Home Blog Page 1096

ശക്തന്റെ തട്ടകത്തിൽ ഇന്ന് പൂരങ്ങളുടെ പൂരം: ചെമ്പൂക്കാവിന്റെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

തൃശ്ശൂർ: ശക്തന്റെ തട്ടകത്തിൽ ഇന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും
8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി–ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളുന്നത് അഞ്ചരയോടെ തുടങ്ങി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റുന്നതിനാൽ എല്ലാ കണ്ണുകളും ചെമ്പുക്കാവിലേക്കാണ്.

കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളത്ത് തുടങ്ങി. ചെമ്പൂക്കാവ് ഭ​ഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഏഴരയോടെ തിരുവമ്പാടിയുടെ പുറപ്പാട് ആരംഭിച്ചു. പാറമേക്കാവിന്റെ പുറപ്പാട് 12 മണിയോടെ ആയിരിക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചരയോടെയാണ് കുടമാറ്റം. നാളെ പുലർച്ചെ മൂന്ന് മണിയോടെ ആയിരിക്കും വെടിക്കെട്ട്.

ലഹരിവിരുദ്ധ പോരാട്ടങ്ങളിൽ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ പ്രവർത്തനം മാതൃകാപരം, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ

ചക്കുവള്ളി. ലഹരി വിരുദ്ധപ്രവർത്തനങ്ങളിൽസാമൂഹ്യ സാംസ്‌കാരിക ക്ലബുകളുടെ പ്രവർത്തനം മാതൃകപരമാണെന്നും, അവരെ അഭിനന്ദിക്കേണ്ടത് സാമൂഹ്യ ബാധ്യത യാണെന്നും, എക്‌സൈസ് ഡെപ്യൂട്ടികമ്മീഷണർ എം. നൗഷാദ് അഭിപ്രായപെട്ടു. ചക്കുവള്ളി കോസ്മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ലഹരി വിരുദ്ധ പദയാത്രപാറയിൽ മുക്കിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചക്കുവള്ളി ടൗണിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രസിഡന്റ്‌ സുഹൈൽ അൻസാരി അധ്യക്ഷധ വഹിച്ചു. പോരുവഴി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനുമംഗലത്ത്, വൈസ് പ്രസിഡന്റ്‌ നസീറാബീവി, അംഗം നിഖിൽ മനോഹർ, ക്ലബ്‌ രക്ഷധികാരികളായഎച്. നസീർ,ഫാ. വര്ഗീസ്ഇടവന, ഡോ. എം എ. സലിം, പൊതു പ്രവർത്തകരായ,ഉല്ലാസ് കോവൂർ, അർത്തിയിൽ അൻസാരി, ഷഫീക് അർത്തിയിൽ, റിഷാദ് ആർ. സി,നൗഷാദ് അയന്തിയിൽ,എന്നിവർ സംസാരിച്ചു. ക്ലബ് പ്രസിഡന്റ്‌ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ക്ലബ് സെക്രട്ടറി അമാൻ കണ്ടത്തിൽ, സ്വാഗതവും, ഉബൈദ് താഹനന്ദിയും പറഞ്ഞു.

‘യു ജി സി ചട്ടം മറികടന്ന് ഇടത് അധ്യാപക സംഘടനാ നേതാവിന് സ്ഥാനക്കയറ്റം നൽകാനുള്ള നീക്കം അംഗീകരിക്കില്ല’സിൻഡിക്കേറ്റ് യോഗത്തിൽ ഇടത് – ബി ജെ പി അംഗങ്ങൾ തമ്മിൽ വാക്കേറ്റം

തിരുവനന്തപുരം. കേരള സർവകലാശാലയിലെ ഇടത് അധ്യാപക സംഘടനാ നേതാവിന് യു ജി സി ചട്ടം മറികടന്ന് സ്ഥാനക്കയറ്റം നൽകാനുള്ള ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നീക്കം അംഗീകരിക്കില്ലെന്ന് അംഗങ്ങളായ ഡോ. വിനോദ് കുമാർ ടി ജി നായർ
പി എസ് ഗോപകുമാർ എന്നിവര്‍ വ്യക്തമാക്കി.

