വ്യത്യസ്തമായ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

Advertisement

പുതിയ മൂന്ന് പ്രീ പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഒരു വര്‍ഷം കാലാവധിയുള്ള പ്ലാനുകളാണ് കൊണ്ടുവന്നത്. പരിധിയില്ലാത്ത ഫൈവ് ജി ഡേറ്റ, സൗജന്യ ഒടിടി സബ്സ്‌ക്രിപ്ഷന്‍ എന്നിവയാണ് ഈ പ്ലാനുകളുടെ പ്രത്യേകത.
3662, 3226, 3225 രൂപയുടെ പ്ലാനുകളാണ് ഇവ. 3662 രൂപ പ്ലാനില്‍ പരിധിയില്ലാത്ത ഫൈവ് ജി ഡേറ്റയാണ് പ്രത്യേകത. പ്രതിദിനം 2.5 ജിബി ഫോര്‍ജി ഡേറ്റ, നൂറ് സൗജന്യ എസ്എംഎസ്, പരിധിയില്ലാത്ത വിളി എന്നിവയാണ് മറ്റു ഓഫറുകള്‍. ഫോര്‍ ജി നെറ്റ് വര്‍ക്കില്‍ അനുവദിച്ച ഡേറ്റ ക്വാട്ട കഴിഞ്ഞാല്‍ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്, സോണി ലൈവ്, സീ ഫൈവ് എന്നിവയും പ്ലാനില്‍ ഉള്‍പ്പെടുന്നു.
3226 പ്ലാനില്‍ ഫൈവ് ജി ഡേറ്റയ്ക്കൊപ്പം പ്രതിദിനം രണ്ടു ജിബി വരെ ഫോര്‍ ജി ഡേറ്റയും ലഭിക്കും. പ്രതിദിനം നൂറ് സൗജന്യ എസ്എംഎസ്, പരിധിയില്ലാത്ത വിളി എന്നിവയും ഈ പ്ലാനിന്റെ മറ്റു പ്രത്യേകതകളാണ്. ജിയോ ടിവി, സോണി ലൈവ്, ജിയോ സിനിമ, ജിയോ ക്ലൗണ്ട് എന്നിവ സൗജന്യമായി ഉപയോഗിക്കാനും സാധിക്കും.
3225 പ്ലാനില്‍ 3226 പ്ലാനില്‍ നിന്ന് ഒരു വ്യത്യാസം മാത്രമേയുള്ളൂ. 3226 പ്ലാനില്‍ ഒടിടി സബ്സ്‌ക്രിപ്ഷന്‍ സോണി ലൈവ് ആണ്. എന്നാല്‍ 3225 പ്ലാനില്‍ സീ ഫൈവാണ് സൗജന്യമായി കാണാന്‍ സാധിക്കുക.

Advertisement