26.4 C
Kollam
Saturday 27th December, 2025 | 07:34:08 PM
Home Blog Page 108

ചേലക്കരയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

ചേലക്കര. വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയിൽ ഉദുവടിയിൽ വെച്ചാണ് ബസ്സുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്

തിരുവില്വാമല-കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന KSRTC ബസ്സും ഷൊർണ്ണൂർ-ചേലക്കര റൂട്ടിൽ സർവ്വീസ് നടത്തുന്ന മനമേൽ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്

പരുക്കേറ്റവരെ ചേലക്കര താലൂക്ക് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി

അപകടത്തെ തുടർന്ന് വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

ചേലക്കര പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു

സ്കൂൾ കുട്ടിയുടെ ബാഗിൽ ഉപയോഗ ശൂന്യമായ വെടിയുണ്ടകൾ

കാർത്തികപള്ളി. സ്വകാര്യ സ്കൂളിലെ എട്ടാം ക്‌ളാസുകാരന്റെ ബാഗിൽ നിന്നാണ് കണ്ടെത്തിയത്

നാല് ദിവസം മുമ്പാണ്‌ സംഭവം
പഴകി, ക്ലാവ് പിടിച്ച വെടിയുണ്ടകളുടെ പുറം ചട്ടയെന്ന് പോലീസ്

പറമ്പിൽ നിന്ന് കിട്ടിയതെന്ന് കുട്ടിയുടെ മൊഴി

ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ

ഭക്ഷണത്തിന് ഹൃദയാരോഗ്യത്തിൽ കാര്യമായ സ്വാധീനമുണ്ട്. കൂടാതെ ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഓക്സിജനും പോഷകങ്ങളും നിറഞ്ഞ രക്തം എല്ലാ അവയവങ്ങളിലേക്കും ടിഷ്യുകളിലേക്കും പമ്പ് ചെയ്യുന്നത് മുതൽ ശരീരം പ്രവർത്തിപ്പിക്കുന്നത് വരെ നിരവധി പ്രവർത്തനങ്ങൾ ഹൃദയം ചെയ്ത് വരുന്നു.

ദൈനംദിന ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

വാൾനട്ട്

വാൾനട്ട് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തിലെ ധമനികളുടെ വീക്കം തടയുകയും ചെയ്തേക്കാം. ഒമേഗ-3 ഫാറ്റി ആസിഡുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പ്ലാന്റ് സ്റ്റിറോളുകൾ, നാരുകൾ എന്നിവയെല്ലാം വാൾനട്ടിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഒലീവ് ഓയിൽ

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ധാരാളമായി ഒലീവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്. അവ രക്തക്കുഴലുകളെ സംരക്ഷിക്കും. പൂരിത കൊഴുപ്പുകൾക്ക് പകരം ഒലിവ് ഓയിൽ ഉപയോഗിക്കുമ്പോൾ കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും.

കറുവപ്പട്ട

രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട., ഇവ രണ്ടും ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. ദിവസവും ഒരു കപ്പ് കറുവപ്പട്ട ചായ കുടിക്കുന്നത് രക്തക്കുഴലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കറുവപ്പട്ട സപ്ലിമെന്റേഷൻ ഹൃദയ സംബന്ധമായ അപകട ഘടകങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ ഗുണങ്ങൾ കാണിക്കുന്നു. കറുവപ്പട്ടയിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുകയും മൊത്തത്തിലുള്ള പ്രതിരോധശേഷിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ധാന്യങ്ങൾ

ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകളും മറ്റ് പോഷകങ്ങളും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുന്നു. ശുദ്ധീകരിച്ച ധാന്യ ഉൽപ്പന്നങ്ങൾക്ക് പകരം എളുപ്പത്തിൽ ഉപയോഗിക്കാവുന്നവ സ്വീകരിക്കുന്നതിലൂടെ ഹൃദയാരോഗ്യകരമായ ഭക്ഷണത്തിൽ ധാന്യങ്ങളുടെ അനുപാതം വർദ്ധിപ്പിക്കാൻ കഴിയും.

ഉലുവ

നാരുകളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ് ഉലുവ. ഇത് രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കാനും ആരോഗ്യകരമായ ഹൃദയത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ആഴ്ചയിൽ ഒരിക്കൽ ഉലുവ ചായ കുടിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും കരളിനെ ശുദ്ധീകരിക്കാനും സഹായിക്കും.

ഇലക്കറികൾ

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ഇലക്കറി ധമനികളെ സംരക്ഷിക്കാനും ആരോഗ്യകരമായ രക്തം കട്ടപിടിക്കുന്നതിനെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് ജ്യൂസ് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു. ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഗ്ലൈക്കോസൈലേറ്റഡ് ഹീമോഗ്ലോബിൻ (HbA1c), അപ്പോളിപോപ്രോട്ടീൻ B100, കരൾ എൻസൈമുകൾ (AST, ALT), ഹോമോസിസ്റ്റീൻ അളവ്, സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിച്ചതായി കണ്ടെത്തി.

