വാദി അൽഫയോമിയുടെ അമ്മയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അക്രമങ്ങളിലൊന്ന് എന്നായിരുന്നു കുറ്റകൃത്യത്തെ പ്രോസിക്യൂട്ടർമാർ വിശേഷിപ്പിച്ചത്. മുസ്ലിം വിരുദ്ധ വികാരവും ജൂത വിരുദ്ധ വികാരവും അമേരിക്കയിൽ ശക്തമായി ഉയരുന്നതിനിടയിലായിരുന്നു ക്രൂരമായ കൊലപാതകം. ആറു വയസുകാരന്റെ കൊലപാതകത്തിൽ 30 വർഷം തടവും അമ്മയുടെ കൊലപാതക ശ്രമത്തിന് 20 വർഷവും വിദ്വേഷ കുറ്റകൃത്യത്തിന് മൂന്ന് വർഷവുമാണ് 73കാരൻ അനുഭവിക്കേണ്ടത്.
ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിലായിരുന്നു അമേരിക്കൻ പലസ്തീൻ വംശജരായ അമ്മയും മകനും താമസിച്ചിരുന്നത്. സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തി ഉപയോഗിച്ച് 26 തവണയാണ് ആക്രമണ ജോസഫ് ആറുവയസുകാരനെ ആക്രമിച്ചത്. 18 സെന്റിമീറ്റർ നീളമുള്ള കത്തി കൊണ്ടുള്ള ആക്രമണത്തിൽ ആറ് വയസുകാരന്റെ അമ്മ ഷഹിനും ഗുരുതര പരിക്കേറ്റിരുന്നത്. ഫെബ്രുവരിയിലാണ് സംഭവത്തിൽ ജോസഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. നീ മുസ്ലിം ആണെന്നും നീ മരിക്കണം എന്നും പറഞ്ഞായിരുന്നു ആറു വയസുകാരനെതിരായ ആക്രമണമെന്നാണ് ജോസഫ് പൊലീസിനോട് വിശദമാക്കിയിരുന്നു. വയോധികന്റെ മാനസികാവസ്ഥ കണക്കിലെടുക്കണമെന്ന് പ്രതിഭാഗം വാദം വാദിച്ചെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല.
സമാനമായ മറ്റൊരു സംഭവത്തിൽ ടെക്സാസിൽ മൂന്ന് വയസപകാരിയായ പാലസ്തീൻ പെൺകുട്ടിയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമം നടന്നിരുന്നു. അറബ്, പാലസ്തീൻ വിരുദ്ധ വികാരം അമേരിക്കയിൽ ശക്തമാവുന്നതിന്റെ സൂചനകളാണ് അടുത്തിടെ ന്യൂയോർക്കിലും കാലിഫോർണിയയിലും ടെക്സാസിലും നടന്ന അക്രമങ്ങൾ. പാലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയവർക്കെതിരെ കാലിഫോർണിയയിൽ ആൾക്കൂട്ട ആക്രമണം നടന്നിരുന്നു.
13കാരനെ തട്ടിക്കൊണ്ട് പോയ 23കാരിയായ അധ്യാപിക 5മാസം ഗർഭിണി, ഡിഎൻഎ പരിശോധന നടത്താൻ അധികൃതർ
സൂറത്ത്: ട്യൂഷൻ ക്ലാസിലെ 13കാരനെ തട്ടിക്കൊണ്ട് പോയതിന് പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപിക അഞ്ച് മാസം ഗർഭിണി. രാജ്യത്തെ അനൗദ്യോഗിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ സംരക്ഷണത്തേക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണ് ഗുജറാത്തിലെ സൂറത്തിലെ ട്യൂഷൻ ക്ലാസിലുണ്ടായ സംഭവം. ഗർഭത്തിന് കാരണം 13കാരനാണെന്നാണ് അധ്യാപിക വിശദമാക്കുന്നത്. ഇതിന് പിന്നാലെ അടിയന്തര ഡിഎൻഎ പരിശോധനയ്ക്ക് നിർദ്ദേശിച്ചിരിക്കുകയാണ് അധികൃതർ.
ഏപ്രിൽ 25നാണ് വലിയ വിവാദമായ സംഭവങ്ങൾക്ക് തുടക്കം. 13കാരന്റെ മാതൃകാ അധ്യാപികയായിരുന്ന 23കാരി വിദ്യാർത്ഥിയുമായി പട്ടാപ്പകൽ കടന്നുകളയുകയായിരുന്നു. 13കാരന്റെ രക്ഷിതാക്കളുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ ആറ് ദിവസത്തിന് ശേഷമാണ് ഇവരെ കണ്ടെത്താനായത്. ഏതാനും വർഷങ്ങളായി 13കാരന്റെ സ്വകാര്യ ടീച്ചറായിരുന്നു അധ്യാപിക. കഴിഞ്ഞ വർഷത്തോടെയാണ് 13കാരൻ അധ്യാപികയുടെ ഒരേയൊരു സ്വകാര്യ വിദ്യാർത്ഥിയായത്. അധ്യാപികയുടെ വീട്ടിൽ വച്ചും വഡോദരയിലെ ഒരു ഹോട്ടലിൽ വച്ചും 13കാരനുമായി അധ്യാപിക ശാരീരിക ബന്ധം പുലർത്തിയെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏപ്രിൽ 25ന് കാണാതായ അധ്യാപികയും വിദ്യാർത്ഥിയും വഡോദര, അഹമ്മദാബാദ്, ഡൽഹി, ജയ്പൂർ, വൃന്ദാവൻ അടക്കമുള്ള ഇടങ്ങൾ സന്ദർശിച്ചിരുന്നു. ഗുജറാത്ത്- രാജസ്ഥാൻ അതിർത്തിയിൽ വച്ചാണ് ഇവർ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇവർ രണ്ട് പേരും മാസങ്ങളായി ശാരീരിക ബന്ധം പുലർത്തിയതായി അധ്യാപികയും വിദ്യാർത്ഥിയും മൊഴി നൽകിയിട്ടുണ്ട്. നിലവിൽ അഞ്ച് വർഷത്തോളമായി 13കാരന് ട്യൂഷൻ നൽകിക്കൊണ്ടിരുന്ന അധ്യാപികയ്ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഏപ്രിൽ 25നാണ് ഇവരെ കാണാതായത്. സൂറത്ത് റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ നിന്നായിരുന്നു ഒടുവിലായി ഇവരുടെ ദൃശ്യം ലഭിച്ചത്. ഗുജറാത്ത് രാജസ്ഥാൻ അതിർത്തിയിലുള്ള ഷംലാജിക്ക് സമീപത്ത് വച്ച് ഒരു ബസിൽ നിന്നാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. പീഡനം അടക്കമുള്ള വകുപ്പുകളാണ് 23കാരിയായ അധ്യാപികയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. പോക്സോ വകുപ്പും അധ്യാപികയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഏപ്രിൽ 26നാണ് ട്യൂഷൻ ക്ലാസിന് പോയ മകനെ കാണാതായെന്ന് 13കാരന്റെ പിതാവ് വിശദമാക്കുന്നത്. സംഭവത്തിന് പിന്നിൽ അധ്യാപികയാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു. രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൂറത്ത് പൊലീസ് ബസ് തടഞ്ഞ് പരിശോധന നടത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തതും വിദ്യാർത്ഥിയെ രക്ഷിച്ചതും.






































