ന്യൂഡൽഹി എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ എൻജിനീയറിങ് ബിരുദക്കാർക്ക് മാനേജ്മെന്റ് ട്രെയിനി ആകാം. 59 ഒഴിവ്. പരിശീലനത്തിനു ശേഷം റഗുലർ നിയമനം. ഗേറ്റ് 2026 മുഖേനയാണു തിരഞ്ഞെടുപ്പ്. ഏപ്രിൽ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙വിഭാഗങ്ങളും ഒഴിവും: കെമിക്കൽ (7), മെക്കാനിക്കൽ (24), സിവിൽ (21), ഇലക്ട്രിക്കൽ (7).
∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്‌സി (എൻജി).
∙പ്രായപരിധി: 25.
∙ശമ്പളം: 60,000.
www.engineersindia.com






























