27.8 C
Kollam
Saturday 27th December, 2025 | 02:05:01 PM
Home Blog Page 105

വാർത്തകൾ ഇന്ന് ഇതുവരെ| 2025 ഡിസംബർ 3 | ബുധൻ

📰 പ്രധാന വാർത്തകൾ

നാവിക സേന ദിനാഘോഷം: രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്

നാവിക സേന ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി **ദ്രൗപതി മുർമു** ഇന്ന് വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയയിൽ എത്തും. തുടർന്ന് ശംഖുമുഖത്തേക്ക് പോകുന്ന രാഷ്ട്രപതി നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങൾ വീക്ഷിക്കും. പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ഉൾപ്പടെ അഭ്യാസ പ്രകടനങ്ങൾ നാലരയോടെ നടക്കും.

സ്‌കൂൾ വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

ആലപ്പുഴ കാർത്തികപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്‌കൂൾ ബാഗിൽ നിന്നും കൈത്തോക്കിൽ ഉപയോഗിക്കുന്ന **രണ്ട് റൗണ്ട് ബുള്ളറ്റുകൾ** കണ്ടെത്തി. ട്യൂഷൻ പോയപ്പോൾ സമീപത്തെ പറമ്പിൽ നിന്നാണ് വെടിയുണ്ടകൾ കിട്ടിയതെന്നാണ് വിദ്യാർത്ഥിയുടെ മൊഴി.

🔱 ശബരിമല വാർത്തകൾ

ശബരിമല കേന്ദ്രത്തിന് എടുക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കണം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

മോദിയുടെ മേൽനോട്ടത്തിൽ ശബരിമല വരണമെങ്കിൽ ജനങ്ങൾ തീരുമാനിക്കണം. അങ്ങനെയെങ്കിൽ അവിടെ മോഷണം പോയിട്ട് തൊട്ടുനോക്കാൻ പോലും കഴിയില്ല. 2036 ലെ ഒളിമ്പിക്‌സിനായി കേരളവും സജ്ജമാകണമെന്നും കൊച്ചിയിലെ സ്റ്റേഡിയങ്ങളുടെ അവസ്ഥ എന്താണെന്നും കേന്ദ്ര സഹമന്ത്രി **സുരേഷ് ഗോപി** ചോദിച്ചു.

ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിനായി ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി

ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി സമയം നീട്ടി നൽകിയത്. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എസ്ഐടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ശബരിമല സ്വർണക്കൊള്ള: മുൻ കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി

കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ **എൻ. വാസുവിന്റെ** ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. പ്രായവും ആരോഗ്യപ്രശ്‌നവും കോടതി പരിഗണിച്ചില്ല.

🚨 രാഹുൽ മാങ്കൂട്ടത്തിൽ സംബന്ധിച്ച വാർത്തകൾ

രാഹുൽ മാങ്കൂട്ടത്തിൽ: ലൈംഗിക പീഡന പരാതി വ്യാജമെന്ന് സുഹൃത്ത് ഫെന്നി നൈനാൻ

കെപിസിസിക്ക് നൽകിയ ലൈംഗിക പീഡന പരാതി വ്യാജമെന്ന് രാഹുലിന്റെ സുഹൃത്തും അടൂർ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ **ഫെന്നി നൈനാൻ** ആവർത്തിച്ചു. പോലീസ് അന്വേഷണത്തിൽ തെളിവുണ്ടെങ്കിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തയ്യാറാണെന്നും ഫെന്നി വ്യക്തമാക്കി. ഹോം സ്റ്റേയിലേക്ക് കൊണ്ടുപോയതും തിരികെ എത്തിച്ചതും ഫെന്നി നൈനാൻ ആണെന്നാണ് യുവതിയുടെ പരാതിയിൽ.

