സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Advertisement

സ്ത്രീകളെ ബാധിക്കുന്ന പ്രധാന രോ​ഗമാണ് ‌ക്യാൻസർ. ഓരോ വർഷവും ലോകമെമ്പാടും ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ക്യാൻസർ ബാധിതരാകുന്നുണ്ട്. ക്യാൻസറിനെക്കുറിച്ചുള്ള പല തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുമുണ്ട്. ഇതിനെതിരെ അവബോധം വളർത്തേണ്ടത് വളരെ പ്രധാനമാണ്. സാധാരണ ക്യാൻസറുകളിൽ മൂന്നിൽ രണ്ട് കേസുകളെങ്കിലും കൃത്യമായ രോഗനിർണയത്തിലൂടെ സുഖപ്പെടുത്താവുന്നതുമാണ്.

സ്ത്രീകളിൽ ക്യാൻസർ ബാധിച്ച് കഴി‍ഞ്ഞാൽ വിവിധ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്

സ്തനാർബുദം, ഗർഭാശയമുഖ ക്യാൻസർ, ഗർഭപാത്രത്തിലെ ക്യാൻസർ, അണ്ഡാശയത്തിലെ ക്യാൻസർ, ശ്വാസകോശ ക്യാൻസർ, വൻകുടലിലെ ക്യാൻസർ, സ്കിൻ ക്യാൻസർ എന്നിവയെല്ലാം ഇന്ത്യയിലെ സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന അർബുദങ്ങളാണ്. സ്ത്രീകളിൽ ക്യാൻസർ ബാധിച്ച് കഴി‍ഞ്ഞാൽ വിവിധ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. സമ്മർദ്ദം, വാർദ്ധക്യം, ഹോർമോൺ മാറ്റങ്ങൾ അല്ലെങ്കിൽ ക്ഷീണം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ അവ​ഗണിക്കാറാണ് പതിവ്.

പാരമ്പര്യം, പ്രായം, പൊണ്ണത്തടി എന്നിവയെല്ലാം ക്യാൻസർ വരാനുള്ള സാധ്യതയെ സ്വാധീനിക്കുന്ന ഘടങ്ങളാണ്

പാരമ്പര്യവും, ജനിതകവും, പാരിസ്ഥിതികവുമായ കാരണങ്ങൾക്കൊപ്പം ജീവിതശൈലിയുമായും ബന്ധപ്പെട്ടും ക്യാൻസർ വരാനുള്ള സാധ്യത പലരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പാരമ്പര്യം, പ്രായം, പൊണ്ണത്തടി, മദ്യത്തിന്റെ ഉപയോ​ഗം, പുകയിലയുടെ ഉപയോഗം, ഭക്ഷണക്രമം (വറുത്ത ഭക്ഷണങ്ങൾ, റെഡ് മീറ്റ്) എന്നിവയെല്ലാം ക്യാൻസർ വരാനുള്ള സാധ്യതയെ സ്വാധീനിക്കുന്ന ഘടങ്ങളാണ്.

നേരത്തെയുള്ള സ്ക്രീനിംഗ്, മെഡിക്കൽ കൺസൾട്ടേഷൻ, ജീവിതശൈലി മാറ്റങ്ങൾ എന്നിവ രോ​ഗത്തെ നേരത്തെ കണ്ടെത്താൻ‌ സഹായിക്കും.


സ്ത്രീകൾക്ക് അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറ്റവും മികച്ച ആയുധങ്ങളിൽ ഒന്നാണ് അവബോധം. നേരത്തെയുള്ള സ്ക്രീനിംഗ്, മെഡിക്കൽ കൺസൾട്ടേഷൻ, ജീവിതശൈലി മാറ്റങ്ങൾ എന്നിവ രോ​ഗത്തെ നേരത്തെ കണ്ടെത്താൻ‌ സഹായിക്കും. സ്ത്രീകളിൽ‌ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

അമിതക്ഷീണമാണ് ആദ്യത്തെ ലക്ഷണം

ഉറക്കക്കുറവ് മൂലം ക്ഷീണം തോന്നുന്നത് സാധാരണമാണ്. എന്നാൽ എത്ര വിശ്രമിച്ചിട്ടും ക്ഷീണം മാറുന്നില്ലെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണെണ്ടത് പ്രധാനമാണ്. രക്താർബുദത്തിന്റെയും മറ്റ് അർബുദങ്ങളുടെയും പ്രാരംഭ ഘട്ടങ്ങളിൽ വിട്ടുമാറാത്ത ക്ഷീണം പ്രധാനപ്പെട്ട ലക്ഷണമായി വിദ​ഗ്ധർ പറയുന്നു.

രക്തസ്രാവം, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം

ആർത്തവത്തിനിടയിലെ അസാധാരണമായ രക്തസ്രാവം, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം അല്ലെങ്കിൽ അസാധാരണമായ സ്രവങ്ങൾ എന്നിവയും സെർവിക്കൽ, ഗർഭാശയ അല്ലെങ്കിൽ അണ്ഡാശയ കാൻസറിന്റെ ലക്ഷണമാകാം. ഈ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ഡോക്ടറെ കാണണം.

സ്തനത്തിലോ കക്ഷത്തിലോ നീണ്ടുനിൽക്കുന്ന വേദനയോ കട്ടിയോ അനുഭവപ്പെടുക

സ്തനത്തിന്റെ ആകൃതിയിലോ വലുപ്പത്തിലോ ഉണ്ടാകുന്ന മാറ്റം, ചർമ്മത്തിലെ മാറ്റങ്ങൾ, മുലഞെട്ടിലെ മാറ്റങ്ങൾ, മുലഞെട്ട് ഉള്ളിലേക്ക് വലിയുക, മുലഞെട്ടിൽ നിന്ന് രക്തം കലർന്നതോ അല്ലാത്തതോ ആയ സ്രവം (Discharge) വരിക, മുലഞെട്ടിന് ചുറ്റുമുള്ള ചർമ്മത്തിൽ തടിപ്പ് എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. സ്തനത്തിലോ കക്ഷത്തിലോ നീണ്ടുനിൽക്കുന്ന വേദനയോ കട്ടിയോ അനുഭവപ്പെടുക. ഇവയെല്ലാം ബ്രെസ്റ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.

തുടർച്ചയായ വയറു വീർക്കൽ, മലബന്ധം, വയറിളക്കം

തുടർച്ചയായ വയറു വീർക്കൽ, മലബന്ധം, വയറിളക്കം എന്നിവ അണ്ഡാശയ അല്ലെങ്കിൽ വൻകുടൽ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ലക്ഷണങ്ങൾ കൂടുതൽ നാൾ നീണ്ട് നിൽക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

വിട്ടുമാറാത്ത വേദന പ്രത്യേകിച്ച് പെൽവിസ്, അസ്ഥികൾ, വയറ് അല്ലെങ്കിൽ പുറം

വിട്ടുമാറാത്ത വേദന പ്രത്യേകിച്ച് പെൽവിസ്, അസ്ഥികൾ, വയറ് അല്ലെങ്കിൽ പുറം എന്നിവിടങ്ങളിൽ വേദന അനുഭവപ്പെട്ടാൽ അവ​ഗണിക്കരുത്. തുടർച്ചയായ വേദന പല തരത്തിലുള്ള കാൻസറിന്റെയും പ്രാരംഭ ലക്ഷണമാകാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here