Home Lifestyle Jobs ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 731 ഒഴിവുകൾ; ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും അവസരം

ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 731 ഒഴിവുകൾ; ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും അവസരം

Advertisement

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 731 ഒഴിവുണ്ട്. ഫ്രെഷേഴ്‌സിനും പ്രവൃത്തിപരിചയമുള്ളവർക്കും അവസരമുണ്ട്. ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ കമ്പനിയുടെ ഏത് സെക്ഷൻ/ പ്ലാന്റ്/ യൂണിറ്റ്/ ഡിവിഷൻ/ ഡിപ്പാർട്ട്‌മെന്റുകളിലും അസോസിയേറ്റ് സബ്‌സിഡിയറി/ ജോയിന്റ് വെഞ്ച്വർ കമ്പനികളിലും നിയമിക്കാം.

ജൂനിയർ എക്‌സിക്യുട്ടീവ് അസിസ്റ്റന്റ്: ഒഴിവ്-10, ജൂനിയർ എക്‌സിക്യുട്ടീവ്: ഒഴിവ്-403, എൻജിനിയർ: ഒഴിവ്-141, ഓഫീസർ (ഫിനാൻസ്): ഒഴിവ്-38, ഓഫീസർ (എച്ച്.ആർ.): ഒഴിവ്-6, ഓഫീസർ (ഐ.എസ്.): ഒഴിവ്-20, സീനിയർ ഓഫീസർ-സെയിൽസ് (റീട്ടെയിൽ/ ലൂബ്‌സ്/ ഡയറക്ട് സെയിൽസ്-എൽ.പി.ജി.): ഒഴിവ്-50, സീനിയർ ഓഫീസർ/ അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി): ഒഴിവ്-10

മറ്റ് തസ്തികകൾ: ജൂനിയർ എക്‌സിക്യുട്ടീവ്/ അസിസ്റ്റന്റ് ഓഫീസർ/ ഓഫീസർ, സീനിയർ ഓഫീസർ, അസിസ്റ്റന്റ് മാനേജർ, മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ, സീനിയർ സൈബർ സെക്യൂരിറ്റി സ്ട്രാറ്റജിസ്റ്റ് ആൻഡ് അഡൈ്വസർ.

അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 25. വിവരങ്ങൾക്ക്: www.hindustanpetroleum.com Careers-Current Openings

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here