23.7 C
Kollam
Wednesday 11th February, 2026 | 04:40:50 AM
Home Lifestyle Jobs സുപ്രീംകോടതിയിൽ ലോ ക്ലാർക്ക് കം റിസർച്ച് അസോസിയേറ്റ്, 90 ഒഴിവ്

സുപ്രീംകോടതിയിൽ ലോ ക്ലാർക്ക് കം റിസർച്ച് അസോസിയേറ്റ്, 90 ഒഴിവ്

Advertisement

സുപ്രീംകോടതിയിൽ ലോ ക്ലാർക്ക് കം റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ 2026-2027 വർഷത്തേക്കായി നടത്തുന്ന നിയമനമാണ്. 90 ഒഴിവുണ്ട്. 1,00,000 രൂപയാണ് ശമ്പളം.

യോഗ്യത
നിയമബിരുദം (ഇന്റഗ്രേറ്റഡ് കോഴ്സ് ഉൾപ്പെടെ). അവസാനവർഷ വിദ്യാർഥികൾക്കും നിയമനത്തിന് മുൻപായി കോഴ്സ് പാസ്സാവുമെങ്കിൽ അപേക്ഷിക്കാം.

അപേക്ഷകർക്ക് ഗവേഷണ പാടവം, നന്നായി എഴുതാനുള്ള കഴിവ്, കംപ്യൂട്ടർ/സെർച്ച് എൻജിനുകളിൽ അറിവ് എന്നിവയുണ്ടായിരിക്കണം. പ്രായം: 2026 ഫെബ്രുവരി ഏഴിന് 20-32 വയസ്സ്.

തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. മാർച്ച് ഏഴിനാണ് പരീക്ഷ. പരീക്ഷയ്ക്ക് രണ്ട് പാർട്ട് ഉണ്ടാവും. രണ്ടും ഒരു ദിവസമാണ് നടത്തുക.

ഒന്നാംപാർട്ട് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ഓൺലൈൻ പരീക്ഷയും രണ്ടാം പാർട്ട് പേനയും പേപ്പറും ഉപയോഗിച്ചുള്ള എഴുത്തുപരീക്ഷയുമായിരിക്കും. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 23 നഗരങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും.

750 രൂപയാണ് അപേക്ഷാഫീസ്. ഇത് ഓൺലൈനായാണ് അടയ്ക്കേണ്ടത്.

അപേക്ഷ
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഫെബ്രുവരി 20. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sci.gov.in. എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here