രമേശ് ചെന്നിത്തലയുടെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം

പാലക്കാട് കുത്തന്നൂരിലാണ് സംഭവം. ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിക്കാനാണ് കോൺഗ്രസ് പ്രവർത്തകർ മാധ്യമ പ്രവർത്തകരെ വളഞ്ഞത്. ചെന്നിത്തലയുടെ നിർദ്ദേശം പോലും വകവെക്കാതെ പ്രവർത്തകർ പിന്മാറിയില്ല.

രാഹുൽ മാങ്കൂട്ടത്തിൽ കാരണം പാലക്കാടുള്ള ഏക സീറ്റും നഷ്ടമാകും: എൻ എൻ കൃഷ്ണദാസ്

ഇങ്ങനെ ഒരാളെ ചുമക്കുന്നത് കോൺഗ്രസിന്റെ ഗതികേടാണെന്നും രാഷ്ട്രീയം മറന്ന് രാഹുലിനെതിരെ നടപടിയെടുക്കണമെന്നും സിപിഎം നേതാവ് **എൻ എൻ കൃഷ്ണദാസ്** പറഞ്ഞു. അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് കരുതുന്നില്ലെന്നും ഉചിതമായ സമയത്ത് അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ രാജിവെച്ച് മാറി നിൽക്കണം: യൂത്ത് കോൺഗ്രസിൽ വിമർശനം ശക്തമാകുന്നു

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനമടക്കം രാജിവെച്ച് പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി **വി പി ദുൽഖിഫിൽ** ആവശ്യപ്പെട്ടു. ജനങ്ങളെ അതിവൈകാരികത കാണിച്ച് വഞ്ചിച്ച രാഹുൽ പ്രസ്ഥാനത്തിന് പ്രയാസമുണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിക്കണമെന്നും ദുൽഖിഫിൽ പറഞ്ഞു.

പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ **രാഹുൽ ഈശ്വറിനെ** നാളെ വൈകിട്ട് 5 മണി വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നുമാണ് പോലീസ് ആവശ്യം. ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.

ലോക വാർത്തകളും മറ്റ് വിവരങ്ങളും

ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശം: തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി വിവാദത്തിൽ

പാർട്ടി യോഗത്തിനിടെ **തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി** നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തിയെന്ന വിമർശനം വ്യാപകമാകുന്നു.

സഞ്ചാർ സാഥി ആപ്പ്: പ്രീ-ഇൻസ്റ്റാൾ ചെയ്യില്ലെന്ന് ആപ്പിളും ഗൂഗിളും

സഞ്ചാർ സാഥി ആപ്പ് സംബന്ധിച്ച വിവാദത്തിനിടെ കേന്ദ്ര സർക്കാരിനെ കൂട്ടായി കാണാൻ മൊബൈൽ ഫോൺ നിർമാണ കമ്പനികൾ ആലോചിക്കുന്നു. ആപ്പിൾ, ഗൂഗിൾ കമ്പനികൾ ആപ്ലിക്കേഷൻ പ്രീ-ഇൻസ്റ്റാൾ ചെയ്യില്ലെന്നാണ് വിവരം.

13 പേരെ കൊന്നയാൾക്കുള്ള വധശിക്ഷ നടപ്പിലാക്കാൻ 13കാരനെ കരുവാക്കി താലിബാൻ

കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിൽ 80,000ത്തോളം ആളുകളെ സാക്ഷിയാക്കി നടത്തിയ വധശിക്ഷ നടപ്പിലാക്കിയത് ബന്ധുക്കൾ നഷ്ടപ്പെട്ട **13കാരനെ** ഉപയോഗിച്ചാണെന്ന് റിപ്പോർട്ട്.

സൊമാലിയക്കാരെ ചവറെന്ന് വിളിച്ച് ഡൊണാൾഡ് ട്രംപ്; കുടിയേറ്റ നടപടികൾ വർദ്ധിപ്പിക്കാൻ ആഹ്വാനം

മിനസോട്ടയിലെ സൊമാലിയക്കാർക്കെതിരെ രൂക്ഷ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് **ഡൊണാൾഡ് ട്രംപ്**.