. 2018ലെ യുജിസി റെഗുലേഷൻ, സർവ്വകലാശാലാ അധ്യാപകരുടെ പ്രമോഷന് പരിഗണിക്കാവുന്ന മുൻകാല താൽക്കാലിക സേവന വ്യവസ്ഥകൾ സംബന്ധിച്ച് കൃത്യമായ നിർവചനം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് യോഗ്യത, നിയമന രീതി എന്നിവയ്ക്ക് സ്ഥിരാധ്യാപക നിയമനത്തിന്റെ മാനദണ്ഡങ്ങൾ തന്നെയാണ് താൽക്കാലിക അധ്യാപക നിയമനത്തിനും പരിഗണിക്കേണ്ടതെന്ന് യുജിസി ചട്ടം കൃത്യമായി നിർവചിക്കുന്നുണ്ട്. 2018ലെ യുജിസി റെഗുലേഷൻ അംഗീകരിച്ചുകൊണ്ട് 2021 ൽ കേരള സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനമെടുക്കുകയും തുടർന്ന് അത് യൂണിവേഴ്സിറ്റി ഉത്തരവായി ഇറങ്ങിയിട്ടുള്ളതുമാണ്. എന്നാൽ ഇതിന് കടകവിരുദ്ധമായി സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് അംഗവും അധ്യാപക സംഘടനാ നേതാവും ആയ ഒരു വ്യക്തിക്ക് വേണ്ടി സർവ്വകലാശാലാ ചട്ടങ്ങൾ കാറ്റിൽ പറത്തി സ്ഥാനക്കയറ്റം നൽകാനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുന്നതാണ്. മാത്രമല്ല; ഒരു തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുന്നതുമാണ്. സർവ്വകലാശാലാ റാങ്കിങ്ങിൽ മികവാർന്ന സ്ഥാനം അലങ്കരിക്കുന്ന കേരള സർവകലാശാലയെ പിന്നോട്ട് അടിക്കുവാൻ ഇടവരുത്തുന്നതാണ് ഇത്തരം വഴിവിട്ട നീക്കങ്ങൾ. സംഘടനാ നേതാവിന് വഴിവിട്ട് സ്ഥാനക്കയറ്റം നൽകാൻ ഭൂരിപക്ഷമുപയോഗിച്ച് കഴിഞ്ഞ സിൻഡിക്കേറ്റിലെടുത്ത തീരുമാനം നടപ്പാക്കാതെ വൈസ് ചാൻസലർ ചാൻസലറുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. ഇത് സംബന്ധിച്ച ചാൻസലറുടെ കാരണം കാണിക്കൽ നോട്ടീസിൻ്റെ പേരിലാണ് ഇന്ന് പ്രത്യേക സിൻഡിക്കേറ്റ് യോഗം ചേർന്നത്. ചട്ടവിരുദ്ധ തീരുമാനം അംഗീകരിക്കില്ലെന്ന് ഗവർണർ നാമനിർദേശം ചെയ്ത സിൻഡിക്കേറ്റംഗങ്ങൾ ആവർത്തിച്ചപ്പോൾ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കണമെന്ന് ഇടത് സിൻഡിക്കേറ്റംഗങ്ങളും വാശി പിടിച്ചു. ഇതേച്ചൊല്ലി യോഗത്തിൽ സി പി എം – ബി ജെ പി അംഗങ്ങൾ തമ്മിൽ ഏറെ നേരം വാദപ്രതിവാദങ്ങൾ നടന്നു

കഴക്കൂട്ടത്ത് കള്ളനോട്ടുമായി അതിഥി തൊഴിലാളി അറസ്റ്റിൽ

തിരുവനന്തപുരം. കഴക്കൂട്ടത്ത് കള്ളനോട്ടുമായി അതിഥി തൊഴിലാളി അറസ്റ്റിൽ.ആസ്സാം സ്വദേശി പ്രേംകുമാർ ബിസ്വാസ് ആണ് അറസ്റ്റിലായത്. 29,000 രൂപയുടെ കള്ളനോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്

കഴക്കൂട്ടം കരിയിൽ അസം സ്വദേശിയായ ബിസ്വാസ് താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് 29000 കള്ളനോട്ടുകൾ കണ്ടെടുത്തത്. പിടിച്ചെടുത്തവയെല്ലാം 500ന്റെ നോട്ടുകളാണ്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കള്ള നോട്ടുകൾ കണ്ടെടുത്തത്.പേഴ്സിൽ നിന്നും ആദ്യം അഞ്ഞൂറിൻ്റെ 6 നോട്ടുകൾ പോലീസ് കണ്ടെടുത്തു.പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി നടത്തിയ പരിശോധനയിലാണ് ബാക്കി തുക വാടകവീട്ടിനുള്ളിലെ ബാഗിൽ നിന്നും പോലീസ് കണ്ടെടുത്തത്.കൂടുതൽ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറും.പ്രതിയെ കൂടുതൽ ചോദ്യം ചെയ്‌താൽ മാത്രമേ കള്ള നോട്ടിന്റെ ഉറവിടം വ്യക്തമാവുകയുള്ളൂ എന്നും പോലീസ് പറയുന്നു.

