പാലക്കാട് IIT-യിൽ അസോ.പ്രൊഫസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവ്, അപേക്ഷ ക്ഷണിച്ചു
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസോസിയേറ്റ് പ്രൊഫസർ
ശമ്പളസ്‌കെയിൽ: ലെവൽ 13എ2
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ്
I: ശമ്പളസ്‌കെയിൽ: ലെവൽ 12 അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ്
II: ശമ്പളസ്‌കെയിൽ: ലെവൽ 10, ലെവൽ 11 എന്നീ സ്‌കെയിലുകൾ പ്രകാരമുള്ള ശമ്പളം ലഭിക്കും.
വിദ്യാഭ്യാസയോഗ്യത(എല്ലാ തസ്തികയ്ക്കും)
ഫസ്റ്റ് ക്ലാസ്/ തത്തുല്യ ഗ്രേഡോടെ മെറ്റലർജിക്കൽ/മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് സയൻസ്/മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിങ്/മെറ്റീരിയൽ സയൻസ് ആൻഡ് മെറ്റലർജിക്കൽ എൻജിനിയറിങ്/മെറ്റീരിയൽസ് എൻജിനിയറിങ്ങിലുള്ള ബി.ഇ/ബി.ടെക്കും അനുബന്ധ മേഖലയിലുള്ള പിഎച്ച്.ഡി.യും.
പ്രവൃത്തിപരിചയം
അസോസിയേറ്റ് പ്രൊഫസർക്ക് ആറുവർഷത്തെയും അസിസ്റ്റന്റ് പ്രൊഫസർക്ക് മൂന്നുവർഷത്തെയും പ്രവൃത്തി പരിചയമുണ്ടാകണം.
പ്രായം
അസോസിയേറ്റ് പ്രൊഫസർക്ക് 45 വയസ്സ് കവിയരുത്. അസിസ്റ്റന്റ് പ്രൊഫസർക്ക് 35-40 വയസ്സാണ് പ്രായപരിധി.
അപേക്ഷ
https://facap.iitpkd.ac.in/ എന്ന ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 9. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.itpkd.ac.in






