യൂറോപ്യൻ ശക്തികൾക്ക് യുദ്ധമാണ് വേണ്ടതെങ്കിൽ റഷ്യയും തയ്യാർ: വ്‌ലാദിമർ പുടിൻ

യൂറോപ്യൻ ശക്തികൾ യുദ്ധത്തിന്റെ പക്ഷത്തെന്ന് വിമർശിച്ച റഷ്യൻ പ്രസിഡന്റ് **വ്‌ലാദിമർ പുടിൻ**, യൂറോപ് തങ്ങളുമായി യുദ്ധത്തിന് വന്നാൽ പിന്നെ ഒരു മധ്യസ്ഥ ചർച്ചയ്ക്കും അവസരം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി.

ഐഎസ്എൽ പ്രതിസന്ധി തീർക്കാൻ കേന്ദ്രകായിക മന്ത്രി വിളിച്ച നിർണായക യോഗം ഇന്ന് ഡൽഹിയിൽ

ഇന്ത്യൻ ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രധാന പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

💰 സാമ്പത്തിക വാർത്തകളും വിനിമയ നിരക്കും

സ്വർണവില വർധിച്ചു: ഗ്രാമിന് 65 രൂപ കൂടി

  • **ഒരു ഗ്രാം:** 65 രൂപ വർധിച്ച് **11,970 രൂപ**

വരിക്കാരുടെ വളർച്ചയിൽ വോഡഫോൺ ഐഡിയയെ മറികടന്ന് ബിഎസ്എൻഎൽ

ബിഎസ്എൻഎൽ 20 ലക്ഷത്തിലധികം പുതിയ വയർലെസ് ഉപയോക്താക്കളെ കൂട്ടിച്ചേർത്തു.

കറൻസി വിനിമയ നിരക്ക് (ഇന്നത്തെ നിലയിൽ)

  • ഡോളർ: 90.27

🎬 സിനിമയും സാങ്കേതികവിദ്യയും

ഐശ്വര്യ രാജേഷ് നായിക; തിരു വീർ ചിത്രം ‘ഓ സുകുമാരി’ ടൈറ്റിൽ പുറത്ത്

കളങ്കാവലിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണം; ഡിസംബർ 5ന് റിലീസ്

മാരുതി സുസുക്കി ഇ വിറ്റാര ഇലക്ട്രിക് എസ്യുവി പ്രദർശിപ്പിച്ചു; ഒറ്റ ചാർജിൽ 543 കിലോമീറ്റർ റേഞ്ച്

🔬 ആരോഗ്യവും സാഹിത്യവും

ദിവസവും രണ്ട് കപ്പ് കാപ്പി: കരൾ അർബുദ സാധ്യത 35% കുറയ്ക്കുമെന്ന് പഠനം

മുഹമ്മദ് അബ്ബാസിന്റെ പുതിയ നോവൽ: ‘പ്രണയക്കാവിലമ്മ’

ഭൂമിസ്വന്തമാക്കാൻ മകൻ അമ്മയെ തല്ലിക്കൊന്നു

നെടുമ്പാശ്ശേരി. മകൻ അമ്മയെ തല്ലിക്കൊന്നു

മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി
മൂന്ന് മാസത്തെ ക്രൂരമർദ്ദനത്തിന് പിന്നാലെയാണ് മരണം
കമ്പ് കൊണ്ട് ശരീരത്തിലാകമാനം മർദ്ദിച്ചതിന്റെ പാടുകൾ

അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്  

മകൻ ബിനുവിനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അമ്മയെ വീട്ടിലേക്ക് എത്തിച്ചായിരുന്നു മർദ്ദനം .രണ്ട് ദിവസം മുൻപാണ് മരിച്ചത്. പോസ്റ്റ്‌ മോർട്ടത്തിലാണ് മർദ്ദന വിവരം പുറത്ത് വന്നത്

മകന്റെ ഭാര്യയുടെ പങ്കിനെക്കുറിച്ചും അന്വേഷണം

റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ്റെ ഇന്ത്യാ സന്ദർശനം നാളെ

ന്യൂഡൽഹി. റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ്റെ ഇന്ത്യാ സന്ദർശനം നാളെ.