സഹപ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

കുന്നംകുളത്ത് സഹപ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഹ്ലാദ് സിംഗ് ആണ് മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകരായ 20 വയസ്സുള്ള രാമാനന്ദ, 21 വയസ്സുള്ള രബേന്ദ്രകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്ത് ജയിലിൽ കഴിഞ്ഞു വരികയാണ്. കഴിഞ്ഞ മാർച്ച് 14 ലാണ് കേസിനാസ്പദമായ സംഭവം. തെങ്ങ് കയറ്റ തൊഴിലാളികളായ ഇവർ കുന്നംകുളം നടുപ്പന്തയിൽ വാടകവീട്ടിൽ വെച്ചാണ് സംഘർഷം ഉണ്ടായത്. ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായുള്ള മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രഹ്ലാദ് സിംഗ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് മധ്യപ്രദേശിലെ ആശുപത്രിയിലും ചികിത്സയിരിക്കെയാണ് മരിച്ചത്. അറസ്റ്റിലായ പ്രതികൾ സഹോദരങ്ങളാണ്

ഡി വൈ എസ് പി ക്ക്‌ പൊലീസുകാരന്‍റെ വധ ഭീഷണി

കാഞ്ഞങ്ങാട്. ഡി വൈ എസ് പി ക്ക്‌ വധ ഭീഷണി.കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന് വധ ഭീഷണി.സിവിൽ പോലീസ് ഓഫിസർ സനൂപ് ജോൺ ആണ് ഭീഷണിപ്പെടുത്തിയത്.ട്രാഫിക് കൺട്രോൾ റൂമിലെ പോലീസുകാരനാണ് സനൂപ് ജോൺ.വാട്സ്ആപ് മുഖേനയാണ് ഭീഷണി

സനൂപ് ജോണിന്റെ മദ്യപാനം എതിർത്തതും, ട്രാഫിക് ജോലിയ്ക്ക് നിർത്തിയതിലും ഉള്ള വൈരാഗ്യമാണ് ഭീഷണിക്ക് പിന്നിൽ

സംസ്ഥാനത്ത് രണ്ടിടങ്ങളിൽ ഒഴുക്കിൽപ്പെട്ട് മൂന്നു വിദ്യാർഥികൾ മരിച്ചു

സംസ്ഥാനത്ത് രണ്ടിടങ്ങളിൽ ഒഴുക്കിൽപ്പെട്ട് മൂന്നു വിദ്യാർഥികൾ മരിച്ചു. വയനാട് മാനന്തവാടി വാളാട് പുലിക്കാട് ചെക്ക്ഡാമിൽ രണ്ടു പേരും കാലടി പെരിയാറിൽ ഒരു വിദ്യാർഥിയുമാണ് മുങ്ങിമരിച്ചത്

ഇന്ന് ഇന്ന് വൈകുന്നേരം മൂന്നു പേരാണ് കാലടി മേക്കാലടിയിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയത്. മൂന്നുപേരും ഒഴുക്കിൽ പ്പെട്ടെങ്കിലും രണ്ടുപേരെ രക്ഷപ്പെടുത്തി.മേക്കാലടി സ്വദേശി ദുൽഖീബാണ് മരിച്ചത്. വൈകുന്നേരം നാലരയോടെയാണ് അഞ്ച് അംഗസംഘം വാളാട് പുലിക്കാട് ചെക്ക് ഡാമിൽ കുളിക്കാൻ എത്തിയത്. കുളിക്കുന്നതിനിടെ രണ്ടു പേർ മുങ്ങി പോവുകയായിരുന്നു.കൂട്ടുകാർ ബഹളം വച്ചതോടെ പ്രദേശവാസികളും വാളാട് റസ്ക്യൂടീമും സ്ഥലത്തെത്തി ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഴപ്ലാം അജിൻ ബിനു,കളപ്പുരക്കൽ ക്രിസ്റ്റി ബിനീഷ് എന്നിവരാണ് മരിച്ചത്.അജിൻ കല്ലോടി സെൻറ് ജോസഫ് സ്കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ്.പിതാവ് ബിനു പത്തുമാസം മുമ്പ് ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു.ക്രിസ്റ്റി എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്

കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം

ന്യൂഡെല്‍ഹി. സംസ്ഥാന ങ്ങൾക്ക് സിവിൽ ഡിഫാൻസ്‌ തയ്യാറെടുപ്പുകൾക്ക് നിർദ്ദേശം നൽകി കേന്ദ്രം. മെയ് 7 ന് സമഗ്രമായ മോക്ക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സിവിലിയന്മാർക്കും വിദ്യാർത്ഥികൾക്കും സംരക്ഷണ സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളിൽ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവയിൽ ആകും മോക് ഡ്രിൽ. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇൻസ്റ്റാളേഷനുകളും
മറക്കാനും നിർദ്ദേശം. അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും ഏകോപിതവുമായ പ്രതികരണങ്ങൾ ഉറപ്പാക്കാൻ ആണ് ഡ്രിൽ.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി PMO യിൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി.പ്രധാനമന്ത്രിയുമായുള്ള അജിത്ത് ഡോവലിന്റെ കൂടിക്കാഴ്ച പുരോഗമിക്കുന്നു.