മഞ്ഞൾ

മഞ്ഞളിൽ കുർക്കുമിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയുന്ന ഗുണങ്ങളുള്ളതും ധമനികളെ സംരക്ഷിക്കുന്നതും പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുന്നതും ആണ്. മഞ്ഞൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും ആന്റിഓക്‌സിഡന്റ്, വീക്കം തടയുന്ന അവസ്ഥ, ധമനികളുടെ അവസ്ഥ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യും.

ഇടുക്കിയിൽ മയക്കു മരുന്നുമായി 12 പേർ പിടിയിൽ

ഇടുക്കി. മയക്കു മരുന്നുമായി 12 പേർ പിടിയിൽ
എറണാകുളം വൈപ്പിൻ ഇളംകുന്നപ്പുഴയിൽ നിന്നും വിനോദ യാത്രക്ക് എത്തിയ സംഘമാണ് പിടിയിലായത്

ഇവരുടെ പക്കൽ നിന്നും 10 എൽ എസ് ഡി സ്റ്റാമ്പുകളും 10 ഗ്രാം വീതം കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി

ഗ്യാപ്പ് റോഡിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേയിൽ നിന്നാണിവരെ കസ്റ്റഡിയിലെടുത്തത്

ഇടുക്കി ജില്ല പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് ഹൈക്കമാൻഡും, പുറത്താക്കികൊണ്ടുള്ള തീരുമാനം ഉടൻ, കെപിസിസി ശുപാർശയിൽ എഐസിസി നടപടിയെടുക്കും

തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് ഹൈക്കമാൻഡ് സംരക്ഷിക്കില്ല. രാഹുലിനെ പുറത്താക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. കെപിസിസി ശുപാർശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കടുത്ത നടപടിയിൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശം ഹൈക്കമാൻഡ് നൽകി.

രാഹുലിനെതിരെ ലഭിച്ച പരാതികളിൽ ഹൈക്കമാൻഡ് വിവരങ്ങൾ തേടി. കേരളത്തിൻറെ ചുമതലയുള്ള ദീപ ദാസ് മുൻഷിയിൽ നിന്നാണ് വിവരങ്ങൾ തേടിയത്. എം എൽഎക്കെതിരായ പരാതികൾ ഗുരുതര സ്വഭാവമുള്ളതെന്ന് ദീപ ദാസ് മുൻഷി നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ദീപ ദാസ് മുൻഷി നേതൃത്വത്തെ ധരിപ്പിച്ചു. ആദ്യപരാതി വന്ന സമയം തന്നെ വിശദമായ റിപ്പോർട്ട് ദീപ ദാസ് മുൻഷി നേതൃത്വത്തിന് നൽകിയിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിൻറെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് 16ാമത്തെ കേസായിട്ടായിരിക്കും പരിഗണിക്കുക. അവസാനമായിരിക്കും ഹർജിയിലെ വാദം പരിഗണിക്കുക. അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കും. രാഹുൽ മാങ്കൂട്ടത്തിൽ ഇതുസംബന്ധിച്ച ഹർജി നൽകിയിരുന്നു. എന്നാൽ, ഇര ആവശ്യപ്പെട്ടാലായിരിക്കും ഇക്കാര്യം കോടതി അംഗീകരിക്കുകയെന്നാണ് വിവരം. രഹസ്യവാദത്തിനുള്ള മെമ്മോയാണ് പ്രോസിക്യൂഷൻ നൽകിയിരിക്കുന്നത്. അതേസമയം, പരാതിക്കാരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ഇതുവരെ സംസ്ഥാനത്ത് 31 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ കോൺഗ്രസ് രാജ്യസഭാ എംപി ജെബി മേത്തറും പ്രതികരിച്ചു. രാഹുലിനെതിരെ ആദ്യം തന്നെ നടപടിയെടുത്തുകൊണ്ട് സ്ത്രീപക്ഷ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് ജെബി മേത്തർ പറഞ്ഞു. നേരത്തെ കൂട്ടായിട്ടാണ് നടപടിയെടുത്തത്. ആരുടെയും വ്യക്തിപരമായ തീരുമാനമായിരുന്നില്ല. അടുത്ത നടപടി ഉചിതമായ സമയത്ത് ഉണ്ടാകുമെന്നും ജെബി മേത്തർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് കെ മുരളീധരൻ രാവിലെ വ്യക്തമാക്കിയത്. പുകഞ്ഞ കൊള്ളി പുറത്താണെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നുമാണ് മുരളീധരൻറെ പ്രതികരണം. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരണോയെന്ന് അദ്ദേഹം തന്നെ തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാനിക്കേണ്ടത്. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാമെന്നും തൻറെ നിലപാട് കെപിസിസി അധ്യക്ഷനെ അറിയിച്ചെന്നും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള പൊക്കിൾ കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചുവെന്നും മുരളീധരൻ വ്യക്തമാക്കി.