23 -ാമത് ഇന്ത്യ -റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് റഷ്യൻ പ്രസിഡൻറ് ഇന്ത്യയിലേക്ക് എത്തുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു വ്‌ളാഡിമിർ പുടിനെ
സ്വീകരിക്കുകയും രാഷ്ട്രപതി ഭവനിൽ
വിരുന്ന് നൽകുകയും ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ കൂടിക്കാഴ്ച നടത്തും. തന്ത്രപരമായ ഇടപാടുകളും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തമാക്കുന്നതിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചേക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്ന് അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവയും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
റഷ്യ – യുക്രെയിൻ സംഘർഷത്തിനു ശേഷമുള്ള വ്ളാഡിമിർ പുടിന്‍റെ ആദ്യ ഇന്ത്യ സന്ദർശനം ആണ് ഇത്.

പോലീസുദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

വെള്ളമുണ്ട.പനമരം പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനായ പള്ളിക്കൽ സ്വദേശി ഇബ്രാഹിം കുട്ടിയെ ആണ് വെള്ളമുണ്ട പോലീസ് ക്വാട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്

എക്സ്റേ മെഷീൻ കെട്ടും കെട്ടി ശബരിമലക്ക്, ശാസ്താംകോട്ടക്ക് ചികിൽസ കഠിനം

ശാസ്താംകോട്ട. താലൂക്കാശുപത്രിയിലെ എക്സ റേ മെഷീൻ തകരാറിൽ, ജനം വലയുന്നു. സാമ്പത്തികമായി പിന്നോക്കമുള്ള സംവരണ മണ്ഡലമായ കുന്നത്തൂരിൽ പാവപ്പെട്ടവർ ധാരാളമായി ആശ്രയിക്കുന്ന ആതുരാലയ മാണിത്. ഇവിടെ രണ്ട് എക്റേ മെഷീനുകൾ ഉണ്ടായിരുന്നു. ശബരിമല സീസൺ തുടങ്ങിയതോടെ ഒരെണ്ണം അധികൃതർ ശബരിമലയിലേക്ക് സേവനത്തിന് കൊണ്ടുപോയി.

തൊട്ടുപിന്നാലെ ആകെ ബാക്കിയായ മെഷീനും തകരാറിലായി . ഇപ്പോൾ പുറത്തുപോയി എക്റേ എടുത്തു കൊണ്ടു വരേണ്ട നിലയിലാണ്. ശബരിമലക്ക് പോയ മെഷീൻ തിരികെ വരുമോ എന്ന ആശങ്കയുമുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള: എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍  ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. എന്നാൽ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ എൻ.വാസു നൽകിയത് സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള ശുപാർശയാണെന്നും കോടതിയിൽ വാദിച്ചു. കേസിൽ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. 


അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസ് ഇഡിക്ക് അന്വേഷിക്കാമെന്ന് കോടതി. ഇ.ഡി അന്വേഷണം കോടതി തടസപ്പെടുത്തിയില്ലെന്നും രേഖകള്‍ക്കായി കോടതിയെ സമീപിക്കാമെന്നും കോടതി.  ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍  ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. എന്നാൽ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ എൻ.വാസു നൽകിയത് സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള ശുപാർശയാണെന്നും കോടതിയിൽ വാദിച്ചു.

രാഹുൽ ഈശ്വറിനെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലെെംഗികാതിക്രമ പരാതി നൽകിയ കേസില്‍ അതിജീവിതയെ അധിക്ഷേപിക്കുകയും വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത കേസിൽ രാഹുൽ ഈശ്വറിനെ കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം എസിജെഎം കോടതിയാണ് കസ്റ്റഡി അപേക്ഷ അനുവദിച്ചത്.


മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യമെങ്കിലും രണ്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ജാമ്യ ഹർജിയും രാഹുൽ ഈശ്വർ ഇന്ന് നൽകിയിരുന്നു. എന്നാൽ കസ്റ്റഡിയിൽ വിട്ടതിന്റെ അടിസ്ഥാനത്തിൽ അതിന് ശേഷമായിരിക്കും ഹർജി പരിഗണിക്കുക. തുടർച്ചയായി പ്രതിക്ക് വേണ്ടി പെൺകുട്ടിക്കെതിരെ വീഡിയോ ചെയ്തതും അവഹേളനം നടത്തിയതിനുമൊക്കെ പിന്നിൽ ഗൂഢാ ലോചനയുണ്ടണ്ടെന്ന് പൊലീസ് സംശയിക്കുന്നു. അതുകൊണ്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.


നാളെ വെെകുന്നേരം വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ആദ്യം ജില്ലാ ജയിലിലും പിന്നീട് സെൻട്രൽ ജയിലിലുമാണ് രാഹുലിനെ പാർപ്പിച്ചിരുന്നത്.

ചക്കുളത്തുകാവ് പൊങ്കാല നാളെ

ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നാളെ. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ് പൊങ്കാല. വ്യാഴാഴ്ച പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും നടക്കും. തുടര്‍ന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി കെടാ വിളക്കിലേക്ക് ദീപം പകരും. ശേഷം നടപ്പന്തലില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പൊങ്കാലനേദ്യത്തിനുശേഷം ദിവ്യാഅഭിഷേകവും ഉച്ചദീപാരാധനയും നടക്കും. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിലാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കുക. രാവിലെ 11 ന് 500- ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും.

വൈകിട്ട് അഞ്ചിന് സാംസ്‌കാരികസമ്മേളനം മന്ത്രി സജിചെറിയാന്‍ ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സിവി ആനന്ദബോസ് കാര്‍ത്തികസ്തംഭത്തില്‍ അഗ്‌നി പ്രോജ്വലിപ്പിക്കും. വളരെ പൊക്കമുള്ള തൂണില്‍ അനേകം വാഴക്കച്ചിയും തണുങ്ങും പൊതിഞ്ഞുകെട്ടി പഴയോലകളും ഇലഞ്ഞിത്തൂപ്പും പടക്കവും പഴയ ഉടയാടകളും കെട്ടിത്തൂക്കി തയ്യാറാക്കുന്ന സ്തംഭമാണ് കാര്‍ത്തിക സ്തംഭം. ഇതിനെ തിന്മയുടെ പ്രതീകമായി കണക്കാക്കുന്നു. നാട്ടിലെ സകല പാപങ്ങളും കാര്‍ത്തിക സ്തംഭത്തിലേക്ക് ആവാഹിക്കുന്നു എന്നാണ് വിശ്വാസം. സന്ധ്യയാകുന്നതോടുകൂടി ദേവിയെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് തിരിച്ച് നടപ്പന്തലില്‍ കിഴക്കോട്ടഭിമുഖമായി ഇരുത്തുന്നു. ദേവിയുടെ സാന്നിധ്യത്തില്‍ കാര്‍ത്തിക സ്തംഭം എരിഞ്ഞമരുന്നതോടൊപ്പം ക്ഷേത്രവും പരിസരവും നന്മയുടെ ദീപങ്ങളാല്‍ അലംകൃതമാകുന്നു എന്നാണ് വിശ്വാസം.

പൊങ്കാല ദിനമായ ഡിസംബര്‍ നാലിന് (വ്യാഴം) ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രാദേശിക അവധി നല്‍കി ആലപ്പുഴ ജില്ലാ കളക്ടര്‍ ഉത്തരവായി. തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായും വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമല്ല.

