Home Lifestyle Jobs പത്താം ക്ലാസ്, പ്ലസ്ടുക്കാർക്ക് സ്ഥിര ജോലി; മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയിൽ 22 അവസരം

പത്താം ക്ലാസ്, പ്ലസ്ടുക്കാർക്ക് സ്ഥിര ജോലി; മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയിൽ 22 അവസരം

Advertisement

മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ കൊല്ലം വിളക്കുപാറയിലെ മീറ്റ് പ്രൊഡക്‌ഷൻ പ്ലാന്റിൽ വിവിധ തസ്തികകളിലായി 22 ഒഴിവ്. റഗുലർ നിയമനം. മാർച്ച് 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം (തുടക്കത്തിൽ):

∙ജൂനിയർ അക്കൗണ്ടന്റ്: ബികോം, ടാലി സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം; 15,500.

∙ജൂനിയർ അസിസ്റ്റന്റ്: പ്ലസ് ടു ജയം, 2 വർഷ പരിചയം; 15,500.

∙അസിസ്റ്റന്റ് മെഷിൻ ഷോപ്: പത്താം ക്ലാസ് ജയം, ഐടിഐ സർട്ടിഫിക്കറ്റ് (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/റഫ്രിജറേഷൻ ആൻഡ് എസി); 13,500.

∙ക്ലീനർ കം പ്രൊഡക്‌ഷൻ ഹെൽപർ: എട്ടാം ക്ലാസ് ജയം, വാല്യു ആഡഡ് മീറ്റ് പ്രൊഡക്ട് പ്രോസസിങ് സർട്ടിഫിക്കറ്റ്; 13,500.

∙പ്രായം: കേരള പിഎസ്‌സി ചട്ടപ്രകാരം.

www.cmd.kerala.gov.in

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here