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്,വിദ്യാർത്ഥിയെ പോലീസ് വിട്ടയച്ചു,യഥാർത്ഥ പ്രതി അറസ്റ്റിൽ

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റുമായി പരീക്ഷ എഴുതാൻ എത്തിയ സംഭവത്തിൽ തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർത്ഥിയെ പോലീസ് വിട്ടയച്ചു.. കേസിലെ യഥാർത്ഥ പ്രതി അറസ്റ്റിൽ ആയതോടെയാണ് വിദ്യാർഥിയെ വിട്ടയച്ചത്. നെയ്യാറ്റിൻകര അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയാണ് അറസ്റ്റിലായത്…

ഏറെ വിവാദമായ നീറ്റ് ഹാൾടിക്കറ്റ് ക്രമക്കേടിൽ മണിക്കൂറുകൾക്കുള്ളിലാണ് യഥാർത്ഥ പ്രതിയിലേക്ക് പോലീസ് എത്തിയത്. വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ ഗ്രീഷ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്തു…പത്തനംതിട്ടയിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിയുടെ അമ്മ നീറ്റ് പരീക്ഷക്കു രജിസ്റ്റർ ചെയ്യാൻ തന്നെ ചുമതലപ്പെടുത്തി.പണവും നൽകി. എന്നാൽ അപേക്ഷ സമർപ്പിക്കാൻ മറന്നുപോയെന്നും പിന്നീട് കൃത്രിമ ഹാൾടിക്കറ്റ് നിർമ്മിച്ചു നൽകിയെന്നും ആണ് ഗ്രീഷ്മയുടെ മൊഴി..ഹാൾടിക്കറ്റിൽ കൃത്രിമം കാട്ടിയെങ്കിലും ഗ്രീഷ്മയ്ക്ക് ബാർകോഡും സാക്ഷിപത്രവും തിരുത്താനായില്ല.. ഹാൾടിക്കറ്റിലെ മറ്റ് എല്ലാ സ്ഥലത്തും മാറ്റം വരുത്തി.. അക്ഷയ സെന്ററിലെ തെളിവുകൾ പൂർത്തിയാക്കി പത്തനംതിട്ടയിൽ എത്തിച്ച ഗ്രീഷ്മയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.. ഇതിനുശേഷമാണ് തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർത്ഥിയെ വിട്ടയച്ചത്.. വെറ്റിനറി ഡോക്ടർ ആകണമെന്ന ആഗ്രഹത്തിൽ നീറ്റ് പരിശീലനം പൂർത്തിയാക്കി പരീക്ഷയ്ക്ക് തയ്യാറെടുത്ത വിദ്യാർത്ഥിയാണ് ഗ്രീഷ്മ ചതിച്ചത്

ഗ്രീഷ്മക്ക് പണം നൽകി വിശ്വസിച്ച് ഏൽപ്പിച്ചു.. എന്നാൽ വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കിയ വഞ്ചിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് വിദ്യാർത്ഥിയുടെ അമ്മ

ഇരുപതുകാരനായ തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർത്ഥിയെ കേസിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.. അറസ്റ്റ് രേഖപ്പെടുത്തിയ ഗ്രീഷ്മയെ കോടതിയിൽ ഹാജരാക്കി..

ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

കണ്ണൂർ. ആനപന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോൺഗ്രസ്‌ കച്ചേരിക്കടവ് വാർഡ്‌ പ്രസിഡന്റ്‌ സുനീഷ് തോമസാണ് അറസ്റ്റിലായത്. സുനീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസും ചേർന്നാണ് സ്വർണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ബാങ്ക് ജീവനക്കാരൻ സുധീർ തോമസും സുഹൃത്ത് സുനീഷും ചേർന്ന് പ്ലാൻ ചെയ്ത് നടത്തിയ കുറ്റകൃത്യമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബാങ്ക് ലോക്കറിൽ നിന്ന് മാറ്റിയതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നു. സുനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ്‌ റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. ഒളിവിൽ പോയ സുധീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ സംസ്ഥാനം കടന്നുപോയെന്നാണ് സൂചന. അതേസമയം ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്തു. യുഡിഎഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഐഎം പിടിച്ചെടുത്തത്.