സംസ്ഥാനത്ത് വ്യാപക വ്യാജ വിസ തട്ടിപ്പ്, കൊല്ലം സ്വദേശി പ്രതി

തിരുവനന്തപുരം . സംസ്ഥാനത്ത് വ്യാപക വ്യാജ വിസ തട്ടിപ്പ്

ഓസ്ട്രേലിയ, ഗ്രീസ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ജോലി നൽകാം എന്ന് പറഞ്ഞാണ് തട്ടിപ്പ്.

കൊല്ലം സ്വദേശി അർജുൻ, സുമ എന്നിവർക്കെതിരെ കൂത്താട്ടുകുളം പോലീസ് കേസെടുത്തു.
പാസ്പോർട്ടിൽ വ്യാജ വിസ പ്രിൻറ് ചെയ്ത് നൽകിയാണ് തട്ടിപ്പ് നടത്തിയത്.

തട്ടിപ്പ് അറിയുന്നത് വിമാനത്താവളത്തിൽ എത്തുമ്പോൾ മാത്രം.
കോടികൾ വെട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക നിഗമനം.
പിന്നിൽ വലിയ ശൃംഖലയുണ്ടെന്ന് ഇരയായ ഇടനിലക്കാരൻ ശരത്ത് പറയുന്നു.

എസ്എസ്‌സി ജിഡി കോണ്‍സ്റ്റബിള്‍; വിവിധ സേനാവിഭാഗങ്ങളില്‍ 25,487 ഒഴിവുകള്‍, അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2026 റിക്രൂട്‌മെന്റിന്റെ ഭാഗമായി വിവിധ സേനാവിഭാഗങ്ങളിലെ 25,487 ജനറല്‍ ഡ്യൂട്ടി കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ്, സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് എന്നീ വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കും അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

എല്ലാ തസ്തികകള്‍ക്കും പേ സ്‌കെയില്‍ ലെവല്‍- 3 പ്രകാരം 21,700 രൂപ മുതല്‍ 69,100 രൂപ ശമ്പളം ലഭിക്കും. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ssc.gov.in വഴി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന നടപടിയുമായി ബന്ധപ്പെട്ട പരീക്ഷ 2026 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയില്‍ നടക്കാനാണ് സാധ്യത.

ആകെയുള്ള ഒഴിവുകളില്‍ 23,467 എണ്ണം പുരുഷന്മാര്‍ക്കും ബാക്കിയുള്ള 2,020 എണ്ണം സ്ത്രീകള്‍ക്കുമാണ്. മറ്റ് വിഭാഗങ്ങള്‍ക്ക് സംവരണാടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണവും അറിയിപ്പില്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (CISF), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (CRPF), സശസ്ത്ര സീമാ ബല്‍ (SSB), ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP), അസം റൈഫിള്‍സ് (AR), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF) എന്നിവിടങ്ങളില്‍ നിയമനം നല്‍കും.

പ്രധാന തീയതികള്‍

2025 ഡിസംബര്‍ 31 രാത്രി 11 മണി വരെ അപേക്ഷിക്കാം. ഫീസ് അടയ്ക്കാനുള്ള സൗകര്യം 2026 ജനുവരി ഒന്നിന് അവസാനിക്കും. അപേക്ഷാ ഫോമുമായി ബന്ധപ്പെട്ട് തിരുത്തലുകള്‍ വരുത്താന്‍ ജനുവരി എട്ട് മുതല്‍ ജനുവരി പത്ത് വരെ അവസരമുണ്ട്.

ആദ്യമായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം.
അതിനുശേഷം രജിസ്‌ട്രേഷന്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ജിഡി കോണ്‍സ്റ്റബിള്‍ റിക്രൂട്‌മെന്റ് ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
അപേക്ഷാഫീസായ 100 രൂപ അടച്ച് ഫോം സബ്മിറ്റ് ചെയ്യുക
18-നും 23-നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അതേസമയം വിമുക്തഭടന്‍, ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ഇളവിന് അര്‍ഹതയുണ്ട്.