Home Lifestyle Jobs ആർമിയിലും നേവിയിലും ഒഴിവുകൾ, പരിശീലനം കഴിഞ്ഞാൽ ലെഫ്റ്റനന്റ് പദവിയിൽ നിയമനം; വിശദാംശങ്ങൾ അറിയാം

ആർമിയിലും നേവിയിലും ഒഴിവുകൾ, പരിശീലനം കഴിഞ്ഞാൽ ലെഫ്റ്റനന്റ് പദവിയിൽ നിയമനം; വിശദാംശങ്ങൾ അറിയാം

Advertisement

ഇന്ത്യൻ ആർമിയിലെ ടെക്‌നിക്കൽ വിഭാഗങ്ങളിലേക്കുള്ള 67-ാമത് ഷോർട്ട് സർവീസ് കമ്മിഷൻ റിക്രൂട്ട്‌മെന്റിന് എൻജിനിയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 381 ഒഴിവുണ്ട് (പുരുഷൻ-350, വനിത-31) അപേക്ഷകർ അവിവാഹിതരായിരിക്കണം. 2026 ഒക്ടോബറിൽ പരിശീലനം തുടങ്ങും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലെഫ്റ്റനന്റ് പദവിയിൽ നിയമനം നൽകും.

പുരുഷന്മാർക്ക് ഫെബ്രുവരി അഞ്ചുവരെയും (ഉച്ച കഴിഞ്ഞ് മൂന്നുമണിവരെ) വനിതകൾക്ക് നാലുവരെ യും (ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ) ഓൺലൈനായി അപേക്ഷിക്കാം. സർവീസിലിരിക്കേ മരിച്ച സൈനികരുടെ വിധവകൾക്കുള്ള ഒഴിവിലേക്ക് തപാൽ മുഖേന അപേക്ഷിക്കണം. ഫെബ്രുവരി 19 ആണ് ഇതിന്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വിവരങ്ങൾക്ക്: www.joinindianarmy.nic.in

നേവിയിൽ ഓഫീസർ

ഇന്ത്യൻ നേവിയിൽ ഓഫീസർ തസ്തികയിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലാണ് നിയമനം. 260 ഒഴിവുണ്ട്. എക്‌സിക്യുട്ടീവ്, എജുക്കേഷൻ, ടെക്‌നിക്കൽ ബ്രാഞ്ചുകളിലാണ് ഒഴിവ്.

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. കോഴ്സുകൾ 2027 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 24. വിവരങ്ങൾക്ക്: www.joinindiannavy.gov.in

Advertisement