പുകഞ്ഞ കൊള്ളി പുറത്ത്, ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ മുരളീധരന്‍. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ പറഞ്ഞു. എം എൽ എ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാറിക്കേണ്ടത്.

പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം. നിലപാട് കെപിസിസി പ്രസിഡൻ്റിനെ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കിൾ കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂരിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം, നിരവധി പേര്‍ക്ക് പരിക്ക്

തൃശൂര്‍:തൃശൂരിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. തൃശൂര്‍ ചേലക്കര ഉദുവടിയിൽ ഇന്ന് പുലര്‍ച്ചെ 7.15ഓടെയാണ് അപകടമുണ്ടായത്. അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍വശത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

തിരുവില്വാമയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. രണ്ടു ബസുകളുടെയും മുൻഭാഗം തകര്‍ന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങിപോവുകയായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. സ്വകാര്യ ബസിലെയും കെഎസ്ആര്‍ടിസി ബസിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റിണ്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ രാവിലെ മുതൽ കനത്ത മഴ പെയ്യുന്നുണ്ട്. മഴയെതുടര്‍ന്ന് റോഡിൽ ബസ് തെന്നി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാലെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു.

ശബരിമല സ്വർണ്ണക്കൊള്ള , എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും

കൊല്ലം. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ നൽകിയ ഫയൽ ദേവസ്വം ബോർഡിൻ്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ വാസുവിൻ്റെ വാദം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്നും  അന്വേഷണവുമായി സഹകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് എൻ വാസുവിൻ്റെ അഭിഭാഷകൻ്റെ വാദം. എന്നാൽ ജാമ്യത്തെ എതിർത്ത പ്രോസിക്യൂഷൻ എൻ വാസു നൽകിയത് സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള  ശുപാർശയാണെന്നും കോടതിയിൽ വാദിച്ചു.കേസിൽ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. അതേ സമയം കേസിലെ മറ്റൊരു പ്രതിയായ ഡി സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ  ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെയുo കോടതിയിൽ ഹാജരാക്കുo.

രാഹുൽ ഈശ്വർ നിരാഹാരത്തിൽ,
പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും

തിരുവനന്തപുരം. അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനായി
പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. നിലവിൽ സെൻട്രൽ ജയിലിലേക്ക് രാഹുൽ ഈശ്വറിനെ മാറ്റിയിരുന്നു.  താൻ നിരാഹര സമരത്തിലാണെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകുകയായിരുന്നു. ഈ സാഹചര്യത്തിൽ രാഹുലിനെ നിരീക്ഷിക്കണമെന്ന് ജയിൽ വകുപ്പ് തീരുമാനിക്കുകയും പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ ഡോക്ടറുടെ സേവനവും രാഹുൽ ഈശ്വറിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ വെള്ളം മാത്രം കുടിച്ചാണ് രാഹുൽ ജയിലിൽ കഴിയുന്നത്

തദ്ദേശ തെരഞ്ഞെടുപ്പ്, അവസാന ഘട്ട സജ്ജീകരണത്തിലേക്ക്
കടന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം.തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട സജ്ജീകരണത്തിലേക്ക്
കടന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. 

വോട്ടിംഗ് മെഷീനുകളിലെ
സ്ഥാനാർഥി ക്രമീകരണം ഇന്ന് മുതൽ ആരംഭിക്കും.  സ്ഥാനാർത്ഥികളുടെ പേര്, ക്രമനമ്പർ,  ചിഹ്നം എന്നിവയടങ്ങിയ
ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ
സജ്ജമാക്കുന്ന നടപടിയാണിത്.
ത്രിതല പഞ്ചായത്ത് തലത്തിൽ
മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ
യൂണിറ്റുമാണ് ഉപയോഗിക്കുക.
നഗരസഭ/കോർപ്പറേഷൻ തലത്തിൽ ഒരു
ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും
സജ്ജമാക്കും. സ്ഥാനാർഥി ക്രമീകരണത്തിന്
ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും
മെഷീനുകളില്‍ മോക്ക്‌പോള്‍ നടത്തുമെന്നും
തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
സംസ്ഥാനത്ത് ഒരിടത്തും 15 ല്‍ കൂടുതല്‍
സ്ഥാനാര്‍ത്ഥികളില്ലാത്തതിനാൽ
എല്ലാ ബുത്തുകളിലും ഓരോ ബാലറ്റ് യൂണിറ്റ്
മാത്രം മതിയാകും. ഒന്നാം ഘട്ട തെരഞ്ഞടുപ്പിന്റെ
പരസ്യ പ്രചരണം അവസാനിക്കാൻ അഞ്ച് നാൾ മാത്രം ബാക്കി
നിൽക്കെ സ്ഥാനാർഥികളും മുന്നണികളും അവസാനഘട്ട പ്രചാരണത്തിലാണ്.